

രാജയോഗ ധ്യാനം
രാജയോഗ ധ്യാനം നമുക്ക് അവാച്യമായ സുഖാനുഭൂതിയും ആന്തരിക വിശ്രമവും നേടിത്തരുന്ന മാനസിക അഭ്യാസമാണ്. ശരീരമെന്ന ഉപകരണത്തിനെയും ഞാനെന്ന ആത്മാവിനെയും വേറെ വേറെ മനസിലാക്കിയ ശേഷം ആത്മബോധത്തിൽ സ്ഥിതിചെയ്തുകൊണ്ട് ജ്യോതി സ്വരൂപനായ പരമാത്മാവിലേക്ക് മനസും ബുദ്ധിയും ഏകാഗ്രമാക്കുന്ന പ്രക്രിയയാണ് രാജയോഗ ധ്യാനത്തിലുള്ളത്. ചിന്തകളെ സകാരാത്മകമായ മാർഗ്ഗത്തിൽ സഞ്ചരിപ്പിക്കുവാനുള്ള പ്രയത്‌നമാണ് ഇതിലെ പരിശീലനത്തിന്റെ പ്രത്യേകത.
ഈ ധ്യാനം പരിശീലിക്കുന്നവരുടെ മാനസിക ശക്തി ബാഹ്യമായ പരിതസ്ഥിതികളേക്കാളും എപ്പോഴും ഉയർന്നിരിക്കും. ചെറിയ പ്രശ്‌നങ്ങളെ ചിന്തിച്ചു വലുതാക്കി ആശയക്കുഴപ്പമുണ്ടാക്കുന്ന ശീലത്തിൽ നിന്നും മുക്തമാകുന്നതിനാൽ അവരുടെ ജീവിതത്തിൽ സമയം അധികം പാഴാകാതെ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടാൻ അവർക്ക് സാധിക്കുന്നതാണ്. ഈശ്വരനിൽ നിന്നുള്ള ദിവ്യമായ സ്‌നേഹം അനുഭവം ചെയ്യുന്നതിനാൽ രാജയോഗി ഒരിക്കലും സ്‌നേഹത്തിനും പരിഗണനക്കും വേണ്ടി ആരോടും യാചിക്കുകയുമില്ല. നിത്യവും ഈ പരിശീലനം ചെയ്യുന്നവരുടെ ജീവിതം ഈശ്വരീയമായ ഗുണമൂല്ല്യങ്ങളാലും ആന്തരീക ശക്തിയാലും നിറയുന്നതായി അനേകരുടെ അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുള്ള കാര്യമാണ്.
ജീവിക്കുവാനുള്ള ശാസ്ത്രം അഥവാ കല നമുക്ക് കൈമോശം വന്നിരിക്കുന്നതിനാലാണ് ഭൗതികമായി എല്ലാം നിറഞ്ഞു കവിഞ്ഞിട്ടും മാനസികമായി ഭൂരിഭാഗം പേരും തളർന്നിരിക്കുന്നത്. ശാന്തി നഷ്ടമായിരിക്കുന്നത് ഉള്ളിലാണ്. ഏതാനും സമയം തന്റെ വാസ്തവീകമായ ആത്മസ്വരൂപത്തെ നിരീക്ഷിച്ചുകൊണ്ടും വിശ്വപിതാവായ പരമാത്മ തേജസ്സിലേക്ക് ദൃഷ്ടിയുറപ്പിച്ചുകൊണ്ടും, രാജയോഗ ധ്യാനത്തിലുടെ ശാശ്വതവും അളവറ്റതുമായ ശാന്തിയും മറ്റെല്ലാ ഗുണങ്ങളും അനുഭവിക്കുവാൻ ഏതൊരു സാധാരണ മനുഷ്യനും സാധിക്കുന്നതാണ്.
സൗജന്യ രാജയോഗ ധ്യാന പരിശീലനത്തിനായി രജിസ്റ്റർ ചെയ്യുക
I am a Peaceful Soul
ഇന്നത്തെ ചിന്താധാര

സേവന വാർത്തകൾ
ബ്രഹ്മാകുമാരീസ് സേവാകേന്ദ്രങ്ങളിലൂടെ കേരളത്തിൽ നടക്കുന്ന ഈശ്വരീയ സേവനവാർത്തകൾ



ലേഖനങ്ങൾ
ആത്മീയതയും മൂല്യങ്ങളും ആഴത്തിൽ അന്വേഷിക്കുന്നവർക്കുള്ള പ്രചോദനമയമായ ലേഖനങ്ങൾ . നിങ്ങളുടെ ആത്മീയ യാത്രയ്ക്ക് പ്രചോദനമാകുന്ന ആശയങ്ങൾ ഇവിടെ തേടാം.