ട്രാൻസിൽ പോകുക …അവ്യക്ത വതന ബ്രഹ്മബാബയെ അനുഭവിക്കുക എന്നൊക്കെ പറഞ്ഞാൽ എന്താണ് ? ആത്മാവിൽ ബോധം എന്ന വിശേഷത എവിടെനിന്നാണോ ഉത്ഭവിക്കുന്നത്, ആ സൂക്ഷ്മ തലമാണ് അവ്യക്തധാമം. അതൊരു സ്ഥലമല്ല, ഒരു തലമാണ്. എല്ലാ ആത്മാക്കളും ആ തലത്തിൽ തുല്യരാണ്. ഭാരരഹിതരാണ്. വ്യക്തമാകുന്പോൾ, അഥവാ വ്യക്തിയായി പ്രകടമാകുന്പോൾ നമ്മളിൽ വ്യത്യസ്തതകൾ കാണപ്പെടുന്നു. അത് ഈ സൃഷ്ടിനാടകം നടക്കാൻ വേണ്ടിയുള്ള ഒരു സൂത്രമാകാം.ജീവിച്ചിരിക്കുന്പോൾത്തന്നെ നമുക്ക് ആ അവ്യക്തതലത്തിലേക്കു ഊളിയിട്ടു പോകുവാൻ കഴിയും. ആ തലത്തിൽ നമ്മുടെ ബോധം സ്ഥിതിചെയ്യുന്പോൾ അതെ ബോധത്തിൽ ഉള്ള മറ്റുള്ള ആത്മാക്കളുടെ ഒപ്പം നമുക്ക് ബന്ധമുണ്ടാകുന്നതായി അനുഭവപ്പെടും. ശരീരം ത്യജിക്കുന്നതിനു മുൻപ് ആരെങ്കിലും ആ ബോധത്തിൽ എത്തിയിരുന്നു എങ്കിൽ പിന്നെ അവർ പുതിയൊരു വ്യക്തി ആയി ജനിക്കാതെ ആ തലത്തിൽ തന്നെ സ്റ്റേ ആകും. ബ്രഹ്മബാബ അങ്ങനെ ആയതു കൊണ്ട് നമ്മൾ എപ്പോൾ അവ്യക്ത തലത്തിലേക്ക് ബോധത്തെ ട്യൂൺ ചെയ്താലും അവിടെ ബ്രഹ്മബാബയെ അനുഭവം ചെയ്യാനാകും. ഇത്രയൊക്കെയേ എന്റെ അനുഭവത്തെ വാക്കുകളിൽ ഉൾക്കൊള്ളിക്കാൻ കഴിയൂ.
ലേഖനങ്ങൾ
അവ്യക്തവതനം

പുതിയ ലേഖനങ്ങൾ
No posts found