ലേഖനങ്ങൾ

ധർമ്മയുദ്ധം വീണ്ടും നടക്കുന്നു

മഹാഭാരതയുദ്ധത്തെ ”ധർമ്മയുദ്ധ”മെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ അതേസമയം ഭാരതത്തിൽ ”അഹിംസ പരമോധർമ്മ:” എന്നും ആപ്തവാക്യം നിലനിൽക്കുന്നു. അഹിംസ പരമധർമ്മമാണെങ്കിൽ ധർമ്മത്തിനായി ഹിംസാത്മക യുദ്ധമെന്ന പരിഹാരം സാധ്യമാണോ? മനുഷ്യരെ ഹിംസിക്കുന്ന ഒരു യുദ്ധത്തെ ”ധർമ്മയുദ്ധ”മെന്നു പറയാൻ കഴിയുമോ? ധർമ്മസംസ്ഥാപനത്തിനായി ഭഗവാന്റെ പക്കൽ സായുധയുദ്ധമല്ലാതെ മറ്റൊരു ആത്മീയയുദ്ധമാർഗ്ഗങ്ങളുമില്ലേ? ഒരു ഹിംസായുദ്ധത്തിലെ പോരാളിയുടെ തേരാളിയായി ഭഗവാനും അതിൽ പങ്കാളിയായി മാറുമെന്നാണോ കരുതുന്നത്? കലാപമില്ലാത്ത, യുദ്ധമില്ലാത്ത, ഹിംസയില്ലാത്ത ധാർമ്മിക സത്യാഗ്രഹങ്ങൾ നടത്തി, നീതിയും ന്യായവും നേടിയെടുക്കാൻ ഈ കലിയുഗത്തിലെ സാധാരണ മനുഷ്യർക്കുപോലും സാധ്യമാണെന്നിരിക്കെ രക്തച്ചൊരിച്ചിലില്ലാത്ത ഒരു ധർമ്മസംസഥാപനമാർഗ്ഗം ഭഗവാന് സാധ്യമല്ലേ ? ചിന്തിക്കുമ്പോൾ നമുക്ക് മനസിലാകുന്നതെന്തെന്നാൽ ഈ ”മഹാഭാരതധർമ്മയുദ്ധം” ഒരു സായുധ കലാപത്തിന്റെ പേരല്ല എന്നാണ്. ഇങ്ങനെ ചിന്തിക്കുവാൻ കാരണമുണ്ട്. എന്തുകൊണ്ടെന്നാൽ, ഭഗവാൻ ഇപ്പോൾ പ്രത്യക്ഷത്തിൽ ഒരു ആത്മീയ ധർമ്മയുദ്ധം നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഭഗവാൻതന്നെ തേരാളിയായി പൂർണ്ണമായും സൂക്ഷ്മമായ തലത്തിൽ നടക്കുന്ന ആ ആത്മീയയുദ്ധത്തിലെ ഒരു യോദ്ധാവാണ് ഈ ലേഖകനും. >ഈ യുദ്ധം അധർമ്മികളോടല്ല !അധർമ്മത്തിനോടാണ്. >ഈ യുദ്ധത്തിലെ ആയുധം ഭൗതികമല്ല ! ജ്ഞാനവും യോഗവുമാണ് ദിവ്യാസ്ത്രങ്ങൾ. >ഈ യുദ്ധം നടക്കുന്ന കുരുക്ഷേത്രഭൂമി നമ്മുടെ ഉള്ളിൽ തന്നെയാണ് >ഇവിടെ മരിച്ചുവീഴുന്നതു മനുഷ്യരല്ല ! മനുഷ്യത്വത്തിന്റെ നശിപ്പിക്കുന്ന നമ്മളിലെ അധമവാസനകളാണ്. >ഈ യുദ്ധം നമ്മുടെ അധർമ്മസ്വരൂപങ്ങളായ നമ്മുടെ സ്വന്തബന്ധുക്കൾക്കെതിരെയാണ് !!!. അതായത് കാമം,ക്രോധം, ലോഭം,മോഹം,അഹങ്കാരം,മാത്സര്യം,ആലസ്യം, അസൂയ എന്നിങ്ങനെ… നമ്മുടെ അടുത്തബന്ധുക്കളെന്നപോലെ നമ്മോടൊപ്പം കൂടിയ അധമ വികാരങ്ങളോടാണ് യുദ്ധം. >നമ്മുടെ ഈ ശത്രുക്കൾ നമ്മെ വീഴ്ത്താനായി എന്തും ചെയ്യുമെന്നതിനാൽ ഭഗവാനാണ് ഈ യുദ്ധത്തിന്റെ തന്ത്രങ്ങൾ നമുക്കായി മെനഞ്ഞുതരുന്നത്. എന്നാൽ അൽപ്പം ഭൗതികമായ രീതിയിൽ ചിന്തിച്ചാൽ ഭഗവാൻ നയിക്കുന്ന ഈ ധർമ്മയുദ്ധത്തിനൊരു പ്രത്യേകതയുണ്ട്. ഈ യുദ്ധത്തിൽ ഭഗവാന്റെ പക്ഷത്തിൽ അൽപ്പം ചില പാണ്ഡവർ (നന്മയുള്ളവർ) മാത്രമേ ഉണ്ടാവുകയുള്ളൂ. അന്ധനായ ”ധൃതരാഷ്ട്രഭരണാധികാരി” ഭഗവാന്റെ കൂടെ നിൽക്കില്ല. എതിർ പക്ഷത്തായിരിക്കും. അധികാരവും രാജ്യവും കയ്യിലുള്ള എല്ലാ ”കൗരവരും” ഭഗവാനെതിരെയായിരിക്കും. പ്രായവും, പക്വതയും, കരുത്തും, ബുദ്ധിയുമുള്ളവനും ധർമ്മത്തിന്റെ കാവൽക്കാരനെന്നു സ്വയം അവകാശപ്പെടുന്നവനുമായ ”ഭീഷ്മൻമാരും” സാഹചര്യവശാൽ ഭഭഗവാന്റെ പക്ഷത്തുണ്ടാവില്ല. അവരും അധർമ്മ പക്ഷത്തായിരിക്കും. ഗുരുസ്ഥാനീയരായ, സർവ്വശാസ്ത്രനിപുണന്മാരായ, സർവ്വസമർത്ഥരായ ”ദ്രോണൻമാരും” ഭഗവാനോടൊപ്പമുണ്ടാവില്ല. അവർക്കും ഭഗവാന്റെ രഥത്തിനെതിരെ നിൽക്കേണ്ട ഗതികേട് വരും. സാമർഥ്യം കൊണ്ട് ലോകം കീഴടക്കാൻ കഴിവുള്ള ”കർണ്ണന്മാരും” കാലക്കേടിനാൽ ഭഗവാന്റെ മുന്നിൽ എതിരാളിയാകും. കാര്യങ്ങളെയെല്ലാം ഏതു വിധേനയും വളച്ചൊടിക്കാൻ കഴിവുള്ള ആശയയോദ്ധാവായ ”ശകുനിമാരും” ഭഗവാനെതിരെയായിരിക്കും. എന്നാൽ ഭഗവാന്റെ ധർമ്മയുദ്ധം ജയിക്കും. എന്തുകൊണ്ടെന്നാൽ ഇത്തരക്കാരെ നിലനിർത്തലല്ല ഭഗവാന്റെ ആഗമന ലക്‌ഷ്യം. ധർമ്മത്തെ നിലനിർത്തലാണ് ഭഗവാന്റെ ലക്‌ഷ്യം. അതിനാൽ മനുഷ്യകുലത്തെ മൃഗസമാനമാക്കുന്ന ദുർവികാരങ്ങളോടുള്ള ധർമ്മയുദ്ധത്തിൽ ഇപ്പോൾ ഭഗവാനോടൊപ്പം അണിചേരുവാനുള്ള വിവേകം കാണിക്കൂ. ജ്ഞാനയോഗത്തിന്റെ അസ്ത്രങ്ങൾകൊണ്ടുള്ള ഈ ധർമ്മയുദ്ധത്തിൽ പങ്കെടുക്കൂ !!!!

World-Meditation-Day-Featured-im
ലോക ധ്യാന ദിനം
women-meditate-yoga-psychic-wome
എന്താണ് ധ്യാനം? -2
Buddhist_Meditation_Techniques_8
എന്താണ് ധ്യാനം ? - 1
punctuality-at-meetings
കൃത്യനിഷ്ഠ
bkkeralam3
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
brahmakumarisblog
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
317169_feat_img
Effective or  Defective?
affirmation
അഫർമേഷനുകൾ - വിജയത്തിലേക്കുള്ള  ചവിട്ടുപടികൾ.
brahmakumariskerala stressfree
സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ
DIVINEFOOD
 ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും
1 2 3 7
Scroll to Top