തികഞ്ഞ ആത്മീയവ്യക്തി എന്നാൽ ഉയർന്ന ബോധമുള്ളവനോ ദൈവത്തെ തിരിച്ചറിഞ്ഞവനോ ഗുരുവോ എല്ലാം അറിയുന്നവനോ ആണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ അവർക്ക് അമാനുഷിക പ്രവർത്തനങ്ങൾ / ശക്തികൾ / നിഗൂഢതകൾ ഉണ്ടായിരിക്കണമെന്നില്ല. അത്ഭുതം കാണിക്കുന്ന അവർ അവകാശപ്പെടുന്ന അത്ഭുത സിദ്ധികളും കഴിവുകളും ആത്മീയതയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. എന്നാൽ ആധുനികകാലത്തിൽ ആത്മീയനെന്നു സ്വയം മാനിക്കുന്നവർ പോലും ആത്മീയതകൊണ്ടുദ്ദേശിക്കുന്ന പ്രായോഗിക കാര്യം കാണുന്നതിൽ കണ്ണുകൾ അടച്ചിരിക്കുന്നു, അവർ അത്ഭുതസിദ്ധികൾ ആത്മീയതയ്ക്ക് ആനുപാതികമാണ് എന്ന് അനുമാനിക്കുന്നു. നിഗൂഢശക്തികളുള്ള ഒരാൾ ആത്മീയനായിരിക്കണമെന്നില്ല, ഒരു മാന്ത്രിക അനുഭവക്കാരനാകാം, ഒരു താന്ത്രികനോ മാന്ത്രികനോ ആവുകയെന്നാൽ , ഇത് ഏതെങ്കിലും തരത്തിൽ പഞ്ചഭൂതങ്ങളെ നിയന്ത്രിക്കാനുള്ള മറ്റൊരു സാങ്കേതികതയാണ് എന്ന് കരുതൂ. ഒപ്പം നീണ്ട വേദനാജനകമായ സാധനകളിലൂടെ അതിൽ പ്രവീണാനാകാനുള്ള കഴിവുമുണ്ട് എന്നും കരുതൂ. എന്നാലും അവർ സമൂഹത്തെ വഴികാണിച്ചു നടത്താൻ യോഗ്യനാവില്ല. വാസ്തവത്തിൽ നമ്മുടെ വ്യക്തിത്വത്തിനും പരമോന്നത വ്യക്തിത്വത്തിനുമിടയിൽ ഒരു ആഴത്തിലുള്ള ആശയവിനിമയം നടക്കുമ്പോൾ അവിടെ ആത്മീയത വരുന്നു. ഒരു ആത്മീയന് (മേല്പറഞ്ഞ കഴിവുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും) എല്ലായ്പ്പോഴും സ്വന്തം വാക്കുകൾ, ചിന്തകൾ, പ്രവൃത്തികൾ എന്നിവകൊണ്ട് മനുഷ്യരാശിയെ ക്രിയാത്മകമായി സ്വാധീനിക്കുകയും, മാനവ സമൂഹത്തെ ധാർമികതയുടെ പാതയിലേക്ക് ആകർഷിക്കുകയും ചെയ്യുക – ഇതാണ് ഉത്തരവാദിത്വം. ജീവിതത്തെക്കുറിച്ചുള്ള ക്ഷണികവും നശ്വരവുമായ മിഥ്യാധാരണകളിൽ നിന്ന് മുക്തനായ ഒരാൾക്ക് ദൈവത്തിലേക്ക് നയിക്കുന്ന ഒരു പാത ഉണ്ടാകും. ആ പാതയിൽ ജീവിച്ചു കാണിക്കുകയും വാക്കുകളാൽ വർണ്ണിക്കാൻ കഴിയുന്നത്ര അത് മറ്റുള്ളവർക്ക് മനസിലാക്കികൊടുക്കുകയും ചെയ്യുന്നതിൽ അവർ തല്പരരായിരിക്കും.
ലേഖനങ്ങൾ
ആരാണ് ആത്മീയൻ ?
No posts found