മുരളി

21-02-2023

21-02-2023    പ്രഭാതമുരളി         ഓം ശാന്തി            ബാപ്ദാദ           മധുബന്

മധുരമായ കുട്ടികളെ, ഒരു വസ്തുവിലും ആസക്തി ഉണ്ടാകരുത്, ദേഹസഹിതം സര്വ്വതിലും പൂര്ണ്ണമായി യാചകനാകണം, ശിവപുരിയെയും വിഷ്ണുപുരിയെയും ഓര്മ്മിച്ചുകൊണ്ടിരിക്കണം.

ചോദ്യം : പാവപ്പെട്ടവരുടെ കൂടെ നിവസിക്കുന്ന ബാബ പാവപ്പെട്ട കുട്ടികളെയും ഏതൊരുകാര്യത്തില്തനിക്ക് സമാനമാക്കുന്നു?

ഉത്തരം : ബാബ പറയുന്നു ഞാന്വിശാല ഹൃദയനാണ്, കക്ക സ്വീകരിച്ചിട്ട് നിങ്ങള്ക്ക് രാജ്യാധികാരം നല്കുന്നു, അതുപോലെ നിങ്ങള്കുട്ടികള്പാവപ്പെട്ടവരാണെങ്കിലും വിശാല ഹൃദയമുള്ളവരാകൂ. കുറച്ചു ധനം കൊണ്ടാണെങ്കിലും ഈശ്വരീയ വിശ്വവിദ്യാലയം തുറക്കൂ, ഇതിന് ചിലവൊന്നുമില്ല. 3-4 പേര്ക്കാണെങ്കിലും ഈശ്വരീയ വിശ്വവിദ്യാലയത്തിലൂടെ പ്രയോജനം ഉണ്ടായാല്തുറക്കുന്നവര്ക്ക് അഹോ സൗഭാഗ്യം. കേവലം സല്പുത്രനായി ഇരുന്നാല്മതി. ഒരിക്കലും കാമ, ക്രോധത്തിനു വശപ്പെട്ട് സദ്ഗുരുവിനെ നിന്ദിക്കരുത്

ഓം ശാന്തി. ബാപ്ദാദയും മമ്മയും. രണ്ട് മമ്മയുണ്ട്ദാദിയും മാതാവും. ഇത് നിങ്ങളുടെ വലിയ അമ്മയാണ്. എന്നാല്കുട്ടികളെ സംരക്ഷിക്കുന്നതിനുവേണ്ടി ജഗദംബ നിമിത്തമായിരിക്കുകയാണ്. ശിവബാബ ബഹുരൂപിയാണ്, ബാബ വളരെ വിനോദിപ്പിക്കുകയും ചെയ്യുന്നു. അലങ്കരിക്കാറുണ്ടല്ലോ. വിവാഹനിശ്ചയം നടക്കുമ്പോഴും അണിയിച്ചൊരുക്കുന്നു അപ്പോള്വിവാഹസമയത്ത് രണ്ട് പേരും കീറിയ വസ്ത്രം ധരിക്കുന്നു, എണ്ണ തേക്കുന്നു, ആചാരം ഇവിടുത്തേതാണ്. പൂര്ണ്ണമായും യാചകനാകണം എന്നു നിങ്ങള്കുട്ടികള്ക്ക് ബാബ മനസ്സിലാക്കിതരുന്നു. ഒന്നുമില്ലായെങ്കില്എല്ലാം ലഭിക്കും. ദേഹസഹിതം ഒന്നും ഉണ്ടാകരുത്. ശിവപുരി, വിഷ്ണുപുരിയിലേക്ക് ബുദ്ധിയോഗം വെയ്ക്കണം. മറ്റൊരു വസ്തുവിലും ആസക്തി ഉണ്ടാകരുത്. തീര്ച്ചയായും പവിത്രമാകണം. നോക്കൂ, മീരയുടെ എത്ര മഹിമയാണ് പാടുന്നത്! നാട്ട്നടപ്പ് ഉപേക്ഷിച്ചു. കേവലം പവിത്രത കാരണം പേര് എത്ര പ്രസിദ്ധമായി. മീരയ്ക്കാണെങ്കില്ജ്ഞാനാമൃതം പോലും ലഭിച്ചില്ല. കേവലം കൃഷ്ണനോട് പ്രീതിയുണ്ടായിരുന്നു. കൃഷ്ണപുരിയിലേക്ക് പോകുന്നതിനുവേണ്ടി വിഷം ഉപേക്ഷിച്ചു. പത്നി പതിയുടെ പിന്നാലെ സതി ആചരിക്കാറില്ലേ. മീര ഓര്മ്മിച്ചോര്മ്മിച്ച് കൃഷ്ണപുരിയിലേക്കൊന്നും പോയില്ല. അപ്പോള്കൃഷ്ണപുരി ഉണ്ടായിരുന്നില്ല. മീര ഉണ്ടായിരുന്നിട്ട് 500-700 വര്ഷം ആയിക്കാണും. ഭക്തി വളരെ നന്നായി ചെയ്തിരുന്നു, അതുകൊണ്ട് ഏതെങ്കിലും നല്ല ഭക്തന്റെ വീട്ടില്ജന്മമെടുത്തിട്ടുണ്ടാകും. അവരുടെ പേര് എത്രത്തോളം മറ്റുള്ളവര്പറയുന്നു. മീര ഭക്തയായിരുന്നു. നിങ്ങളെല്ലാവരും ജ്ഞാനത്തിന്റെ മീരകളാവുകയാണ്. നിങ്ങള്വന്നിരിക്കുന്നത് സൂര്യവംശി, ചന്ദ്രവംശി മഹാറാണിയാകുന്നതിനാണ്. പഠിക്കാത്തവര്പഠിച്ചവരുടെ മുന്നിലും ഭാരം ചുമക്കേണ്ടി വരാം എന്നാല്മഹാറാണിയാകുമല്ലോ. അഥവാ കുട്ടിക്കാലത്തെ മറന്ന് കൈ വിട്ടാല്പിന്നെ ഒരിക്കലും മഹാറാണിയാകാന്സാധിക്കില്ല, മാത്രമല്ല പ്രജയിലും കുറഞ്ഞ പദവിയേ ലഭിക്കൂ. വൈകുണ്ഠത്തില്വരും പക്ഷേ കുറഞ്ഞ പദവിയായിരിക്കും. ബാബ മനസ്സിലാക്കിത്തരുന്നു, ഭക്തി ചെയ്യുന്നവരോട് ചോദിക്കണം നിങ്ങള്എന്താണ് ആഗ്രഹിക്കുന്നത്? കൃഷ്ണന്റെ ഭക്തി എന്തുകൊണ്ടാണ് ചെയ്യുന്നത്തീര്ച്ചയായും കൃഷ്ണന്റെ രാജധാനിയിലേക്കു പോകുവാന്ആഗ്രഹമുണ്ടായിരിക്കും. എന്നാല്അവിടേക്ക് എങ്ങനെ പോകുവാന്സാധിക്കും? ഞങ്ങള്ക്ക് ശാന്തി വേണം എന്ന് വളരെപ്പേര്പറയുന്നു. എന്നാല്മുഴുവന്ലോകത്തിനും അശാന്തിയല്ലേ. നിങ്ങള്ഒരാള്ക്ക് ശാന്തി ലഭിക്കുന്നതിലൂടെ എന്ത് സംഭവിക്കാനാണ്, എനിക്ക് നിങ്ങളെ 21 ജന്മങ്ങളിലേക്ക് സദാ സുഖികളാക്കുവാന്സാധിക്കും. ദേവതകള് ഭാരതത്തില്തന്നെയായിരുന്നു സദാ സുഖമായി ജീവിച്ചിരുന്നത്. ഇപ്പോള് രാജധാനി സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ മായയുടെ രാജ്യമാണ്, ശാന്തി ലഭിക്കുകയില്ല. ശാന്തിക്കു വേണ്ടി വേറൊരു ലോകം, സുഖത്തിനുവേണ്ടി വേറൊരുലോകം. ഇത് മായയുടെ രാജ്യമാണ്. സുഖധാമത്തില്എല്ലാവരും സുഖികളായിരിക്കുന്നു. ഒരാളുപോലും ദുഃഖിതനായിരിക്കുകയില്ല. കൂടാതെ ദുഃഖധാമത്തില്പിന്നെ ഒരാളുപോലും സുഖമനുഭവിക്കുന്നവരായിരിക്കില്ല. യഥാരാജാ റാണി തഥാ പ്രജാ എല്ലാവരും ദു:ഖിതര്തന്നെ ദു:ഖിതരാണ്. സുഖധാമത്തില്ഒരിക്കലും മൃഗങ്ങള്പോലും ദുഃഖിക്കുന്നില്ല. ശാന്തിയുടെ ലോകം വേറെയാണ്, അതിനെ നിര്വാണ ധാമം എന്നു പറയുന്നു. ഇന്നയാള്നിര്വാണധാമത്തിലേക്കു പോയി എന്നു പറയുന്നു. എന്നാല്ആരും തന്നെ പോയിട്ടില്ല. അഥവാ സ്വയം പോയിട്ടുണ്ട് എങ്കില്എന്തു ചെയ്തിട്ടാണ് പോയത്? എല്ലാവരും ദുഃഖിതര്തന്നെ ദു:ഖിതരാണ്, എത്ര അടിയും വഴക്കുമാണ്. ഞങ്ങളുടെ ദേശത്തില്നിന്നും ഹിന്ദുക്കള്പോകണം, അവര്പറയുന്നു, ഇന്നവര്പോകണം. പരസ്പരം സഹിക്കാന്സാധിക്കുന്നില്ല. ഇപ്പോള്ബാബയും നോക്കുന്നുഅനേക ധര്മ്മങ്ങളായിരിക്കുകയാണ്. അതുകൊണ്ട് വഴക്കിട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് എല്ലാ ദേഹത്തിന്റെ ധര്മ്മങ്ങളെയും ഇല്ലാതാക്കുന്നു. ബാബ പറയുന്നു, ഏത് ധര്മ്മത്തിലുമുള്ളവര്ആകട്ടെ, എല്ലാവരേയും ഞാന്ദേഹത്തിന്റെ ധര്മ്മത്തില്നിന്നും മുക്തമാക്കും. സത്യയുഗത്തില്കേവലം ഒരേ ഒരു ദേവതാധര്മ്മം ആണ്. എല്ലാ ജ്ഞാനവും നിങ്ങള്കുട്ടികളുടെ ബുദ്ധിയിലുണ്ട്. കൈയില്ചിത്രമെടുത്തുകൊണ്ട് പോയി വാനപ്രസ്ഥികള്ക്ക് മനസ്സിലാക്കികൊടുക്കണം. ക്ഷേത്രങ്ങളിലേക്ക് പോകണം. അവരോട് ചോദിക്കണം ശങ്കരന്റെ മുമ്പില്ശിവനെ കാണിക്കുന്നുവെങ്കില്തീര്ച്ചയായും ശിവന്ശങ്കരനെക്കാള്വലുതല്ലേ. അഥവാ ശങ്കരന്ഭഗവാന്റെ രൂപമാണെങ്കില്പിന്നെ ശങ്കരന്റെ മുമ്പില്ശിവലിംഗം വെയ്ക്കേണ്ട ആവശ്യമെന്താണ്. സന്ന്യാസികള്സ്വയം തന്നെ ബ്രഹ്മജ്ഞാനി, തത്വജ്ഞാനി എന്നു പറയുന്നു. ശിവനെക്കുറിച്ച് അവര്ക്കറിയുക പോലുമില്ല. തത്വം ഇരിക്കുവാനുള്ള സ്ഥാനമാണ്. അവര്പിന്നെ ബ്രഹ്മത്തെയും തത്വത്തെയും ഒന്ന് തന്നെയാണെന്ന് മാനിക്കുന്നില്ല. ശരി, ബ്രഹ്മജ്ഞാനി, തത്വജ്ഞാനി എങ്കില്പിന്നെ സ്വയം തന്നെ ശിവനെന്ന് എന്തിനാണ് വിളിക്കുന്നത്? അവര്കരുതുന്നു, ശിവനും ഒന്നാണ് ബ്രഹ്മവും ഒന്ന് തന്നെയാണ്. എന്നാല്ബ്രഹ്മം വസിക്കുവാനുള്ള സ്ഥാനമാണ്. മനുഷ്യര്വളരെ സംശയത്തിലാകുന്നു. നിങ്ങള്കുട്ടികള്ഇപ്പോള്സമര്ത്ഥന്മാരാകണം. നിങ്ങള്ക്ക് സന്യാസിമാര്ക്കുപോലും മനസ്സിലാക്കിക്കൊടുക്കാന്സാധിക്കും. അവരില്നിന്നു പോലും യഥാര്ത്ഥ ദേവതാധര്മ്മത്തിലുള്ളവര്വന്നെത്തും, അവര്പെട്ടെന്ന് ജ്ഞാനത്തെ മനസ്സിലാക്കും. ചിലര്‍ 3-4 ജന്മങ്ങള്ക്ക് മുമ്പ് കണ്വേര്ട്ട് ആയതാണെങ്കില്അത്ര പെട്ടെന്ന് വരികയില്ല, പുതുമ പോയാല്പെട്ടെന്ന് വരും. ബാബയില്ആകര്ഷണമുണ്ട്. ബാബ കാന്തമാണ്, ആത്മാക്കള്സൂചിയാണ്. ഇപ്പോള്സൂചികളില്തുരുമ്പു പിടിച്ചിരിക്കുകയാണ്. തുരുമ്പുള്ള സൂചിക്ക് മുകളിലേക്കെങ്ങനെ പോകാന്സാധിക്കും. ചിറകുകള്മുറിഞ്ഞുപോയിരിക്കുകയാണ്. തുരുമ്പുള്ള വസ്തുവിനെ മണ്ണെണ്ണയില്ഇടുന്നു. ബാബയും ജ്ഞാനാമൃതത്തിലൂടെ എല്ലാവരുടെയും തുരുമ്പിനെ ഇല്ലാതാക്കുന്നു. പിന്നെ നമ്മള്സത്യമായ സ്വര്ണ്ണമായിത്തീരും. നിങ്ങളിപ്പോള്കല്ല്നാഥനില്നിന്നും പവിഴ നാഥനാകുന്നു. ഭാരതം പാരസ് പുരിയായിരുന്നു. ഇപ്പോള്നോക്കൂ സ്വര്ണ്ണത്തിന്റെ വില എത്ര കൂടിയിരിക്കുകയാണ്. പിന്നെ അവിടെ വളരെ വില കുറവായിരിക്കും. ഭാരതം ഇപ്പോള്കല്ലുപുരിയായിരിക്കുകയാണ്. ഭാരതം പിന്നീട് പാരസ് പുരിയാകും. നമ്മളുടെ ബുദ്ധിയില് ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ദിവസം മുഴുവനും ചക്രം ബുദ്ധിയില്കറങ്ങിയാല്ചക്രവര്ത്തി രാജാറാണിയായിത്തീരും. ലോകത്തിലുള്ളവര്ക്കൊന്നും ഇക്കാര്യം അറിയില്ല. നിങ്ങള്ക്കറിയാം സത്യയുഗത്തില്രാജ്യം ഭരിച്ചിരുന്നവര്ക്ക് 84 ജന്മങ്ങളുണ്ട്. പിന്നെ ത്രേതായിലുള്ളവര്ക്ക് തീര്ച്ചയായും കുറവായിരിക്കും. എവിടെ 84 ജന്മം, പിന്നെ 84 ലക്ഷം എന്നു പറയുന്നത് എവിടെ കിടക്കുന്നു. അപ്പോള്പിന്നെ ഇത്രയും ജന്മമെടുക്കുവാനായി കല്പം വളരെ നീണ്ടതായിരിക്കണം, ഇതൊക്കെ വെറുതെ പൊങ്ങച്ചമാണ്. എപ്പോഴും ആദ്യം ചിത്രം മുന്നില്വെയ്ക്കണം. നിങ്ങളൊരിക്കലും പൈസ യാചിക്കരുത്. നിങ്ങളുടെ ജോലിയാണ് മറ്റുള്ളവര്ക്ക് നല്കുക. എന്തെങ്കിലും അവര്ക്ക് തരണമെങ്കില്‍  അവര്തന്നെ തരും. ആരെങ്കിലും വില ചോദിച്ചാല്പറയൂ, ബാബ പാവപ്പെട്ടവരുടെ കൂടെ നിവസിക്കുന്നവനാണ്. പാവപ്പെട്ടവര്ക്ക് വേണ്ടി സൗജന്യമായി വിതരണം ചെയ്യുന്നു. പിന്നെ ധനികരെത്ര നല്കുന്നുവോ അതിനനുസരിച്ച് നാം കൂടുതല്അച്ചടിക്കും. ധനം നാം നമ്മുടെ കാര്യത്തിനായി ഉപയോഗിക്കുന്നില്ല. എന്താണോ ലഭിക്കുന്നത് മനുഷ്യരുടെ സേവനത്തിന്റെ കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. ധനികരുണ്ടെങ്കില്ധര്മ്മശാലകളൊക്കെ ഉണ്ടാക്കും. ഇവിടെ പാവപ്പെട്ടവര്ക്കാണെങ്കിലും സെന്ററുണ്ടാക്കാന്സാധിക്കും, ഇതിന് ഒരു ചിലവുമില്ല. ഞങ്ങള്സെന്റര്തുറക്കാം അഥവാ ഈശ്വരീയ വിശ്വവിദ്യാലയം തുറക്കാം എന്ന് പറയുന്നു. മനസിലാക്കു ഈശ്വരീയ വിശ്വവിദ്യാലയത്തില്നിന്നും 3-4 പേരെങ്കിലും നല്ല ഫലം നേടിയാല് തുറക്കുന്നവരുടെ അഹോ സൗഭാഗ്യം. ഇവിടെ വിശാലഹൃദയമുള്ളവര്ആകണം. നോക്കൂ, ബാബ എത്ര വിശാലഹൃദയനാണ്. കക്ക എടുത്തിട്ട് ചക്രവര്ത്തി പദവി നല്കുന്നു. സല്പുത്രന്മാര്ക്കേ ബാബയുടെ സേവനം ചെയ്യാന്സാധിക്കൂ. കുപുത്രന്മാര്എന്തു ചെയ്യാനാണ്. കുപുത്രന്മാര്ക്ക് ബാബ ആസ്തി നല്കില്ല. നിങ്ങള്സത്ഗുരുവിനെ പ്രകടമാക്കണം. കാമം അഥവാ ക്രോധം വന്നു എങ്കില്സദ്ഗുരുവിനെ നിന്ദിച്ചു, പിന്നെ പദവി നേടാന്സാധിക്കില്ല. വളരെയധികം സന്തോഷിക്കണം. വിഷത്തിന്റെ ആസ്തി അച്ഛനില്നിന്നും, പതിയില്നിന്നും എടുത്തുകൊണ്ടാണ് വന്നത്. ഇപ്പോള് പാര്ലൗകിക അച്ഛന്‍, പതി അമൃതിന്റെ ആസ്തി നിങ്ങള്ക്കു നല്കുന്നു. നിങ്ങള്ക്ക് എല്ലാ ധര്മ്മത്തിലുള്ളവര്ക്കും രചയിതാവ്, രചനയുടെ ജ്ഞാനം പറഞ്ഞുകൊടുക്കാന്സാധിക്കും. രചയിതാവ് ശാന്തിധാമത്തിലാണ് വസിക്കുന്നത്. രചയിതാവിനെ ഓര്മ്മിച്ചാല്നിങ്ങള്ക്ക് ശാന്തിയുടെ ആസ്തി എടുക്കാന്സാധിക്കും. ആസ്തിയെടുത്തെടുത്ത് വികര്മ്മങ്ങള്വിനാശമാകും. കൂടാതെ നിങ്ങള്ബാബയുടെ അടുത്തേക്ക് എത്തിച്ചേരും. ജ്ഞാനം എല്ലാ ധര്മ്മത്തിലുമുള്ളവര്ക്കും വേണ്ടിയാണ്. ഇത് പൂര്ണ്ണമായും പുതിയ കാര്യമാണ്. ഭക്തി മാര്ഗ്ഗത്തിലേതാണ് ശാസ്ത്രങ്ങള്‍, ഓരോരോ വീടുതോറും അലയുക, ബ്രാഹ്മണരെ കഴിപ്പിക്കുക, തീര്ത്ഥസ്ഥാനത്തേക്ക് പോവുക. ഇവിടെയാണെങ്കില്ഒരേയൊരു ജ്ഞാനത്തിലൂടെ വളരെ ഉന്നതിയുണ്ടാകുന്നു. മറ്റെവിടേക്കും പോകേണ്ട ആവശ്യം വരുന്നില്ല. അപ്പോള്നിങ്ങള്മധുരമധുരമായ കുട്ടികള്ഇപ്പോള്സ്വര്ഗ്ഗത്തിലേക്ക് പോവുന്നു. വിഷം കുടിക്കുന്നവര്തീര്ച്ചയായും വിഘ്നങ്ങള്ഇടും. കാരണം മുഴുവന്ലോകവും ആസുരീയമാണ് . നോക്കൂ, ഭാരതത്തില്പവിത്രതയില്ലാത്തതു കാരണം അലഞ്ഞുകൊണ്ടിരിക്കുന്നു. പ്രശ്നങ്ങളാണ്, സമരം ചെയ്തുകൊണ്ടിരിക്കുന്നു. ഗവണ്മെന്റിനെ ശ്വാസം മുട്ടിക്കുന്നു. ഗവണ്മെന്റ് വ്യക്തമായി പറയുന്നു, ഇത്രയും ചെലവിന് ഞങ്ങള്എവിടെനിന്ന് കൊണ്ടുവരാനാണ്? ജനങ്ങള്പറയുന്നു, നിങ്ങള്ധൂര്ത്തടിക്കുകയല്ലേ, ധനം കൂട്ടിവെച്ചുകൊണ്ടിരിക്കുന്നു, ഞങ്ങള്എന്ത്  അപരാധമാണ് ചെയ്തത്, ഞങ്ങള്ക്ക് ശമ്പളം വേണം. സമരം ചെയ്യുന്നു, അപ്പോള്ജോലി നിലച്ചു പോകുന്നു. ഇതെല്ലാം സംഭവിക്കണം. പച്ചക്കറികള്കിട്ടാതാകും, പാലു ലഭിക്കാതാകും. അവിടവിടൊക്കെ പ്രശ്നങ്ങള്ഉണ്ടാകുന്നു. എല്ലാ പ്രശ്നങ്ങളും ഉണ്ടായതിനുശേഷം ശാന്തി ഉണ്ടാകും. വിനാശത്തിന്റേയും വിഷ്ണുപുരിയുടെയും സാക്ഷാത്കാരം അര്ജുനനല്ലേ കാണിച്ചുകൊടുത്തത്. നിങ്ങള്ക്കും ഇപ്പോള്ലഭിക്കുന്നുണ്ട്. നോക്കൂ, എവിടെയെങ്കിലും മഴ പെയ്യുന്നില്ല എങ്കില്യജ്ഞം  രചിക്കുന്നു. എവിടെയെങ്കിലും അശാന്തിയുണ്ടാകുകയാണെങ്കില്ശാന്തിക്കു വേണ്ടി യജ്ഞം രചിക്കുന്നു. എന്നാല്പീസ്ഫുള്ളായിരിക്കുന്നത് ഒരേയൊരു ഭഗവാനാണ്. ബാബ വരുമ്പോള്ശാന്തിയുടെ ദാനം നല്കുന്നു. നല്കുന്നവന് ഒരേഒരു ബാബയല്ലേ. നോക്കൂ, നിങ്ങള്എത്ര ഓമനകളായ കുട്ടികളാണ്. വളരെ ജന്മങ്ങള്ക്ക് ശേഷം അന്തിമത്തില്വന്ന് കണ്ടുമുട്ടിയിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്പൂര്ണ്ണ സൗഭാഗ്യം എടുക്കൂ. മധുരമായ കുട്ടികളെ എന്ന് കുട്ടികളെ വിളിക്കുന്നു, മധുരം കഴിപ്പിക്കുന്നു. അത് ഭൗതീകമായ മധുരമാണ്, ഇത് ആത്മീയ മധുരമാണ്, ഇത് ആത്മീയ അച്ഛന്നല്കുന്നു. ദേഹീഅഭിമാനിയായിരിക്കുക എന്നത് വളരെ ഉയര്ന്ന ലക്ഷ്യമാണ്. ഇതില്പരിശ്രമമുണ്ട്. ബാബ പറയുന്നു 8 മണിക്കൂര്ദേഹീഅഭിമാനിയായിരിക്കൂ. പിന്നെ ശരീര നിര്വ്വഹണത്തിനുവേണ്ടി ജോലിയും ചെയ്തുകൊള്ളു. രാത്രിയില്ഉണര്ന്നിരുന്നാല്വളരെ നല്ല ലഹരിയുണ്ടാകും. സമ്പാദ്യമല്ലേ. ഹേ ഉറക്കത്തെ ജയിക്കുന്ന കുട്ടികളേ, അച്ഛനായ എന്നെ ഓരോ ശ്വാസത്തിലും ഓര്മ്മിക്കൂ. വിചാരസാഗര മന്ഥനം ചെയ്യൂ. രാത്രിയും പകലും എത്രത്തോളം യോഗത്തില്ഇരിക്കുന്നുവോ അത്രത്തോളം വികര്മ്മം വിനാശമാകും. കൂടാതെ എത്രത്തോളം ജ്ഞാനം സ്മരിക്കുന്നുവോ അത്രത്തോളം സമ്പാദ്യം ഉണ്ടാകും. ബാക്കി സേവനം വളരെയധികം ഉണ്ട്. ബാബയോട് ചോദിക്കുകയാണെങ്കില്ബാബ പറയും ഇരുന്നുകൊള്ളൂ, വിശ്രമിച്ചുകൊള്ളൂ, ഇതില്ചോദിക്കേണ്ട കാര്യമൊന്നുമില്ല. ലോകമര്യാദകളെ കുറിച്ച് എന്താ ബാബ എന്തെങ്കിലും ചിന്തിച്ചിരുന്നുവോ? ഹേയ്, ചക്രവര്ത്തി പദവി ലഭിക്കുന്നുവെങ്കില്അവയെ തട്ടി മാറ്റൂ. പിന്നെ  ശരിയാണ് ഓരോരുത്തര്ക്കും തന്റേതായ പാര്ട്ടുണ്ട്. ഓരോരുത്തരുടേയും കര്മ്മബന്ധനം വെവ്വേറെയാണ്. പൈസയുണ്ടെങ്കില്അലൗകീക സേവനത്തില്പൈസയെ സഫലമാക്കു. ജ്ഞാനമാര്ഗ്ഗത്തില്തീര്ച്ചയായും വിഘ്നം ഉണ്ടാകുന്നു എന്ന് കുട്ടികള്ക്ക് അറിയാം. കാരണം പവിത്രതയുടെ പ്രശ്നമാണ്. ആരൊക്കെയാണോ ധര്മ്മം സ്ഥാപിക്കുവാന്വരുന്നത് അവര്ക്ക് തീര്ച്ചയായും പവിത്രമാക്കേണ്ടി വരുന്നു. ഇപ്പോള്മനുഷ്യര്വളരെ മോശമാണ്. വിഘ്നങ്ങള്ഒരുപാട് ഇടും, അസത്യമായ കളങ്കങ്ങള്ചാര്ത്തും. ഇക്കാര്യങ്ങളില്ഭയപ്പെടരുത്. എന്ത് സംഭവിച്ചാലും പരിഭ്രമിക്കരുത്. 5000 വര്ഷങ്ങള്ക്ക് മുമ്പും കളങ്കങ്ങള്ചാര്ത്തപ്പെട്ടിരുന്നു. ഇപ്പോളും ഉണ്ടാകും. അസത്യമായ പടച്ചെടുത്ത കാര്യങ്ങള്പറയും. ചിലര്ക്ക് പ്രതികരണം  ശരിയായി ലഭിച്ചില്ലെങ്കിലും പ്രശ്നമുണ്ടാക്കുന്നു. പതുക്കെ പതുക്കെ സന്ന്യാസികള്തുടങ്ങി എല്ലാ ധര്മ്മത്തിലുള്ളവരും വരും. എല്ലാവര്ക്കും ബാബയുടെ ജ്ഞാനം തീര്ച്ചയായും എടുക്കണം ചിത്രവും ലോകത്തിലേക്ക് മുഴുവന്പോകണം. ക്രോധത്തില്വന്ന് ആരുമായും വാദവിവാദം ചെയ്യരുത്. ആരെങ്കിലും നിന്ദിച്ചാലും നമ്മള്ക്ക് ദ്വേഷ്യം വരരുത്. കുട്ടികള്റിഫ്രഷ് ആയതിനു ശേഷം സേവനം ചെയ്യണം. ദിനം പ്രതിദിനം നിയമവ്യവസ്ഥ മാറികൊണ്ടിരിക്കും. ലോകത്തിലെ നിയമവ്യവസ്ഥ മോശമായി കൊണ്ടിരിക്കും കാരണം അത് തമോപ്രധാനമായി കൊണ്ടിരിക്കുന്നു. നാം സതോപ്രധാനമായി കൊണ്ടിരിക്കുന്നു. ശരി. നിങ്ങള്കുട്ടികള്രാജഋഷികളാണ്. വാനപ്രസ്ഥത്തിലേക്ക് പോകുന്നതിനുവേണ്ടി നമ്മള്ഇപ്പോള്തപസ്യ ചെയ്യുകയാണെന്ന് നിങ്ങള്പറയും. ഇങ്ങനെ മറുപടി നല്കുവാന്ഒരു മനുഷ്യര്ക്കും ബുദ്ധിയില്ല. അവര്‍   വാനപ്രസ്ഥത്തെ കുറിച്ച് മനസിലാക്കുന്നില്ല. നമ്മള്രാജയോഗികളാണ്, ജീവന്മുക്തിക്ക് വേണ്ടി തപസ്സ് ചെയ്യുകയാണെന്ന് നിങ്ങള്പറയും. പാര്ലൗകീക പരമപിതാ പരമാത്മാ, ജ്ഞാനത്തിന്റെ സാഗരനാണ് പഠിപ്പിക്കുന്നത്. ഇങ്ങനെയൊക്കെ മാതാക്കള്ഇരുന്ന് മനസിലാക്കി കൊടുത്താല്എല്ലാവരും അത്ഭുതപ്പെടും. ഭാവിയിലെ ഉയര്ന്ന പദവി പ്രാപ്തമാക്കുന്നതിനായി ഞങ്ങളെ പാര്ലൗകീക പരമപിതാപരമാത്മാവാണ് പഠിപ്പിക്കുന്നത് എന്ന് പറയൂ. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണക്കുള്ള മുഖ്യമായ സാരം

  1. ആരെങ്കിലും നിന്ദിച്ചാലും നമ്മള്ക്ക് ദ്വേഷ്യം വരരുത്. ആരുമായും വാദവിവാദം ചെയ്യരുത്. റിഫ്രഷ് ആയതിനു ശേഷം സേവനം ചെയ്യണം
  2. ഉറക്കത്തെ ജയിക്കുന്നവരാകണം. രാത്രിയില്ഉണര്ന്നിരുന്നും ബാബയെ ഓര്മ്മിക്കണം കൂടാതെ ജ്ഞാനം സ്മരിക്കണം. ദേഹീഅഭിമാനി ആയിരിക്കുന്നതിനുള്ള അഭ്യാസം ചെയ്യണം.

വരദാനം:- കാത്തിരിപ്പ് ഉപേക്ഷിച്ച് തയ്യാറെടുപ്പ് നടത്തുന്ന വിയോഗിക്ക് പകരം സഹയോഗിയും ഒപ്പം സഹജയോഗിയുമായി ഭവിക്കട്ടെ.

   പല കുട്ടികളും പ്രതീക്ഷിച്ചിരിക്കുന്നു അതായത് ഇവര്വിട്ടാല്വിടാം, ഇവര്പ്രശ്നമുണ്ടാക്കുന്നത് നിര്ത്തിയാല്വിടാംപക്ഷെ അത് സംഭവിക്കില്ല. ഇതാണെങ്കില്മായയുടെ വിഘ്നം അഥവാ പഠിപ്പില്പരീക്ഷ സമയാസമയം ഭിന്നഭിന്ന രൂപത്തില്വരിക തന്നെ ചെയ്യും. അതിനാല്ഇന്ന വ്യക്തി മാറട്ടെ, ഇന്ന പരിസ്ഥിതി മാറട്ടെഎന്ന് പ്രതീക്ഷിച്ചിരിക്കരുത്, എനിക്ക് മാറണം, അങ്ങനെയുള്ള പ്രതീക്ഷ വെക്കൂ. സദാ ശ്രീമതമാകുന്ന വിരലിന്റെ അടിസ്ഥാനത്തില്നടന്ന് സഹയോഗിയും ഒപ്പം സഹജയോഗിയുമാകൂ. ചിലപ്പോള്സഹയോഗിയും ചിലപ്പോള്വിയോഗിയുമല്ല.

സ്ലോഗന്‍:- തന്റെ ഉന്മേഷഉത്സാഹത്തിലൂടെ അനേകാത്മാക്കളുടെ ഉന്മേഷം വര്ദ്ധിപ്പിക്കുകഇത് സത്യമായ സേവനമാണ്.

Scroll to Top