ഏതുകാര്യവും സ്വയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് എന്ന അറിവ് വളരെ സന്തോഷകരമായ ഒന്നാണ്. നമ്മൾ സ്വന്തം choice ന് പ്രാധാന്യം നൽകാറുമുണ്ട്. ഒരു കടയിൽ offer ൽ വച്ചിരിക്കുന്ന സാധനം വേണ്ടെന്ന് വെക്കാ, വേണ്ടത് മാത്രം വാങ്ങിക്കുവാനുമുള്ള choice നമ്മുടെ തിരഞ്ഞെടുക്കുവാനുള്ള കഴിവിനെയാണ് കാണിക്കുന്നത് . എന്തും choose ചെയ്യുക എന്നതിനർത്ഥം നമ്മുടെ ജീവിതത്തിന്റെ പരിപൂർണ്ണ അധികാരം (full control) നമുക്കാണ് എന്നതാണ്. ഇങ്ങനെ തന്നെയാണ് നമ്മൾ ജീവിതത്തിന്റെ ലക്ഷ്യവും തിരഞ്ഞെടുക്കുന്നത്.
ഓരോ നിമിഷവും നമ്മൾ പലതും choose ചെയ്തുകൊണ്ടേയി രിക്കുകയാണ്. എനിക്ക് ദേഷ്യത്തോടെയും, അ സ്വസ്ഥമായും ഇരിക്കാം…. അല്ലെങ്കിൽ എനിക്ക് ശാന്തമായി ഇരിക്കാം.. ഇത് രണ്ടും എന്റെ കൈയിലാണ് ഉള്ളത്. നമ്മുടെ ഉള്ളിലും പുറത്തുമുള്ള എന്ത് കാര്യവും choose ചെയ്യാനുള്ള ശക്തി നമുക്കുണ്ട് എന്നറിയുമ്പോൾ പിന്നീടൊരിക്കലും നമ്മൾ ജീവിത നാടകത്തിലെ സംഭവങ്ങളുടെയോ, വ്യക്തികളുടെയോ മുന്നിൽ പലതിനും വേണ്ടി കെഞ്ചി നിൽക്കില്ല.
ഒന്നുകിൽ എന്റെ മുന്നിൽ വരുന്ന ഓരോ അവസരങ്ങളിലും എനിക്ക് അക്ഷോഭ്യമായിരിക്കാം, അല്ലെങ്കിൽ വ്യക്തികളെയും സാഹചര്യങ്ങളെയും എന്നെ നിയന്ത്രിക്കാൻ അനുവദിക്കാം, choice എന്റേതു മാത്രമാണ്….
ശാന്തമായിരിക്കുന്ന രീതി തിരഞ്ഞെടുക്കുക എന്നത് നമ്മൾ അവനവനുതന്നെ നൽകുന്ന ഒരു സമ്മാനമാണ്. ശാന്തത ഒരു ദിവ്യമായ പാരിതോഷികമാണ്. ഇതിലൂടെ നമുക്ക് ചുറ്റും കാണാനാകുന്ന ഭയത്തിന്റെയും, കോപ ത്തിന്റെയും ഒരു വലയം ഇല്ലാതാക്കി ആന്തരികമായ സ്ഥിരത (inner stability ) കൈവരിക്കാൻ സാധിക്കും. കൂടാതെ അക്ഷോഭ്യമായി ഇരിക്കുന്നതിലൂടെ വിലമതിക്കാനാവാത്ത കുടുംബബന്ധങ്ങളെയും, സുഹൃദ്ബന്ധങ്ങളെയും സംരക്ഷിക്കുവാനും സാധിക്കും.
ശാന്തമായ ഒരു പ്രതികരണം ഒരിക്കലും ബലഹീനതയുടെയോ സഹനത്തിന്റെയോ രൂപമല്ല. മറിച്ച്, എന്തിനെയും നേരിടാൻ സജ്ജമായ ആന്തരികമായ ശക്തിയുടെയും, സ്ഥിരതയുള്ള മനസ്സിന്റെയും പ്രതീകമാണ്. പ്രസന്നമായ പ്രതികരണം ഒരാളിൽ അടങ്ങിയിരിക്കുന്ന ആത്മാഭിമാനത്തെയും മനസ്സിനെ ശരിയാംവണ്ണം നിയന്ത്രിക്കാനുള്ള (control ) കഴിവിനെയും സൂചിപ്പിക്കുന്നു.
ഒരാൾ ഏതൊരു സാഹചര്യത്തിലും എതിരിട്ട് സംസാരിക്കുന്നതിനു പകരം അചഞ്ചലമായി ഇരിക്കുവാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ അതിനർത്ഥം ദേഷ്യം കടിച്ചമർത്തി നില്ക്കുന്നുവെന്നോ, അടിച്ചമർത്തൽ സ്വീകരിക്കുന്നുവെന്നോ അല്ല.മറിച്ച്, അയാൾ അവനവന്റെയും, ചുറ്റുമുള്ളവരുടെയും മംഗള ത്തിനായി വിവേകപൂർവ്വം ശാന്തതയുടെ പാത സ്വീകരിച്ചു എന്നു വേണം മനസ്സിലാക്കാൻ.
ശാന്തിയുടെ ശേഖരണത്തെ നമ്മൾ സമയാസമയങ്ങളിൽ വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കണം. വളരെ പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിൽ ശാന്തവും, പ്രസന്നവുമായ ശക്തി ശാലിയായ നിശബ്ദത പല ചൂടുപിടിച്ച സംഭാഷണങ്ങളിൽ നിന്നും രക്ഷ തരുന്നതാണ്. എങ്കിലും,ഞാൻ നിത്യമായ ശാന്തി ഇഷ്ടപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതും, എന്റേത് ശാന്തപ്രകൃതമാണ് എന്നതും, നമ്മുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുകയും, സദാ അല്ലലില്ലാതെ മുന്നേറാൻ സഹായിക്കുകയും ചെയ്യും.
വളരെ ശാന്തവും, സംശുദ്ധമായ ഒരു മനസ്സിനുടമയ്ക്ക് മാത്രമേ (positive thoughts) സകാരാത്മകമായ ചിന്തകൾ സൃഷ്ടിക്കുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് മനസ്സിലുള്ള അഴുക്കുകളെയും കറകളെയും വൃത്തിയാക്കുവാൻ നമ്മൾ പഠിച്ചേ മതിയാകൂ.
ശാന്തമായി ഇരിക്കാനുള്ള 3 വഴികൾ :-
1) നിങ്ങളുടെ ശ്വാസത്തിൽ ശ്രദ്ധിക്കുക, പതുക്കെ ശ്വാസം ഉള്ളിലേക്കെടുക്കുക…. ശാന്തി എന്നിൽ നിറയുന്നു എന്ന് സങ്കൽപ്പിക്കുക…. പതുക്കെ ശ്വാസം പുറത്തേക്കു വിടുക എന്റെ ശരീരത്തിൽ നിന്ന് എല്ലാ അനാവശ്യ ചിന്തകളും പുറത്തേക്ക് പോകുന്നു എന്ന് സങ്കൽപ്പിക്കുക…. നിങ്ങളുടെ ചിന്തകളുടെ വേഗത കുറയ്ക്കുക. മനസ്സും ശരീരവും വളരെ ശാന്തമായി ഇരിക്കുന്നു എന്ന അനുഭവം ചെയ്യുക.
2) ആഴത്തിലുള്ള മനഃശാന്തിയും, പ്രസന്നതയും നിങ്ങളിൽ നിറയുന്നു, ഏറ്റവും ഉയർന്ന ശക്തിയുമായി നിങ്ങളെ യോജിപ്പിക്കുക. എന്തെന്നില്ലാത്ത സ്വച്ഛത നിങ്ങളിൽ നിറയുന്നു, നിങ്ങളുടെ ശരീരം മുഴുവനും ഒരു അലൗകികമായ നിർവൃതി കൈവരുന്നതായി പതുക്കെ അനുഭവം ചെയ്യൂ.
3) സ്വയത്തിനു മേൽ പരിപൂർണ്ണ അധികാരമുള്ള ചൈതന്യവത്തായ ഒരു പുത്തൻ ഊർജ്ജം നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും നിറഞ്ഞു നിൽക്കുന്നതായി അനുഭവം ചെയ്യൂ.
കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത(The calm before the storm) എന്നാണ് പറയാറുള്ളത്. അത്യുഗ്രമായ കൊടുങ്കാറ്റിലും, ഇടിമിന്നലിലും, ശക്തമായ മഴയിലും വീടുകളുടെ മേൽക്കൂരകൾ തന്നെ പറന്നു പോകുന്നു. എന്നാൽ അതിശക്തമായ ക്രോധം കണ്ണുനീരും, അധിക്ഷേപങ്ങളും മാത്രം കൊണ്ടുവരുന്നു.
(The calm after the storm) കൊടുങ്കാറ്റിനും, ഇടിമിന്നലിനും, മഴവെള്ളത്തിനും ശേഷം വല്ലാത്ത ഒരു നിശബ്ദത നിറയുന്നു. മേൽക്കൂരകളില്ലാത്ത വീടുകളും, കടപുഴകി വീണുകിടക്കുന്ന മരങ്ങളും അവിടെ നിറഞ്ഞിരിക്കുന്നു. എന്നാൽ പ്രക്ഷുബ്ധമായ ഒരു വാദപ്രതിവാദത്തിന് ശേഷം അവഗണനയും,മനോ വേദനകളും മാത്രം അവശേഷിക്കുന്നു.
മേൽപ്പറഞ്ഞ രണ്ടു രീതികളുമ ല്ലാതെ, The calm during the storm – കൂടി ഉണ്ട്. എത്ര വലിയ കൊടുങ്കാറ്റിലും ശാന്തമായി ഇരിക്കുക… അതാണ് ശക്തി. ഏതു രീതിയിലുള്ള കൊടുങ്കാറ്റ് വേണമെങ്കിലും നിങ്ങളുടെ മുന്നിൽ വന്നോട്ടെ, നിങ്ങൾ ശാന്തത തിരഞ്ഞെടുക്കുന്നുവെങ്കിൽ അതൊരു വളരെ പ്രധാനപ്പെട്ട പാരിതോഷികമാണ്. നിങ്ങൾക്ക് സ്വന്തം മാനസികനില തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം എന്ന അതിപ്രധാനമായ സമ്മാനം, ആ ശക്തി നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് പല വരുംവരായ്കകളെയും മാറ്റി നിർത്താനാകും. എന്തു വേണം എന്ന് സ്വയം തീരുമാനിക്കാനുള്ള കരുത്ത്, അക്ഷോഭ്യത എന്ന നിങ്ങളുടെ choice എന്നും നിങ്ങളുടേത് മാത്രമാണ്. ഈ കരുത്ത് നിങ്ങളിലുണ്ടെങ്കിൽ നിങ്ങൾക്ക് ഏതു കലഹത്തിലും, കലഹത്തിനു മുൻപും,ശേഷവും ഇളകാതെയും സമാധാനമായും, ശാന്തമായും നിൽക്കാനാവുകയും പിന്നീട് ഉണ്ടാകാൻ സാധ്യതയുള്ള പല അനന്തരഫലങ്ങളെയും ഇല്ലാതാക്കാൻ സാധിക്കുകയും ചെയ്യും.
ജീവിതത്തിലെ ഓരോ നിമിഷത്തിലും നിങ്ങൾക്ക് ഒരു ‘Choice ‘ ഉണ്ട് എന്നത് ഓർമ്മിക്കുക. ശാന്തിയും, പ്രസന്നതയും ജീവിതത്തിൽ തിരഞ്ഞെടുക്കുന്നതിലൂടെ ജീവിതനൗക യുടെ ചുക്കാൻ -നിയന്ത്രണം പൂർണമായും നിങ്ങളുടെ കയ്യിൽ തന്നെ നിൽക്കുന്നു. മറിച്ച് ഇങ്ങനെയൊരു ‘choice’ സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ മറ്റാരുടെയെങ്കിലും കയ്യിലെ കളിപ്പാവയായി മാറും.
ശാന്തത തിരഞ്ഞെടുക്കാനുള്ള സമയം ഇതാണ്……
Its time to choose to be calm…….