ചില ആളുകളുടെ പെരുമാറ്റങ്ങൾ നമുക്ക് അസഹനീയമായി തോന്നാറുണ്ട്. അവർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന് വാക്കുകളിലൂടെയും പെരുമാറ്റങ്ങളിലൂടെയും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് നമുക്ക് തോന്നുന്നത്. പക്ഷേ, അത്തരം أആളുകൾ നമ്മളിൽ ഉള്ള ശക്തിയെ പുറത്തുകൊണ്ടുവരുകയും, നമ്മളെ വളരാനും ശക്തിയുള്ളവരാകാനുമുള്ള അവസരമൊരുക്കുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യം പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. അതിനാൽ, നമ്മോട് അന്യായമായി പെരുമാറിയവരോടും നന്ദിയുള്ളവരാകാം.
നിങ്ങളോട് തെറ്റായി പെരുമാറിയ ഒരാളെക്കുറിച്ച് നിങ്ങൾക്ക് എല്ലായ്‌പ്പോഴും അനിഷ്ടം തോന്നിയേക്കാം, പക്ഷേ ആ അനുഭവങ്ങളിലൂടെ കടന്നുപോകവേ നിങ്ങൾ എത്ര ശക്തനായി ഉയർന്നുവന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? അവർ പരുഷമായി പെരുമാറിയാലും, നമ്മെ ഒറ്റിക്കൊടുത്താലും, നമ്മുടെ വിജയത്തിൽ തടസ്സം സൃഷ്ടിച്ചാലും, നമ്മോട് കള്ളം പറഞ്ഞാലും, നമ്മെ ഉപദ്രവിച്ചാലും, അവയെല്ലാം നമ്മുടെ വിധി മാറ്റുന്നതിനുള്ള ഉപകരണങ്ങളാണ്. സ്വതന്ത്രമായി ഏത് പ്രശ്‌നത്തെ നേരിടാനും, ഏത് സാഹചര്യത്തെയും മറികടക്കാനും, ശക്തരായി തുടരാനും അവ നമ്മെ സഹായിക്കുന്നു.
നമ്മോട് തെറ്റായി പെരുമാറുന്നവർ കാരണം, നാം നവീനമായ ചിന്താഗതികൾ സ്വീകരിക്കുന്നു, അവരുടെ പെരുമാറ്റത്തിൽ ആശ്രിതരാകാതെ ജീവിക്കാൻ പഠിക്കുന്നു. നമ്മുടെ അഹങ്കാരം താഴ്ത്തി, നല്ല മനസ്സും നന്മയും വർദ്ധിപ്പിക്കുന്നു. അതുവഴി നമ്മുടെ കർമ്മങ്ങളെ ശുദ്ധമായി നിലനിർത്തുന്നു. ഈ ബോധമുണ്ടാകുമ്പോൾ, നമ്മുടെ മനോഭാവം മറ്റുള്ളവരുടെ പെരുമാറ്റം അനുസരിച്ചല്ലെന്ന് നാം മനസ്സിലാക്കുന്നു. അതോടെ അത്തരം ആളുകളോട് നന്ദിയുള്ളവരായിരിക്കാനും, ദയയുള്ളവരായിരിക്കാനും, സമാധാനപരമായിരിക്കാനും ശീലിക്കാനും തുടങ്ങുന്നു.
എല്ലാ ദിവസവും സ്വയം ഓർമ്മിപ്പിക്കുക –
“ഞാൻ ഒരു ജ്ഞാനിയാണ്. എന്റെ ജീവിതത്തിലെ എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്, അവർ എന്നോട് എങ്ങനെ പെരുമാറിയാലും. ഞാൻ അവരോട് നന്നായി പെരുമാറുന്നു. എൻ്റെ ശക്തി, അനുഭവങ്ങൾ, ഇതുവരെ എന്നിൽ രൂപപ്പെടുത്തിയതിന്, എന്നോട് തെറ്റായ രീതിയിൽ പെരുമാറിയവരോട് പോലും ഞാൻ നന്ദിയുള്ളവനാണ്”…
ഒരു ശക്തനായ വ്യക്തിയാണെന്ന് പതിവായി സ്വയത്തെ ഓർമ്മിപ്പിക്കുക. ജീവിത യാത്രയിൽ ഒപ്പമുള്ള എല്ലാവരോടും, അവരുടെ പങ്കിന് നന്ദി പറയുക. ചിലപ്പോൾ ആളുകൾ നിങ്ങളോട് എപ്പോഴും മോശമായി നിന്നിട്ടുമുണ്ടാകാം, അവർ കള്ളം പറയുന്നു, ഒറ്റിക്കൊടുക്കുന്നു, അവഗണിക്കുന്നു അല്ലെങ്കിൽ നമ്മൾ അവർക്ക് നൽകുന്ന എല്ലാ സ്വാതന്ത്ര്യങ്ങളെയും ദുരുപയോഗം ചെയ്യുന്നു. അത് അവരുടെ പ്രവൃത്തിയാണ്, അവരുടെ സംസ്കാരമാണ് എന്ന് കരുതുക . അപ്പോൾ, നിങ്ങൾ സ്വയം ശ്രദ്ധിക്കുന്നു, സ്വന്തം മൂല്യം തിരിച്ചറിയുന്നു, ആത്മാഭിമാനത്തിൽ തുടരുന്നു. അപ്പോൾ നിങ്ങളിലെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവന്നതിന് അവരോട് നന്ദിയുള്ളവരായിരിക്കണം. അവരുടെ പെരുമാറ്റം മൂലം, നിങ്ങളുടെ സഹിഷ്ണുത, ശാന്തത, ബഹുമാനം, സ്ഥിരത എന്നിവ വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചു. നിങ്ങൾ അവനവനോടും, അവരോടും അനുകമ്പ വളർത്തിയെടുക്കുക. അവർ സ്വയം വേദനയിലാണ്, അതുകൊണ്ടാണ് അങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാക്കുക. അപ്പോൾ അവർ അങ്ങനെ ചെയ്യുന്നത് തെറ്റല്ല എന്ന് മനസ്സിലാക്കാനാവും. നമ്മുടെ മുൻകാല കർമ്മ കണക്കുകൾ പ്രകാരം അവർ അവരുടെ പങ്ക് വഹിക്കുന്നു. ഇപ്പോൾ അവർ നിങ്ങളുടെ മുൻകാല കർമ്മങ്ങൾ അവരുമായി പരിഹരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് ഒരു നിമിഷത്തേക്ക് അസ്വസ്ഥത തോന്നിയാലും, നിങ്ങൾ പഠിക്കേണ്ട പാഠങ്ങളും, അറിവും നൽകാൻ അവർ വന്നതായി മനസ്സിലാക്കുക. നിങ്ങളുടെ കൃതജ്ഞത അവരെ സ്വാധീനിക്കുന്നു, അവരെ സുഖപ്പെടുത്തുന്നു. നിങ്ങൾ അതിൽ നിന്ന് കൂടുതൽ ശക്തമായി പുറത്തുവരുന്നു, നിങ്ങൾ വികാരങ്ങൾ ഉപേക്ഷിച്ച് മുന്നോട്ട് പോകുന്നു, മികച്ചതായി മാറിഎല്ലാവരോടും നന്ദി പറയുന്നു.
നമ്മളോട് ഏറ്റവും മോശമായി പ്രവർത്തിച്ചവരോട് നന്ദിയുണ്ടാകുന്നത് , നമ്മുടെ സ്വന്തം വളർച്ചക്കും സഹിഷ്ണുതയ്ക്കുമുള്ള ശക്തമായ ഒരു ഉപകരണമാക്കാം. അവരുടെ പ്രവർത്തികളെ ഒരു പഠനാവസരമായി കാണുകയും നമ്മുടെ സ്വഭാവം ശക്തിപ്പെടുത്താനായി ഉപയോഗിക്കുകയും ചെയ്യാം.
ഇങ്ങനെ:
പാഠങ്ങൾ തിരിച്ചറിയുക: വേദനയിൽ മുഴുകാതെ, അവയെ വളർച്ചയ്ക്കുള്ള അവസരമായി കാണാൻ ശ്രമിക്കുക. അവരുടെ പ്രവൃത്തികളിൽ നിന്ന് എന്താണ് പഠിക്കേണ്ടത്?… ആ അറിവ് ഭാവിയിലെ സാഹചര്യങ്ങളിൽ എങ്ങനെ പ്രയോഗിക്കാം?…
സ്വന്തം ശക്തിയിൽ ശ്രദ്ധിക്കുക:
അനീതി നേരിടുമ്പോൾ ദുർബലത അനുഭവപ്പെടാം. എന്നാൽ, ഈ അനുഭവങ്ങൾ ആത്മവിശ്വാസവും, സഹിഷ്ണുതയും വളർത്താനുള്ള അവസരമായി കാണുക.
സ്വയം കരുണ കാണിക്കുക: പ്രയാസകരമായ സാഹചര്യങ്ങളെ സൗമ്യതയോടെ സമീപിക്കുക. നിങ്ങളുടെ വികാരങ്ങൾ അംഗീകരിക്കുകയും അവ മനസ്സിലാക്കാൻ സമയം അനുവദിക്കുകയും ചെയ്യുക.
ഒളിഞ്ഞിരിക്കുന്ന നന്മ കണ്ടെത്തുക: പ്രയാസമുള്ള സമയങ്ങളിലും നന്ദി പറയേണ്ട കാര്യമുണ്ട്. ജീവിതത്തിലെ പോസിറ്റീവ് ആയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആത്മവിശ്വാസം നൽകും.
നന്ദി പ്രകടിപ്പിക്കുക: നമുക്ക് ലഭിച്ച പാഠങ്ങൾക്കും, നമ്മിൽ വളർന്ന ശക്തിക്കും, ഈ അനുഭവങ്ങൾ നൽകുന്ന വളർച്ചാ സാധ്യതകൾക്കും നന്ദി പറയുക.
ഉദാഹരണത്തിന് , “എന്നോട് മോശമായി മാത്രം നിൽക്കുന്നവർ അവരോട് എനിക്ക് നന്ദിയുണ്ട്. ശക്തിശാലിയും വിനയം നിറഞ്ഞതുമായ ഒരു വ്യക്തിയാകാൻ അവരെന്നെ അത്ര കണ്ട് സഹായിച്ചിരിക്കുന്നു..
നമുക്ക് ഓരോ അനുഭവത്തിനും നന്ദി പറയാം, ഓരോ മനുഷ്യനെയും നന്ദിയോടെ സ്വീകരിക്കാം.