ലേഖനങ്ങൾ

 ആഗ്രഹമോ, അർഹതയോ?

Article- Desire or Deserve?

ചിലർക്ക് ജീവിതത്തിൽ ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ ലഭിക്കുന്നത് കാണാറില്ലേ… ഇത് എങ്ങനെയാണെന്ന് നമ്മൾ  അത്ഭുതപ്പെടാറുണ്ട്. എന്നാൽ, വേറെ ചിലർക്കാകട്ടെ വളരെ വലിയ പരിശ്രമങ്ങൾക്ക് ശേഷം മാത്രമാണ് തങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിക്കാൻ സാധിക്കാറുള്ളത്.  ഈ രണ്ടു കാര്യങ്ങളും മനസ്സിലാക്കാനും ഉൾക്കൊള്ളാനും നമുക്ക് വലിയ പ്രയാസം തോന്നാറില്ലേ? അത്യ ദ്ധ്വാനമൊന്നുമില്ലാതെ ചിലർ successful  ആകുന്നു……

So what is the missing ingredient?…

നമ്മളെല്ലാവരും ജീവിതത്തിലെ എല്ലാ സുഖങ്ങളും ആഗ്രഹിക്കുന്നവരാണ്. എന്നാൽ, എപ്പോഴും എല്ലാം വളരെ എളുപ്പത്തിൽ നേടിയെടുക്കുന്നവർ…… അവർ ആരാണ്?…. അവർക്ക് എങ്ങനെ ഇത്  സാധിക്കുന്നു?…. ശരി, നമുക്ക് വേണമെങ്കിൽ ഇത് അവരുടെ കർമ്മങ്ങളുടെ ഫലങ്ങളാണ് എന്ന് പറയാം. കർമങ്ങളുടെ കണക്ക് എന്നത് വളരെ ആഴത്തിലുള്ള ഒരു വിഷയമാണ്. അതുകൊണ്ട്, നമുക്ക് ഇക്കാര്യത്തെ വേറിട്ട- പുതിയൊരു രീതിയിൽ നോക്കിക്കാണാം. നമ്മൾ ആദ്യം , നമ്മുടെ മനോഭാവങ്ങളെയും ലക്ഷ്യങ്ങളെയും വളരെ ശ്രദ്ധയോടെ നിരീക്ഷിക്കണം. ഇവ രണ്ടുമാണ് നമ്മുടെ വിജയത്തിന്റെ പ്രധാന ചേരുവകൾ.

ഹിന്ദിയിൽ ഒരു പഴഞ്ചൊല്ലുണ്ട് “അധ്വാനിക്കാതെ നിങ്ങൾക്ക് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാനാവില്ല”.

പ്രകൃതി  നമുക്ക് ധാരാളം ജലം നൽകി കനിഞ്ഞ നുഗ്രഹിച്ചിട്ടുണ്ട്. എന്നാൽ നമുക്ക് കിട്ടിയ അനുഗ്രഹത്തെ ഉൾക്കൊള്ളണമെങ്കിൽ, വെള്ളം കുടിക്കണമെ ങ്കിൽ നമ്മൾ  കുറഞ്ഞപക്ഷം ഗ്ലാസ് എടുത്തു ഉയർത്തി ചുണ്ടോടു  ചേർക്കേണ്ട minimum effort  എങ്കിലും എടുക്കണമല്ലോ, അല്ലാതെ ദാഹം ശമിക്കില്ലല്ലോ.

നമുക്കെല്ലാവർക്കും കടൽതീരത്തെ ബെഞ്ചിലിരുന്ന് ബീച്ചിന്റെ  മനോഹാരിത ആസ്വദിക്കാൻ വളരെ ഇഷ്ടമാണ്. അങ്ങനെ ആ ശാന്തതയിലേക്ക്  നോക്കി ലയിച്ചിരിക്കുമ്പോൾ, നമ്മുടെ ജീവിതത്തിലെ വിവിധ തലങ്ങളെ  കുറിച്ച് വിശകലനം ചെയ്ത്, ഭാവി  തീരുമാനങ്ങളെടുക്കാനാ  വും. നിങ്ങൾക്ക് ഒരു surfer – തിരമാലകളിൽ  പൊങ്ങിക്കിടന്ന്    കാഴ്ചക്കാരെ രസിപ്പിക്കുന്ന ഒരാളാകണോ അതോ, ഒരു നല്ല surgeon ആകണോ, അതോ ഇതുവരെ ആരും കണ്ടുപിടിക്കാത്ത പുതിയൊരു കണ്ടുപിടിത്തത്തിന്റെ  ഉപജ്ഞാതാവാകണോ? ആ സുഖകരമായ അന്തരീക്ഷത്തിൽ നിങ്ങൾക്ക് ഒരു തീരുമാനമെടുക്കാം. അതിനായി വലിയ പരിശ്രമങ്ങളൊന്നും വേണ്ട. ഈ ആഗ്രഹങ്ങളൊക്കെ ഒന്നിന് പിറകെ ഒന്നായി വരും അതിൽ നിങ്ങൾക്ക് വേണ്ടത് നിങ്ങൾ തീരുമാനിക്കുന്നു.

“Dreams will simply be dreams if they only exist in our head”.

അതുകൊണ്ട്, ദിവസം മുഴുവനും ദിവാസ്വപ്നങ്ങളിൽ മുഴുകി ഇരിക്കുന്നതിനും, ആ സാങ്കൽപ്പിക ലോകത്ത് ജീവിക്കുന്നതിനും  വലിയ അധ്വാനമൊന്നും ആവശ്യമില്ല. നിങ്ങളാഗ്രഹിക്കുന്ന നിങ്ങളുടെ ആ വിജയത്തിന്റെ നിമിഷങ്ങൾ മനസ്സിലേക്ക് കൊണ്ടുവന്ന് സ്വയം സന്തോഷം അനുഭവിക്കുന്നത് വളരെ നല്ലതുതന്നെ.

എന്നാൽ, ഇതെല്ലാം സംഭവ്യമാകണമെങ്കിൽ, ആ ബെഞ്ചിൽ നിന്നും എഴുന്നേൽക്കുന്ന അടുത്ത നിമിഷം മുതൽ ഈ സുഖകരമായ ആനന്ദ നിമിഷങ്ങളെ  സ്വായത്തമാക്കാനായി  നിങ്ങൾ കർമ്മോത്സുകനാകേണ്ടതുണ്ട്. അതും നിങ്ങളുടെ ഇച്ഛാശക്തി ചോർന്നു പോകുന്നതിന്   മുൻപ് തന്നെ.സ്വപ്നങ്ങൾ നിങ്ങളുടെ തലയിൽ മാത്രം ഒതുങ്ങി നിന്നാൽ അവയെ ഒരിക്കലും സാക്ഷാത്കരിക്കാനാവുകയില്ല. സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ  നമ്മൾ ശരിക്ക് അറിയണം. എന്നിട്ട് അവയെ  യാഥാർത്ഥ്യത്തിലേക്ക് തർജ്ജമ ചെയ്യണം. നിലം ഉഴുതുമറിച്ച്, വിത്ത് വിതച്ച്,  വെള്ളം നനച്ച്- നിങ്ങളുടെ ആഗ്രഹങ്ങളാകുന്ന വിത്തിനെ വാത്സല്യത്തോടെയും, അതീവ ശ്രദ്ധയോടെയും പരിപാലിക്കണം.

നിങ്ങളുടെ പരിശ്രമങ്ങളിലും, ചിന്താ രീതികളിലും അലസത വന്നുചേർന്നാൽ പിന്നെ നിങ്ങൾക്ക് ലഭിക്കുന്ന ഫലം കയ്പേറിയതായിരിക്കുമെന്നതിന് യാതൊരു സംശയവുമില്ല. അപ്പോൾ പിന്നെ നമുക്ക് പറയാം “ഇത്രയേ അർഹിക്കുന്നുള്ളൂ, അതേ കിട്ടിയുള്ളൂ” എന്ന് …… എന്നാലങ്ങനെയല്ല പരിശ്രമമി ല്ലാതെ സൗഭാഗ്യങ്ങൾ നേടാനാവില്ല.

No effort, No luck.

നമ്മുടെ സിനിമാതാരങ്ങളെ നോക്കൂ, വളരെ പ്രസിദ്ധനായ  ഇന്ത്യൻ സിനിമാതാരം  ഹൃതിക് റോഷൻ, അദ്ദേഹത്തിന്റെ വളരെ ഹിറ്റായ ഒരു സിനിമക്കു മുൻപ് തന്റെ ശരീരത്തെ ആ സിനിമയ്ക്ക് ആവശ്യമായ വിധം ഉടച്ചു വാർത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഒരു യൂട്യൂബ് വീഡിയോയിലൂടെ കാണിച്ചിരുന്നു. അതികഠിനമായ  Physical Training……… ഭക്ഷണ നിയന്ത്രണങ്ങൾ………. പ്രാർത്ഥന……… ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ…… സിനിമ ഹിറ്റ് ആവും വരെ, പുറംലോകത്ത് ആർക്കും ഈ പരിശ്രമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു….. ആരും അറിയാൻ ശ്രമിക്കാറുമില്ല….. ഒരു സൂപ്പർസ്റ്റാർ ആകണമെന്നത് എല്ലാവർക്കും സ്വപ്നം കാണാനാകും. എന്നാൽ പിന്നണിയിൽ അവർക്കും ധാരാളം hard work  ചെയ്യേണ്ടി വരുന്നുണ്ട് എന്ന് നമ്മളിൽ എത്ര പേർ ചിന്തിക്കാറുണ്ട്?

Nothing comes for free.

നമുക്കെല്ലാവർക്കും നല്ല പ്രചോദനങ്ങൾ ആവശ്യമാണ്. ഇരുന്നിടത്തുനിന്ന് ഒന്ന് പൊങ്ങാൻ…… ഒന്ന് അനങ്ങാൻ…….പ്രചോദനം വേണം. പിന്നിലൊരു പ്രേരകശക്തിയില്ലെങ്കിൽ നമ്മുടെ കർമ്മങ്ങൾ ബലഹീനമാകുന്നതും കാണാറുണ്ട്. നേരത്തെ പറഞ്ഞ  Motivational film ൽ ഹൃതിക്റോഷൻ പറയുന്നുണ്ട്,

“ഇത് സാധ്യമായ കാര്യമാണ് എന്ന് എനിക്ക് എന്റെ മക്കളുടെ മുന്നിൽ തെളിയിച്ചു കൊടുക്കണമെന്നുണ്ടായിരുന്നു, അതിനു വേണ്ടിയാണ് ഇത്രയും കഠിനാധ്വാനം ചെയ്ത് വിജയം കരസ്ഥമാക്കിയത്”…..

ഫിലിം കണ്ട് motivate  ആകുന്നവരും, അല്ലാത്തവരുമു ണ്ട്….

നിങ്ങൾ നിങ്ങൾക്കു തന്നെ നൽകുന്ന പ്രചോദനങ്ങളാണ് ഏറ്റവും മികച്ചത്.

You  are special, you are  important.

എന്തും സ്വായത്തമാക്കാൻ നിങ്ങൾ അർഹനുമാണ്. വ്യായാമം ചെയ്യുന്നതിലൂടെ  നിങ്ങൾക്ക് ഒരു നല്ല ആരോഗ്യം നിറഞ്ഞ ശരീരം പ്രാപ്തമാകുന്നു. ഇത് നിങ്ങളുടെ അർഹതയാണ്.

നിങ്ങൾ ഒരു നീന്തൽക്കാരനാകണോ, സർജനാകണോ എന്നതിനെക്കുറിച്ച് നിങ്ങൾ ആദ്യം പഠിക്കണം. കാരണം, നിങ്ങൾ സ്വയത്തെ ഒന്ന് വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നു (Challenge yourself). നിങ്ങൾ വളരാനും നിങ്ങളുടേതായ ഒരു വേറിട്ട രീതി ലോകത്തിനുമുന്നിൽ കാഴ്ചവയ്ക്കാനും കൂടി ആഗ്രഹിക്കുന്നുമുണ്ട്. നിങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനാ  യുള്ള ശരിയായ പ്രയത്നങ്ങൾ ഒരിക്കൽ തുടങ്ങുകയേ വേണ്ടൂ, പിന്നെ നിങ്ങൾക്ക് അതിന്റെ വിളവുകൾ കൊയ്തെടുക്കാനാകും. ആദ്യം നമ്മുടെ intentions നെ  മുന്നിൽ കണ്ടു കൊണ്ടേയിരിക്കണം…. ഉദ്ദേശശുദ്ധിയില്ലെങ്കിൽ,  ശരിയാംവണ്ണമല്ല മുന്നോട്ട് പോകുന്നതെങ്കിൽ വിജയം നിങ്ങൾക്ക് അനുകൂലമായിരിക്കില്ല. ശരിയായ ഉദ്ദേശ്യം, നേരായ ചിന്തകൾ എന്നിവയോടെ തുടങ്ങുന്ന ഏത് ഉദ്യമവും  അർഹിക്കുന്ന സമയത്ത് തന്നെ വിജയലക്ഷ്യത്തിൽ എത്തിയിരിക്കും.

“Everyone desires, but not everyone deserves “.

അതുകൊണ്ട്, നമ്മുടെ ആഗ്രഹങ്ങളുടെ വേഗത- frequency  വളരെ തീവ്രഗതിയിലാ  യിരിക്കണം.  നമ്മുടെ ആഗ്രഹങ്ങൾ സാധിക്കാനായി  നമ്മൾ പലവിധത്തിൽ  ചിന്തിച്ച് സമയം ചെലവഴിക്കാറുണ്ട്. എന്നാൽ, അർഹത എന്നത് ഇതിൽ നിന്നും വളരെ വ്യത്യസ്തമായ കാര്യമാണ്. എല്ലാവരും ആഗ്രഹിക്കാറുണ്ട്, പക്ഷേ എല്ലാവരും അർഹരാ കാറില്ല. അതുകൊണ്ടാവാം നമ്മൾ പറയാറുണ്ട്, “ഏറ്റവും ഉയരത്തിൽ ഏകാന്തതയാണ് ഉള്ളത്”… .

വളരെ കുറച്ച്  പേർക്കു മാത്രമേ ഉയരങ്ങളിലേക്കെത്താനുള്ള അഭിലാഷവും, വഴികളും അറിയാറുള്ളൂ. ജീവിതത്തിലെ ഏതു മേഖലകളിലുമാകട്ടെ- ബിസിനസ്, വിദ്യാഭ്യാസം, സയൻസ്, കല, സംഗീതം അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്പെഷലിസ്റ്റ് ഫീൽഡ് – ഇവയിലെല്ലാം  പ്രയത്നം വളരെ വളരെ ആവശ്യമാണ്. ഉയരങ്ങളിലെത്താൻ നല്ല പ്രയത്നം ആവശ്യമുണ്ടെന്ന് മനസ്സിലാക്കുമ്പോൾ ചിലർ തുടക്കത്തിൽ തന്നെ ഇത്തരം ഉദ്യമങ്ങളിൽ നിന്നും പിന്മാറുന്നത് കാണാറില്ലേ.

അതുകൊണ്ട് ഒരിക്കൽ നിങ്ങളുടെ ലക്ഷ്യം കൃത്യമായി ഉള്ളിൽ തെളിഞ്ഞു കഴിഞ്ഞാൽ, പിന്നെ നിങ്ങൾക്കുള്ളിലെ  പ്രേരകശക്തികളെ  സുസജ്ജമാക്കേണ്ടത് (motivational gears ) അത്യാവശ്യമാണ്. ഇതെല്ലാം നമുക്ക് വേണ്ടി മാത്രം ചെയ്യേണ്ട കാര്യങ്ങളാണ്. നമ്മുടെ ഉള്ളിന്റെയുള്ളിൽ ധാരാളം സൂക്ഷ്മമായ പ്രയത്നങ്ങളും നടത്തേണ്ടതുണ്ട്. ഇവ പുറമേ ആർക്കും കാണാനാവില്ല. ആളുകൾ gym ൽ work out  ചെയ്യുന്നത് നമുക്ക് കാണാനാകും എന്നാൽ, മനസ്സിനുള്ളിൽ ഒരാൾ ചെയ്യുന്ന inner work out ആർക്കും കാണാനാവില്ല.

മനസ്സിലെ എല്ലാ ഭാരങ്ങളെയും ഇല്ലാതാക്കാനുള്ള മാർഗമാണ് ധ്യാനം. നമ്മുടെ വ്യർത്ഥ ചിന്തകളെ മനസ്സിലാക്കി അവയെ ഇല്ലായ്മ ചെയ്തു മുന്നോട്ടു പോകുമ്പോൾ, നമ്മുടെ ഉൽക്കണ്ഠകളും,  ആകുലതകളും, പിരിമുറുക്കങ്ങളും  അങ്ങനെ നമ്മുടെ ഉള്ളിലെ എല്ലാ ഭാരങ്ങളെയും  ഇല്ലാതാക്കാനാവും. ശാന്തമായി, സുഖമായി എന്നന്നേക്കുമായി ഈ വേദനകളുടെ  ഭാണ്ഡക്കെട്ടുകളെ  ഉപേക്ഷിച്ച്   ജീവിതം light ആയി  മുന്നോട്ടു നയിക്കാനും  സാധിക്കും. ഇതാണ്  perfect weight loss. എന്നാൽ ഇതിനായി ശരിയായ  Inner work ചെയ്യണം. ശരിയായ  Focus, ഒരു നല്ല മനോഭാവം, ഉദ്ദേശ്യശുദ്ധിയുള്ള ജീവിതം ഇവയെല്ലാം ഒരുമിച്ചുണ്ടെങ്കിൽ ഒരു perfect result  ലഭിക്കുന്നതാണ്.

വെറുതെ ആഗ്രഹിക്കുന്നതിൽ നിന്നും Shift ചെയ്ത്, ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും സാക്ഷാത്കരിക്കുന്നതിനായി പദ്ധതികൾ തയ്യാറാക്കി മുന്നോട്ടു പോകുമ്പോൾ നമ്മുടെ അഭിലാഷങ്ങൾ സത്യമായി  പരിണമിക്കുന്നത് നേരിൽ കാണാനാകും.

Its time……. ബെഞ്ചിൽ നിന്നും എഴുന്നേറ്റ് നല്ല  വിത്തുകൾ പാകി, അവയെ ശരിയായ focus ഉം ദൃഡ നിശ്ചയവും, അത്യ  ധ്വാനവും ചേർത്ത് സഫലതകളുടെ പൂന്തോട്ടങ്ങൾ  ജീവിതത്തിൽ നിറക്കൂ…..

പുതിയ ലേഖനങ്ങൾ

wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
karma
കർമ്മം എന്നാൽ എന്താണ്?
WhatsApp Image 2025-04-13 at 8.55
വിഷു ആശംസകൾ
spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
Scroll to Top