ലേഖനങ്ങൾ

പശ്ചാത്താപങ്ങൾ ഇല്ലാത്ത ജീവിതം

പശ്ചാത്താപം എന്നത് സങ്കടങ്ങളും നിരാശകളും നിറഞ്ഞ ഒരു തളർന്ന അവസ്ഥയാണ്. ഇവിടെ നമ്മൾ,” എന്തുകൊണ്ട് മറിച്ചൊരു തീരുമാനം എടുത്തില്ല” എന്നോർത്ത് ഖേദിക്കുന്നു. നമുക്ക് വേറൊരു choice – ‘വഴി ‘  ഉണ്ടായിരുന്നിട്ടും അത് ഉപയോഗിച്ചില്ലല്ലോ എന്നോർത്ത്  സങ്കടപ്പെടുന്നു….

എന്തിനെക്കുറിച്ചൊക്കെ   സങ്കടപ്പെടണം?…

ചെയ്തുപോയ കാര്യങ്ങളെക്കുറിച്ചോ?…

അതോ, ചെയ്യാതെ പോയ കാര്യങ്ങളെക്കുറിച്ചോ?…

ഖേദിക്കുന്ന ശീലം നമ്മളെ  ഭൂതകാലത്തിൽ (stuck) കുരുക്കി നിർത്തുന്നു.  എങ്ങനെയാണ് പശ്ചാത്തപിക്കുന്ന സ്വഭാവത്തെ മാറ്റി അതിനെ നമുക്ക് അനുകൂലമായ സന്ദർഭമോ ശീലമോ  ആക്കി മാറ്റാനാവുക? (To turn regret into opportunities).

മനോവേദനകളും, മനസ്സാക്ഷിക്കുത്തും  കഴിഞ്ഞുപോയ കാര്യങ്ങൾ വീണ്ടും ആവർത്തിക്കാ തിരിക്കാനുള്ള ഉത്തരവാദിത്വം നമ്മളിൽ  കൊണ്ടുവരുന്നു. ഉദാഹരണത്തിന്, ഒരാൾ അപ്രതീക്ഷിതമായി  എന്റെ കാറിനു കുറുകെ വരികയും അവർക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തു എന്നിരിക്കട്ടെ. എനിക്ക് പശ്ചാത്താപമല്ല, കുറ്റബോധമാണ് ഉണ്ടാകുന്നത്. ഇവിടെ ആ situation ന്റെ  control ഒരു പരിധിവരെ എന്റെ മാത്രം കൈകളിലായിരുന്നു, എന്നിട്ടും എനിക്ക് ഒന്നും ചെയ്യാനായില്ല എന്നതാണ് കുറ്റബോധമു ണ്ടാകാനുള്ള കാരണം.

സത്യത്തിൽ, അതാതു സമയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ നമ്മളെല്ലാവരും ശ്രമിക്കാറുണ്ട്. എന്നാൽ കുറച്ചുകാലം കഴിഞ്ഞാൽ നമ്മൾ അതിൽ ഖേദിക്കുകയും ചെയ്യുന്നു. നമ്മുടെ തീരുമാനങ്ങളുടെ  പ്രത്യാഘാതങ്ങളിൽ ജീവിക്കേണ്ടിവരുമ്പോൾ, കിട്ടിയ അവസരം വേണ്ടവിധത്തിൽ ഉപയോഗിക്കാതിരുന്നത് കൊണ്ട് ഖേദിക്കേണ്ടിയും  വരുന്നു.

ഇത്തരം സന്ദർഭങ്ങളിൽ ഞാനെന്റെ കഴിഞ്ഞ കാലങ്ങളെ (past) വിലയിരുത്താറുള്ളത്   മറ്റൊരു വിധത്തിലാണ്.

” അക്കാലത്ത് എനിക്കുണ്ടായിരുന്ന അറിവനുസരിച്ചാണ്  ഞാൻ തീരുമാനങ്ങൾ എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാം. ഞാനിപ്പോൾ കൂടുതൽ ‘experienced ‘ ആണ്. അതുപോലെ കൂടുതൽ വിവേകശാലിയുമാണ്.  അതുകൊണ്ട് എനിക്ക് വ്യത്യസ്തമായ choices  എടുക്കാൻ ഇപ്പോൾ സാധിക്കും. അന്നത്തെ  തീരുമാനങ്ങൾ അപ്പോഴത്തെ സാഹചര്യങ്ങൾക്കനുസരിച്ച് എനിക്ക് ചെയ്യാവുന്നതിൽ  വച്ച് ഏറ്റവും നല്ലതായിരുന്നു (best)”….

അമേരിക്കയിലെ, ‘The National center for Biotechnology Information’- ഈ ഒരൊറ്റ വിഷയത്തിൽ, പശ്ചാത്താപ ത്തിന്റെ വിവിധവശങ്ങളെക്കു റിച്ച്, പതിനൊന്നോളം വിവിധ പഠനങ്ങൾ നടത്തിയിരുന്നു. അതിലൊന്നിൽ പറഞ്ഞിരിക്കുന്നത്, മറ്റൊരു അവസരം മുന്നിലുണ്ടായിട്ടും അത് തിരഞ്ഞെടുക്കാതിരുന്നത്   കൊണ്ടുണ്ടാവുന്ന പശ്ചാത്താപവും, വ്യസനവുമാണ് ഏറ്റവും ആഴത്തിലുള്ളവ എന്നാണ്. എന്നാൽ, “ഇതല്ലാതെ മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ട്- ഈ തീരുമാനം എടുത്തു” എന്നത് ഖേദത്തെ   വളരെയധികം കുറക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും പഠനത്തിൽ  കാണുന്നു.

പര്യാപ്തമായ അറിവും വിദ്യാഭ്യാസവും നമ്മുടെ പശ്ചാത്താപങ്ങളുടെ ഒരു വലിയ ഭാഗമാണ് എന്നത് വളരെ രസകരമായ വസ്തുതയാണ്. ലഭിച്ചിട്ടുള്ള അറിവനുസരിച്ച് “ഒന്ന് രണ്ടാമത് ചിന്തിക്കാമാ  യിരുന്നു” എന്നോർത്തുള്ള വ്യസനം, കുറ്റബോധം ഇവയും നമുക്കുണ്ടാകാറുണ്ട്.

അല്പ കാലത്തേക്ക് മാത്രം നിലനിൽക്കുന്ന സങ്കടങ്ങൾ കൂടുതൽ ശക്തിയുള്ളവയാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ, “വേണ്ട സമയത്ത് വേണ്ട രീതിയിൽ പ്രതികരിച്ചില്ലല്ലോ”  എന്ന സങ്കടം നീണ്ടകാലത്തേക്കാണ് നിലനിൽക്കുന്നത്. അവ കൂടുതൽ ആഴത്തിലുള്ള ദുഃഖങ്ങളുമാണ്.

മനോവ്യഥക്ക്, പശ്ചാത്താപത്തിന്, ആറ് പ്രധാന ഭാഗങ്ങൾ ഉണ്ട് എന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

1) വിദ്യാഭ്യാസം-education

2) പ്രണയം-Romance

3) രക്ഷാകർതൃത്വം-parenting

4) ഞാൻ-The self

5) വിശ്രമം-leisure.

നമുക്ക് ആകുലതകളിൽ നിന്നും കരകയറാനാവുമോ?… ആദ്യമായി സ്വയം ചോദിക്കൂ, ഇത് ഒരാഴ്ചത്തേക്ക് മാത്രം നീണ്ടുനിൽക്കുന്നതാണോ?  അതോ ഒരുവർഷത്തേക്കോ?  അതോ പത്തുവർഷത്തേക്കോ? അത്രക്കൊന്നും വലിയ കാര്യമല്ലെങ്കിൽ പിന്നെന്തിന് ഇതിനെ നമ്മൾ മനസ്സിൽ കൊണ്ടു നടക്കണം?…

ഇനി അതല്ല, വലിയൊരു കാര്യമായിരുന്നുവെങ്കിൽ, എന്നാലാവുന്ന ഒരു നല്ല തീരുമാനം എടുത്തു വഴി  കണ്ടെത്തുക.

ജീവിതത്തിൽ മുന്നോട്ടു പോവുക…

move on …

സമയമെടുത്താണെങ്കിലും   എന്തു തീരുമാനങ്ങളുടെയും അനന്തരഫലങ്ങളിൽ  നിന്നും നമ്മൾ പാഠങ്ങൾ പഠിക്കും. ഇങ്ങനെയല്ലേ നമ്മൾ വിവേകശാലികളും   ശക്തിശാലികളുമായി മാറിയത്?.. അതെ  എന്നുറപ്പാണ്.

സാഹചര്യങ്ങൾ ഇങ്ങനെയ ല്ലായിരുന്നുവെങ്കിൽ ഞാൻ എങ്ങിനെയായേനെ?… ജീവിതത്തിന്റെ  മറ്റൊരു വഴിയിൽ എനിക്ക് വ്യത്യസ്തങ്ങളായ പലതും നേരിടേണ്ടി വന്നേനെ എന്ന് വിശ്വസിച്ചേ മതിയാകൂ.

ജീവിതത്തിലെ പല പല കഥകളിലൂടെയുമാണ് നമ്മൾ മുന്നോട്ടു വന്നിരിക്കുന്നത്. ഈ കഥകളെല്ലാം നമ്മളെ ശക്തിയായി സ്വാധീനിച്ചിട്ടുണ്ട് താനും. ഉദാഹരണത്തിന്, ഒരു ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിക്കാൻ എത്തുന്നയാൾ- അയാൾ സന്തോഷവാനല്ല എന്ന തോർത്ത് ഖേദിക്കുന്നു. എന്നാൽ ഒരു ദിവസം അയാൾ waiter ക്ക്

(അപ്രതീക്ഷിതമായി) ഒരു നല്ല സംഖ്യ tip ആയി  നൽകുന്നു. ഇവിടെ വർഷങ്ങളായി തനിക്ക് ലഭിച്ച നല്ല സൗഹാർദം നിറഞ്ഞ സേവനത്തിനുള്ള നന്ദിയാണ് ടിപ്പ് കൊടുക്കുന്നതിലൂടെ അയാൾ പ്രകടിപ്പിക്കുന്നത്.

തനിക്ക് കാൻസർ ആണെന്ന് മനസ്സിലാക്കുന്ന ഒരാൾ, ഇത്രയും കാലം താൻ ആരോഗ്യത്തെ വേണ്ടവിധം ശ്രദ്ധിച്ചില്ലല്ലോ എന്നോർത്ത് വ്യസനിക്കുന്നു…..

ജീവിതപങ്കാളിയെ നഷ്ടപ്പെടുന്ന ഒരാളാകട്ടെ, ജീവിച്ചിരിക്കുമ്പോൾ തന്റെ കൂട്ടുകാരനെ അല്ലെങ്കിൽ കൂട്ടുകാരിയെ താനൊരിക്കലും സ്നേഹത്തോടെ ഒന്ന് പ്രശംസിക്കുക പോലും ചെയ്തില്ലല്ലോ എന്നോർത്ത് ദുഃഖിക്കുന്നു…..

ഇത്തരത്തിലുള്ള ധാരാളം അനുഭവങ്ങൾ നമുക്കെ ല്ലാവർക്കുമുണ്ട് നമുക്ക്  ലഭിച്ച പാഠങ്ങളിലൂടെ, കൂടുതൽ കരുതലോടെ ഇനി മുന്നോട്ടുപോകാം.

ഓർമ്മിക്കുക, നമുക്ക് എപ്പോൾ വേണമെങ്കിലും നമ്മുടെ attitudes നെയും, ചിന്തിക്കുന്ന രീതികളെയും മാറ്റാനാകും. സാധിക്കുന്നത്ര മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവന്ന് മുന്നോട്ടു പോവുക.” ഇന്ന്  ”  ൽ(  now ), ഈ നിമിഷത്തിൽ, നമ്മുടെ ‘choice’ൽ,  തിരഞ്ഞെടുക്കലിലാണ്  എല്ലാ ശക്തിയും അടങ്ങിയിരിക്കുന്നത്. നിങ്ങളുടെ ഏറ്റവും നല്ല തീരുമാനം ഇപ്പോൾ എടുക്കൂ….

സന്തോഷത്തോടെ ജീവിക്കാനു ഉള്ള സമയം ഇതാണ്….

പുതിയ ലേഖനങ്ങൾ

5f53b44925cadd0d269b4b59_iStock (1)
ആത്മാവിന്റെ സ്വച്ഛന്ദമായ അവസ്ഥ
enlarged-heart-GettyImages-91609
വിശാലമനസ്കത.
36114141902_615a3ea321_k
നേതാക്കളെ മാത്രം സൃഷ്ടിച്ച നേതാവ് - ദാദി പ്രകാശ്മണി
first-deserve-then-desire
 ആഗ്രഹമോ, അർഹതയോ?
wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
Scroll to Top