ബ്രഹ്മാകുമാരീസ്

ബ്രഹ്മാബാബ – സ്ഥാപകൻ

വിഷ്ണു ഭക്തനും സൗമ്യ ശീലനും സൽസ്വഭാവിയുമായ ദാദാ ലേഖരാജ് എന്ന ഒരു വജ്ര വ്യാപാരിക്ക് തന്റെ അറുപതാം വയസ്സിൽ,
1936ൽ വിശ്വത്തിന്റെ ഭാവിയെ കുറിച്ച് ഒരുപാട് അതിശയിപ്പിക്കുന്ന തരത്തിലുള്ള ദർശനങ്ങൾ ലഭിക്കുകയുണ്ടായി. വരാനിരിക്കുന്ന സ്വർണ്ണിമ യുഗത്തിന്റെ സ്ഥാപനക്ക് താൻ നിമിത്തമാണ് എന്ന ഈശ്വര നിർദ്ദേശം അദ്ദേഹം ശിരസാ വഹിച്ചു .നിരാകാര നും ജ്യോതിസ്വരൂപനുമായ പരമാത്മാശിവൻ അദ്ദേഹത്തെ മാധ്യമമായി ഉപയോഗിച്ചു കൊണ്ട് നടത്തുന്ന ഈശ്വരീയ ദർശനങ്ങളാണ് അത് എന്ന് ബോധ്യമായതോടെ അദ്ദേഹം തന്റെ സമ്പന്നമായ രത്ന വ്യാപാരം അവസാനിപ്പിച്ച് ഈശ്വരീയ ജ്ഞാനരത്നങ്ങളുടെ വ്യാപാരത്തിനായി ‘ഓം മണ്ഡലി’ എന്ന ആത്മീയ സത്സംഗം ആരംഭിച്ചു. അതോടെ പരമാത്മാവ് അദ്ദേഹത്തെ പ്രജാപിതാ ബ്രഹ്മാവ് എന്ന് പുനർനാമകരണം ചെയ്തു. ഇക്കാലത്ത് ഈശ്വരീയമായ പ്രേരണ ഉൾക്കൊണ്ടുകൊണ്ട് തന്റെ സർവ്വ സ്വത്തുക്കളും സത്സംഗത്തിലുള്ള 8 സ്ത്രീകളുടെ പേരിൽ ഒരു ട്രസ്റ്റ് ഉണ്ടാക്കി ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം എന്ന ഈ ആത്മീയ സ്ഥാപനത്തിന്റെ തറക്കല്ലിട്ടു.
ആരംഭകാലത്ത് നാനൂറോളം സ്ത്രീകളും പെൺകുട്ടികളുമായി തുടങ്ങിയ സത്സംഗത്തിൽ 14 വർഷത്തോളം പഠനവും തപസ്യയും മാത്രമായിരുന്നു നടത്തിയിരുന്നത്, പ്രചരണം ഒന്നുമില്ലായിരുന്നു .സ്വാതന്ത്ര്യാനന്തരം നടന്ന വിഭജനത്തോടെ സത്സംഗം 1950ൽ രാജസ്ഥാനിലെ മൗണ്ട് ആബുവിലേക്ക് പ്രവർത്തന ആസ്ഥാനം മാറ്റുകയും താമസിയാതെ ഭാരതത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലേക്ക്, 14 വർഷം തപസ്സ് ചെയ്ത് പാകപ്പെട്ട ബ്രഹ്മാകുമാരീ നാരീരത്നങ്ങൾ മുഖേന പ്രചരണം ആരംഭിച്ചു.
സ്വപരിവർത്തനത്തിലൂടെ വിശ്വ പരിവർത്തനം എന്ന മുദ്രാവാക്യവുമായി ആത്മീയ സാമൂഹ്യ വിദ്യാഭ്യാസ സേവനം നടത്തുന്ന പ്രസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യ സഞ്ചാലിക യജ്ഞ മാതാവ് എന്നറിയപ്പെടുന്ന ജഗദംബ സരസ്വതി ആയിരുന്നു. 1965 ൽ ജഗദംബാ സരസ്വതിയും 1969ൽ സ്ഥാപക പിതാവായ ബ്രഹ്മാ ബാബയും തങ്ങളുടെ ആത്മീയ സമ്പൂർണത കൈവരിച്ച് ശരീരം ഉപേക്ഷിച്ച ശേഷം 2007 വരെ ഭരണാധികാരി ദാദി പ്രകാശ് മണിജിയും പിന്നീട് 2020 വരെ ദാദി ജാനകി ജിയും ആയിരുന്നു. വർത്തമാന സമയത്ത് മുഖ്യ സഞ്ചാലികയുടെ ചുമതല വഹിക്കുന്നത് ദാദി ഹൃദയ മോഹിനി ജി ആണ് .

Scroll to Top