ലേഖനങ്ങൾ

എന്ത് കഴിക്കണം

പശുമാംസം ഭക്ഷിക്കുന്നവരും അല്ലാത്തവരും തമ്മിൽ ചേരിതിരിറിഞ്ഞു പോരാടുന്ന സമയത്തു ആഹാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചിന്തിക്കാം

ചോദ്യം 1 : ആഹാരം കഴിക്കുന്നതെന്തിന്?
ഉത്തരം: ശരീരത്തിന് വേണ്ട പ്രവർത്തന ഊർജ്ജം (vital energey) ലഭിക്കുവാൻ ആണ് ഭക്ഷണം കഴിക്കുന്നത്.

ചോദ്യം2: അങ്ങനെയെങ്കിൽ നമ്മൾ ബുദ്ധിപൂർവ്വം ഭക്ഷണം എങ്ങനെ തിരഞ്ഞെടുക്കും?
ഉത്തരം: ഭൂമിയുടെ ഊർജ്ജ സ്രോദസ്സ് സൂര്യനാണ്. സൂര്യനിൽ നിന്നും ഊർജ്ജമെടുത്ത് മണ്ണിലെ ഘടകങ്ങളും വായുവും ചേർത്ത് സ്വയം തന്റെ ഉള്ളിൽ പാചകം നടത്തി സസ്യങ്ങൾ ഭൂമിയിലെ ഭക്ഷ്യയോഗ്യമായ പ്രഥമോർജ്ജം നിർമ്മിക്കുന്നു. സസ്യങ്ങളാണ് ഊർജ്ജത്തിന്റെ ഫാക്ടറീസ്. അവയെ ഊർജ്ജത്തിനായി ആശ്രയിക്കുന്നതാണ് ഏറ്റവും ബുദ്ധി. പിന്നെ അവയിൽ നിന്ന് ഊർജ്ജം എടുത്ത് സ്വന്തം ശരീരത്തിൽ സൂക്ഷിക്കുന്ന മൃഗങ്ങൾ റീടൈൽ ഷോപ്പുകളാണ്. പ്രാഥമിക ഊർഗ്ഗത്തിൽ നിന്ന് ഒരുപാട് നഷ്ട്ടം സംഭവിച്ചു കഴിഞ്ഞ രണ്ടാം ഊർജ്ജം മൃഗങ്ങളിൽ നിന്ന് ലഭിക്കുന്നു. പക്ഷെ ഇത് തിരഞ്ഞെടുക്കുന്നത് വലിയ ബുദ്ധിയല്ല. നാളികേരത്തിന്റെ ഒന്നാംപാൽ പിഴിഞ്ഞ് കളഞ്ഞു രണ്ടാംപാൽ കൊണ്ട് പായസം ഉണ്ടാക്കുന്ന പോലെയല്ലേ ഇത്. ഊർജ്ജത്തിനായി കഴിക്കുന്നു എങ്കിൽ സസ്യാഹാരം തന്നെ ധാരാളം. പിന്നെ നാവിനായി കഴിക്കുന്നവരോട് ഒന്നും എനിക്ക് പറയാനില്ല.

ചോദ്യം3: നാവിനു അൽപ്പം ടേസ്റ്റ് ഇല്ലാതെ എങ്ങനെ ഭക്ഷണം കഴിക്കും. മാംസത്തിനല്ലേ ടേസ്റ്റ് കൂടുതൽ ?
ഉത്തരം: എന്നോടൊപ്പം മത്സരിക്കാനുണ്ടോ….ഞാൻ മരച്ചീനിയും കാച്ചിലും ഉരുളക്കിഴങ്ങും കന്പവും ചോളവും ക്യാരറ്റും എല്ലാം ഉപ്പിട്ട് പുഴുങ്ങിതരാം. എല്ലാവരും കഴിക്കാൻ തയ്യാറായേക്കും. എന്നാൽ നിങ്ങൾ മാംസമോ മൽസ്യമോ അങ്ങനെ പുഴുങ്ങി എല്ലാവര്ക്കും കൊടുക്കൂ അതിന്റെ ടേസ്റ്റ് എല്ലാവരും നുകരട്ടെ. അതിൽ ചേർക്കുന്ന മാരകമായ കൊഴുപ്പും മസാലകളുമാണ്‌ സ്വാദിന് കാരണം എന്ന് അവർ അറിയട്ടെ.

ചോദ്യം4 : മനുഷ്യൻ മിശ്രഭൂക് അല്ലെ ?
ഉത്തരം: മനുഷ്യൻ എന്ത് ഭൂക് ആണെന്ന് അറിയണമെങ്കിൽ അവനു പച്ചക്കു എന്ത് കഴിക്കാൻ കഴിയും എന്ന് നോക്കിയാൽ മതി. പച്ചക്കറി പോലെ വെറുതെ പച്ചക്കു മാംസം കഴിക്കാമെങ്കിൽ മനുഷ്യൻ മാംസഭൂക് ആണെന്നും സമ്മതിക്കാം.

ചോദ്യം5 : ഈ മൃഗങ്ങളെയൊക്കെ നമുക്ക് കഴിക്കാനല്ലേ സൃഷ്ടിച്ചിരിക്കുന്നത്. നമ്മളല്ലേ ഭൂമിയിലെ പ്രധാന ജീവി. നമുക്കായല്ലേ മറ്റെല്ലാ ജീവികളും.?
ഉത്തരം: പ്രധാന ജീവിയുടെ ഉത്തരവാദിത്വം മറ്റുള്ളവക്ക് സുരക്ഷിതത്വം നൽകുക എന്നതാണ്. വീട്ടിലെ കാരണവർ ആയതിനാൽ വീട്ടുകാരെ ഭക്ഷിക്കാൻ പാടുണ്ടോ….

ചോദ്യം6 : നമ്മൾ കഴിച്ചില്ലെങ്കിൽ ഈ ജീവികൾ പെരുകില്ലേ?
ഉത്തരം: അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽ പെരുകുന്ന മനുഷ്യജീവിയെയും ഭക്ഷിച്ചു നിയന്ത്രിക്കുമോ. തെരുവു നായ ശല്യം കുറക്കാനും ഇതേ കാര്യം ചെയ്യുമോ…വലിയ ഉപകാരവും ആയേനെ.

ചോദ്യം7 : പശുവിന്റെ പാലു കുടിക്കാമെങ്കിൽ പിന്നെ മാംസം തിന്നാലെന്താ?
ഉത്തരം: അമ്മയുടെ പാലും എല്ലാവരും കുടിക്കാറുണ്ട് പക്ഷെ അമ്മയുടെ മാംസത്തെ ഭക്ഷിക്കാറില്ല….

ചോദ്യം8 : കരുത്തുണ്ടാവാൻ മാംസം തന്നെ കഴിക്കണ്ട?
ഉത്തരം: കുതിരയും ആനയും കാണ്ടാമൃഗവും മറ്റും കരുത്തുണ്ടാക്കിയത് ബീഫ് ഫ്രൈ കഴിച്ചിട്ടല്ലല്ലോ. ….

ചോദ്യം9 : പശു അമ്മയാണെന്നത് വെറുമൊരു ഭാവനയല്ലെ, അതിന്റെ പേരിൽ ഭക്ഷണം മുടക്കണൊ ?
ഉത്തരം: സ്വന്തം അമ്മോയോട് തന്നെ ഉള്ള ഭാവന പോയാൽ പിന്നെ അത് വെറുമൊരു സ്ത്രീ ആകും. ഭാര്യയേയും മകളെയും അമ്മയെയും സഹോദരിയെയും അതാത് രൂപത്തിൽ തന്നെ കാണാൻ കഴിയുന്നത് ഭാവന ഉള്ളത് കൊണ്ടാണ്. ഭാവനയാണ് ജീവിതത്തിന്റെ സാരംതന്നെ.

ചോദ്യം10 : പുരാണങ്ങളിൽ മാംസം കഴിച്ച കഥകളുണ്ടല്ലോ? അപ്പോൾ നമുക്ക് കഴിച്ചു കൂടെ ?
ഉത്തരം: പുരാണങ്ങളിൽ വിശ്വനന്മക്കായി വിഷം കുടിച്ച കഥയും ഉണ്ട്…. നമ്മൾ എന്ത് ചെയ്യും…..

പുതിയ ലേഖനങ്ങൾ

wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
karma
കർമ്മം എന്നാൽ എന്താണ്?
WhatsApp Image 2025-04-13 at 8.55
വിഷു ആശംസകൾ
spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
Scroll to Top