ലേഖനങ്ങൾ

പരിവർത്തനം

നെഗറ്റീവിനെ പോസിറ്റീവ് ആക്കി പരിവർത്തനം ചെയ്യാനൊരുങ്ങും മുൻപ് എന്താണ് നെഗറ്റീവ് …എന്താണ് പോസിറ്റീവ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.  എനിക്ക് നല്ലതെന്നു തോന്നുന്നതൊക്കെ പോസിറ്റീവും അല്ലാത്തതൊക്കെ നെഗറ്റീവും ആണെന്ന്  കരുതുന്നവർക്ക്  അസ്വസ്ഥത കൂടപ്പിറപ്പായിരിക്കും. എല്ലാം പോസിറ്റിവ് ആയി നടക്കണം എന്ന് പിടിവാശിയുള്ളവർക്കു പ്രപഞ്ച യാഥാർഥ്യവുമായി പൊരുത്തപ്പെടാനുള്ള വിഷമത കാരണം ജീവിതത്തിൽ എപ്പോഴും ഭാരം അനുഭവപ്പെടും. ഈശ്വരൻ നമുക്ക് വേണ്ടി ഏല്ലാം പോസിറ്റീവ് ആക്കിത്തരാം എന്ന് വാഗ്ദാനം നൽകിയിട്ടില്ല. നെഗറ്റീവിനെയും പോസിറ്റീവ് ആക്കി മാറ്റണം എന്ന ഉപദേശമാണ് നൽകിയിരിക്കുന്നത്. അതിന്റെ അർഥം,  നമുക്ക് മുന്നിൽ നെഗറ്റിവ്‌സ് വന്നു ചേരും എന്ന ഉറപ്പു ഭഗവാൻ നൽകുന്നു. എല്ലാം ഭഗവാൻ ശരിയാക്കിത്തരും എന്നുള്ള വിശ്വാസത്തോടെ കണ്ണുമടച്ചു മുന്നേറുവാൻ ഭഗവാൻ പ്രോത്സാഹിപ്പിക്കുന്നില്ല.  മറിച്ചു…..മുന്നിൽ എന്ത് വന്നാലും എന്റെ ആന്തരിക സ്ഥിതിയെ അത് ബാധിക്കാതെ നോക്കുവാൻ ഭഗവാൻ എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന ഉറപ്പോടെ മുന്നോട്ടു പോകാനാണ് നമുക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. രണ്ടു ടീമുകൾ ചേർന്ന് കളിച്ചിട്ട് വിജയിക്കുന്പോൾ വിജയികൾക്ക് ആഹ്ലാദം ഉണ്ടാകുന്നു. എന്നാൽ ഒരാൾ എല്ലാ കഴിവുകളും ഉള്ള കളിക്കാരനായിരുന്നിട്ടും എതിരെ നിന്ന് കളിക്കാൻ ഒരു എതിരാളി ഇല്ലാ എങ്കിൽ തന്റെ മഹത്വവും മിടുക്കും കാണിക്കുവാനും അതിലൂടെ വിജയാഹ്ലാദം അനുഭവിക്കുവാനും എങ്ങനെ സാധിക്കും…? അതായത് നെഗറ്റിവ്‌സ്  നമ്മുടെ മുന്നിൽ വരുന്നത് ഞാൻ മിടുക്കനായ യോഗിയാണെന്നു വീണ്ടും വീണ്ടും തെളിയിക്കുവാനുള്ള അവസരം നൽകുവാനാണ്‌. അതിനാൽ നെഗറ്റീവ് സാഹചര്യങ്ങൾ ഇല്ലാതാകണമെന്നു ഒരിക്കലും ആഗ്രഹിക്കരുത്. നമ്മുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ നിൽക്കുന്നതോടെ വളർച്ചയും നിൽക്കുന്നു എന്നറിയുക. എന്നെ പക്വതയുള്ളവനാക്കുവാൻ വേണ്ടി വരുന്ന ട്രൈനേഴ്‌സ്  ആണ് നെഗറ്റീവ് അനുഭവങ്ങൾ എന്ന് തിരിച്ചറിഞ്ഞിട്ടു അവയോടു സമീപിക്കൂ….നെഗറ്റീവ്,  പോസിറ്റീവായി മാറുന്നത് കാണാം..

പുതിയ ലേഖനങ്ങൾ

5f53b44925cadd0d269b4b59_iStock (1)
ആത്മാവിന്റെ സ്വച്ഛന്ദമായ അവസ്ഥ
learning-to-live-without-regret
പശ്ചാത്താപങ്ങൾ ഇല്ലാത്ത ജീവിതം
enlarged-heart-GettyImages-91609
വിശാലമനസ്കത.
36114141902_615a3ea321_k
നേതാക്കളെ മാത്രം സൃഷ്ടിച്ച നേതാവ് - ദാദി പ്രകാശ്മണി
first-deserve-then-desire
 ആഗ്രഹമോ, അർഹതയോ?
wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
Scroll to Top