ലേഖനങ്ങൾ

പുരുഷാർത്ഥം

പുരുഷാർത്ഥം എന്നാൽ എന്താണ് അർത്ഥം  ?
ഉത്തരം :
”പുരുഷ” എന്നാൽ ശരീരത്തിലിരിക്കുന്ന ആത്മാവ്,
അർത്ഥം എന്നാൽ സമ്പത്ത്.
”പുരുഷ +അർത്ഥം”  എന്നാൽ, ശരീരത്തിലിരിക്കെ ആത്മാവ് സമ്പന്നമാകുവാൻ വേണ്ടി ചെയ്യുന്ന പരിശ്രമം.
ആത്മാവിനെ സമ്പന്നമാക്കുക എന്നാൽ എന്താണർത്ഥമെന്നു നോക്കാം.
എട്ടുവിധ ദാരിദ്ര്യങ്ങളെക്കുറിച്ചു ഭാരതത്തിൽ പറയുന്നുണ്ട്. 1 ആയുസ്, 2 ആരോഗ്യം, 3 സമൃദ്ധി, 4 പുത്രപൗത്രന്മാർ, 5 സ്വർണം(ധനം), 6 വിജയം, 7 ശാന്തി, 8 കീർത്തി എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ കുറവുണ്ടെങ്കിൽ പോലും അവർ ദരിദ്രരാണ് എന്നാണു പറയുന്നത്. ഇതെല്ലാം നിറഞ്ഞവർ സമ്പന്നർ എന്നും പറയുന്നു.

എന്നാൽ  കലിയുഗത്തിൽ ഈ എട്ടും ഉള്ളവർ ആരുമില്ലാത്തതിനാൽ എല്ലാവരും ദരിദ്രരാണ്. ഇവയിൽ ചിലതൊക്കെ ധാരാളമായി  ചിലർക്കുണ്ട്. എന്നാൽ എല്ലാം നിറഞ്ഞവരില്ല. അതിനു കാരണമെന്തെന്നാൽ. ആത്മാവിലെ മൂലഗുണങ്ങൾ ( original values ) ജന്മാന്തരങ്ങളിലൂടെ ക്ഷയിച്ചുപോയതാണ് കാരണം. അതിനാൽ ബാബ പറയുന്നു. ഈ അഷ്ടദാരിദ്ര്യങ്ങളും പരിഹരിക്കപ്പെടുന്ന ഒരവസ്ഥ ഇവിടെ വൈകാതെ വന്നു ചേരും. ഈ ദാരിദ്ര്യങ്ങൾ ഇല്ലാത്തവരായിട്ടായിരുന്നു നിങ്ങൾ ജീവിച്ചിരുന്നത്.

ഇതെല്ലാം ഇല്ലാതായപ്പോഴായിരിക്കുമല്ലോ അഷ്ടദാരിദ്ര്യം എന്ന വാക്കുതന്നെ ഉണ്ടാക്കിയെടുത്തതും, അത് പരിഹരിക്കപ്പെടേണ്ടതാണെന്നു ചിന്തിക്കാൻ തുടങ്ങിയതും. എന്നാൽ കാലം കലിയുഗാന്ത്യത്തിലെത്തുന്നവരെയും ഈ ദാരിദ്ര്യം പരിഹരിക്കപ്പെടില്ല. എന്തുകൊണ്ടെന്നാൽ നാലുയുഗങ്ങളിലും സമ്പന്നതയുടെ ഊർജ്ജം താഴേക്കാണ് സഞ്ചരിക്കുന്നത്.

എന്നാൽ എപ്പോഴാണോ പരമാത്മജ്ഞാനം ഗ്രഹിച്ചുകൊണ്ടു കാല്പന്ത്യത്തിൽ നമ്മൾ ആത്മാവിലെ മൂലഗുണങ്ങൾ പുനർസ്ഥാപിക്കാനുള്ള പരിശ്രമം തുടങ്ങുന്നത് അപ്പോൾ മുതൽ ഓരോരോ ദാരിദ്ര്യങ്ങളായി പരിഹരിക്കപ്പെടാൻ തുടങ്ങും. അങ്ങനെ ആത്മാവ് എല്ലാ അർത്ഥത്തിലും സമ്പന്നത കൈവരിക്കും. ഇങ്ങനെ സൂക്ഷ്മ ദാരിദ്ര്യങ്ങൾ പരിഹരിച്ചുകൊണ്ടു സ്ഥൂല ദാരിദ്ര്യത്തെ നിർമാർജനം ചെയ്യാനുള്ള തികച്ചും സ്വാ-ധാരിതമായ (വ്യക്തിപരമായ) പരിശ്രമത്തിന്റെ പേരാണ് പുരുഷാർത്ഥം.

പുതിയ ലേഖനങ്ങൾ

wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
karma
കർമ്മം എന്നാൽ എന്താണ്?
WhatsApp Image 2025-04-13 at 8.55
വിഷു ആശംസകൾ
spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
Scroll to Top