ലേഖനങ്ങൾ

ശിവൻ ആരാണ്

ചോദ്യം : – ശിവൻ മദ്യപിക്കുമെന്നും കഞ്ചാവ് വലിക്കുമെന്നുമാണ് കഥകളിൽ പറയുന്നത്. ദേവേന്ദ്രൻപോലും മധുപാനം ചെയ്തതായി കഥകളുണ്ട്. പിന്നെന്തുകൊണ്ടാണ് ആത്മീയ സാധനകൾ ചെയ്യുന്നവർ ഇതെല്ലാം ഉപേക്ഷിക്കണമെന്ന് നിർദേശിക്കുന്നത്?

മറുപടി :- ശിവൻ നമ്മളെപ്പോലെ ശരീരം ധരിച്ചു ജീവിക്കുന്ന(ജീവിച്ച) ഒരു മനുഷ്യനാണെന്ന് കരുതുന്നവർ മാത്രമേ ഇത്തരം കഥകളിൽ ഭ്രമിക്കുകയുള്ളൂ. ശിവൻ നിരാകാരനാണ്, ജനിക്കാത്തവനാണ്(അജൻമാവ്), ഒന്നും ഭുജിക്കാത്തവനാണ്(അഭോക്താവ്‌), ശിവൻ ഒരു ജീവവർഗ്ഗത്തിലും ഉൾപ്പെടുന്നവനല്ല(അയോനിജൻ) . മനുഷ്യവംശം ആത്മീയ ഊർജ്ജക്ഷയത്തിന്റെ പാരമ്യതയിൽ (high entropy ) എത്തുമ്പോൾ, തിരിച്ചു സർവ്വഗുണ സമ്പന്ന ( zero entropy ) അവസ്ഥയിലേക്ക് പരിവർത്തനപ്പെടുത്തുന്ന ഉന്നതമായ ആ ബോധബിന്ദുവിനെയാണ് ശിവൻ എന്ന് പറയുന്നത്. ആ ബോധ ബിന്ദുവിന് ലഹരി ഉപയോഗിക്കേണ്ട ആവശ്യമെന്താണ്. ഇനി അഥവാ നിങ്ങൾ ശിവനെന്നത് താപസരൂപത്തിൽ കാണുന്ന ശങ്കരനെയാണ് ഉദ്ദേശിക്കുന്നതെങ്കിലും അവിടെയും ലഹരിക്ക്‌ സ്ഥാനമില്ല. കാരണം തപസാണ് ഏറ്റവും വലിയ ലഹരി. ഞങ്ങൾ കാണുന്നതാണ് – മുഴുസമയ മദ്യപാനിയായിരുന്നവർ പോലും ഏഴു ദിവസത്തെ മെഡിറ്റേഷൻ കോഴ്‌സ് പിന്നിടുമ്പോഴേക്കും എല്ലാ ലഹരികളും ഉപേക്ഷിക്കുന്നു. പിന്നെയവർക്കു അത് രുചിക്കാൻ തോന്നുന്നുപോലുമില്ല. ആത്മീയ ലഹരിയാണ് എല്ലാ ലഹരികളേക്കാൾ വലിയതെന്നവർ തിരിച്ചറിയുന്നു. അങ്ങനെയിരിക്കെ ശിവ, ശങ്കര, ഇന്ദ്രാദികൾ ലഹരി ഉപയോഗിച്ചു എന്നത് ആരുടെയൊക്കെയോ മന:കൽപിതമായ ആശയങ്ങളാണ്. പതിതരായ മനുഷ്യൻ അവരുടെ സൗകര്യത്തിനു ഉതകുന്ന വിധം ദൈവത്തെയോ ദേവതകളെയോ ഡിസൈൻ ചെയ്തപ്പോൾ മനുഷ്യന്റെ സ്വഭാവങ്ങളെല്ലാം അവരിൽ ആരോപിച്ചാണ്. ഓരോരോ കാലഘട്ടത്തിൽ മനുഷ്യർ സൗകര്യാർത്ഥം കൂട്ടിച്ചേർത്ത ഭാവനാ വൈകല്യങ്ങൾ മാത്രമാണിത്. കഥ്യതേ പ്രകാശയതേ ഇതി കഥാ: എന്നാണു പറയുന്നത്. അതായതു ഒരു കഥ പറയുമ്പോൾ ( അത് സംഭവ കഥയായാലും സാങ്കല്പിക കഥയായാലും) അത് കേൾക്കുന്നവരിൽ ഒരു പുതിയ പ്രകാശത്തെ തെളിയിക്കണം. അല്ലാത്ത കഥകളെ, അവ ആര് പറഞ്ഞാലും പൂർണ്ണമായും അവഗണിക്കണം. ഇക്കാലത്ത് ബൈക്ക് ഡ്രൈവ് ചെയ്യുന്ന ശ്രീകൃഷ്ണനെയും മൊബൈൽ ചാറ്റ് ചെയ്യുന്ന ഗണപതിയേയും ചുമലിൽ AK 47 ചുമന്നു നടക്കുന്ന യേശുക്രിസ്തുവിനെയും ചിത്രീകരിച്ചു പ്രചരിക്കുന്നുണ്ടല്ലോ. കുറെ വർഷങ്ങൾ കഴിഞ്ഞു ഈ ചിത്രങ്ങൾ കാണുന്ന അറിവില്ലാത്ത പുതുതലമുറക്കാർ കൃഷ്ണനെയും ക്രിസ്തുവിനെയും കുറിച്ച് എങ്ങനെ ചിന്തിക്കാൻ സാധ്യതയുണ്ടെന്ന് ആലോചിച്ചു നോക്കൂ. അതുപോലെ ഈ ചോദ്യകർത്താവ് ചില പാഴ് കഥകളും പ്രഭാഷണങ്ങളും കേട്ട് വഴിതെറ്റിക്കപ്പെട്ടിരിക്കുകയാണ്.

പുതിയ ലേഖനങ്ങൾ

wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
karma
കർമ്മം എന്നാൽ എന്താണ്?
WhatsApp Image 2025-04-13 at 8.55
വിഷു ആശംസകൾ
spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
Scroll to Top