ലേഖനങ്ങൾ

സഹകരണ ശക്തി

സഹ എന്നാല്‍ അടുത്തത് എന്നാണര്‍ത്ഥം. കരണം എന്നാല്‍ അവയവം. നമ്മുടെ അന്ത:കരണങ്ങളും (മനസ് ബുദ്ധി എന്നിവ) ബാഹ്യ കരണങ്ങളും (പഞ്ചേന്ദ്രിയങ്ങള്‍) അടുത്തുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ സഹജീവികളോടൊപ്പമുള്ള ആ സഹവര്‍ത്തിത്ത്വത്തെ സഹകരണ ശക്തി എന്നു വിശേഷിപ്പിക്കുന്നു.ഈ പ്രപഞ്ചം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതുതന്നെ അതി വിശാലമായ ഒരു സഹകരണത്തിന്‍റെ ആധാരത്തിലാണ്. സസ്യങ്ങളില്‍ നിന്ന് ഓക്സിജന്‍ ജന്തുക്കള്‍ക്കും ജന്തുക്കളില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് സസ്യങ്ങള്‍ക്കും ലഭ്യമാകുന്ന വിധം ഇവിടെ ജീവരാശിയുടെ പ്രാണവായു സംവിധാനിച്ചിരിക്കുന്നു. തേന്‍വണ്ടുകള്‍ക്ക് തേനു നല്‍കി പുഷ്പങ്ങള്‍ സഹായിക്കുമ്പോള്‍ പൂമ്പൊടിയുടെ പരാഗണത്തില്‍ വണ്ടുകള്‍ പുഷ്പങ്ങളെ സഹായിക്കുന്നു. പ്രകൃതിയിലെ ഈ നൈസര്‍ഗ്ഗിക സഹകരണങ്ങളെ നിരീക്ഷിക്കാനും പഛിക്കാനും ശേഷിയുള്ള മനുഷ്യന്‍റെ സഹകരണശക്തി ഇന്ന് എത്രയുണ്ട്.ഒരു ഉറുമ്പിന് അരിമണി ലഭിക്കുമ്പോള്‍ അതിന് എടുത്തുപൊക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ എല്ലാ ഉറുമ്പുകളേയും വിളിച്ചുവരുത്തിയിട്ട് അവര്‍ കൂട്ടത്തോടെ അതിനെ ചുമന്നു കൊണ്ടുപോകുന്നത് നമ്മള്‍ കണ്ടിട്ടില്ലേ. എന്നാല്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തു നിന്ന് നിങ്ങള്‍ക്ക് ഒരു വലിയ, ചുമക്കുവാന്‍ സാധിക്കാത്തത്ര നിധിയോ മറ്റോ കിട്ടിയെന്ന് സങ്കല്‍പ്പിക്കുക. ആ സമയത്ത് പത്തുപേരെ വിളിച്ച് കൂട്ടി ഒരുമിച്ച് അതിനെ പങ്കുവെച്ചെടുക്കുവാന്‍ നമ്മള്‍ സന്നദ്ധമാകുമോ. അതോ അതിനെ പൂഴ്ത്തി വെച്ച് അല്‍പ്പാല്‍പ്പമായി കടത്തുവാന്‍ ശ്രമിക്കുമോ. എന്തുതോന്നുന്നു നിങ്ങള്‍ക്ക്. മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ തനിക്കു ലഭിക്കുന്നതിന്‍റെ അളവില്‍ കുറവുണ്ടാകുമെന്ന സ്വാര്‍ത്ഥതയിലധിഷ്ഠിതമായ ആശങ്ക ഉണ്ടാകും അല്ലേ. ഈ സ്വാര്‍ത്ഥത കാരണം ആ ചെറു ജീവികളുടെയത്രപോലും സഹകരണം നമുക്ക് സാധിക്കുന്നില്ല. മനുഷ്യര്‍ നിര്‍മ്മിച്ച് വെച്ചിരിക്കുന്ന അത്ഭുത നിര്‍മ്മിതികള്‍ കാണുമ്പോള്‍ നമ്മുടെ പൂര്‍വ്വികര്‍ നമ്മളേക്കാള്‍ സഹകരണ ശക്തിയുള്ളവരും പ്രയത്നശീലരുമായിരുന്നു എന്ന് തോന്നിപ്പോകുന്നതില്‍ ആശ്ചര്യമില്ല. മുമ്പ് വീട്ടുതൊടികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും  സഞ്ചരിക്കാന്‍ കുറുക്കു വഴികളുണ്ടായിരുന്നു. ഇന്നാകട്ടെ വന്‍മതിലുകള്‍ പണിത് നമ്മള്‍ നമ്മളിലൊതുങ്ങി. കൂട്ടുകുടുംബങ്ങളില്‍ നൂറിലധികം പേര്‍ ഒരുമിച്ച് ജീവിച്ചുകൊണ്ടും പരിഭവങ്ങള്‍ക്കിടയിലും അവര്‍ ഒരുമ നിലനിര്‍ത്തി ഒന്നിച്ചിരുന്നു.ഇന്നാകട്ടെ വെറും മൂന്ന് പേര്‍ മാത്രമുള്ള വീട്ടിലും അകലങ്ങളുണ്ടാക്കി കോലാഹലങ്ങള്‍ നടക്കുന്നു.ശരീരംകൊണ്ട് മുമ്പിലുള്ളവര്‍തമ്മില്‍ പോലും മനസുകൊണ്ട് കിലോമീറ്ററുകളുടെ അകലത്തിലായി. ആത്മാവിലെ സഹകരണ ശക്തിയുടെ ദാരിദ്ര്യം വര്‍ദ്ധിക്കുകയും ആ സ്ഥാനത്ത് പ്രാകൃതമായ ഒരുതരം സ്വതന്ത്ര  സ്വാര്‍ത്ഥ ചിന്ത അപകടമാം വിധം വളര്‍ന്നു വരുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കരുത്. കേരളത്തില്‍ ജലപ്രളയമുണ്ടായ സമയത്ത് നമ്മള്‍ എല്ലാവരും മനുഷ്യരായി മാറി. അപ്പോള്‍ വര്‍ഗ്ഗീകരണങ്ങളുടെ വിഷം നമ്മള്‍ ദൂരെക്കളഞ്ഞ് ജീവനെ രക്ഷിക്കാന്‍ സ്വജീവന്‍ ത്യാഗം ചെയ്യാനൊരുങ്ങി.എന്നാല്‍ അത് കഴിഞ്ഞപ്പോള്‍ പൂര്‍വ്വാധികം ശക്തമായി പലരും ചേരി തിരിഞ്ഞുപോയി.  സര്‍വ്വരോടുമുള്ള സഹകരണമെന്ന ദിവ്യശക്തിയെ വേണമെങ്കില്‍ ഉണര്‍ത്തിയെടുത്ത് പുന: സ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രകൃതി നമ്മളെ പഠിപ്പിച്ചിട്ടും നമ്മള്‍ തോല്‍ക്കുന്നുവോ.ഭൗതികമായ തലത്തില്‍ പല സഹകരണങ്ങളും നമ്മള്‍ നിത്യം കാണുന്നുണ്ട്. എന്നാല്‍ സൂക്ഷമായ തലത്തിലുള്ള ചില സഹകരണങ്ങളും നമ്മള്‍ പ്രാവര്‍ത്തികമാക്കാനുണ്ട് അവയില്‍ ചിലത് ഇവയാണ്.1. മറ്റുള്ളവരുടെ ചിന്താഗതികളെ മാനിച്ചുകൊണ്ടുള്ള സഹകരണം.2.ക്ഷീണിച്ച മനസുകള്‍ക്ക് ശക്തമായ മനസുള്ളവര്‍ നല്‍കുന്ന മാനസിക സഹകരണം.3. സാംസ്കാരിക ഉന്നമനത്തിനായുള്ള സാമൂഹിക സഹകരണം.4. ദൂഖിതനെ പുഞ്ചിരിപ്പിക്കുന്നതിനുള്ള സ്നേഹസഹകരണം.5. തെറ്റുകാരന് തെറ്റുതിരുത്തി മുന്നേറുവാനുള്ള ക്ഷമയുടെ സഹകരണം.6. ഈശ്വര വിശ്വാസികളും അവിശ്വാസികളും തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള ബഹുമാനാധിഷ്ഠിത സഹകരണം.7. ആശയങ്ങളെ സമന്വയിപ്പിച്ച് പുതു മാനങ്ങള്‍ തേടാനുള്ള പുരോഗമനാത്മക സഹകരണം.ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിംഗ വ്യത്യാസങ്ങള്‍ ഇല്ലാതാക്കേണ്ടതില്ല. ആ വ്യതാസങ്ങള്‍ അങ്ങനെത്തന്നെ നിലനില്‍ക്കുമ്പോഴും ആത്മാവിന് ആത്മാവിനെ സ്നേഹിക്കുവാന്‍ ഇതൊന്നും ഒരു തടസ്സമാവാതെ ശ്രദ്ധിച്ചാല്‍ വ്യത്യസ്ഥതകളുടെ സൗന്തര്യം നുകര്‍ന്നുകൊണ്ട് സര്‍വ്വരോടും സഹകരിക്കുവാന്‍ നമുക്ക് സാധിക്കും. കാരണമെന്തെന്നാല്‍ സഹകരണം ആത്മാവിന്‍റയും പ്രകൃതിയുടേയും പ്രകൃതമാണ്. ശ്രദ്ധിക്കുക സ്വന്തം അധമ വാസനകളോട് സഹകരിക്കുന്നത് അധ:പ്പതനത്തിന് വഴിയൊരുക്കും സ്വന്തം ധാര്‍മ്മിക വാസനകളോട് സഹകരിക്കുമ്പോള്‍ ശ്രേഷ്ഠതയിലേക്ക് ഉയരും.

പുതിയ ലേഖനങ്ങൾ

wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
karma
കർമ്മം എന്നാൽ എന്താണ്?
WhatsApp Image 2025-04-13 at 8.55
വിഷു ആശംസകൾ
spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
Scroll to Top