നെഗറ്റീവിനെ പോസിറ്റീവ് ആക്കി പരിവർത്തനം ചെയ്യാനൊരുങ്ങും മുൻപ് എന്താണ് നെഗറ്റീവ് എന്താണ് പോസിറ്റീവ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എനിക്ക് നല്ലതെന്നു തോന്നുന്നതൊക്കെ പോസിറ്റീവും അല്ലാത്തതൊക്കെ നെഗറ്റീവും ആണെന്ന് കരുതുന്നവർക്ക് അസ്വസ്ഥത കൂടപ്പിറപ്പായിരിക്കും. എല്ലാം പോസിറ്റിവ് ആയി നടക്കണം എന്ന് പിടിവാശിയുള്ളവർക്കു പ്രപഞ്ച യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാനുള്ള വിഷമത കാരണം ജീവിതത്തിൽ എപ്പോഴും ഭാരം അനുഭവപ്പെടും. ഈശ്വരൻ നമുക്ക് വേണ്ടി ഏല്ലാം പോസിറ്റീവ് ആക്കിത്തരാം എന്ന് വാഗ്ദാനം നൽകിയിട്ടില്ല. നെഗറ്റീവിനെയും പോസിറ്റീവ് ആക്കി മാറ്റണം എന്ന ഉപദേശമാണ് നൽകിയിരിക്കുന്നത്. അതിന്റെ അർഥം, നമുക്ക് മുന്നിൽ നെഗറ്റിവ്‌ആയ സാഹചര്യങ്ങളും വരും എന്നു ഭഗവാൻ പറയുന്നു. എല്ലാം ഭഗവാൻ ശരിയാക്കിത്തരും എന്നുള്ള വിശ്വാസത്തോടെ കണ്ണുമടച്ചു മുന്നേറുവാൻ ഭഗവാൻ പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്…..മുന്നിൽ വരുന്നത് നെഗറ്റീവോ പോസിറ്റിവോ ആയ സാഹചര്യമായാലും എന്റെ ആന്തരിക സ്ഥിതിയെ അത് ബാധിക്കാതെ നോക്കുവാൻ ഭഗവാൻ നിർദേശങ്ങൾ തരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നമുക്ക് മുന്നോട്ടു പോകാനാവും. രണ്ടു ടീമുകൾ ചേർന്ന് കളിച്ചിട്ട് വിജയിക്കുമ്പോൾ വിജയിക്ക് ആഹ്ളാദം ഉണ്ടാകുന്നു. എന്നാൽ ഒരാൾ എല്ലാ കഴിവുകളും ഉള്ള കളിക്കാരനായിരുന്നിട്ടും എതിരെ നിന്ന് കളിക്കാൻ ഒരു എതിരാളി ഇല്ലാ എങ്കിൽ തന്റെ മഹത്വവും മിടുക്കും കാണിക്കുവാനും അതിലൂടെ വിജയാഹ്ളാദം അനുഭവിക്കുവാനും എങ്ങനെ സാധിക്കും…? അതായത് നെഗറ്റിവ്‌സ് നമ്മുടെ മുന്നിൽ വരുന്നത് ഞാൻ മിടുക്കനാണെന്നു വീണ്ടും വീണ്ടും തെളിയിക്കുവാനുള്ള അവസരം നൽകുവാനാണ്. അതിനാൽ നെഗറ്റീവ് സാഹചര്യങ്ങൾ ഇല്ലാതാകണമെന്നു ഒരിക്കലും ആഗ്രഹിക്കരുത്. നമ്മുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ നിൽക്കുന്നതോടെ വളർച്ചയും നിൽക്കുന്നു എന്നറിയുക. എന്നെ പക്വതയുള്ളവനാക്കുവാൻ വേണ്ടി വരുന്ന ട്രെയ്നേഴ്സ് ആണ് നെഗറ്റീവ് അനുഭവങ്ങൾ എന്ന് തിരിച്ചറിഞ്ഞിട്ടു അവയോടു സമീപിക്കൂ…. നെഗറ്റീവ്, പോസിറ്റീവായി മാറുന്നത് കാണാം..
ലേഖനങ്ങൾ
ആത്മീയത നെഗറ്റീവിനെ പോസിറ്റീവാക്കുന്ന കലയാണ്
No posts found