കലിയുഗത്തിൽജീവിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവുംവലിയ യോഗ്യതയാണ് ബ്രഹ്മാകുമാർ/കുമാരി എന്നത് അനേക ജന്മങ്ങളുടെ ഈശ്വരാന്വേഷണം അവസാനിച്ചു. സത്യത്തെ അറിഞ്ഞു. ഇനി അറിഞ്ഞ സത്യത്തിന്റെ സ്വരൂപമായിത്തീരുന്നതിനുള്ള പ്രയാണമാരംഭിക്കുന്നതിന് യോഗ്യത ലഭിക്കുന്നവരാണ് “ബികെ” എന്ന് വിളിക്കപ്പെടുന്നവർഇനി അവർക്ക് സത്യത്തെ എവിടെയും തിരയേണ്ടതില്ല. പകരം, സത്യ സ്വരൂപമായാൽ മതി.
ലോകത്തിൽ അനേകകോടി മനുഷ്യർ ഈ സത്യത്തിന്റെ രഹസ്യം തേടി കാട്ടിലും മേട്ടിലും അലയുകയാണ്! അല്പകാലത്തെ പ്രാപ്തി നൽകുന്ന, അല്പജ്ഞരായ മനുഷ്യരുടെ മുന്നിൽ യാചിക്കുകയാണ്! ശാരീരികവും മാനസികവും സാമ്പത്തികവുമായ സകല ദുരിതങ്ങളും അനുഭവിക്കുന്ന ബഹുഭൂരിപക്ഷം മനുഷ്യരുടെ മുന്നിൽ ബികെ അഭിമാനത്തോടെ ശിരസ്സുയർത്തി പിടിച്ച് നിൽക്കുന്നു, “കിട്ടേണ്ടതെല്ലാം ഞങ്ങൾക്ക് കിട്ടി…! നേടേണ്ടതെല്ലാം ഞങ്ങൾ നേടി…!”
“ബികെ” എന്നത് ഒരു ഡിഗ്രിയാണ്! പുതിയലോകത്തെ നിർമ്മിക്കുന്നതിനുള്ള ഈശ്വരീയ യജ്ഞത്തിൽ പങ്കാളിയാകുന്നതിനുള്ള യോഗ്യതയാണ് ഈ ഡിഗ്രി. ഈശ്വരീയ യജ്ഞത്തിൻ്റെ പൂർത്തീകരണത്തിന് അനേക ഘട്ടങ്ങളുണ്ട്.
ഓരോ ഘട്ടത്തിലുമുള്ള ഓരോ പ്രവർത്തനങ്ങളിലും അതാത് യോഗ്യതയുള്ളവർആവശ്യമുണ്ട്. ഓരോരുത്തരുടെയും യോഗ്യതഅനുസരിച്ച് അവർ അവിടെഉപയോഗിക്കപ്പെടുന്നു. കാലാനുസൃതമായി ഈ യോഗ്യത വർദ്ധിപ്പിക്കുന്നവർക്ക് മുന്നോട്ടുപോകുന്തോറും യജ്ഞത്തിലെ കൂടുതൽ വിശിഷ്ടമായ കർമ്മങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അവസരങ്ങൾ ലഭിക്കും.
ഒരു യജ്ഞത്തിന് പന്തൽ കെട്ടുന്ന ആളുകളും ആവശ്യമുണ്ട്, അതുപോലെ മന്ത്രോച്ചാരണങ്ങളിലൂടെ വായുമണ്ഡലത്തെ ശുദ്ധവും ശ്രേഷ്ഠവുമാക്കുന്നവരുമാവശ്യമു
പറയുമ്പോൾ എല്ലാവരും യജ്ഞത്തിൻ്റെ ഭാഗമാണ്. സ്വയം അഭിമാനിക്കുന്നുമുണ്ട്. പക്ഷേ യോഗ്യത വ്യത്യസ്തമായതിനാൽ പ്രതിഫലവും വ്യത്യസ്തമായിരിക്കും!
പുതിയലോകത്തിൻ്റെ നിർമ്മാണത്തിന് നിമിത്തമാകുക എന്നതാണ് ബികെയുടെ കർമ്മം. ധർമ്മത്തിലധിഷ്ഠിതമായി കർമ്മംചെയ്തുകൊണ്ട് മറ്റുള്ളവർക്ക് മാതൃകയാകുന്നവരാണ് ബികെ! ഈ ലോകത്തിലെ മനുഷ്യർക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത തരത്തിലുള്ള നവീനതയാണ് സത്യയുഗത്തിലുള്ളത്!
സമ്പൂർണ പവിത്രതയും ശാന്തിയും സ്നേഹവും നിറഞ്ഞൊരു ലോകത്തെക്കുറിച്ച് ഗ്രന്ഥങ്ങളിൽ പോലും വർണ്ണിക്കുന്നില്ല!
അങ്ങനെയൊരു നവലോകത്തിൻ്റെ നിർമ്മാണത്തിന് പങ്കാളിയാകുന്നവരുടെ ചിന്തകൾ, വാക്കുകൾ, പെരുമാറ്റം, പ്രതികരണങ്ങൾ, പ്രവൃത്തികൾ എന്നിവ പുതുമയുള്ളതായിരിക്കണം.(സത്യയു
കലിയുഗത്തിൽ ജീവിക്കുമ്പോൾ ആരെങ്കിലും നമ്മോട് ദേഷ്യപ്പെട്ടാൽ തിരിച്ചു ദേഷ്യപ്പെടുന്നത് സാധാരണ കാര്യം. എന്നാൽ ബികെ ജീവിതത്തിൽ ആരെങ്കിലും നമ്മോട് ദേഷ്യപ്പെട്ടാൽ തിരികെ ദേഷ്യപ്പെടാതിരിക്കുന്നത് അസാധാരണ കാര്യം.
തന്നോട് ദേഷ്യപ്പെടുന്നവരുടെ ആത്മശാന്തിയ്ക്കായി ശുഭ സങ്കൽപങ്ങൾ രചിക്കുന്നതും ഒരു ബികെയ്ക്ക് സാധാരണ കാര്യം.
കലിയുഗത്തിൽ മറ്റുള്ളവരുടെ പുരോഗതിയിൽ അസൂയ തോന്നുന്നത് സാധാരണ കാര്യം. എന്നാൽ ബികെ ജീവിതത്തിൽ തന്നെപ്പോലെതന്നെ മറ്റുള്ളവരെയും പുരോഗതിയിലേക്ക് നയിക്കുന്നത് അസാധാരണ കാര്യം.
കലിയുഗത്തിൽ സ്വയം എവിടെയും മുന്നിലെത്താൻ പരിശ്രമിക്കുന്നത് സാധാരണകാര്യം. എന്നാൽ ബികെ ജീവിതത്തിൽ മറ്റുള്ളവർക്ക് മുൻഗണന നൽകുന്നത് അസാധാരണ കാര്യം.
കലിയുഗത്തിൽ തന്നെക്കാൾ വിശേഷതയുള്ളവരെ എതിരാളികളായി കണക്കാക്കുന്നത് സാധാരണ കാര്യം. എന്നാൽ ബികെ ജീവിതത്തിൽ തന്നെക്കാൾ വിശേഷതയുള്ളവരെ ബഹുമാനിക്കുന്നതും അവരുടെ സംഗത്തിലൂടെ സ്വയത്തെ വിശേഷതയുള്ളതാക്കുന്നതും അസാധാരണ കാര്യം.
കലിയുഗത്തിൽ തന്നെ നിന്ദിക്കുന്നവരോട് പകയുണ്ടാകുന്നത് സാധാരണകാര്യം. എന്നാൽ ബികെ ജീവിതത്തിൽ തന്നെ നിന്ദിക്കുന്നവരോട് കൃതജ്ഞതയുള്ളവരാകുന്നത് അസാധാരണ കാര്യം.
കലിയുഗീ ജീവിതത്തിൽ ചെയ്യുന്ന കർമ്മങ്ങൾക്ക് പ്രതിഫലം പ്രതീക്ഷിക്കുന്നത് സാധാരണ കാര്യം. എന്നാൽ ബികെ ജീവിതത്തിൽ ഈശ്വരാർപ്പണമായി കർമ്മങ്ങൾ ചെയ്യുന്നത് അസാധാരണ കാര്യം.
കലിയുഗീ ജീവിതത്തിൽ സ്വന്തം പുരോഗതി നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്നത് സാധാരണ കാര്യം. എന്നാൽ ബികെ ജീവിതത്തിൽ സ്വയം പുരോഗമിച്ചുകൊണ്ട് മറ്റുള്ളവരെയും പുരോഗതിയിലേക്ക് നയിക്കുന്നത് അസാധാരണ കാര്യം.
കലിയുഗീജീവിതത്തിൽ തൻ്റെ മുന്നിൽവരുന്ന പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് സാധാരണ കാര്യം. എന്നാൽ ബികെ ജീവിതത്തിൽ തൻ്റെമുന്നിൽ വരുന്ന പ്രശ്നങ്ങൾ തൻ്റെ തന്നെ ദുർബലതകൾ കാരണമാണെന്ന് തിരിച്ചറിഞ്ഞ്, സ്വയം പരിവർത്തനപ്പെടുന്നത് അസാധാരണ കാര്യം.
ഇങ്ങനെ കലിയുഗീ ജീവിതവും ബികെ ജീവിതവും തമ്മിലുള്ള വ്യത്യാസം പറയുവാനാരംഭിച്ചാൽ… ആകാശം മുഴുവൻ പേപ്പറായി എടുത്താലും സാഗരം മുഴുവൻ മഷി ആയി എടുത്താലും സാക്ഷാൽ സർവ്വജ്ഞയായ സരസ്വതീ ദേവി തന്നെ എഴുതാനിരുന്നാലും അതൊന്നും എഴുതിത്തീർക്കാൻസാധ്യമല്ല!
ഇതിൽനിന്നും സ്വയം എത്രത്തോളം ബികെ ജീവിതത്തിൽ പുരോഗമിച്ചു എന്നും തൻ്റെ കലിയുഗീ സംസ്കാരത്തിൻ്റെ സംസ്കരണം എത്രത്തോളം നടന്നുവെന്നും മനസ്സിലാക്കാം!
ഒരു ബികെ തൻ്റെ ബികെ ജീവിതത്തിൻ്റെ മൂല്യം പൂർണമായും തിരിച്ചറിയുന്ന നിമിഷം, അവരുടെ സർവ്വ ദുഃഖങ്ങളിൽ നിന്നും സമസ്യകളിൽനിന്നും അവർ മോക്ഷം പ്രാപിക്കും!
അപ്പോഴും കലിയുഗത്തിലെ ആത്മാക്കൾ (BK എന്ന ലേബലിൽമാത്രം ജീവിക്കുന്നവരും) അവരുടെ സത്യാന്വേഷണം തുടരുകയായിരിക്കും!
ബഹുഭൂരിപക്ഷം ആളുകളും കരുതുന്നത്, ലോകത്തിൽ അനേകം ആത്മീയ പ്രസ്ഥാനങ്ങളുണ്ടല്ലോ, അതിൽ ഒന്നാണ് “ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം” എന്നാണ്. വ്യത്യാസം അറിയാൻ ശ്രമിക്കുന്നില്ല!
കടലിലെ തിരമാലകൾ കണ്ട് അതിലിറങ്ങാൻ ആളുകൾ ഭയക്കാറുണ്ട്.
എന്നാൽ ധൈര്യമായി ഇറങ്ങിയാലോ..! *അടിത്തട്ടിലേക്ക് പോകുന്നതനുസരിച്ച് ശാന്തതയും ശീതളതയും ശക്തമായി അനുഭവിക്കാം..
ഓം ശാന്തി…
ലേഖനങ്ങൾ
ആരാണ് ബ്രഹ്മാകുമാർ / ബ്രഹ്മാകുമാരി
No posts found