ലേഖനങ്ങൾ

എന്താണ് മായ

എന്താണ് മായ? ഉത്തരം:- മായ എന്നാൽ ഭ്രമം എന്നാണു അർത്ഥം. അതായത് അയഥാർത്ഥമായതിനെ യാഥാർഥ്യമെന്ന് തെറ്റിദ്ധരിക്കുന്ന ഭ്രമം. ആത്മാവിലെ യഥാർത്ഥമായ നൈസർഗിക ഭാവങ്ങൾ സ്നേഹം,ജ്ഞാനം,ശാന്തി,ശക്തി,ആനന്ദം,സുഖം,പവിത്രത എന്നീ ദിവ്യഗുണങ്ങളാണ്. എന്നാൽ ഈ കലിയുഗത്തിൽ കാമം,ക്രോധം,ലോഭം,മോഹം,അഹങ്കാരം എന്നീ വികാരങ്ങളെല്ലാം മനുഷ്യരിൽ നൈസർഗികമായ കാണപ്പെടുന്നു. ഈ വികാരങ്ങൾ നമ്മുടെ സ്വഭാവമാണെന്നും , മേൽപറഞ്ഞ ദിവ്യഗുണങ്ങൾകൊണ്ട് ഇക്കാലത്തു ജീവിക്കാനാവില്ലെന്നും തെറ്റിദ്ധരിച്ചിരിക്കുന്നു. ഇതാണ് മായ. ഈ വികാരങ്ങൾ നമ്മളെ ആത്മബോധം വർധിപ്പിക്കുന്നതിനും പരമാത്മാനുഭൂതി നുകരുന്നതിനും തടസമായ ഒരു പുകമറയായി പ്രവർത്തിക്കും. അതിനാലാണ് മായയെ ജയിക്കാൻ ബാബ പ്രേരിപ്പിക്കുന്നത്. ബാബ ”മായാരാവണൻ” എന്നാണ് പ്രയോഗിക്കാറുള്ളത്. ഈ വികാരങ്ങളാണ് ”മായ” എന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. മറ്റൊന്നിനെയും മായ എന്ന് ബാബ പറയാറില്ല. ധനം, ബന്ധുക്കൾ, വിഘ്‌നങ്ങൾ, പരീക്ഷണങ്ങൾ, രോഗങ്ങൾ, എന്നിവയെയൊന്നും മായ എന്ന് പറയില്ല. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയേണ്ടി വരുമ്പോൾ ബാബ ”മായ” എന്നു പറയുന്നതിന് പകരം – കർമ്മബന്ധനം, കർമ്മഭോഗ്, ടെസ്റ്റ്പേപ്പർ, വിഘ്‌നം, ഡ്രാമയിലുള്ളത്, എന്നെല്ലാം പറഞ്ഞുകൊണ്ട് വിവരിച്ചു തരാറുണ്ടല്ലോ. എന്നാൽ മായ എന്നത് പൂർണ്ണമായും നമ്മളിലെ ആന്തരികമായ മൂല്യവൈകല്യങ്ങളെ മാത്രമാണ് ഉദ്ദേശിക്കുന്നത്

spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
integrity
ജോലിസ്ഥലത്തെ സത്യസന്ധത
spirituality
ആത്മീയതയുടെ ആവശ്യകത
Shiv-Ratri
മഹാശിവരാത്രി.. കാലം മറപ്പിച്ച ചില മഹാ രഹസ്യങ്ങൾ
mind power
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക
repeat
Repetition, Repetition, Repetition..
anger
കോപത്തെ മറികടക്കുക
dont worry
Don't worry - its not personal.
YOUTHDAY
ദേശീയ യുവജനദിനം
1 2 3 9
Scroll to Top