ലേഖനങ്ങൾ

എന്താണ് സത്യം ?

എന്താണ് സത്യം ?സത്യമെന്നാൽ… എന്താണോ നിത്യമായി യാഥാർത്ഥത്തിൽ ഉള്ളത് അതിനെ  ഉണ്മയായി   മാനിക്കുകയും നിത്യമായി ഇല്ലാത്തതിനെ മായ എന്ന് മാനിക്കുകയും ചെയ്യുക.അസത്യം എന്നാൽ എന്താണ് ?നാമവും രൂപവും, അതാണ് അനിത്യം. അതിനാൽ അതുതന്നെ അസത്യം. ബാഹ്യമായി കാണുന്ന എല്ലാ നാമങ്ങളും രൂപങ്ങളും ഒരുനാൾ ഉണ്ടായതാവും. അത് ഒരുനാൾ ഇല്ലാതാവുകയും ചെയ്യും. അതിനാൽ അവയെ അസത്യമെന്നു തിരിച്ചറിയുക.വിദ്യ എന്നാൽ എന്താണ്. ?എന്താണ് ഞാൻ എന്നത് മനസിലാക്കുന്നതാണ് വിദ്യ അവിദ്യ എന്നാൽ എന്താണ്.? ഞാനല്ലാത്ത  എന്തിനെയെങ്കിലും ഞാൻ ആണ് എന്ന് വിചാരിച്ചു ജീവിക്കുന്നതാണ് അവിദ്യ.എന്താണ് വിവേകം ?കാര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കാതെ അവയുടെ കാരണങ്ങളെക്കുറിച്ചും ചിന്തിക്കുന്നതാണ് വിവേകം എന്താണ് അവിവേകം? കാരമോ, കാര്യം നടപ്പിലാവാൻ ഹേതുവായ വ്യക്തി, വസ്തു എന്നിവയിൽ ഒതുങ്ങുന്ന ചിന്തകൾ  വിവേകമില്ലായ്മയാണ്. കാര്യത്തിന്റെ കാരണം അന്വേഷിക്കാത്ത  ചിന്തയെല്ലാം അവിവേകം തന്നെ.  എന്താണ് വികാരം ?ശരീരത്തിന്റെ സ്വഭാവങ്ങൾ നിറവേറ്റാൻ വേണ്ടി ആത്മാവിന്റെ സ്വഭാവം നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് വികാരം.എന്താണ് നിർവികാരം? ശരീര നിർവഹണം ആത്മ നിർവഹണത്തെ പ്രതികൂലമായി  ബാധിക്കാതെ കാത്തുസൂക്ഷിക്കുന്ന അവസ്ഥ നിർവികാരത.എന്താണ് ഇഹലോകം ?ഇന്ദ്രിയങ്ങളിലൂടെ അനുഭവമാകുന്ന ശബ്ദ സ്പർശ ഗന്ധ രസ ദൃശ്യങ്ങളുടെ പരിധിയിൽ ഒതുങ്ങുന്നതു ഇഹലോകം എന്താണ് പരലോകം? ഈ ഇന്ദ്രിയങ്ങൾക്ക് ഉപരാമമായതും ആത്മാവുകൊണ്ടു മാത്രം മനസിലാക്കുവാനും ദർശിക്കാനും  കഴിയുന്നതുമായ തലമാണ് പരലോകംഎന്താണ് ബലം ?കുലുക്കുന്ന സാഹചര്യങ്ങളെ കുലുക്കമില്ലാതെ അതിജീവിക്കുന്നതാണ് ബലം എന്താണ് ദൗർബല്യം? ബാഹ്യലോകത്തിലെ സംഭവ വികാസങ്ങൾ എന്റെ  ആന്തരികലോകത്തെ ഇളക്കിമറിക്കുന്നുവെങ്കിൽ അതാണ് ദൗർബല്യംഎന്താണ് ശുദ്ധി ?എന്റെ ആനന്ദത്തിനു ഞാൻ തന്നെ ഹേതുവായാൽ മതിയെന്ന അവസ്ഥ എന്താണ് അശുദ്ധി? എന്റെ ആനന്ദം ഞാൻ  മറ്റുപലതിലും തേടുന്പോൾ എന്നിലുണ്ടാവുന്ന ചാഞ്ചല്യമാണ് അശുദ്ധി.

spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
integrity
ജോലിസ്ഥലത്തെ സത്യസന്ധത
spirituality
ആത്മീയതയുടെ ആവശ്യകത
Shiv-Ratri
മഹാശിവരാത്രി.. കാലം മറപ്പിച്ച ചില മഹാ രഹസ്യങ്ങൾ
mind power
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക
repeat
Repetition, Repetition, Repetition..
anger
കോപത്തെ മറികടക്കുക
dont worry
Don't worry - its not personal.
YOUTHDAY
ദേശീയ യുവജനദിനം
1 2 3 9
Scroll to Top