ശിഷ്യൻ : ഗുരോ …..ഈശ്വരനെ ധ്യാനിക്കുന്നത് എന്തിനാണ്?ഗുരു: സുഖം തേടിയലയുന്ന മനസിന് ശാശ്വത സുഖം കണ്ടെത്താൻശിഷ്യൻ : ശാശ്വത സുഖം എന്നാൽ എന്താണ്?ഗുരു: അതായത് ഈ ലോകത്തിൽ നമ്മൾ ജീവിക്കുന്നത് തന്നെ ആസ്വദിക്കുവാനാണത്രെ. പക്ഷെ ആസ്വാദനത്തിനു ഒരു പ്രശ്നമുണ്ട്. ഏതു ആസ്വാദനമായാലും അത് എത്ര കൂടിയാലും ഇനിയും വേണമെന്ന തോന്നൽ മാത്രമേ ഉണ്ടാകൂ. ഒരിക്കലും നമ്മൾ സംതൃപ്തമാകില്ല. പക്ഷെ ഈശ്വരീയ സുഖം നുകരുന്പോൾ സംതൃപ്തിയിൽ നമ്മൾ എത്തിച്ചേരുന്നു. അതിനാലാണ് ശാശ്വത സുഖം എന്ന് പറയുന്നത്.ശിഷ്യൻ : ലോകത്തിൽ സത്യം ആയി കാണുന്നവയിൽ നിന്ന് സുഖം എടുക്കാതെ സാങ്കല്പികമായ ഈശ്വരനിൽ നിന്നാണോ നമ്മൾ എടുക്കേണ്ടത്?ഗുരു: ഓഹോ അപ്പോൾ ഈശ്വരൻ സാങ്കല്പികമാണ് എന്ന് സ്വയമങ്ങ് തീരുമാനിച്ചു കഴിഞ്ഞോ….സാരമില്ല സങ്കല്പ തലമാകട്ടെ…ഞാനൊന്ന് ചോദിക്കട്ടെ….ശിഷ്യൻ : ചോദിക്കൂഗുരു: താങ്കളുടെ ഭാര്യ, “സത്യത്തിൽ”….. അതായതു താങ്കൾക്കു കാണാനും കേൾക്കാനും കഴിയുന്ന വിധത്തിൽ താങ്കളോട് സ്നേഹം കാണിക്കുന്നുണ്ട് എന്നിരിക്കട്ടെ. എന്നാൽ ഉള്ളിൽ, അഥവാ സങ്കൽപ്പതലത്തിൽ അവൾക്കു താങ്കളോട് വെറുപ്പാണ്, മറ്റൊരാളോടാണ് സ്നേഹം എന്നിരിക്കട്ടെ. താങ്കൾക്കു അത് സമ്മതമായിരിക്കുമോ?ശിഷ്യൻ : അതെങ്ങനെ സഹിക്കും,,യഥാർത്ഥത്തിൽ അവൾക്കെന്നോട് സ്നേഹമില്ലല്ലോ….ഗുരു: ആര് പറഞ്ഞു യഥാർത്ഥത്തിൽ സ്നേഹമില്ല എന്ന്. ബാഹ്യമായി കാണുന്നതല്ലേ യാഥാർഥ്യം. ഉള്ളിൽ നടക്കുന്ന ചിന്ത വെറും സാങ്കല്പികമല്ലേ. ഇതല്ലേ താങ്കളുടെ വിശ്വാസം.ശിഷ്യൻ : അല്ലല്ല….ചില കാര്യങ്ങളിൽ ഉള്ളിലെ സങ്കല്പത്തിനാണ് ബാഹ്യമായ യാഥാർത്യത്തെക്കാൾ പരിഗണന.ഗുരു: അപ്പോൾ ആ ചില കാര്യങ്ങളിൽ പെടുന്ന ഒന്ന് തന്നെയാണ് ഈശ്വര വിശ്വാസവും. ഇതിൽ ബാഹ്യ യാഥാർഥ്യങ്ങളെക്കാൾ ആന്തരിക യാഥാർഥ്യവുമായാണ് ബന്ധം.ശിഷ്യൻ : അറിവില്ലായ്മ ക്ഷമിക്കണേ ഗുരോ…ഗുരു: നല്ലതു വരട്ടെ
ലേഖനങ്ങൾ
ഗുരു ശിഷ്യൻ
No posts found