ലേഖനങ്ങൾ

ധർമ്മരാജ പുരി

മരണ സമയത്തുണ്ടാകുന്ന   ഒരനുഭവമാണ് ധർമ്മരാജന്റെ കണക്കെടുപ്പായി ഗണിക്കുന്നത്. നമ്മുടെ മനസ്സിൽ ഒരു ….സി സി ടീവി ക്യാമറ  പോലെ മനസാക്ഷി പ്രവർത്തിക്കുന്നു. നമ്മൾ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ  ക്യാമറ  പകർത്തുന്നു. പിന്നെന്തു സംഭവിക്കും ?നമ്മൾ ജീവിച്ചിരിക്കുന്പോൾ ബോധ മനസിന്റെ മാന്യതകളും അഹന്തകളും ശക്തമായിരിക്കുമെങ്കിലും മരണത്തോട് അടുക്കുന്പോൾ  ബോധ മനസ് ക്ഷയിക്കും. അതോടെ സമയം, സ്ഥലം, വ്യക്തിബന്ധങ്ങൾ  എന്നിങ്ങനെയുള്ള എല്ലാ  കെട്ടുപാടുകളിൽ നിന്നും നമ്മൾ  ഒറ്റപ്പെടുന്നതായി തോന്നുന്നു. ശാരീരികമായ മരണത്തിനു ശേഷം (physical death) ആദ്ധ്യാത്മികമായ മരണവും (astral death) ഉണ്ട്. ഈ രണ്ടു മരണ ങ്ങൾക്കിടയിൽ തികച്ചും യാഥാർഥ്യമായി തോന്നിക്കുന്ന ഒരു ദൃശ്യമായി തന്റെ പൂർവകാല തെറ്റുകളും ശരികളും തെളിഞ്ഞു വരും. തന്റെ അടുത്ത ബന്ധുജനങ്ങളും മിത്രങ്ങളും ശത്രുക്കളും  ചുറ്റും ഉണ്ടാകും. തന്റെ മനസാക്ഷി ധർമ്മരാജനായി മാറും, കുറ്റമറ്റ വിചാരണ നടക്കും. താൻ ജീവിച്ചിരുന്നപ്പോൾ മറച്ചു വെച്ചതെല്ലാം അറിയേണ്ടവർ അറിയും. കടുത്ത മനോവേദനയുണ്ടാക്കുന്ന ഈ അവസരത്തിൽ സമയം എന്നൊന്ന് എന്നൊന്ന് ഇല്ലാത്തതിനാൽ ചെറിയ സമയത്തിനുള്ളിൽ  നടക്കുന്ന ഈ  അനുഭവം ചിലപ്പോൾ യുഗങ്ങൾ നീണ്ട അനുഭവമായി തോന്നിയേക്കാം. ജീവിതത്തിൽ തന്റെ തെറ്റിന് കൂടെ നിന്നവർ പോലും ആ സമയത്തു ഒന്നും അറിയാത്ത ഭാവം നടിക്കുന്നതായിരിക്കും. സ്വപ്നത്തിൽ നായ കടിക്കാൻ വരുന്പോഴും നമ്മൾ ഓടാറുണ്ടല്ലോ. ചിലപ്പോൾ ഉണരുന്ന സമയത്തു  കിതക്കുന്നുമുണ്ടാകും. അതായത് ഉപബോധ മനസിലെ ഈ  തലത്തിൽ നടക്കുന്ന അനുഭവങ്ങൾ റിയൽ ആയിത്തന്നെയാണ് തോന്നുക. ഉൾമനസിൽ യാഥാർഥ്യവും തോന്നലുകളും രണ്ടല്ല ഒന്നുതന്നെയാണ്. അവസാന സമയത്തു തന്റെ മനസ്സിൽ രൂപം കൊള്ളുന്ന ഈ കാമറ റീവൈൻഡിങ് നല്ലതായി തോന്നണമെങ്കിൽ നമ്മൾ ജീവിച്ചിരിക്കുന്പോൾ അതിൽ നല്ല റെക്കോർഡിങ്‌സ് ഉണ്ടാകണം. അവസാനം ലഭിക്കുന്ന ഈ ദൃശ്യങ്ങൾ ആത്മാവിൽ ഭീതിയുണ്ടാക്കിയാൽ ആത്മാവിന്റെ അടുത്ത ശരീരത്തിലേക്കുള്ള യാത്രയെയും അത് ബാധിക്കും. ഈ ദര്ശനം അടുത്ത ജന്മത്തെ സ്വാധീനിക്കും.

spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
integrity
ജോലിസ്ഥലത്തെ സത്യസന്ധത
spirituality
ആത്മീയതയുടെ ആവശ്യകത
Shiv-Ratri
മഹാശിവരാത്രി.. കാലം മറപ്പിച്ച ചില മഹാ രഹസ്യങ്ങൾ
mind power
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക
repeat
Repetition, Repetition, Repetition..
anger
കോപത്തെ മറികടക്കുക
dont worry
Don't worry - its not personal.
YOUTHDAY
ദേശീയ യുവജനദിനം
1 2 3 9
Scroll to Top