ലേഖനങ്ങൾ

മനസിന്‍റെ ശീതളത

നമ്മള്‍ ആഹാരസാധനങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കാനുള്ള വിദ്യ കണ്ടെത്തിയതോടെ പഴവും പാലുമെല്ലാം കേടുകൂടാതെ ദീര്‍ഘസമയം നിലനിര്‍ത്തുവാന്‍ ശീലിച്ചു. ശീതളതയുടെ ശക്തിയില്‍ അവ നശിക്കാതെ ദീര്‍ഘസമയെ ഇരിക്കും എന്ന് അനുഭവിച്ചറിഞ്ഞ നമ്മള്‍ നമ്മുടെ മനസിനെ ശീതളമാക്കി വെച്ച് അത് നാശമടയാതിരിക്കുവാന്‍ ശ്രദ്ധിക്കുന്നുണ്ടോ.സദാ ചൂടു പിടിച്ച ചിന്തകള്‍ തിളച്ചു മറിയുന്ന ഒരു ഫര്‍ണ്ണസ് പോലെയാണ് സ്വന്തം ശിരസെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കൂ.ശീതളമായ മനസിന്‍റെ ഉടമ സ്വന്തം ജീവിതത്തിലെ സമസ്യകളെ സ്വയം പരിഹരിക്കുവാന്‍ പ്രാപ്തനായിരിക്കും. മാത്രമല്ല അവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരുടെ മാനസിക വിഷമതകളും സ്വയമേ അലിഞ്ഞില്ലാതെയാവും. നമ്മുടെ മനസിനെ പെട്ടന്ന് ചൂടുപിടിപ്പിക്കുന്ന ചില ചിന്തകളുണ്ട്. അവയില്‍ ചിലത് ഇതാ ഇങ്ങനെയാണ്1. എല്ലാ കാര്യങ്ങളും ഞാന്‍ വിചാരിച്ച പോലെ നടക്കണം2. ഇവരെന്താ ഇങ്ങനെ3. എന്നെ നിങ്ങള്‍ ഒന്ന് മനസിലാക്കൂ4. എന്നെ അനുകൂലിക്കുന്നവരാണ് നല്ലവര്‍5. നിങ്ങള്‍ക്ക് ഞാന്‍ ചിന്തിക്കുന്ന പോലെ ചിന്തിച്ചാലെന്താ….6. എനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല7. ഇപ്പോള്‍ ഞാന്‍ ഇടപെട്ട് എല്ലാ ശരിയാക്കുംഇത്രയും വായിച്ചപ്പോള്‍ കാര്യം മനസിലായല്ലോ….ഈ വിശാലമായ വിശ്വ മഹാ നാടകത്തിലെ വെറും നടന്‍മാര്‍ മാത്രമാണ് നമ്മള്‍ എന്നത് മറന്ന് പ്രപഞ്ചനാടകത്തിന്‍റെ സംവിധായകനാവാന്‍ പാഴ്ശ്രമം നടത്തിയാല്‍ അസ്വസ്ഥത മാത്രമായിരിക്കും ഫലം.ആ അസ്വസ്ഥതയാണ് നെഗറ്റീവ് ചിന്തകളെ ഉണ്ടാക്കി ശിരസിനെ ചൂടു പിടിപ്പിക്കുന്നത്. മനസ് ശാതളമാവാന്‍ ആദ്യം മനസിലാക്കേണ്ടത് എന്തെന്നാല്‍ ഈ ലോകത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ഒരു മനസുണ്ട്, ചിന്താരീതിയുണ്ട്, പ്രവര്‍ത്തന ശൈലിയുണ്ട്, സംസാര രീതിയുണ്ട്. അത് ഓരോരുത്തരുടേതും വ്യത്യസ്ഥം തന്നെയായിരിക്കും. ആകണം. ആ വ്യത്യസ്ഥതയാണ് പ്രപഞ്ചത്തിന്‍റെ സൗന്തര്യം.ആ വ്യത്യസ്ഥത നാച്ചുറല്‍ ആണ്. അതിനെ അംഗീകരിക്കേണ്ടതാണ്. ആസ്വദിക്കാണ്ടതാണ്. ഒപ്പം ഇതുംകൂടി ഓര്‍ക്കുക. ഈ നാനാത്വങ്ങള്‍ക്കിടയിലും നമ്മെ പരസ്പരം ഒന്നാക്കുന്ന ഒരു ഏകത്വമുണ്ട്. അതെന്താണെന്നോ…. എല്ലാ ആത്മാക്കളും സത്യത്തില്‍ പരമ പവിത്രരും പരമ ശാന്തരുമാണ്. ബാഹ്യമായി വ്യത്യസ്ഥതകള്‍ പുലര്‍ത്തുമ്പോഴും ആന്തരീകമായി നമ്മുടെ എല്ലാവരുടേയും സ്വരൂപം സത് ചിത് ആനന്ദസ്വരൂപമാണ്. ഈ കാഴ്ചപ്പാട് നമ്മളില്‍ വികസിക്കുമ്പോള്‍ നമ്മുടെ മനസിലെ വ്യര്‍ത്ഥ വികല്‍പ്പങ്ങളുടെ ചോദ്യ ചിഹ്നങ്ങള്‍ കുറയും. മനസ് ശാതളമാകും. ലോകത്തിലെ സര്‍വ്വരോടും പരിധികളില്ലാത്ത നിര്‍മ്മല സ്നേഹം തോന്നും. പിന്നെ ആരെക്കുറിച്ച് ചിന്തിച്ചാണ് നമ്മള്‍ അസ്വസ്ഥമാവുക…?. അത്തരത്തില്‍ മനസിനെ സുസജ്ജമാക്കിയ നമ്മുടെ മുമ്പില്‍ ആരെല്ലാം ഏതെല്ലാം വിധത്തിലുള്ള പ്രകോപനങ്ങളുമായി വന്നാലും നമ്മുടെ ശീതളതയുടെ ശക്തിക്കു മുമ്പില്‍ അവര്‍പോലും പരിവര്‍ത്തനപ്പെടും. അതിനാല്‍ മനസിനെ ശീതളമാക്കുവാനുള്ള നല്ല ചിന്തകളുടേയും ആത്മീയ ജ്ഞാനത്തിന്‍റേയും ചന്ദന ചാര്‍ത്ത് എല്ലാ ദിവസവും സ്വന്തം ഉള്ളില്‍ നടത്തൂ.

spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
integrity
ജോലിസ്ഥലത്തെ സത്യസന്ധത
spirituality
ആത്മീയതയുടെ ആവശ്യകത
Shiv-Ratri
മഹാശിവരാത്രി.. കാലം മറപ്പിച്ച ചില മഹാ രഹസ്യങ്ങൾ
mind power
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക
repeat
Repetition, Repetition, Repetition..
anger
കോപത്തെ മറികടക്കുക
dont worry
Don't worry - its not personal.
YOUTHDAY
ദേശീയ യുവജനദിനം
1 2 3 9
Scroll to Top