ഈ കാണുന്ന പ്രപഞ്ചമാണോ സത്യം? നമ്മുടെ ചുറ്റും നമ്മൾ അനുഭവിക്കുന്ന ഭൗതികത സത്യം തന്നെയാണോ? ഒരു പരിശോധന ചെയ്യാം.നമ്മുടെ ശരീരം നോക്കൂ. ത്വക്കും മുടിയും കുറെ വളവുകളും കൊണ്ട് ഇതിന്റെ സൗന്ദര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഉള്ളിൽ രക്തവും മാംസവും. അസ്ഥിയും മലമൂത്രാദികളും…..ആരും അവയൊന്നും നേരിൽ കാണുവാൻ ആഗ്രഹിക്കുന്നില്ല. അത്രയ്ക്ക് അറയ്ക്കുന്നു. ഇനി അതിലെ ഒരു അവയവത്തിന്റെ കോശം എടുത്തു നോക്കൂ, അത് ആറ്റങ്ങളാൽ നിർമ്മിച്ചിരിക്കുന്നു. ആ ആറ്റത്തിന്റെ ഉള്ളിൽ നോക്കൂ. അതിൽ ഒരു ന്യൂക്ലിയസും അതിനു ചുറ്റും കറങ്ങുന്ന എതിർധ്രുവത്തിലുള്ള എനർജിയും കാണാം. അതിലെ നടുവിലെ ന്യൂക്ലീസിലേക്കു നോക്കൂ. ഒരു തിളക്കം മാത്രം കാണാം. ഈ തിളക്കമല്ലേ നമ്മൾ കാണുന്ന എല്ലാ ചരാചരങ്ങളിലും ഉള്ളിലായി സ്ഥിതി ചെയ്യുന്നത്. അങ്ങനെയെങ്കിൽ എല്ലാത്തിനെയും അതിന്റെ യഥാർത്ഥ മൂലരൂപത്തിൽ കാണാൻ കഴിവുള്ള ഒരു കണ്ണട കണ്ടുപിടിച്ചു എന്നിരിക്കട്ടെ. അത് ധരിച്ചു ഈ ലോകത്തെ നോക്കിയാൽ എന്തായിരിക്കും കാണുക. ഒരു തിളക്കമുള്ള അനന്ത പ്രകാശം മാത്രമല്ലേ കാണാൻ കഴിയൂ. അതാണ് ഈ പ്രകൃതിയുടെ മൂല അവസ്ഥ. അത് തന്നെയാണ് ബ്രഹ്മം. മാംസ നേത്രം (മണ്ണിന്റെ നേത്രം) കൊണ്ട് നോക്കുന്പോൾ ആകൃതികളുള്ളതായി തോന്നുന്ന ഈ ലോകം ഈ സത്യത്തിന്റെ കണ്ണ് തുറന്നു നോക്കുന്പോൾ വെറും ഒരു വെളിച്ചത്തിന്റെ പ്രതിഭാസമായി തോന്നുന്നില്ലേ. അതല്ലേ പരമ സത്യം. ആ പരമ സത്യത്തെ അറിയുന്നതല്ലേ പ്രപഞ്ചത്തെക്കുറിച്ചുള്ള യഥാർത്ഥ ജ്ഞാനം
ലേഖനങ്ങൾ
യഥാർത്ഥ ജ്ഞാനം
No posts found