ലേഖനങ്ങൾ

രാമായണ ചിന്തകള്‍ – അസാധാരണത്വം ആര്‍ക്കുമാകാം

ഉല്‍ക്യഷ്ടമായ ആത്മീയാദര്‍ശങ്ങള്‍ ഒരാള്‍ മനസിലാക്കിയാലും പിന്നീടുണ്ടാകുന്ന ഒരു ചോദ്യമാണ്, ”ഇതെല്ലാം ഒരു സാധാരണക്കാരന് വഴങ്ങുന്നകാര്യങ്ങളാണോ” എന്ന്. ഒരുപക്ഷേ ഒഴുക്കിനൊപ്പം നീന്തുന്ന കേവല ജീവിതശൈലിയില്‍ നിന്ന് ഒന്നു മാറിചിന്തിക്കുവാന്‍ തയ്യാറല്ലാത്ത മനുഷ്യമനസ് പുറത്തു വിടുന്ന ആത്മവഞ്ചന നിറഞ്ഞ ഒരു ശബ്ദമായിരിക്കാം ഇത്.

ഈ ചോദ്യത്തിന് ഒററ മറുപടിയേഉള്ളൂ. സാധാരണക്കാരനാകുവാന്‍ എന്തിന് തുനിയുന്നു. അസാധാരണക്കാരനാകുവാന്‍ ആരാണ് തടസം നില്‍ക്കുന്നത്. സാധാരണക്കാരന്‍ അസാധാരണക്കാരന്‍ എന്നീ വേര്‍തിരിക്കലിന്‍റെ മാനദണ്ഡം എന്താണ്. സാധാരണക്കാരനില്‍ നിന്ന് അസാധാരണത്വത്തിലേക്ക് ഉയരുവാന്‍ മനോഭാവ മാറ്റമല്ലാതെ മറ്റൊന്നും ആവശ്യമില്ലന്ന സന്ദേശമാണ് വാല്‍മീകി മഹര്‍ഷി തന്‍റെ ജീവിതത്തിലൂടെ മാനവസമൂഹത്തിന് കാണിച്ചുതന്നത്. സാധാരണക്കാരനെന്നുപോലും പറയാന്‍ കഴിയാത്ത, അതിനേക്കാള്‍ നിക്യഷ്ടമായ വിധമായിരുന്നു വാത്മീകി തന്‍റെ പൂര്‍വ്വാശ്രമജീവിതം നയിച്ചിരുന്നത്. രത്നാകരന്‍ എന്ന കാട്ടുകൊള്ളക്കാരന് തന്‍റെയും കുടുംബത്തിന്‍റെയും നിലനില്‍പിനാവശ്യമായ സന്പത്ത് കണ്ടെത്തുവാന്‍ ആരേയും ഏതു വിധേനയും കൊള്ളയടിക്കുക എന്ന ഒററ ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സമൂഹത്തില്‍ പരക്കെ കാണുന്ന ഒരു മനോഭാവത്തിന്‍റെ രത്നചുരുക്കം രത്നകരനില്‍ നമുക്ക് ദര്‍ശിക്കാം എന്നാല്‍ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന തിന്‍മകളുടെ തിരിച്ചടിയെക്കുറിച്ച് ബോധ്യം വന്നപ്പോള്‍ മാനസാന്തരമുണ്ടാവുകയും, ചെയ്തുപോയ തെററുകള്‍ക്ക് പ്രായശ്ചിത്തമെന്നോണം തപസില്‍ മുഴുകുകയും ചെയ്ത ആ കാട്ടാളന്‍ പിന്നീട് ഭാരതത്തിന്‍റെ പ്രഥമ ഇതിഹാസത്തിന്‍റെ രചന നടത്തിയ വാല്‍മികിയെന്ന മഹാതാപസനായി അറിയപ്പെട്ടു. ഘോരപാപങ്ങള്‍ ചെയ്ത് മ്യഗീയവാസനകളോടെ ജീവിച്ചിരുന്ന ഒരു വ്യക്തീക്ക് പരിശ്രമത്തിലൂടെ മഹാത്മാവായിമാറാമെങ്കില്‍ ഏതൊരാള്‍ക്കും തന്‍റെ ചപലചിന്തകളെ അതിജീവിച്ച് പൂര്‍ണ പ്രതാപിയായിത്തീരാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ വാല്‍മീകിമഹര്‍ഷിയെ ഇത്തരത്തില്‍ വാര്‍ത്തെടുത്തത് തപസിന്‍റെ ശക്തിയാണ്.

തപസ് എന്നാല്‍ എന്താണ്?
ചൂടാക്കുന്ന പ്രക്രിയ എന്നാണ് തപസ് എന്നാലര്‍ത്ഥം. പഴയ ഒരു സ്വര്‍ണാഭരണം പുതിയൊരു രൂപത്തിലേക്ക് പണിതെടുക്കണമെങ്കില്‍ ആ ലോഹത്തിനെ അഗ്നിപ്രവേശം ചെയ്യിപ്പിക്കേണ്ടതായിട്ടുണ്ട്. അതുപോലെത്തന്നെ ജീവിതത്തില്‍ വലിയൊരു മാററം കൊണ്ടുവരമമെങ്കില്‍ അതിശക്തമായ ഒരു ഉടച്ചുവാര്‍ക്കല്‍ നടക്കേണ്ടി വരും. ഈ ബോധോദയത്തിന്‍റെ നിമിഷങ്ങളിലേക്ക് ഒരു വ്യക്തിയെ ക്രമാനുക്രമായി ഉയര്‍ത്തിയെത്തിക്കുവാനാണ് ആത്മിയ സാധനകളില്‍ നമ്മള്‍ ഏര്‍പ്പെടുന്നത്.ജപം, പാരായണം, സങ്കീര്‍ത്തനം, പൂജ, അനുഷ്ഠാനം എന്നിവയിലൂടെ അന്തരാത്മാവിനെ സ്‌ഫുടം ചെയ്തെടുക്കുവാനുള്ള ഏകാഗ്രത അദ്യസിച്ചെടുക്കുകയാണ് ഒരു ഭക്തന്‍ ആദ്യം ചെയ്യേണ്ടത്. ഏകാഗ്രമായ മനസ് പിന്നീട് ധ്യാനത്തിലൂടെ സന്പൂർണ്ണ ബോധോദയത്തിലേക്ക് ഉയരുന്നു. സാധാരണക്കാരന്‍ അപ്പോള്‍ അസാധാരണക്കാരനായിത്തിരുന്നു.

തന്‍റെ ചുററുപാടുമുള്ളതു മാത്രമാണ് ലോകം എന്നു കരുതി തന്‍റെ ചിന്താഗതികള്‍ മാത്രമാണ് പരമാര്‍ത്ഥം എന്ന് തെററിധരിച്ചു ജീവിക്കുന്ന മാനവന് ജീവിതത്തിന്‍റെ അനന്തസാദ്ധ്യതകളെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കുവാനാണ് മാനുഷികമൂല്ല്യങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന ഇതിഹാസങ്ങളിലൂടെ മഹര്‍ഷിമാര്‍ ശ്രമിക്കുന്നത്. ഇതിഹാസങ്ങള്‍ മുന്നോട്ട് നീങ്ങുന്നത് തന്നെ ചില പ്രതിജ്ഞകളും വാഗ്ദാനങ്ങളും ശാപങ്ങളും ആശീര്‍വാദങ്ങളും മുലമാണ്. വ്യക്തിഗതമായ താത്പര്യങ്ങള്‍ക്കുപരി ധാര്‍മ്മികമൂല്യങ്ങള്‍ക്ക് മുന്‍ഗണനകൊടുക്കുന്ന രീതി രാമായണത്തിലും കാണാവുന്നതാണ്. വ്യക്തിതാല്‍പര്യങ്ങളേക്കാള്‍ പരിഗണന ധാര്‍മ്മികമൂല്ല്യങ്ങള്‍ക്കു നല്‍കുമ്പോള്‍ ഒരുവന്‍റെ ജീവിതം അസാധാരണത്വത്തിലേക്ക് ഉയരുന്നു.

11-Signs-You-Have-Strong-Intuiti
Follow your Intuition
values
kindness is the new cool
Giving
നിങ്ങളുടെ ബന്ധങ്ങളിൽ ദാതാവായിരിക്കുക
World-Meditation-Day-Featured-im
ലോക ധ്യാന ദിനം
women-meditate-yoga-psychic-wome
എന്താണ് ധ്യാനം? -2
Buddhist_Meditation_Techniques_8
എന്താണ് ധ്യാനം ? - 1
punctuality-at-meetings
കൃത്യനിഷ്ഠ
bkkeralam3
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
brahmakumarisblog
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
317169_feat_img
Effective or  Defective?
1 2 3 8
Scroll to Top