വേദം (അറിവ്) ഇല്ലായ്മ വേദന (വേദ + ന)
മനസിനെ ഹരിക്കുന്നത് (നശിപ്പിക്കുന്നത്) – മനോഹരം
ഭയത്തെ അകറ്റുന്നത് – അഭയം
മരണത്തെ അതിജീവിക്കുന്നത് – അമൃതം
ഇരട്ടിപ്പിക്കാൻ കഴിയുന്നത് – ഗുണം
ഭരിക്കുന്ന ആൾ – ഭർത്താവ്
ധർമ്മത്തെ ആചരിക്കാൻ കൂടെ നിൽക്കുന്നവൾ – സഹ ധർമ്മിണി
സ്വയം രചിക്കുന്നത് – സ്വപ്നം
രജോഗുണം ഉള്ളവൻ – രാജാവ്
വ്യക്ത ഭാവം കൈക്കൊണ്ടവൻ – വ്യക്തി
ഐശ്വര്യത്തിന്റെ കാരണക്കാരൻ – ഈശ്വരൻ
(ഉപ)അടുത്ത് ഇരിക്കുക – ഉപാസന (ഉപ + ആസന)
അടുത്ത് വസിക്കുക – ഉപവാസം
വിശേഷമായ ആശ്വാസത്തിന് – വിശ്വാസം
വിശേഷമായി ഗ്രഹിക്കാൻ ഉള്ളത് – വിഗ്രഹം
സ്വതസിദ്ധ സാരം ഉള്ളവൾ – സരസ്വതി
നാരത്തിലേക്കു (സ്വർഗ്ഗത്തിലേക്ക്) അയനം (യാത്ര) ചെയ്യുന്നവൻ – നാരായണൻ
ധീ (ബുദ്ധി) കൊണ്ടുള്ള യാനം(യാത്ര) ധീ + യാനം – ധ്യാനം
സ്വന്തം സ്ഥിതിയിൽ ഇരിക്കുന്നവൻ – സ്വസ്ഥൻ