ലേഖനങ്ങൾ

വിശ്വകർമ്മാവ് വീണ്ടും നവസൃഷ്ടി തുടങ്ങി

ഭാരതീയ വേദേതിഹാസപുരാണങ്ങളിൽ വിശ്വകർമാവിനെ സൃഷ്ടിപരമായ കർമ്മങ്ങളുടെയെല്ലാം അധീശനായി കാണുന്നു. പുതിയ എന്തിന്റെയെങ്കിലും സൃഷ്ടി നടത്തുക എന്നതാണ് ലോകത്തിലെ ഏറ്റവും ശ്ലാഘനീയമായ ജോലി. സൃഷ്ടിക്കുന്ന കഴിവിനെ ബ്രാഹ്മണ്യം എന്ന് പറയുന്നു. ഈ കാര്യത്തെ അൽപമൊന്നു ഭൗതികരീതിയിൽ ചിന്തിച്ചാൽ മരത്തിലും കല്ലിലും ഇരുമ്പിലും സ്വർണത്തിലുമെല്ലാം നൈപുണ്യം നേടിയ ശില്പവിദ്യക്കാരടങ്ങുന്ന ഗോത്രങ്ങളിൽ ഉൾപെടുന്നവർ വിശ്വകർമാവിന്റെ വംശജരാണ്. അതുകൊണ്ടാണ് ജാതീയ ബ്രഹ്മണ്യത്തേക്കാൾ ഉയർന്ന ബ്രാഹ്മണ്യം ഈ ഗോത്രത്തരത്തിലുള്ളവർക്കു നൽകിയതും ഇക്കൂട്ടർ ഒരുകാലത്തു യജ്ഞോപവീതം (പൂണൂൽ) ധരിച്ചിരുന്നതും. എന്നാൽ ആത്മീയമായി ചിന്തിച്ചാൽ വിരാടവിശ്വകർമാവ് കേവലം ശില്പവിദ്യകളുടെ കുലദേവതയല്ല – സാക്ഷാൽ പരമാത്മാവുതന്നെയാണ്. വൈദിക പാരമ്പര്യത്തിൽ ഇന്ദ്രൻ, വരുണൻ, മിത്രൻ, അഗ്നി, വിഷ്ണു എന്നിവരെയെല്ലാം ഓരോരോ വകുപ്പുകളുടെ സ്വാമിയായി പരിഗണിക്കുന്നുണ്ടെങ്കിലും വിശ്വകർമാവിനെ ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായാണ് പരിഗണിക്കുന്നത്. വിശ്വത്തിൻ്റെതന്നെ സൃഷ്ടാവായ വിശ്വകർമ്മാവ് പരമാത്മാവുതന്നെയാണെന്നും വേദങ്ങൾ അഭിപ്രായപ്പെടുന്നു. ആധുനികകാലത്തിൽ പ്രചരിക്കുന്ന വിശ്വകർമചിത്രങ്ങളിൽ കയ്യിൽ ഉളിയും ചുറ്റികയും പെയിന്റിംഗ് ബ്രെഷും പിടിച്ചിരിക്കുന്ന ഒരു വൃദ്ധരൂപമാണ് കാണാനാവുക. എന്നാൽ ഈ ചിത്രം ഇക്കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു ചിത്രകാരന്റെ ഭാവനയാണ്. ഈ ചിത്രം കാണുമ്പോൾ ഒരു ശില്പിയുടെ പരിവേഷം മാത്രമേ വിശ്വകർമാവിനുള്ളൂ എന്ന് സാധാരണക്കാർ തെറ്റിദ്ധരിച്ചേക്കാൻ ഇടയുണ്ട്. വാസ്തവത്തിൽ വിരാടവിശ്വകർമാവ് പരമാത്മാവുതന്നെയാണ്. അങ്ങനെയെങ്കിൽ ജീവാത്മാക്കളായ നാമോരോരുത്തരും വിരാടവിശ്വകർമാവിന്റെ അംശജർ തന്നെയാണ്. നാമോരോരുത്തരും നവസൃഷ്ടിരചിക്കുവാൻ നിമിത്തമാകേണ്ടവരുമാണ്. വിശ്വകർമാവ് രചിച്ച സ്വർണമണിമാളികകളുടെ എത്രയെത്ര കഥകളാണ് പുരാണങ്ങളിൽ കാണപ്പെടുന്നത്. പറക്കുന്ന സ്വർണ വിമാനങ്ങളുടെ നിർമാണവും നിമിഷങ്ങൾക്കുള്ളിൽ മായാവിസ്മയങ്ങളൊരുക്കുന്ന ഇന്ദ്രപ്രസ്ഥം മുതലായ സ്വർണരാജധാനികളുടെ നിർമാണവും വിശ്വകർമാവ് ചെയ്തതായി പറയുന്നു. ഈ പുരാണ നിർമിതികൾ രണ്ടു വിധത്തിൽ നാം ചിന്തനം ചെയ്യേണ്ടതുണ്ട്. 1) ഇക്കാലത്തു നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധത്തിലുള്ള വർണ്ണനകളാണ് ഈ പൗരാണിക ദേവശില്പി നിർമ്മിച്ചതായി പറയുന്നത്. ആ ഡിവൈൻ കൺസ്ട്രക്ക്ഷൻ ടെക്നോളജി ഇന്നത്തെ കലിയുഗ മാനവന് കൈമോശം വന്നിട്ടുണ്ട്. അതിനു കാരണമെന്തെന്നോ? ഉള്ളിലെ ഡിവിനിറ്റി നഷ്ടമായതുതന്നെ കാരണം. ഇത്തരം സ്വർണമണിമാളികകളും സ്വർണവിമാനങ്ങളുമെല്ലാം ഒരിക്കൽ ഉണ്ടായിരുന്നു എന്നത് പുരാണഗ്രന്ധകർത്താവിന്റെ കേവലസങ്കല്പങ്ങളാണെന്നു പറയുന്നവർ ഉണ്ടാകാം. എന്നാലും കുഴപ്പമില്ല. അങ്ങനെയൊരു നഗരിയെയും നാഗരികതയെയും കുറിച്ച് സങ്കല്പിച്ചെഴുതാൻ ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഇവിടെയുള്ളവർക്ക് കഴിവുണ്ടായിരുന്നുവെങ്കിൽ നമ്മുടെ ആ സങ്കൽപ്പിച്ച പൂർവികർ എത്ര വലിയ വിശ്വകർമാക്കളായിരുന്നിരിക്കണം! സങ്കല്പമല്ലേ സൃഷ്ടിയുടെ ആധാരം!!!! 2) ഇനി ഈ വിശ്വകർമദിനത്തിൽ ഒരു രഹസ്യം വെളിപ്പെടുത്തട്ടെ. വിരാടവിശ്വകർമാവായ സാക്ഷാൽ പരമാത്മാവ് നമ്മെ ഓരോരുത്തരെയും വിശ്വകർമ സ്വരൂപങ്ങളാക്കിത്തീർത്തുകൊണ്ട് ആ സ്വർണ്ണ നഗരി നിർമ്മിക്കുവാൻ വീണ്ടും പദ്ധതിയിട്ടിരിക്കുകയാണ്. ഏതൊരു സൃഷ്ടികർമ്മത്തിന്റേയും ആദ്യരൂപം ഉണ്ടാവുന്നത് സങ്കല്പതലത്തിലായിരിക്കുമല്ലോ. ഇപ്പോൾ പരമാത്മാവും പരമാത്മാവുമായി ബന്ധം നേടിയെടുത്ത കുറച്ചു അരുമസന്താനങ്ങളും ചേർന്ന് ഈ കലിയുഗ നരകത്തെ നീക്കം ചെയ്ത് സത്യയുഗമെന്ന സ്വർണ്ണിമലോകം നിർമ്മിക്കുവാൻ പ്രതിജ്ഞാബദ്ധരായി പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. കലിയുടെ ( ദുർവികാരങ്ങളുടെ) ഭരണം നടക്കുന്ന ഇക്കാലത്ത് ഓരോ മനുഷ്യ മനസുകളും ( ആത്മാക്കളും) തുരുമ്പിച്ച ലോഹംപോലെ ദുർബലമായിരിക്കുകയാണ്. നമ്മുടെ ഉള്ളിൽ നിന്നും സ്വർണിമസ്വഭാവസംസ്കാരങ്ങൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാൽ നമ്മുടെ മഹാഭാഗ്യമെന്നേ പറയേണ്ടൂ… പരമാത്മാവ് വിശ്വനവനിർമാണത്തിനായി വീണ്ടും വിരാടവിശ്വകർമ്മലീലകൾ ആരംഭിച്ചു കഴിഞ്ഞു. ഞങ്ങൾ ലക്ഷക്കണക്കിന് മക്കൾ ആ ലീലകൾക്കു സാക്ഷിയാണ്. പരമാത്മാവ് സത്യയുഗം നിർമ്മിക്കാൻ നൽകിയിരിക്കുന്ന പ്ലാനും പദ്ധതിയുമെല്ലാം എല്ലാ ബ്രഹ്മാകുമാരീസ് കേന്ദ്രങ്ങളിലും പ്രദാനം ചെയ്യുന്നുണ്ട്. ഈശ്വരന്റെ പദ്ധതികൾ മനുഷ്യന്റെ കാര്യങ്ങളിലൂടെ നടക്കുന്ന ഈ അപൂർവ്വയുഗ സംഗമ വേള ഇനിയും അധികകാലമുണ്ടാവില്ല. സമയം നമ്മെ കാത്തിരിക്കില്ല. എന്നാൽ ഈശ്വരൻ ഇപ്പോഴും നമ്മെ ഇപ്പോഴും കാത്തിരിക്കുകയാണ്.

World-Meditation-Day-Featured-im
ലോക ധ്യാന ദിനം
women-meditate-yoga-psychic-wome
എന്താണ് ധ്യാനം? -2
Buddhist_Meditation_Techniques_8
എന്താണ് ധ്യാനം ? - 1
punctuality-at-meetings
കൃത്യനിഷ്ഠ
bkkeralam3
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
brahmakumarisblog
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
317169_feat_img
Effective or  Defective?
affirmation
അഫർമേഷനുകൾ - വിജയത്തിലേക്കുള്ള  ചവിട്ടുപടികൾ.
brahmakumariskerala stressfree
സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ
DIVINEFOOD
 ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും
1 2 3 7
Scroll to Top