ലേഖനങ്ങൾ

അഫർമേഷനുകൾ – വിജയത്തിലേക്കുള്ള  ചവിട്ടുപടികൾ.

ജീവിതത്തെ പ്രസാദാത്മകതയോടെ കാണാനുള്ള  വളരെ നല്ല വഴിയാണ് അഫർമേഷനുകൾ അഥവാ സ്ഥിരീകരണങ്ങൾ. അഫർമേഷൻ ഒരു പോസിറ്റീവ് ആയ ചിന്തയാണ്. ആ ചിന്ത എനിക്ക് ആവശ്യമുള്ള അല്ലെങ്കിൽ എന്റെ ജീവിതത്തിൽ വളരെ പ്രധാനമായി ഒരു നടക്കേണ്ട ഒരു കാര്യത്തെക്കുറിച്ചുള്ള സ്ഥിരീകരണമാണ്. പലപ്പോഴും  ജീവിതത്തിൽ നമുക്ക് ആവശ്യമുള്ള പല കാര്യങ്ങളെക്കുറിച്ചും വെറുതെ ചിന്തിക്കുക മാത്രമാണ് ചെയ്യാറുള്ളത്. അത്തരം കാര്യങ്ങൾ ചിന്തിക്കുമ്പോൾ അതിനൊപ്പം തന്നെ അത് പ്രാവർത്തികമാക്കുന്നതിനിടെ മുന്നിൽ വരുന്ന തടസ്സങ്ങൾ ശക്തമായി നമ്മുടെ മനസ്സിലേക്ക് വരാറുണ്ട്. ഈ തടസ്സങ്ങളെ നമ്മൾ ശ്രദ്ധയോടെ നിരീക്ഷിക്കാറുമുണ്ട്.  തടസ്സങ്ങൾ മുന്നിൽ നിൽക്കുമ്പോൾ ആ കാര്യം നേടിയെടുക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് വ്യക്തമായി മനസ്സിലാകുന്നു. സ്വന്തം പരിമിതികൾ, വിദ്യാഭ്യാസം, കുടുംബ സാഹചര്യം, സാമ്പത്തിക  പ്രശ്നങ്ങൾ എന്നിവ ഏതൊരു ചിന്തയുടെയും ഒപ്പം കടന്നു വരുന്നവയാണ്. ഇത്തരം നെഗറ്റീവ് ആയ ചിന്തകൾ ആദ്യമേ തന്നെ കടന്നു വരുന്നതാണ് നമ്മുടെ പല  ഉദ്യമങ്ങളും നടക്കാതെ പോകുന്നതിന്റെ പ്രധാന കാരണം. എന്തെന്നാൽ ഏതൊരു ആഗ്രഹത്തിനും, പ്രതീക്ഷക്കും മുന്നിലായി നമ്മൾ തടസ്സങ്ങളെയും ഒപ്പം കൊണ്ടുവരുന്നുണ്ട്. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും മുകളിലായി നമ്മൾ തടസ്സങ്ങൾക്ക് സ്ഥാനം നൽകുന്നു എന്നർത്ഥം.

ഒരു പോസിറ്റീവായ ചിന്ത, അഥവാ നന്മ നിറഞ്ഞ ഒരു സങ്കല്പം തുടർന്നു കൊണ്ടുപോകാൻ നമുക്ക് ആ ചിന്തയോട് ഒരു അടുപ്പം ആവശ്യമാണ്. ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം എന്റെ പ്രതീക്ഷക്കനുസരിച്ച് നടക്കും എന്ന വിശ്വാസം എനിക്ക് വേണം. ഇങ്ങനെയൊരു വിശ്വാസം എങ്ങനെയാണ്  നമുക്ക് അവനവനിൽ ഉണ്ടാക്കാൻ കഴിയുക?..

സ്വന്തം കഴിവുകളിലുള്ള വിശ്വാസവും, ചിന്തകൾക്ക് യാഥാർത്ഥ്യമാകാനുള്ള   കഴിവുണ്ട് എന്ന തിരിച്ചറിവും നമ്മളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

“ഇന്ന് എനിക്ക് വളരെ നല്ല ദിവസമായിരിക്കും….

ഇന്ന് ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കും…. ഇന്ന് മുഴുവൻ ദിവസവും ഞാൻ വളരെ സന്തോഷത്തിലായിരിക്കും….

ഇന്ന് എൻ്റെ മുന്നിലേക്ക് വരുന്ന ഏതൊരു ചാലഞ്ചും നേരിടാനള്ള കരുത്ത് എനിക്കുണ്ട്….

ഞാൻ പവ്വർഫുൾ  ആയിരിക്കും….

എൻ്റെ ചുറ്റുപാടിൽ ഞാൻ തിളങ്ങി നിൽക്കും”…. എന്നിവയെല്ലാം നമ്മൾ സ്വന്തം മനസ്സിന് നൽകുന്ന സ്ഥിരീകരണങ്ങളാണ് അഥവാ ഉറപ്പുകളാണ്.

ദൈനംദിന ജീവിതത്തിൽ വിജയത്തിനായി നാം സൃഷ്ടിക്കുന്ന പോസിറ്റീവും ശക്തവുമായ ഇങ്ങനെയുള്ള ചിന്തകളാണ് സ്ഥിരീകരണങ്ങൾ അഥവാ ഉറപ്പുകൾ. നമ്മൾ എന്താണോ ചിന്തിക്കുന്നത് അതാണ് നമ്മുടെ സ്ഥിതി. അവ നമ്മുടെ ഭൗതിക ശരീരത്തിലേക്കും നമുക്ക് ചുറ്റുമുള്ള ആളുകളിലേക്കും നമ്മെ ചുറ്റിപ്പറ്റിയുള്ള പരിസ്ഥിതിയിലേക്കും നല്ലതും പോസിറ്റീവുമായ ആത്മീയ ഊർജ്ജം പ്രസരിപ്പിക്കുന്നു. ഈ ഊർജ്ജം നമ്മുടെ ശാരീരിക ക്ഷേമം, ബന്ധങ്ങൾ, സാമ്പത്തിക ക്ഷേമം, വ്യക്തിപരവും തൊഴിൽപരവുമായ റോളുകൾ എന്നിവയിൽ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു, ഇത് നമ്മുടെ അനുഭവത്തെ പോസിറ്റീവ് ആക്കുന്നു. അത്തരമൊരു പോസിറ്റീവ് അനുഭവം പിന്നീട് നമ്മുടെ ജീവിതത്തിലെ സമാധാനത്തിനും, സന്തോഷത്തിനും കാരണമാകുന്നു. അതിനാൽ ജീവിതത്തിൽ ആഗ്രഹിച്ച ഫലം ഉണ്ടാക്കുന്നതിനും  പ്രതികൂല സാഹചര്യങ്ങളെ പോസിറ്റീവ് ആക്കി മാറ്റുന്നതിനും നമുക്ക് ഉപയോഗിക്കാവുന്ന വളരെ പ്രധാനപ്പെട്ട ഒരു ഉപകരണമാണ് സ്ഥിരീകരണങ്ങൾ.

സ്ഥിരീകരണ വിജയത്തിന് സഹായിക്കുന്ന കാര്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

  1. നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് 15 മിനിറ്റ് ധ്യാനത്തോടെ ആയിരിക്കണം. അതിനുശേഷം 15 മിനിറ്റ് ആത്മീയ ജ്ഞാനം വായിക്കുകയോ കേൾക്കുകയോ ചെയ്യുക.. നിങ്ങൾ വായിച്ച അല്ലെങ്കിൽ കേട്ട ജ്ഞാനത്തിൽ നിന്ന് ആ ദിവസത്തെ ഒരു സ്ഥിരീകരണം സൃഷ്ടിക്കുകയും ദിവസം മുഴുവൻ അത് പരിശീലിക്കുകയും ചെയ്യുക. പ്രഭാതത്തിൽ ചെയ്യുന്ന ധ്യാനം നിങ്ങൾക്ക് സ്ഥിരീകരണം പ്രാക്ടീസ് ചെയ്യാനുള്ള ആന്തരിക ശക്തി നൽകും.
  2. നിങ്ങൾ സൃഷ്ടിച്ച ഉറപ്പിനെ നിങ്ങളുടെ മനസ്സിലെ പോസിറ്റീവ് ചിന്തയെന്ന പോലെ, ഉണർന്ന ഉടനെയും , ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ഉറങ്ങുന്നതിന് മുൻപും ആവർത്തിക്കുക. ഇങ്ങനെ ഒരു ദിവസം ഏകദേശം 10-15 തവണ ചെയ്യണം.

 

  1. നിങ്ങളുടെ സ്ഥിരീകരണം മനസ്സിൽ ആവർത്തിക്കുക മാത്രമല്ല, അനുഭവിക്കാനും ശ്രദ്ധിക്കുക. അനുഭവിക്കുന്നത് (feel ചെയ്യുന്നത് ) ഉറപ്പിൻ്റെ  വിജയ സാധ്യത വർദ്ധിപ്പിക്കുന്നു, കാരണം അനുഭവിക്കപ്പെട്ട  അഫർമേഷൻ ലോകത്തിലേക്കും , ബ്രഹ്മാണ്ഡത്തിലേക്കും കൂടുതൽ പോസിറ്റീവും ശക്തവുമായ vibrations പ്രസരിപ്പിക്കുന്നു .  അതിനു ശേഷം അത് കൂടുതൽ പോസിറ്റീവ് ആയ ഫലവുമായി നിങ്ങളിലേക്ക് തന്നെ മടങ്ങി വരുന്നു .
  2. നിങ്ങളുടെ സ്ഥിരീകരണം പോസിറ്റീവ് ആയ വാക്കുകളും, വിജയത്തിൻ്റെ വാക്യങ്ങളും നിറഞ്ഞതാക്കുക ഉദാ: I will, I am not തുടങ്ങിയ വാക്കുകൾക്ക് പകരം I am എന്ന് ഉപയോഗിക്കുക.  ആ സമയത്തെ നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കുന്ന സാഹചര്യത്തെ അടിസ്ഥാനമാക്കി നിങ്ങൾക്ക് സ്വന്തം മനസ്സിനെ ഈ അഫർമേഷൻ നൽകാൻ കഴിയും .
  3. ദിവസം മുഴുവനും ഒരേ സ്ഥിരീകരണം പരിശീലിക്കുക, ചില സന്ദർഭങ്ങളിൽ, ഒരു പ്രത്യേക സാഹചര്യത്തിൽ, നല്ല ഫലങ്ങൾക്കായി, നിങ്ങൾക്ക് കുറച്ച് ദിവസത്തേക്ക് ഒരേ സ്ഥിരീകരണം പരിശീലിക്കാം.

 

പ്രഭാതത്തിൽ കേട്ട ജ്ഞാനത്തിൽ നിന്നും സ്വീകരിക്കുന്ന  ഈ സ്ഥിരീകരണം അഥവ ഉറപ്പ് ആത്മാവിനെ ഉണർത്തി പുതിയ ഊർജ്ജം നൽകുന്നു.  ആത്മാവിന് ഊർജ്ജം ലഭിക്കുമ്പോൾ സ്വാഭാവികമായി ശരീരവും ഊർജ്ജസ്വലമായിരിക്കും. കാരണം ആത്മാവാണ് ശരീരത്തെ പ്രവർത്തിപ്പിക്കുന്നത്. നമ്മൾ എടുക്കുന്ന സ്ഥിരീകരണം ദിവസത്തിൽ പല തവണ ആവർത്തിക്കുമ്പോൾ മനസ്സിനും ശരീരത്തിനും ഉണ്ടാകുന്ന ഉണർവ് നമ്മുടെ ജീവിത വിജയത്തിന് കാരണമാകുന്നു.

നിങ്ങൾ ഉപയോഗിക്കുന്ന ഏത് അഫർമേഷനും വർത്തമാനകാലത്ത് നടക്കുന്നതുപോലെയാണ് പറയേണ്ടത്.

ഉദാഹരണത്തിന്,

”എന്റെ അസുഖം മാറും എന്ന് പറയരുത്”

“ ഞാൻ പരിപൂർണ്ണ ആരോഗ്യവാനാണ് “

എന്നാണ് പറയേണ്ടത്.

ദൈനംദിന ജീവിതത്തിൽ ഏവർക്കും ഉപകാരപ്രദമാകുന്ന ചില അഫർമേഷനുകൾ താഴെ കൊടുക്കുന്നു.

“ഞാൻ വളരെ ഭാഗ്യശാലിയാണ്”…

“എന്റെ വീട് സ്വർഗ്ഗമാണ്”..

“എന്റെ വീട്ടിൽ എല്ലാവരും ഐക്യത്തോടെ ഇരിക്കുന്നു”…

“എന്റെ കുടുംബ ബന്ധങ്ങൾ മനോഹരമാണ്”….

“ഞാൻ വളരെ ശക്തിശാലിയാണ്”…

“ഞാൻ ആരോഗ്യവാനാണ്,സദാ ആരോഗ്യത്തോടു കൂടി ഇരിക്കുന്നു”… .

ഇത്തരത്തിലുള്ള വളരെ ലളിതമായ അഫർമേഷനുകൾ സ്വയം തിരഞ്ഞെടുത്ത് അവയെ ദിവസവും പരിശീലിക്കുക. പരിശീലനത്തിന്റെ ആദ്യഘട്ടങ്ങളിൽ ക്ഷമ അത്യാവശ്യമാണ്. എന്തെന്നാൽ ഇതുവരെ ചെയ്തിട്ടില്ലാത്ത പുതിയൊരു കാര്യം നിരന്തരമായി ചെയ്യാൻ തുടങ്ങുമ്പോൾ മനസ്സിന് അതുമായി പൊരുത്തപ്പെടാൻ അല്പം സമയം ആവശ്യമാണ് എന്ന് നേരത്തെ തന്നെ മനസ്സിലാക്കുക. വിശ്വാസത്തോടെ പരിശീലനം തുടരുക, ഗുണഫലങ്ങൾ സ്വയം അനുഭവിച്ചറിഞ്ഞ് മറ്റുള്ളവർക്ക് പകർന്ന് നൽകുക.

World-Meditation-Day-Featured-im
ലോക ധ്യാന ദിനം
women-meditate-yoga-psychic-wome
എന്താണ് ധ്യാനം? -2
Buddhist_Meditation_Techniques_8
എന്താണ് ധ്യാനം ? - 1
punctuality-at-meetings
കൃത്യനിഷ്ഠ
bkkeralam3
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
brahmakumarisblog
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
317169_feat_img
Effective or  Defective?
brahmakumariskerala stressfree
സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ
DIVINEFOOD
 ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും
1561409430550
വിനയം
1 2 3 7
Scroll to Top