ലേഖനങ്ങൾ

വിശാലമനസ്കത.

നമ്മൾ വിശാലമനസ്കരാ  കുമ്പോൾ അനുഗ്രഹങ്ങളുടെ വാതിലുകൾ നമുക്കായി, നാംതന്നെ തുറക്കുന്നു. പലപ്പോഴും നമ്മുടെ ഉള്ളിലുള്ള ശക്തികളെ നാം പൂർണ്ണമായും വിസ്മരിക്കാറുണ്ട്. നമുക്ക് ചുറ്റും ധാരാളം ശക്തികൾ നിലനിൽക്കുന്നുണ്ട്. നാം കരുതുന്നതിനേക്കാൾ എത്രയോ മടങ്ങ് ഊർജ്‌ജം നമ്മിൽ തുടങ്ങിയിരിക്കുന്നു എന്നത് ഇടക്കിടക്ക് സ്വയം ഓർമിപ്പിക്കേണ്ടതാണ്.

ഇന്നത്തെ ഈ വിഷയം നമ്മളെല്ലാവരും എത്ര powerful  ആണ് എന്നതിന്റെ ഓർമ്മപ്പെടുത്തലും കൂടിയാണ്.

പൂർണ്ണ ആരോഗ്യമുള്ള ഒരു ശരീരത്തോടെ ഓരോ ദിവസവും ഉറക്കമുണരുന്നത്…. ഈ ലോകത്തെ ലക്ഷോപലക്ഷം ആത്മാക്കളെ വച്ചുനോക്കുമ്പോൾ നമ്മൾ എത്ര അനുഗ്രഹീതരാണ്!…

നമുക്കു മുകളിൽ ബലമുള്ള ഒരു മേൽക്കൂരയുണ്ട്…. നമ്മൾ ഭാഗ്യശാലികളാണ്. ലക്ഷക്കണക്കിനാളുകൾ ദിവസവും പുതിയ പുതിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ജീവിച്ചു പോകുന്നത്. തീൻമേശയിൽ  ഭക്ഷണവും, വെള്ളവും വളരെ എളുപ്പത്തിൽ  ലഭിക്കുന്ന ചുരുക്കം ചില ഭാഗ്യശാലികളിലൊരാളാണ് നിങ്ങൾ.

ഈ ആർട്ടിക്കിൾ വായിക്കാൻ നമുക്ക് ഒരു ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പ് ഉണ്ട്, എത്ര വലിയ ഒരു കാര്യമാണിത്. എന്നാൽ എല്ലാവരും നമ്മളെപ്പോലെയല്ല ജീവിക്കുന്നത് എന്ന് നാം പലപ്പോഴും മറന്നു പോകുന്നു.

നമുക്കു ലഭിച്ച സൗഭാഗ്യങ്ങളിൽ പലതും, പലർക്കും കിട്ടിയിട്ടേയില്ല  എന്ന് അറിയുന്നത് വരെ, നാം നമുക്ക് കിട്ടിയ ഭാഗ്യങ്ങളെ  അംഗീകരിക്കാറില്ല. തീയറ്ററിലെ  സെക്കൻഡ് row ലിരുന്ന് first row ലേക്ക്  നോക്കുന്നതു പോലെയാണ് ഇത്. ഒന്ന് പിന്നിലേക്ക് നോക്കിയാൽ 28 വരികൾ പിന്നിലുണ്ടെന്നും അവയിലെല്ലാം ആളുകളുണ്ടെന്നും അറിയുമ്പോൾ നമ്മൾ മുന്നിൽ കിട്ടിയ സീറ്റിനെ  അഭിമാനത്തോടെ, ഭാഗ്യം എന്ന് മനസ്സിലാക്കുന്നു.

വിശാല ഹൃദയം –

എന്റെ ഏറ്റവും വലിയ കരുത്ത് എന്റെ ഹൃദയവിശാലതയാണ്. എല്ലാവരെയും തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള കഴിവ് എന്റെ മഹത്വത്തെ കാണിക്കുന്നു. കൂടുതൽ കൈമാറ്റങ്ങളോ,  വിലപേശലുകളോ  ഒന്നുമില്ലാതെ തന്നെ നല്ല മനസ്സുള്ളവർ ഒന്നും അളക്കാതെയും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെയും  മറ്റുള്ളവർക്ക് എല്ലാം വാരിക്കോരി കൊടുക്കുന്നു. എന്തെന്നാൽ മഹത്തായ ഹൃദയത്തിനുടമകൾക്കറിയാം   ചുറ്റുമുള്ളവർക്ക് എന്തും  നൽകാനുള്ള ശക്തി അവരിലുണ്ട്  എന്ന്. അവരൊരിക്കലും ‘ചോദിക്കട്ടെ എന്നിട്ട് കൊടുക്കാം’ എന്നു കരുതി കാത്തു നിൽക്കാറില്ല. ഒരു ശുദ്ധ ഹൃദയൻ കരുതലോടെ സ്നേഹവും, സഹായങ്ങളും   പങ്കിടുന്നതിനൊപ്പം  നന്ദിയും സന്തോഷവും സ്വയം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു.

Big Attitude (in the right way)-:

ശരിയായ മനോഭാവം-:

തുറന്ന മനസ്ഥിതി ശക്തിയുള്ളതും, വിശാലവുമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കുവാനും, പ്രവർത്തികമാക്കാനും  നമ്മെ സഹായിക്കുന്നു. ഇടുങ്ങിയ ചിന്താഗതിക്കാർ  എന്തിനെയും ഒന്നു ചെറുതാക്കി കാണിക്കാൻ ശ്രമിക്കും. താൻ പറഞ്ഞത് മാത്രമാണ്  ശരി എന്ന മനോഭാവത്തിൽ അവർ പിടിച്ചു നിൽക്കും. ശരിയായ മനോഭാവം വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്.

Attitude is Everything.

അവനവനു വേണ്ടി മാത്രമല്ല, ചുറ്റുപാടുമുള്ള എല്ലാത്തിനെയും നല്ല രീതിയിൽ കാണാനാവുക എന്നത് വളരെ വലിയ കാര്യമാണ്. വിശാലമായ ചിന്താഗതിയുള്ള ആളുകൾ  എന്തിനേയും തളർത്തുന്നതിനുപകരം ഒരു സഹായ മന:സ്ഥിതിയാണ് വച്ചുപുലർത്തുന്നത്. അതുകൊണ്ട് സദാ ഉയർന്ന കാഴ്ചപ്പാട് വെച്ചുപുലർത്താൻ  ശ്രമിക്കൂ.

Big   Thoughts -:

ഉയർന്ന ചിന്തകൾ…..ബൃഹത്തായ ചിന്തകൾ എപ്പോഴും തുടർന്നുകൊണ്ടേയിരിക്കൂ, എന്നിൽ അടങ്ങിയിരിക്കുന്ന- അന്തർലീന ശക്തികളുടെ അനന്ത സാധ്യതകളെക്കുറിച്ച് ഞാൻ ബോധവാനാകുന്നത് എന്റെ ചിന്തകളുടെ ആഴത്തിലും പരപ്പിലും നിന്നാണ്. ചിന്താശക്തി യുടെ അനന്തമായ വിഹായസ് എനിക്കുമുന്നിൽ പുതിയ വഴികൾ തുറക്കുന്നു. ബലഹീനവും, നകാരാത്മകവുമായ  ചിന്തകൾ എനിക്ക് തീരെ ചേരുന്നവയല്ല. വിജയികൾക്ക്  എപ്പോഴും വലിയ ചിന്താധാരയാണ് ഉണ്ടായിരിക്കുക. ഇടുങ്ങിയ ചിന്താഗതിക്കാർ എപ്പോഴും പിന്നിലേക്ക് മാറി നിൽക്കുന്നവരായിരിക്കും. അവർക്ക് വിജയം അസാധ്യമാണ്. ഈ പ്രപഞ്ചമാണ് എന്റെ സുരക്ഷാകവചം.  അസാധ്യമായതെന്തിനെയും സാധ്യമാക്കാനുള്ള കഴിവ് എന്നിൽ അടങ്ങിയിരിക്കുന്നു. എനിക്കതിനാവില്ലെങ്കിൽ  പിന്നെ ആർക്കാണ് സാധിക്കുക?…. ഇതെല്ലാമാണ് ഉയർന്ന ചിന്തകൾ. എന്തു കാര്യവും ആദ്യം ഒരു ചിന്തയിൽ നിന്നുമാണ് ആരംഭിക്കുന്നത്, അപ്പോൾ എന്തുകൊണ്ട് വലുതായി ചിന്തിച്ചു കൂടാ?…

Knowledge is might,

Knowledge is light.

  ജ്ഞാനം ശക്തിയാണ്, ജ്ഞാനം പ്രകാശവുമാണ്. ഒരു കാര്യത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം ഒരേസമയം എന്റെ ശക്തിയും, ഉയർച്ചയിലേക്കുള്ള വഴികാട്ടിയുമാകുന്നുവെങ്കിൽ ഞാനൊരു ബുദ്ധിശാലിയാണ്. ജ്ഞാനം  നൽകുന്ന വെളിച്ചം എന്നെ വിവേകശാലിയും കാര്യശേഷിയുള്ളവനുമാക്കുന്നു. നമുക്ക് ലഭ്യമാകുന്ന വിവിധങ്ങളായ അറിവുകൾ കൊണ്ട് നാം ശക്തിശാലികളാ കുന്നു. അതുകൊണ്ട് എപ്പോഴും പുത്തനറിവുകൾ  അന്വേഷിക്കുക, സ്വീകരിക്കുക….

 

നിങ്ങളുടെ ബുദ്ധി പൂർണമായും തുറന്നിരിക്കട്ടെ. ഇതിനെയാണ് നാം ‘മൂന്നാംകണ്ണ്’ എന്ന് പറയുന്നത്. എന്തും കണ്ടറിയുന്ന തുകൊണ്ടാണല്ലോ നമ്മൾ ‘i see’ എന്ന് പറയുന്നത്.

Blessed-:

അനുഗ്രഹീതം….

അനുഗ്രഹീതരായവർ ശക്തി ശാലികളായിരിക്കും. അവർക്ക് നല്ല മനോബലം ഉണ്ടായിരിക്കും. എന്നാൽ എല്ലാവരും ഒരേ പോലെ ധന്യരാണോ?…

അതെ.

മനസ്സുകൊണ്ട് തനിക്ക് കിട്ടിയ ഈശ്വരാനുഗ്രഹങ്ങളെ അറിയാനാവണം എന്നേയുള്ളൂ. ഒരു നല്ല കഴിവ്, സദ്ഗുണങ്ങൾ, ധനം, പാടവങ്ങൾ എന്നിവയെല്ലാം അനുഗ്രഹങ്ങൾ തന്നെയല്ലേ!…

ഏതു കാര്യത്തിലും തനിക്കു ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ കാണാൻ കഴിയുന്നവരാണ് യഥാർത്ഥത്തിൽ അനുഗ്രഹീതർ. സൂര്യദേവൻ സൂര്യരശ്മികൾ തന്ന്  നമ്മളെ അനുഗ്രഹിക്കുന്നു. ഭൂമിദേവി  മഴ  ലഭിച്ച് അനുഗ്രഹീതയാകുകയല്ലേ!….

ഒരു ചെറിയ കാറിലെ യാത്ര യുടെ സന്തോഷം, കളിചിരികൾ നിറഞ്ഞ കുടുംബം, എന്തിന്, നിങ്ങളുടെ കുഞ്ഞ് നിങ്ങൾക്കു നേരെ നീട്ടുന്ന പകുതി കഴിച്ച ആപ്പിൾകഷ്ണം  പോലും   എത്ര സന്തോഷമാണ് നിങ്ങളിൽ നിറക്കുന്നത്!!…

 

Self Respect -:

ആത്മാഭിമാനം…

ശരിയായ ആത്മാഭിമാനമു ള്ളവർ മാത്രമാണ് ശക്തി ശാലികൾ. സ്വയത്തേക്കുറിച്ച് അഭിമാനമില്ലാത്തവർ എപ്പോഴും അഹന്തയുടെയും, ദുരഭിമാനത്തിന്റെയും  പിടിയിലായിരിക്കും. ഇവയൊന്നും വേണ്ട സമയത്ത് അവർക്ക് ഉപകാരപ്പെടുകയുമില്ല. ശരിയായ ആത്മാഭിമാനം നമ്മുടെ ബലങ്ങളെയും,  ബലഹീനതകളെ അറിയുന്നതിലൂടെയാണ് ലഭിക്കുന്നത്.

ഈ ലോകത്ത് എനിക്ക് അനുവദിച്ചിട്ടുള്ള സമയത്തിന് ഒരു പരിധിയുണ്ട്, ഈ ലോകത്ത് എന്നാലാവുന്ന നല്ല മാറ്റങ്ങൾ ഉണ്ടാക്കുകയാണ്  എന്റെ  യഥാർത്ഥ കർത്തവ്യം. എന്റെ ജീവിതം, ഈ ലോകത്തെ എന്റെ നിലനിൽപ്പ്, ഇവയെല്ലാം എനിക്ക് പ്രപഞ്ചം തന്ന നുഗ്രഹിച്ചിട്ടുള്ള സമ്മാനങ്ങളായി മാത്രം കണക്കാക്കുക.

 

Responsibility -:

ജീവിതയാത്രയിൽ അപ്രതീക്ഷിതമായി മുന്നിലെത്തുന്ന വെല്ലുവിളികളെയും, കടമ്പകളേയും നേരായ രീതിയിൽ എതിരിടാനാകുന്നവരാണ് യഥാർത്ഥ പ്രതാപശാലികൾ. ആർക്കും മെക്കിട്ടു കയറാൻ നിന്നുകൊടുക്കുന്ന ശീലം നമ്മളെ എവിടെയുമെത്തിക്കില്ല. എന്റെ ജീവിതനൗകയുടെ  തുഴ എന്റെ കയ്യിൽ തന്നെയായിരിക്കണം. മറ്റുള്ളവരെ മാറ്റുന്നതിനു പകരം ഞാൻ എന്റെ ഉള്ളിൽ ഉണ്ടാക്കേണ്ട തിരുത്തലുകളെക്കുറിച്ച്  ചിന്തിക്കണം. അന്തരാത്മാവിൽ മാറ്റങ്ങൾ വരുത്തുകയും, പിന്നീട് ആ മാറ്റങ്ങൾ പുറത്തേക്ക് വന്ന് ജീവിതത്തെ നയിക്കുകയും ചെയ്യുമ്പോഴാണ് നാം തലയെടുപ്പുള്ള യഥാർത്ഥ നേതാക്കളായി മാറുന്നത്. ആദ്യം നമ്മൾ മാറിയാൽ, മറ്റുള്ളവർ നമ്മളെ കണ്ട് പ്രചോദിതരായി താനെ മാറിക്കൊള്ളും. ഇങ്ങനെയാണ് യഥാർത്ഥ ബഹുമാനവും,

സ്വഭാവദാർഢ്യവും നമുക്ക് ലഭിക്കുന്നത്.

ഇനിയുള്ള സമയങ്ങളിൽ നമുക്കു ലഭിച്ചിട്ടുള്ള സൗഭാഗ്യങ്ങളെ എണ്ണിത്തു ടങ്ങാം……..

ഉള്ളിലെ ഗുണങ്ങളെ അംഗീകരിക്കുകയും, അഭിനന്ദിക്കുകയും ചെയ്യാം…….

 

പുതിയ ലേഖനങ്ങൾ

5f53b44925cadd0d269b4b59_iStock (1)
ആത്മാവിന്റെ സ്വച്ഛന്ദമായ അവസ്ഥ
learning-to-live-without-regret
പശ്ചാത്താപങ്ങൾ ഇല്ലാത്ത ജീവിതം
36114141902_615a3ea321_k
നേതാക്കളെ മാത്രം സൃഷ്ടിച്ച നേതാവ് - ദാദി പ്രകാശ്മണി
first-deserve-then-desire
 ആഗ്രഹമോ, അർഹതയോ?
wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
Scroll to Top