ചിലപ്പോഴൊക്കെ നമ്മൾ ചെറിയ ചെറിയ ചില comments നോട് വളരെ സെൻസിറ്റീവായി പ്രതികരിക്കാറുണ്ട്. ഇതൊ രിക്കലും വേണമെന്ന് വെച്ചായിരിക്കില്ല. എന്നാലും ചില പരാമർശങ്ങൾ കേൾക്കുമ്പോൾ നമുക്ക് വിഷമമുണ്ടാകുന്നു. ആ നിമിഷം നമ്മുടെ ഉള്ളിലെ ശക്തികളൊക്കെ എവിടേക്കാണ് മാഞ്ഞു പോകുന്നത്?…. ചെറിയ ഒരു കമന്റ് നമ്മുടെ മനഃശാന്തിയെ ഒരുപാട് കാലത്തോളം ഇല്ലാതാക്കാറുണ്ട്. എങ്ങനെയാണ് അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇത്രവേഗം നമുക്ക് എല്ലാ ശക്തികളും നഷ്ടപ്പെട്ടു പോകുന്നത്?….
ഇല്ലാതാകുന്ന മന:ശക്തികളെ തിരിച്ചുപിടിക്കാൻ നമുക്കാവുമോ?…
നമുക്കെല്ലാവർക്കും ചുമതലകൾ ഏറ്റെടുക്കാനാണ് ഇഷ്ടം. എന്നാൽ നമ്മുടെ മനസ്സിന്റെ ഇൻചാർജ് ആകാൻ പലപ്പോഴും നമുക്കാവാറില്ല എന്നതാണ് സത്യം. ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്ബുക് എന്നിവയിലെ likes ന്റെയും dislikes ന്റെയും എണ്ണം കൃത്യമായി നോക്കുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇവിടെ എല്ലാം instant ആയി ലഭിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ instant ആയി ലഭിക്കുന്ന പലതിന്റെയും കൂടെ problems ഉം instant ആയിത്തന്നെ വന്നുചേരാറുണ്ട്. അത്തരം instant പ്രോബ്ലംസ് ഒരിക്കലും വരരുതേ… എന്ന് നമ്മൾ ഉള്ളുകൊണ്ട് സദാ ആഗ്രഹിക്കാറില്ലേ….. എല്ലാത്തിന്റെയും ഇൻ ചാർജ് ആകാൻ സാധിക്കും… സ്വയത്തിന്റെ ഒഴികെ…
എന്തുകൊണ്ടാണ് ആത്മാവിന് തന്റെ ഉറച്ച നിലനിൽപ്പ് ഇത്രക്ക് കഠിനമാവുന്നത്?…
ഒരു പ്രശ്നം വന്നാൽ അത് നേരിട്ട്, വീണ്ടും തന്റെ തനതായ സ്ഥിതിയിലേക്ക് പെട്ടെന്നുതന്നെ മടങ്ങിയെത്താൻ എന്താണ് നമുക്ക് ഇത്ര താമസം നേരിടേണ്ടി വരുന്നത്?…
നമ്മുടെ സഹനശക്തി, ഉൾബലം ഒക്കെ തിരിച്ചുകൊണ്ടുവരാൻ എന്തുകൊണ്ടാണ് വീണ്ടും നമുക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരുന്നത്?…
നിങ്ങൾക്കു മുന്നിൽ എത്തുന്ന ഒരു പ്രശ്നത്തെ നേരിടുമ്പോഴും, അതിനുശേഷവും നിങ്ങൾ നിങ്ങളുടെ യഥാർത്ഥമായ ശാന്തമായ അവസ്ഥയിൽ ഇരിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ ഏറ്റവും ഉയർന്ന ശക്തിയാണ്.
Resilience is a power.
“ഒരു കവിളത്ത് അടിച്ചാൽ നിങ്ങളുടെ മറ്റേ കവിളും കാണിച്ചു കൊടുക്കുക”… എന്ന് യേശുദേവൻ പറഞ്ഞത് അദ്ദേഹം ഒരു വിഡ്ഢിയോ, ഭീരുവോ ആയതുകൊണ്ടാണ് എന്ന് ധരിക്കരുത്. മറ്റേ കവിൾ കാണിച്ചു കൊടുക്കുമ്പോൾ അക്രമം ചെയ്യുന്നവന്റെ ഉള്ളിൽ ഉണ്ടാകുന്ന ഒരു നിശ്ചലത- അതാണ് ആ നിമിഷത്തിന്റെ ആവശ്യം. അവിടെവെച്ച് ആ കർമ്മത്തിന് ഇനിയൊരിക്കലും ആവർത്തിക്കാനാത്ത വിധം ഒരു വിരാമം സംഭവിക്കണം. “എന്തുകൊണ്ട് എന്നോട് ഇത്തരത്തിൽ ക്ഷമയോടെ പെരുമാറുന്നു?”…എന്ന് അയാൾ ചിന്തിക്കണം, എല്ലാ അതിക്രമങ്ങളെയും മുളയിലേ നുള്ളിക്കളഞ്ഞ് , പറയാനുള്ളത് തുറന്നു പറയുക എന്നതാണ് അദ്ദേഹം ഈ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
നമ്മുടെ ഉള്ളിലെ അഹംഭാവം ഏതെല്ലാം ശക്തികളെയാണ് ചോർത്തിക്കളയുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ… അത് മാത്രമല്ല, ഓരോ egoistic action ഉം നെഗറ്റീവായ പല ശീലങ്ങളെയും നമ്മുടെ ജീവിതത്തിലേക്ക് നാമറിയാതെ കൊണ്ടുവരുന്നുമുണ്ട്. ഓരോ സന്ദർഭങ്ങളിലും ദേഷ്യപ്പെടുകയും, upset ആവുകയും ചെയ്യുമ്പോൾ നമ്മളിൽ ഒരു low energy വൈബ്രേഷൻ ആണ് നിറയുന്നത് എന്ന് എപ്പോഴും ഓർക്കണം. ഇതിലൂടെ കടുത്ത ആകുലതകളും, ഉൽക്കണ്ഠകളും മാത്രമേ ലഭിക്കുകയുള്ളൂ .
നമുക്ക് എപ്പോഴും ശക്തി ശാലിയായ ഒരു മാനസികാവസ്ഥ നിലനിർത്താനാവുന്നുവെങ്കിൽ പിന്നെ ആർക്കും ഒന്നിനും നമ്മളെ അപ്സെറ്റ് ആക്കാൻ കഴിയില്ല. പുറംകടലിൽ നങ്കൂരമിട്ട് ഇളകാതെ നിൽക്കുന്ന വലിയ കപ്പലുകൾ പോലെ ഉറച്ച ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ശക്തമായി നിലനിൽക്കാനാവും. അതോടെ, “ഞാൻ ഒരിക്കലും അപ്സെറ്റ് ആകില്ല”… എന്ന കാര്യത്തെ നിങ്ങൾ choose ചെയ്യാനും തുടങ്ങും. ശക്തികൾക്കും, ഗുണങ്ങൾക്കും നമ്മൾ വിലമതിക്കാൻ തുടങ്ങുമ്പോൾ അവ നമ്മളിൽ നിലനിൽക്കാനും സഹായകമാകുന്നു. ഇവിടെ നമ്മളിൽ നിന്നും പുറത്തേക്ക് പോകുന്ന emotions ഉം, thoughts ഉം മാത്രമാണ് നമ്മൾ തിരിച്ച് നമ്മളിലേക്ക് ആകർഷിക്കുന്നത്.
No one can make you inferior without your consent.
Eleanor Roosevelt.
നമുക്ക് എപ്പോഴെല്ലാമാണോ സ്വയം നിന്ദിക്കപ്പെട്ടു, അല്ലെങ്കിൽ ഞാൻ ദുഃഖിതനാണ് എന്ന് തോന്നുന്നത് അപ്പോഴൊക്കെ നിങ്ങളുടെ മനസ്സിൽ നിറയെ ego ആണ് ഉള്ളത് എന്ന് മനസ്സിലാക്കുക. നിങ്ങൾ എന്താണെന്നും, എങ്ങനെയാണെന്നും കൃത്യമായ അവബോധം നിങ്ങൾക്കുണ്ടെങ്കിൽ… നിങ്ങൾ ആത്മാഭിമാനിയാണെങ്കിൽ പിന്നെ നിങ്ങൾക്ക് ഒരിക്കലും തന്റെ അഭിമാനത്തിന് ക്ഷതം സംഭവിച്ചു എന്ന തോന്നൽ ഉണ്ടാകില്ല. മറ്റുള്ളവർ എന്തു ചെയ്യുന്നു അല്ലെങ്കിൽ എന്തു ചെയ്യുന്നില്ല എന്നത് നിങ്ങൾക്ക് ഒരു വിഷയമേ ആകില്ല. ഓരോ കാര്യത്തെയും നമ്മൾ കാണുന്ന രീതിയും, ഇടപെടുന്ന ശൈലിയുമാണ് മറ്റുള്ളവരുടെ പെരുമാറ്റരീതികളുടെ ശരിയും തെറ്റും തീരുമാനിക്കുന്നത്. “അവർ” എന്നോട് “ഇങ്ങനെ” ചെയ്തു എന്നത് മാത്രമേ നമ്മൾ എപ്പോഴും കാണാറുള്ളൂ. പലപ്പോഴും നമുക്കു ചുറ്റുമുള്ള പലരും നമ്മളെ അങ്ങനെ ഒരു രീതിയിലും കാണുന്നതുപോലുമു ണ്ടാകില്ല. ചെറിയ ചെറിയ കാരണങ്ങൾ കണ്ടുപിടിച്ച് അവരെന്നെ target ചെയ്യുന്നു എന്ന് വരെ നാം ചിന്തിച്ചു കൂട്ടാറുണ്ട്.
ചിലർ എല്ലാവരോടും ഒരേ രീതിയിൽ തന്നെ പെരുമാറുന്നവരായിരിക്കും. ഇത് കൃത്യമായ നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയെടുക്കാനാ വുന്നതാണ്. എന്നാൽ ചില സമയത്ത് നമ്മുടെ super sensitivity triggered ആകുന്നു. പലപ്പോഴും പല സംഭാഷണങ്ങളും, സംഭവവികാസങ്ങളും നാമറിയാതെതന്നെ നമ്മുടെ മുന്നിൽ വന്നു പെടാറുണ്ട്. ഇവിടെ എന്ത് സ്വീകരിക്കണം, എന്ത് തള്ളിക്കളയണം എന്നത് നമ്മുടെ മാത്രം choice ആണ്.
Steer your life in the right direction.
നമ്മൾ വളരെ confused ഉം, sensitive ഉം ആയി ഇരിക്കുന്ന സമയങ്ങളിൽ choice നമ്മുടേതാണ് എന്ന കാര്യം പോലും നമ്മൾ പാടെ മറക്കാറുണ്ട്. എന്നിട്ട് സ്വയം ശക്തി ഹീനമായി മാറുന്നതറിയാതെ reactive ആയി മാറുകയും പിന്നീട് അതിൽ പരിതപിക്കുകയും ചെയ്യുന്നു.
ആരെങ്കിലും നിങ്ങളുടെ കയ്യിൽ ഒരു തീക്കനൽ വച്ചു തരികയാണെങ്കിൽ കൈ പൊള്ളും എന്നത് നിങ്ങൾക്ക് അറിയാവുന്ന ഒരു കാര്യമാണ്. നിങ്ങൾ ആ കാര്യത്തിൽ അനുഭവസ്ഥനുമാണ്. ബുദ്ധിയുള്ള ഒരാളും തീക്കനൽ വയ്ക്കാൻ കൈനീട്ടിക്കൊ ടുക്കില്ല. ശരിയല്ലേ… അതുപോലെതന്നെയാണ് അറിഞ്ഞുകൊണ്ട് ദുഃഖം എടുക്കാതിരിക്കുന്നതും. ദുഃഖം സ്വീകരിച്ചു കഴിഞ്ഞാൽ അതിന്റെ പിറകെ വരുന്ന കൂടുതൽ വിഷമതകൾ എന്തൊക്കെയായിരിക്കും എന്ന് നിങ്ങൾ ബുദ്ധിമാനാണെങ്കിൽ നേരത്തെ മനസ്സിലാക്കി വെക്കും, അത്തരം സാഹചര്യങ്ങൾ പാടെ ഒഴിവാക്കുകയും ചെയ്യും. നല്ലതു മാത്രം തിരഞ്ഞെടുക്കുക എന്നത് നമ്മൾ എപ്പോഴും ചെയ്യുന്ന കാര്യമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ “best “ന് പ്രത്യേക പ്രാധാന്യം കൊടുക്കാറുണ്ട്. നമ്മുടെ ഉള്ളിലുള്ള നിരാശ, കുറ്റബോധം, കുറ്റപ്പെടുത്തലുകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയുടെ കാരണക്കാരായി നമ്മൾ ഒരുപാട് പേരെ പഴിക്കാറുണ്ട്.
ഇന്നത്തെ നമ്മുടെ ലോകത്തിന്റെ ഒരു അവസ്ഥ തന്നെ ഇതാണ്. സ്വയം റെസ്പോണ്സിബിലിറ്റി ഏറ്റെടുക്കുന്ന വളരെക്കുറച്ച് ആളുകളെ മാത്രമേ നമുക്ക് ഇക്കാലത്തു കാണാനാവുകയുള്ളൂ. എന്റെ ജീവിതത്തിൽ ഞാൻ അറിഞ്ഞു കൊണ്ട് സംഭവിച്ച കാര്യങ്ങളുടെ ഉത്തരവാദിത്തങ്ങൾ എനിക്ക് ധൈര്യമായി ഏറ്റെടുക്കാനാ വുന്നുവെങ്കിൽ, പിന്നെ എന്റെ കരുത്ത് എന്റെ മാത്രം കൈകളിൽ സുരക്ഷിതമാണ്.
നമ്മൾ അറിഞ്ഞുകൊണ്ടുതന്നെ നമ്മുടെ ക്ഷമതകളെ ഇല്ലാതാക്കുന്നുണ്ടോ?…അറിവില്ലായ്മ കൊണ്ടോ, സാംസ്കാരികമായ ചുറ്റുപാടുകൾ കൊണ്ടോ, വിദ്യാഭ്യാസക്കുറവു കൊണ്ടോ അങ്ങനെ എന്ത് കാരണം കൊണ്ടാണ് നമ്മുടെ ഊർജ്ജത്തിന് ഇത്രയധികം ഉയർച്ചതാഴ്ചകൾ ഉണ്ടാകുന്നത്? നമ്മുടെ എല്ലാ ശക്തികളുടെയും ഉത്ഭവസ്ഥാനം മികച്ച ചിന്തകളാണെന്നും, ഉത്തരവാദിത്തബോധം നമ്മളെ കൂടുതൽ കൂടുതൽ കരുത്തുറ്റ ചിന്തകളിലേക്കും, വാക്കുകളിലേക്കും പിന്നീട് നല്ല കർമങ്ങളിലേക്കും നയിക്കുന്നു എന്ന ഉൾക്കാഴ്ച നമുക്ക് ഇടയ്ക്കിടയ്ക്ക് നഷ്ടമാകരുത്. ഇക്കാര്യം കൃത്യമായി മനസ്സിലാക്കുകയാണെങ്കിൽ പിന്നെ നിങ്ങളുടെ മനസ്സിന്റെ യജമാനൻ നിങ്ങൾ മാത്രമായിരിക്കും.
When we own it,
Then we can change it.
മറ്റൊരാൾക്ക് നേരെ പഴിചാരുമ്പോൾ നമ്മൾ നിരാശരും, ശക്തിഹീനരു മാകുന്നു. അതുപോലെ തന്നെ നമുക്ക് അത്യധികമായ ദേഷ്യം അവരോട് ഉണ്ടാകുന്നു. നിങ്ങൾ അമർഷം ഉള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിയായി മാറുകയും ചെയ്യുന്നു.
So take your power back. Be responsible.
ഏതൊരു കാര്യത്തെയും ശാന്തിയുടെ സ്ഥാനത്തുനിന്ന് മാത്രം കാണുക. ആത്മാഭിമാനം തുളുമ്പുന്ന വാക്കും നോക്കും മാത്രമേ നിങ്ങളിൽ നിന്നും പുറത്തേക്കെത്താവൂ… സംസാരിക്കേണ്ടയിടത്ത് കൃത്യതയോടെ കാര്യങ്ങൾ അവതരിപ്പിക്കുക.long run ൽ ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങൾ ആദ്യമേ തന്നെ വിട്ടുകളയുക. നമ്മുടെ ജീവിതപാതയിൽ നേരിടേണ്ടി വരുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് മുന്നോട്ട് പോകുമ്പോൾ നമ്മുടെ കഴിവുകൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാകും, ആ തിരിച്ചറിവിലൂടെ ലോകം നമ്മുടെ പ്രത്യേകതകളെ നേരിട്ടറിയാൻ തുടങ്ങുകയും ചെയ്യും.
ഇനി, എല്ലാ കാര്യങ്ങളും നമ്മൾ വളരെ പേഴ്സണലായി എടുക്കാൻ തുടങ്ങുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. വാക്കുകൾ, പ്രവർത്തികൾ അങ്ങനെ എന്തുമാകട്ടെ, ആരിൽനിന്നും വന്നതാകട്ടെ നമ്മൾ അതെല്ലാം നമ്മുടെ ഹൃദയത്തിലേക്ക് എടുക്കാൻ തുടങ്ങുന്നു എന്നു കരുതുക. പ്രശംസകളും, നിന്ദകളും നമ്മുടെ മനസ്സിൽ ഫ്രഷായി നിലനിൽക്കുന്നു എന്നും കരുതുക. നമ്മൾ ആ വേദനകളെയൊക്കെ മുറുകെപ്പി ടിച്ച് ജീവിക്കാൻ തുടങ്ങുന്നു.അപ്പോൾ ദുഃഖം ഉണ്ടാകുന്നത് ആർക്കാണ്?…
നമുക്ക് തന്നെ….
എന്നാൽ വീണ്ടും വീണ്ടും ഒരേ ദുഃഖങ്ങളെ ആലോചിച്ചാലോചിച്ച് അവ വലിയ വേദനയുടെയും, മാനസികവ്യഥകളുടെയും രൂപത്തിലേക്കെത്തുന്നു . ഇത്തരം വേദനകൾ പലപ്പോഴും പല രൂപഭാവങ്ങളിൽ വ്യക്തികളിൽ നിന്നും ഒരു പൊട്ടിത്തെറിയുടെ രൂപത്തിൽ പുറത്തേക്ക് വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഇത് ഏറ്റവും വിഷമിപ്പിക്കുന്നത് ആ വ്യക്തിയോട് ഏറ്റവുമധികം അടുത്തുനിൽക്കുന്നവരെയായിരിക്കും.
അമർഷം, ഭയം, അക്രമം എന്നിവ നിറഞ്ഞ ഒരു ജീവിതത്തിന് എന്ത് പേരാണ് നൽകാനാവുക? ഇതാണ് ജീവിതം… എന്ന് നമ്മൾ പലവിധത്തിലുമായി സ്വീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്. അക്രമവും, ഭയവും ഒക്കെ നമുക്ക് എന്നാണ് സ്വീകാര്യമായത്?..
എന്തിനാണ് നമ്മൾ ദേഷ്യത്തെയും, വെറുപ്പിനെയും നോർമൽ ആയി കാണുന്നത്?..
ഇതൊന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗങ്ങളല്ലല്ലോ. എന്നിട്ടും നമ്മൾ അവയെ എന്തിനാണ് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നത്?..
അമർഷവും അക്രമവാസനകളും ഒരിക്കലും ഒരു സാധാരണ ജീവിതത്തിന്റെ ഭാഗങ്ങളല്ല. നമ്മൾ ശാന്തിക്കും, സ്നേഹത്തിനും വേണ്ടി ശക്തമായി നില കൊള്ളാത്തതു കൊണ്ടാണ് ഇത്തരം നെഗറ്റീവ് ആയ കാര്യങ്ങൾ നോർമൽ ആയി മാറിയത്. നിയമവിരുദ്ധമായ പല കാര്യങ്ങളെയും ഏതൊക്കെയോ രീതികളിൽ നമ്മൾ accept ചെയ്ത് അവയെ പതുക്കെപ്പതുക്കെ normalise ചെയ്യാൻ തുടങ്ങി, അങ്ങനെ അവ സമൂഹത്തിന്റെയും നമ്മുടെയും മനസ്സിൽ നോർമൽ എന്ന രീതിയിൽ വേരുറച്ചു. ഇനി ചിന്തിക്കൂ, upset ആകുന്നത്… ദേഷ്യം പ്രകടിപ്പിക്കുന്നത്…. അസൂയ ഉണ്ടാകുന്നത്…. ഒക്കെ നാച്ചുറൽ ആണോ? ഇത്തരം നെഗറ്റീവ് ആയ മാനസികാവസ്ഥകളുടെ സാന്നിധ്യത്തെ നമ്മൾ ഒരിക്കലെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ?
Respect yourself and others will respect you.
Confucius.
അഹംഭാവമുള്ള ഒരു വ്യക്തി എപ്പോഴും മാനഹാനിയെ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ എന്നും സ്വയത്തെ സംരക്ഷിക്കുന്ന രീതിയിൽ മാത്രമേ അയാൾ ഓരോ ചുവടുകളും വെക്കുകയുള്ളൂ. നിങ്ങൾ ആത്മാഭിമാനത്തിന്റെ സ്മൃതിയിൽ ഇരിക്കുന്ന ഒരാളാ ണെങ്കിൽ പിന്നെ നിങ്ങളെ ആർക്കും അപമാനിക്കാനാവില്ല. പകരം നിങ്ങൾ വളരെ egoistic ആണെങ്കിൽ ആര് എന്ത് പറഞ്ഞാലും അത് നിങ്ങളെ അപമാനിക്കാനായി പറഞ്ഞു എന്നേ നിങ്ങൾക്ക് തോന്നുകയുള്ളൂ…. അപ്പോൾ നിങ്ങളെല്ലാം പേഴ്സണലായി മാത്രം എടുക്കാൻ തുടങ്ങും പിന്നെ നിങ്ങൾ അതേക്കുറിച്ചോർത്ത് വിഷമിക്കുകയും, അപ്സെറ്റ് ആവുകയും ചെയ്യുന്നു.ജീവിതം നിങ്ങളുടെ പേഴ്സണൽ ആയ ഒരു കാര്യമല്ല എന്ന് മനസ്സിലാക്കുന്നത് വളരെ നല്ലതാണ്.
Life is just……. a gift.
ഈ സമ്മാനത്തെ എങ്ങനെ ഉപയോഗിക്കണം… എങ്ങനെ ജീവിക്കണം… എന്നത് നിങ്ങളുടെ മാത്രം choice ആണ്. പരസ്പരം ആദരവും സ്നേഹവും നൽകി നമുക്ക് ഈ സുന്ദരമായ ജീവിതം മുന്നോട്ടു നയിക്കാം.
Its time….. എല്ലാ കാര്യങ്ങളും പേഴ്സണലായി എടുത്ത് വിഷമിക്കാതെ സ്വന്തം feelings ന്റെ ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുക്കാം. അവിടെയാണ് നമ്മുടെ കരുത്ത്. ഇത്രമാത്രം ചെയ്താൽ മതി…. എല്ലാ ശക്തികളോടും കൂടി നമുക്ക് പ്രതിസന്ധികളെ തരണം ചെയ്യാനാവും.