ലേഖനങ്ങൾ

Effective or  Defective?

എല്ലാ defects ഉം  – തകരാറുകളും  ആദ്യം തുടങ്ങുന്നത് നമ്മുടെ ചിന്തകളിൽനിന്നുമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചിന്തകളുടെ ഗുണനിലവാരത്തെ ഒരല്പം ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. ചിന്തകൾ  വാക്കുകളായും, വാക്കുകൾ കർമ്മങ്ങളായും,   കർമ്മങ്ങൾ വ്യക്തിത്വമായും പരിണമിക്കുന്നു. ഇവയെല്ലാം കൂടിച്ചേർന്ന് നമ്മുടെ ജീവിത ലക്ഷ്യത്തെ രൂപപ്പെടുത്തുന്നു. അതുകൊണ്ട്  മനസ്സിനെ സദാ ഒരു പാറാവുകാരനെപ്പോലെ കടുത്ത   നിരീക്ഷണത്തിന് വിധേയമാക്കുക  തന്നെ വേണം. ഉപദ്രവകാരികളായ  വൈറസുകൾക്ക് തുല്യമായ  ചിന്താഗതികളെ നമ്മൾ ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം. ഓരോ ചിന്തയും ഒരു വിത്തിനു തുല്യമാണ്. ചിന്തകൾ തുടങ്ങുമ്പോൾ തന്നെ ആ വിത്തിൽ നിന്നുണ്ടാകുന്ന വൃക്ഷത്തെക്കുറിച്ചും, കായ്ഫലത്തെ കുറിച്ചുമൊക്കെ  നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അനാവശ്യ ചിന്തകളെ  കൃത്യസമയത്തുതന്നെ പുറന്തള്ളിയാലേ  നിങ്ങളുടെ  ശ്രേഷ്ഠ ചിന്തകളാകുന്ന വിത്തുകൾക്ക്  പടർന്നു  പന്തലിക്കാൻ കഴിയൂ……

Transforming defects makes us effective,

Absorbing defects makes us defective.

  നമ്മൾ എന്തി ലേക്കാണോ  ശ്രദ്ധകേന്ദ്രീകരിക്കുന്നത്, അത് നമ്മുടെ ചിന്തകളുടെയും സ്വഭാവത്തിന്റെയും  ഒരു ഭാഗമായി മാറാൻ തുടങ്ങുന്നു. ശ്രദ്ധിക്കുന്നതെന്തിനെയും നാം ഉൾക്കൊള്ളുന്നു എന്നർത്ഥം. ഇതുകൊണ്ടാണ് നാം സ്വയത്തെ   ഗുണകരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രാപ്തമാക്കണം എന്നു പറയുന്നത്.

I need to change.

നാമോരോരുത്തരും സ്വപരിവർത്തനത്തിന്റെ    ഉത്തരവാദിത്വമുള്ളവരാണ്. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മുടെയെല്ലാം ജീവിതങ്ങളിൽ  പലവിധത്തിലുള്ള രൂപഭേദങ്ങൾ വന്നിട്ടുള്ളതായി കാണാവുന്നതാണ്.  ഗുണഗണങ്ങൾ മാത്രം കാണുന്ന ഒരു കണ്ണാടിക്കു  മുന്നിൽ നിന്നാൽ സ്വയത്തെ കാണുന്നതിനേക്കാൾ വ്യക്തമായി ചുറ്റുമുള്ളവരുടെ അവഗുണങ്ങൾ മാത്രം കാണാനായി എന്നു വരും. ചുറ്റിലുമുള്ള എല്ലാ മനുഷ്യരേക്കാളും ഉയരത്തിൽ നിൽക്കുന്നവനാണ് ഞാൻ എന്ന തോന്നൽ എന്നെ അഹന്തയുടെ കണ്ണാടിക്കൂടിനകത്ത് ബന്ധിതനാക്കുന്നു.

Judge not, that ye be not judged.

(Mathew 7:1-3)

ഇതൊരു ബൈബിൾ വാക്യമാണ്, നമുക്കുചുറ്റുമുള്ള എന്തിനെയും അതേപടി അംഗീകരിക്കുകയും, മനസിലാക്കുകയും ചെയ്യുമ്പോൾ നമ്മുടെ മനസ്സ് മറ്റുള്ളവരുടെ ദോഷങ്ങളിലേക്ക് എത്തിനോക്കാനും,  എണ്ണമെടുക്കാനുമുള്ള പ്രവണതകളിൽ  നിന്നും അകലുന്നു. മനസ്സ് സ്വതന്ത്രമാകുന്നു.  ഓരോരുത്തർക്കും അവരവരുടേതായ മിടുക്കുകളുണ്ട്. അതുപോലെ തന്നെ നമുക്കറിയുന്നതിനേക്കാൾ കൂടുതൽ തകരാറുകളും നമ്മളിൽ ഉണ്ട്. എല്ലാവിധത്തിലും കുറ്റമറ്റ  ഒരാൾ  ഇതുവരെ ജനിച്ചിട്ടില്ല.

I have yet to see Mr or Mrs. Perfect….

ഇനി, അങ്ങനെ രണ്ടുപേർ  ഉണ്ടെന്നും അവർ കണ്ടുമുട്ടിയെന്നുമിരിക്കട്ടെ,  അത്തരം കൂട്ടുകെട്ടുകൾ വളരെ പെട്ടെന്ന് അവസാനിക്കുന്നതായിട്ടാണ് കണ്ടുവരാറുള്ളത്. കൗമാരകാലം മുതൽ ഞാൻ എന്നിലുള്ള ന്യൂനതകളെ ഇല്ലാതാക്കുവാനുള്ള പരിശ്രമങ്ങൾ നടത്തുന്ന ഒരാളായിരിക്കാം . എന്റെ കുറവുകളൊന്നും ഇന്നും ഇല്ലാതായിട്ടില്ല.  എല്ലാവരെയും പോലെ എന്റെ പരിശ്രമങ്ങളും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു…..

Defective എന്നത് ഒരു നല്ല വാക്കല്ല. നമ്മുടെ കമ്പ്യൂട്ടറിൽ വൈറസ് വരുമ്പോൾ, അത്  അതിന്റെ മാക്സിമം കപ്പാസിറ്റിയിൽ  പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ, നമ്മൾ ഒരിക്കലും കമ്പ്യൂട്ടർ defective  ആണ് എന്ന് പറയാറില്ല. കമ്പ്യൂട്ടറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനായി, virus നെ ക്ലീൻ ചെയ്യണം എന്നാണ് പറയാറുള്ളത്.  കമ്പ്യൂട്ടറിന്റെ കാര്യക്ഷമതയെ ബാധിച്ച ആ വൈറസിനെയാണ് ഇവിടെ നമ്മൾ ഇല്ലാതാക്കുന്നത്, തകരാർ ഉണ്ടാക്കിയ കാരണത്തെ മാത്രമാണ് തുടച്ചു നീക്കുന്നത്, അല്ലാതെ മുഴുവൻ കമ്പ്യൂട്ടറിനെയുമല്ല. അതുപോലെ, പലവിധ തകരാറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ പോലെയാണ് നമ്മൾ.നമ്മുടെ ചിന്തകൾ ചില വൈറസുകളെ ഉള്ളിലേക്ക് സ്വീകരിച്ചിരിക്കുന്നു അതുകൊണ്ട് നമ്മൾ ജീവിതത്തിൽ ദുർബ്ബലതകൾക്ക്  കൂടുതൽ പ്രാധാന്യം നൽകി വരുന്നു. ഇതാണ് നമുക്കുള്ള ന്യൂനത. Defective എന്നാൽ ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് മാത്രമാണ് അർത്ഥം. നമ്മുടെ വാഹനങ്ങളുടെ ബ്രേക്കു കൾ  തകരാറിലാകാറുണ്ട്, നമ്മുടെ കണ്ണുകളുടെ കാഴ്ചയ്ക്ക്   മങ്ങൽ ഉണ്ടാകാറുണ്ട്.

ന്യൂനതകൾ ഒരു വ്യക്തിയിലേക്കും, വ്യക്തിത്വത്തിലേക്കും  വരുമ്പോൾ അവിടെ കുറച്ച് വ്യത്യാസങ്ങൾ വരുന്നു. നമുക്ക് ഏതൊക്കെയോ വിധത്തിൽ ശരിയായി കാര്യങ്ങൾ ചെയ്യാനും  ചിന്തിക്കാനും  സാധിക്കാതെ  വരുന്നത് അപ്പോഴാണ്. അങ്ങനെയാണ് നമ്മളിൽ  കുറവുകൾ ഉണ്ടാകുന്നത്. ചില സാഹചര്യങ്ങളിൽ നമ്മുടെ മനസ്സ് തീരെ പ്രവർത്തനക്ഷമമല്ലാത്ത രീതിയിലേക്ക് എത്തിച്ചേരുന്നു അതോടെ  നമ്മുടെ മനോഭാവങ്ങൾ അനുസരിച്ച് വ്യക്തികളെയും സാഹചര്യങ്ങളെയും നാം  വിലയിരുത്താൻ ആരംഭിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകൾ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല, ഇതെല്ലാം നമ്മുടെ waste and negative thoughts ന്റെ  കാരണങ്ങളായി മാറാറുമുണ്ട്. എല്ലാറ്റിനുമുപരിയായി, നമ്മുടെ ആത്മാഭിമാനത്തെ മറികടക്കും വിധത്തിൽ ഉള്ളിലെ അഹംഭാവം പലപ്പോഴും പ്രവർത്തിക്കാൻ തുടങ്ങുന്നു, അങ്ങനെ ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് എന്ന രീതിയിൽ ദുർബലത കളുടെ ലിസ്റ്റ് വലുതായി വരുന്നു. ഓരോ  ദുർബലതയും തങ്ങൾക്കാവുംവിധം ദുഃഖവും, വിഷമതകളും മാത്രമാണ് നമുക്ക് സമ്മാനിക്കാറുള്ളത്.

ഇന്നത്തെ മോഡേൺ ടെക്നോളജി യിൽ അധിഷ്ഠിതമായ ജീവിതത്തിൽ ലൂടെ കടന്നു പോകുമ്പോൾ എല്ലാവരും വളരെ self focused  ആയി കാണപ്പെടുന്നു. വളരെ പെർഫെക്റ്റ് ആണ് എന്ന് കരുതുന്ന നമ്മുടെ’ selfie world’ ൽ   ജീവിക്കുമ്പോൾ   നാം പൂർണതയിൽ നിന്നും  വളരെ വളരെ ദൂരത്താണ് എന്ന കാര്യം അറിയുന്നേയില്ല…..

എന്നാൽ, ഏതെങ്കിലും വിധത്തിലുള്ള ശാരീരിക പരിമിതികൾ ഉള്ള ആളുകളെ കാണുമ്പോൾ നാം പലതും മറിച്ചു ചിന്തിക്കാറുമുണ്ട്. പരിപൂർണ ആരോഗ്യവാന്മാരായ പലർക്കും വൈകല്യങ്ങളുള്ളത്  മനസ്സിലും, ചിന്തകളിലുമാണ്. ആർക്കും  കാണാനാവാത്ത ഇത്തരം തകരാറുകൾ അനുഭവിച്ചറിയാനാകും.  സ്നേഹവും, സഹാനുഭൂതിയും നിറഞ്ഞ ചിന്തകളെപ്പോലെ തന്നെ വിഷം നിറഞ്ഞ  ചിന്തകളും  അന്തരീക്ഷത്തിൽ അവയുടെ പ്രകമ്പനങ്ങൾ  വ്യാപിപ്പിക്കുന്നുണ്ട്.

Nothing goes unnoticed….

ഞാൻ ഫീൽ ചെയ്യുകയും, സംസാരിക്കുകയും ചെയ്യുന്ന ഓരോ കാര്യങ്ങളും എനിക്കുചുറ്റുമുള്ളവർ അനുഭവിക്കുകയും, ‘catch’ ചെയ്യുകയും ചെയ്യുന്നുണ്ട്. നമ്മുടെ ചിന്തകളിൽ ഒന്നു പോലും വെറുതെയാകുന്നില്ല. ഇനി, ഒന്നും സംസാരിക്കാതെ മൗനമായി ഇരിക്കുകയാണെങ്കിൽക്കൂടി ചുറ്റുമുള്ള negative and  positive  വൈബ്രേഷൻസിനെ തിരിച്ചറിയാൻ, അനുഭവം ചെയ്യാൻ നമുക്ക് സാധിക്കുന്നതാണ്. വൈബ്രേഷൻന്റെ ഉറവിടമോ ,  ചിന്തയുടെ ഉറവിടമോ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും vibrations feel ചെയ്യാനാകും.

ഇക്കാരണങ്ങൾ കൊണ്ടാണ് ആത്മീയ പാതയിൽ സ്വപരിശോധനയ്ക്ക്  വളരെയധികം പ്രാധാന്യം കൽപിച്ചിട്ടുള്ളത്. ഉള്ളിലുള്ള പ്രശ്നങ്ങളെ അറിയുകയും, മനസ്സിലാക്കുകയും ചെയ്താൽ ത്തന്നെ അവയെ പരിവർത്തനപ്പെടുത്താൻ കഴിയും.

പല മോശം സ്വഭാവങ്ങളും നമുക്ക് ലഭിച്ചിട്ടുള്ളത് ബാല്യകാലത്തു നിന്നാണ്. ചെറുപ്പത്തിൽ വേരൂന്നിയ പല വിശ്വാസങ്ങളും, നെഗറ്റീവ് ചിന്തകളും, സ്വഭാവങ്ങളും മനസ്സിൽ ഉറച്ചു നിന്ന്  നമ്മളോടൊപ്പം വളരുന്നു.

ഉദാഹരണമായി, ജനിച്ചതുമുതൽ വീട്ടിൽ ഭക്ഷണത്തിന്റെ കുറവ് കണ്ടുവളർന്ന ഒരു കുട്ടി എപ്പോഴും തന്റെ പ്ലേറ്റിൽ തനിക്ക് ആവശ്യമുള്ളത്ര  ഭക്ഷണം എടുക്കാൻ ശ്രദ്ധിക്കുന്നു. ആദ്യം എടുക്കാതിരുന്നാൽ  പിന്നീട് ലഭിക്കാതിരുന്നാലോ…  കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ  കുട്ടിയുടെ മനസ്സിൽ വേരുറച്ചു നില്ക്കുന്നത് കൊണ്ടാണ് ഈ പ്രവണത വരുന്നത്. കുട്ടി വലുതാകുമ്പോൾ അതിനോടൊപ്പം ഈ സ്വഭാവവും വളരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, കുറച്ചുകൂടി ആഴത്തിലുള്ള- സ്നേഹം, അംഗീകാരം എന്നിവയുടെ കാര്യത്തിലും ഇത്തരം പ്രവണതകൾ കാണപ്പെടാറുണ്ട്.

ചെറുപ്പത്തിൽ ഒരുപാട് കളിയാക്കലുകളും, അവഹേളനങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ഒരാൾ വലുതായാലും ഇത്തരം കാര്യങ്ങളെ ഭയപ്പെടുന്നു. ഒരല്പം അധികാരത്തോടെ ആരെങ്കിലും സംസാരിച്ചാൽ പോലും പഴയ ഭയം  ഉണ്ടാകുന്നു. അതോടെ അയാൾ അയാളുടെ ലോകത്ത് മാത്രം ഒതുങ്ങിക്കൂടാൻ ആരംഭിക്കുകയും ചെയ്യുന്നു.

ഒരിക്കൽപോലും ക്ലാസ് ടീച്ചറിൽ  നിന്നും അഭിനന്ദനങ്ങളോ, നല്ല പെരുമാറ്റമോ നമുക്ക് ലഭിച്ചിട്ടില്ലെങ്കിൽ വളർന്ന് വലുതായാൽ പോലും ആ ഓർമ്മകൾ നില നിൽക്കാറുണ്ട്.  പലപ്പോഴും അവ  അപകർഷതാ ബോധത്തിലേക്കും വഴി മാറാറുണ്ട്. അതുകൊണ്ടുതന്നെ ആരെങ്കിലും ഭാവിയിൽ ഒന്ന് പ്രശംസിച്ചാലും ആദ്യംതന്നെ  സംശയം നിറഞ്ഞ ചോദ്യങ്ങളായിരിക്കും മനസ്സിൽ ഉയരുക.

ജോലിത്തിരക്കുകളും, സാഹചര്യങ്ങളും ഒക്കെ കാരണം നമുക്ക് പലപ്പോഴും നമ്മുടെ ഉള്ളിലുള്ള പ്രശ്നങ്ങളെ തിരിച്ചറിയാൻ കഴിയാറില്ല. എന്നാൽ,എപ്പോഴെങ്കിലുമൊക്കെയായി നമ്മുടെ തന്നെ ചിന്തകളിലുള്ള തകരാറുകൾ നമുക്ക് മുഖാമുഖം നേരിടേണ്ടി വരാറുണ്ട് . ഒരിക്കൽ സ്വന്തം പോരായ്മകളെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ  അവയോട് ആ നിമിഷംതന്നെ എന്നെന്നേക്കുമായി വിട പറയണം. എന്നിൽ ഒരു കുറവും അവശേഷിക്കുന്നില്ല എന്ന് നടിച്ച് ഒരിക്കലും മുന്നോട്ട് പോകരുത്.സ്വയത്തോട്  എത്രത്തോളം ആത്മാർത്ഥത പുലർത്തുന്നുവോ, പരിവർത്തനം അത്രത്തോളം എളുപ്പമാകുന്നു.

Defect എന്നവാക്കിന് വിള്ളൽ, എന്തോ ഒരു അഭാവം, ഒഴിവ് എന്നീ അർഥങ്ങൾ  കൂടിയുണ്ട്. ജീവിതത്തിൽ  എന്തിന്റെ യൊക്കെ അഭാവങ്ങളാണോ  ഉള്ളത് അവയെയെല്ലാം  പുറമേ നിന്നു നികത്താനാണ് നാം  എല്ലായ്പോഴും ശ്രമിക്കാറുള്ളത്. ന്യൂനതകൾ ഏതുവിധത്തിലുള്ളവ  യാണെങ്കിലും അവ അസംതൃപ്തിയും, അസന്തുഷ്ടതയും  മാത്രമാണ് നൽകുന്നത്. ഞാൻ  എന്നിൽ പൂർണ തൃപ്തനല്ലായെങ്കിൽ, എന്റെ  കുറവുകളെയെല്ലാം  പുറംലോകത്തുനിന്നും മറച്ചുപിടിക്കാനായി  ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ എന്റെ ഉള്ളിലെ തകരാറുകളെ നികത്താനാവും എന്ന് വിശ്വസിക്കുകയും ചെയ്യും  And this simply does not work……

പുറമേയുള്ള ഓരോ കാര്യങ്ങളെയും കുറ്റമറ്റതാക്കാൻ നമ്മൾ ശ്രമിക്കുമ്പോഴൊക്കെ എല്ലാ അറ്റകുറ്റപ്പണികളും മനസ്സിൽ നിന്നാണ് തുടങ്ങേണ്ടത് എന്ന് നാം ഓരോരുത്തരും വീണ്ടും വീണ്ടും സ്വയത്തെ  ഓർമിപ്പിച്ചു കൊണ്ടിരിക്കണം. എപ്പോഴുമുള്ള ഓർമ്മപ്പെടുത്തൽ അത്ര എളുപ്പമല്ല എന്നാൽ, ഇതു മാത്രമാണ് നിങ്ങൾ ശ്രദ്ധാലുവാകാനുള്ള ഒരേയൊരു വഴി. നമുക്കു ചുറ്റിലുമുള്ള എന്തിനെയും  വൃത്തിയോടെ , അടുക്കും ചിട്ടയുമായി വെക്കാൻ നമുക്കാവും എന്നാൽ ഉള്ളിൽ വളരെ വിഷമവും, ദേഷ്യവും നിറഞ്ഞ തളർന്ന അവസ്ഥയിൽ നിൽക്കുന്ന ഒരാൾക്ക് ഒരിക്കലും പുറമേയുള്ള വൃത്തിയോ, ഭംഗിയോ ആസ്വദിക്കാനാവില്ല.

It is the inner tidiness that matters.

ഉള്ളിൽ ഉയരുന്ന  ഓരോ ചിന്തകളെയും ശുദ്ധമാക്കുന്നത്  മാത്രമാണ് ഉത്തമമാകാനുള്ള ഏകമാർഗ്ഗം. മനസ്സിൽ എന്തിന്റെ യൊക്കെയാണോ അഭാവങ്ങൾ ഉള്ളത് അവയെല്ലാം നികത്തി പൂർണ്ണതയിലെത്തണം. Defects or flaws എന്നാൽ എന്തും ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത ഒരു അവസ്ഥ എന്ന് മാത്രമാണ് നമ്മൾ മനസ്സിലാക്കി വെച്ചിട്ടുള്ളത്. ഒരു system  പ്രവർത്തിക്കാനുള്ള ഒരു പ്രധാനകാര്യം തകരാറാവുക എന്നത് ഒരുപാട് കാര്യങ്ങളെ ബാധിക്കാറുണ്ട്.

ഉദാഹരണമായി, അതിമനോഹരമായ ഒരു പ്രതിമയ്ക്ക്  മൂക്കും, ഒരു ചെവിയും  ഇല്ല എന്നിരിക്കട്ടെ, ആ പ്രതിമ അപൂർണമാണ്, ക്ഷേത്രങ്ങളിൽ പൂജയ്ക്ക് വയ്ക്കാനാവില്ല എന്നാണ് നാം പറയുക. കാരണം, ചില ഭാഗങ്ങൾ ‘missing’  ആണ്. അതിനാൽ പ്രതിമ പൂർണമല്ല. ശരിയല്ലേ………. പല കാര്യങ്ങളിലും ആ അപൂർണമായ പ്രതിമ പോലെയാണ് നമ്മളോരോരുത്തരും. ഒരുവിധം എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യാനാകു  ന്നവരാണ് നമ്മൾ. എന്നാൽ നമ്മളിലുള്ള ചെറിയ ചില കോട്ടങ്ങൾ കൊണ്ടുമാത്രം പല നേട്ടങ്ങളും നമുക്ക് നേടാനാകാതെ വരുന്നു, അപൂർണ്ണമായ പ്രതിമയെപ്പോ ലെ…..

ഒരു നാണയത്തിന്റെ  ഇരുവശങ്ങളെപ്പോലെയാണ് negative and positive thoughts. അടുത്ത തവണ നിങ്ങളിലുള്ള എന്തെങ്കിലും ഒരു കുറവ്- സ്വഭാവം, ദുശ്ശീലം, ഭയം അങ്ങനെ എന്തെങ്കിലും ഒന്ന് തല നീട്ടി പുറത്തേക്ക് വരാൻ തുടങ്ങുമ്പോൾ ആദ്യമേതന്നെ ശാന്തമായി ഇരിക്കുക. നിങ്ങളോട് വളരെയധികം ദയയുള്ള, അലിവുള്ള ഒരു വേറിട്ട വ്യക്തിയായി സാക്ഷി ഭാവത്തിൽ  നിങ്ങളെ നിരീക്ഷിയ്ക്കുക, ഇതൊരു പ്രേരണ മാത്രമാണെന്നും നിങ്ങൾ ഈ പ്രേരണകൾക്കെല്ലാം  അതീതനാണ് എന്നും  മനസ്സിലാക്കുക. നിങ്ങളീ പ്രേരണ കളുടെയെല്ലാം ഉറവിടമാണ് എന്നത് വളരെ പഴയ ചിന്താ ശൈലിയാണ്, നിങ്ങൾ വളരെ ശുദ്ധമായ സമ്പൂർണ്ണമായ ഒരു ആത്മാവാണ്. നിങ്ങൾക്കു മുന്നിലെത്തുന്ന ചോദ്യങ്ങളെയും പാഠങ്ങളെയും  നിരീക്ഷിക്കുക. സാരാംശം   മനസ്സിലാക്കുക എന്നാൽ, ഒരിക്കലും അവയിൽ ഉടക്കി  നിൽക്കാതെ മുന്നോട്ടു പ്രയാണം തുടരുക…….

സ്വപരിവർത്തനത്തിനായി സമയവും, ഊർജ്ജവും കണ്ടെത്തുക. ഫലപ്രദമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ തകരാറുകൾ താനെ ഇല്ലാതാകുന്നു…….

World-Meditation-Day-Featured-im
ലോക ധ്യാന ദിനം
women-meditate-yoga-psychic-wome
എന്താണ് ധ്യാനം? -2
Buddhist_Meditation_Techniques_8
എന്താണ് ധ്യാനം ? - 1
punctuality-at-meetings
കൃത്യനിഷ്ഠ
bkkeralam3
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
brahmakumarisblog
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
affirmation
അഫർമേഷനുകൾ - വിജയത്തിലേക്കുള്ള  ചവിട്ടുപടികൾ.
brahmakumariskerala stressfree
സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ
DIVINEFOOD
 ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും
1561409430550
വിനയം
1 2 3 7
Scroll to Top