ലേഖനങ്ങൾ

ഉപവാസം

പരിശുദ്ധമായ റമദാൻ മാസത്തിൽ  ദശലക്ഷക്കണക്കിനാളുകൾ നിയമ ബന്ധിതമായി ഉപവാസം അനുഷ്ഠിക്കാറുണ്ട്.  ലോകമെമ്പാടുമുള്ള മുസ്ലീം ജനത ഒരൊറ്റ കുടുംബം എന്നതുപോലെ വ്രതശുദ്ധി യിലും, പ്രാർത്ഥനകളിലും മുഴുകുന്ന മാസമാണ് റംസാൻ മാസം. ആത്മീയ ഉന്നതിക്കായുള്ള  ഒരു ശക്തമായ വിധി എന്ന രീതിയിൽ ഉപവാസങ്ങളെ  കാണുന്ന മറ്റനേകം മതവിഭാഗങ്ങളും ലോകത്തുണ്ട്.

ക്രിസ്തുമതം, ബഹായ്  മതവിശ്വാസികൾ,ബുദ്ധമത സന്യാസികൾ, ജൂതന്മാർ, ഹിന്ദുമതം, ജൈനമതക്കാർ, താവോയിസം എന്നിങ്ങനെ എണ്ണമറ്റ മത വിഭാഗങ്ങൾ വ്രതശുദ്ധിക്ക്  വളരെയധികം പ്രാധാന്യം നൽകുന്നു. ഭാഗികമായോ, പൂർണമായോ എല്ലാ ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും, ചില പാനീയങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ഈ ഉപവാസ കാലങ്ങളിൽ നിഷ്ക്കർഷിക്കുന്നു. മത്സ്യമാംസാദികൾ, പാലും പാലുൽപ്പന്നങ്ങളും, മദ്യപാനം, പുകവലി എന്നിങ്ങനെയുള്ള  മറ്റെല്ലാ ലഹരിപദാർത്ഥങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മതപരമായ വ്രതങ്ങൾക്ക്  വളരെയധികം സദുദ്ദേശങ്ങളുണ്ട്. വ്യക്തിയെ ബുദ്ധിമുട്ടിക്കയല്ല,മറിച്ച് നുണ, ചതി,വഞ്ചന എന്നീ ശീലങ്ങളിൽ നിന്നും പുറത്തുവരാനും, അമിതമായ വികാരവിക്ഷോഭങ്ങൾ, ആഗ്രഹങ്ങൾ, അവിശുദ്ധവും അന്യായവും ആയ ചിന്തകൾ വാക്കുകൾ പ്രവർത്തികൾ എന്നിവ നിയന്ത്രിക്കുവാനും  ഉപവാസങ്ങൾ സഹായിക്കുന്നു. വ്രതങ്ങൾ ദയയും, ദീനാനുകമ്പയും വളർത്തുന്നു. തന്റെ സഹജീവികളോട് അനുകമ്പയുള്ളവരായി പരസ്പരം സഹവർത്തിത്വം പുലർത്താനും വ്രതങ്ങളും നോയമ്പുകളും നമ്മെ സഹായിക്കുന്നു. ചില മത വിഭാഗങ്ങൾ വ്രതങ്ങൾ എടുക്കുന്നതിലൂടെ  മിച്ചം വെക്കുന്ന പണം, സാധുക്കൾക്ക് ഭക്ഷണത്തിനും മരുന്നിനുമായി സംഭാവന നൽകാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ചുറ്റുമുള്ളവരോട് സ്നേഹത്തോടെ പെരുമാറുക എന്നതും എല്ലാ വ്രതങ്ങളുടെയും പ്രധാന നിയമമാണ്.

ഉപവാസം നൽകുന്ന ശാരീരിക ഗുണങ്ങൾ അനവധിയാണ്. ഉപവസിക്കുന്നതിലൂടെ ശരീരം മാലിന്യ മുക്തമാവുന്നതായും, മുഴുവൻ ആരോഗ്യവും മെച്ചപ്പെടുന്നതായും കാണാറുണ്ട്. ഇതിനെല്ലാമുപരി വ്രതങ്ങൾ നമുക്ക് നൽകുന്ന അതിപ്രധാനമായ ഗുണം ആത്മീയമായ ബലമാണ്.

പല രീതികളിലുള്ള വ്രതങ്ങൾ ഉണ്ട്. ബുദ്ധമത സന്യാസികളും, സന്യാസിനിമാരും ‘ vinay  ‘ നിയമങ്ങൾ പാലിക്കുന്ന വരാണെങ്കിൽ അവർ സാധാരണയായി എല്ലാദിവസവും ഉച്ചഭക്ഷണത്തിനുശേഷം ആഹാരങ്ങളൊന്നും  കഴിക്കാറില്ല. ഇത് വ്രതമായിട്ടല്ല, നല്ല ആരോഗ്യത്തിനും, ധ്യാന പരിശീലനത്തിനും ഉതകുന്ന വളരെ കർക്കശമായ ഒരു നിയമമായിട്ടാണ്  പാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതേ നിയമം നമ്മുടെ മനസ്സിനും കൊടുക്കാവുന്നതാണ്. അമിതവും, അനാവശ്യവുമായ എല്ലാ ചിന്തകൾക്കും കർശനനിയന്ത്രണം ദിവസേനയെന്നോണം മനസ്സിൽ ഏർപ്പെടുത്തിയാൽ അവ നമ്മുടെ ധ്യാനത്തിന്റെ  ഉന്നതിക്ക് വളരെയധികം സഹായകമാകും.

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം നോയമ്പ് എന്നത് ഒരു  കടമയും അതേസമയം അല്ലാഹുവിനോടുള്ള സ്നേഹവുമാണ്. നോയമ്പിലൂടെ ഹൃദയ ശുദ്ധീകരണവും, പവിത്രതയും ആത്മാവിൽ നിറയുന്നു  (Taquaa). ആത്മനിയന്ത്രണവും കൃത്യനിഷ്ഠയും ഉണ്ടാകുന്നു, ഏകത്വം കൈവരിക്കാനാകുന്നു. ത്യാഗം എന്നതിലുപരിയായി ഉപവാസങ്ങളെ  ആത്മീയ ഉന്നതിയിലേക്കുള്ള പാതകളായാണ് കാണാറുള്ളത്.

ബൈബിളിൽ, ഒരു ദിവസം മുഴുവൻ ആഹാരപാനീയങ്ങൾ കഴിക്കാതെ ഉപവസിക്കാൻ പറയുന്നുണ്ട്.’The day of Atonement ‘- ഈ ദിവസം പ്രായശ്ചിത്തത്തിനായി   മാറ്റിവയ്ക്കുന്നു.

“എല്ലാ വിശ്വാസികളും ഒരു സായാഹ്നം മുതൽ അടുത്ത സായാഹ്നം വരെ ഭക്ഷണം കഴിക്കാതെ വർഷത്തിലെ ഏഴാമത്തെ മാസത്തിലെ 9, 10 ദിവസങ്ങൾ ഉപവസിക്കേണ്ടതാണ്.”

 

എല്ലാ കത്തോലിക്കാ വിശ്വാസികൾക്കും ഉപവാസം വളരെ പ്രാധാന്യമുള്ള ഒരു വ്യവസ്ഥിതിയാണ്. ഇത് ആത്മാവിനെയും, ശരീരത്തെയും പരസ്പരം സംയോജിച്ച് പ്രവർത്തിക്കുവാൻ സഹായിക്കുന്നു എന്നാണ് കത്തോലിക്കാ വിഭാഗം വിശ്വസിക്കുന്നത്. ആത്മാവും, ശരീരവും രണ്ടല്ല മറിച്ച് അവ രണ്ടും ഒന്നായി നിൽക്കുന്നുവെന്നും ഏതെങ്കിലും ഒന്നിന്റെ  ശക്തിക്ഷയം രണ്ടിനെയും ബാധിക്കുന്നുവെന്നും അവർ വിശ്വസിക്കുന്നു. St. Gregory palmus ന്റെ വീക്ഷണത്തിൽ, “മനുഷ്യശരീരം അവന്റെ ശത്രുവല്ല, ആത്മാവിന്റെ പങ്കാളിയും ജീവിതകലയുടെ സഹായിയുമാണ്”.

ഹിന്ദുമതത്തിൽ ഉപവാസം ഒഴിച്ചുകൂടാനാവാത്ത ഒരു അനുഷ്ഠാനമാണ്. ഒരാൾക്ക് ഏതു കാരണം മുൻനിർത്തിയും ഉപവസിക്കാം. ജനനം, മരണം, നല്ല ഭർത്താവിനെ ലഭിക്കാൻ വേണ്ടി, ചില പ്രത്യേക ദേവതകളെ പ്രീതിപ്പെടുത്തുന്നതിന്, പൗർണമി ദിവസങ്ങളിൽ….. അങ്ങനെ ധാരാളം ആഗ്രഹപൂർത്തീകരണ ങ്ങൾക്കുള്ള വഴിയായും വ്രതാനുഷ്ഠാനങ്ങളെ  കാണുന്നു. ഉത്സവ കാലങ്ങളിലെ വ്രതാനുഷ്ഠാനങ്ങൾ വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഹിന്ദു മതപ്രകാരം ശ്രാവണ മാസത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ ഒരു മാസം മുഴുവനും വ്രതാനുഷ്ഠാനങ്ങൾ നിറഞ്ഞതാണ്.

വ്രതങ്ങൾ പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ട് ആഴ്ചകളും മാസങ്ങളും വരെ എത്തുന്നത് വളരെ സാധാരണമായ കാര്യമായിട്ടാണ്  ഭാരതത്തിൽ കണ്ടുവരാറുള്ളത്. ആത്മാവിന്റെ ആഴങ്ങളിൽ പതിഞ്ഞ ഉറച്ച ശീലങ്ങളെ മാറ്റാനും, മാറിയ ശീലങ്ങളെ നിലനിർത്തിക്കൊണ്ടുപോകാനുമുള്ള ഒരാളുടെ പ്രയത്നത്തിന് ധാരാളം സമയവും, ക്ഷമയും ആവശ്യമാണ് എന്നും ഉപവാസങ്ങളിലൂടെ നമ്മൾ പഠിക്കുന്നു.

ഏതു മതവിശ്വാസത്തിലായാലും, ഏതു രീതിയിലുള്ള വ്രതങ്ങളാണെങ്കിലും അതിനു പിന്നിലുള്ള ഉദ്ദേശം പോസിറ്റീവ് ആയിരിക്കണം എന്നത് നിർബന്ധമാണ്.

Intention is as important as the Act”.

ഹൃദയശുദ്ധിയുള്ള ഒരു പ്രവർത്തിക്കു പിന്നിൽ ഒരു സദുദ്ദേശം ഒളിഞ്ഞു കിടക്കുന്നു. സർവ്വേശ്വര സാന്നിധ്യം എന്നിൽ നിറയാൻ  മാത്രം ശുദ്ധവും പവിത്രവുമാണോ എന്റെ ഹൃദയം എന്ന് ആദ്യം സ്വയം ചോദിക്കണം. എന്റെ ദയാവായ്പിനും  സഹാനുഭൂതിക്കും പിറകിൽ പേര്, പ്രശസ്തി എന്നിങ്ങനെയുള്ള സൂക്ഷ്മമായ ആഗ്രഹങ്ങൾ വല്ലതും ഒളിഞ്ഞുകിടക്കുന്നുണ്ടെങ്കിൽ അത് ഈ സദ് പ്രവർത്തികളുടെ പരിശുദ്ധി നഷ്ടപ്പെടുത്തും.

കാലങ്ങളായി അനേകമനേകം ദുർവാസനകളുടെയും, തിന്മകളുടെയും, പൊട്ടിത്തെറികളുടെയും  കയറ്റിറക്കങ്ങളിലൂടെ കടന്നുവന്നവരാണ് നമ്മൾ. ഇവ നമുക്കുള്ളിൽ അനിയന്ത്രിതമായ പലപ്രശ്നങ്ങളും, വികാരവിക്ഷോഭങ്ങളും  ഉണ്ടാക്കുകയും അവയുടെ പ്രതിഫലനങ്ങൾ പലരീതികളിൽ നമ്മുടെ ജീവിതത്തിനെ വിഷലിപ്തമാക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴത്തെ ഈ സമയം വളരെ പ്രാധാന്യമുള്ള ഒരു ശുഭവേളയാണ്. റംസാൻ കാലത്തും, ശ്രാവണ മാസത്തിലും മനുഷ്യർ അശുദ്ധ   വികാരങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതിനായും,  ശാന്തിയുടെയും സമാധാനത്തിന്റെയും  വഴിയിലൂടെ തങ്ങൾക്കാവുംവിധം സഞ്ചരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

“The only way to eradicate the vices is  not give them power by not putting them into use.”

ഉപവസിക്കുമ്പോൾ, ആ നിശബ്ദമായ നിമിഷങ്ങളിൽ,   ശാന്തിയും ഐക്യവും നമ്മുടെ ജീവിതത്തിൽ എങ്ങനെ ഉണ്ടായിരിക്കണം എന്ന് നമ്മൾ മനസ്സിലാക്കുന്നു. എന്റെ ജീവിതത്തിന്റെ അർത്ഥവും, കൃത്യമായ ലക്ഷ്യവും അനുസരിച്ച് തന്നെയാണോ ഞാൻ മുന്നോട്ടുപോകുന്നത്?

എന്റെ ജീവിത ഘടികാരത്തിലെ സൂചികളുടെ സൂക്ഷ്മമായ ചലനങ്ങളെ നിരീക്ഷിക്കാനും, എന്റെ സഞ്ചാരപാത കുറ്റമറ്റതാക്കാനുമുള്ള ശുഭമുഹൂർത്തമാണ് ഇത്. അതിനെല്ലാമുപരി ഈ ജീവിതയാത്ര കുടുംബസമേതം ആഘോഷിച്ചു കൊണ്ട് പൂർത്തിയാക്കേണ്ട ഒന്നാണ്. നോയമ്പുകളും, വ്രതങ്ങളും ഇല്ലാത്ത സമയങ്ങളിലും ശരീരത്തെയും മനസ്സിനെയും സ ശക്തമാക്കി, നമുക്ക് ലഭിച്ചിട്ടുള്ള എല്ലാ  നന്മകളെയും അഭിനന്ദിച്ചുകൊണ്ട് മുന്നോട്ടുപോകാം.

വ്രതങ്ങൾ പ്രായശ്ചിത്ത കർമങ്ങളോ,  കഠിനമായ ശാസനകളോ  അല്ല. ജീവിതത്തിൽ ഒന്നും തന്നെ എളുപ്പമാർഗ്ഗങ്ങളിലൂടെ ലഭിക്കുന്നതല്ല എന്നും, കഠിനാധ്വാനങ്ങളിലൂടെയും, പരിത്യജിക്കലുകളിലൂടെയും മാത്രമേ നമുക്ക് നമ്മുടെ യജമാനനാവാൻ   സാധിക്കൂ എന്ന തെളിയിക്കപ്പെട്ടതും, ഉൽകൃഷ്ടവുമായ ഒരു മേഖലയാണ് ഉപവാസ ങ്ങളുടേത്.

Its time…… രുചിയുടെയും, ഇ ഷ്ടങ്ങളുടെയും ഇടയിൽ നിന്ന് ഒന്ന് ഒഴിഞ്ഞു മാറി നമ്മുടെ ശരീരത്തിന് ഒരു വിശ്രമം നൽകാം…. ഭക്ഷണം പാകംചെയ്യാൻ നിങ്ങൾ ചെലവഴിക്കാറുള്ള സമയത്തെ നിങ്ങളുടെ ജീവിതത്തിന്റെ ദിശാസൂചികയെ  നിരീക്ഷിക്കാനായി ഉപയോഗിക്കാം… ഞാൻ നേരായ രീതിയിലാണോ മുന്നോട്ട് പോകുന്നത്?

നിങ്ങളുടെ കർമ്മങ്ങൾക്കു പിന്നിലെ ഉദ്ദേശ്യം  ദയയും, ശുദ്ധിയും    നിറഞ്ഞതാണോ?…

ഉപവാസത്തിനുശേഷം വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും പോസിറ്റീവ് ആയ, ശാന്തി നിറഞ്ഞ, ഉപകാരപ്രദമായ ചിന്തകളും വാക്കുകളും പ്രവർത്തികളും ഭക്ഷണത്തിലേക്ക് പ്രസരിപ്പിക്കാം…..

പുതിയ ലേഖനങ്ങൾ

waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
karma
കർമ്മം എന്നാൽ എന്താണ്?
WhatsApp Image 2025-04-13 at 8.55
വിഷു ആശംസകൾ
spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
integrity
ജോലിസ്ഥലത്തെ സത്യസന്ധത
spirituality
ആത്മീയതയുടെ ആവശ്യകത