ലേഖനങ്ങൾ

Follow your Intuition

Follow your intuition

നിങ്ങളുടെ സഹജമായ അവബോധത്തെ, intuitions നെ  തിരിച്ചറിയുക,intuitions  നമ്മുടെ യഥാർത്ഥ വഴികാട്ടികളാണ് . നമ്മുടെ ബോധ മനസിനെക്കാൾ കൂടുതൽ ശക്തി ഉൾക്കാഴ്ചക്കുണ്ട്. ബോധമനസ്സ് എല്ലായ്പ്പോഴും അഞ്ച് ഇന്ദ്രിയങ്ങളാൽ  നിയന്ത്രിതമാണ്. അത് ഭൗതിക ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ,  നിങ്ങളുടെ intuitions അഥവാ സഹജമായ അന്തർജ്ഞാനം  അതിനുമപ്പുറമാണ്. നമ്മുടെ ഉൾക്കാഴ്ചകളെ,  ഉൾവിളികളെ കാര്യക്ഷമമാക്കാനും വിശ്വസിക്കാനും നമ്മൾ പരിശീലിക്കേണ്ടിയിരിക്കുന്നു.

Intuition =The ability to know something by using your feelings rather than considering facts.

ഏതൊരു കാര്യത്തെയും കാര്യകാരണങ്ങൾക്കുമപ്പുറം, സഹജമായ അവബോധത്തോടെ മനസ്സിലാക്കാനുള്ള കഴിവിനെ intuition എന്നു പറയുന്നു.

നമ്മളിൽ എത്ര പേർ ഈ സഹജമായ അവബോധത്തെ പിന്തുടരാറുണ്ട്? ബോധ മനസ്സിൽ, കാര്യകാരണങ്ങൾക്കതീതമായി  ഒരു ഉത്തരം ഉയർന്നുവരുമ്പോൾ നമ്മളത് വിശ്വസിക്കാറുണ്ടോ? ടെലിഫോണിന്റെയും  മൊബൈലിന്റെയും  കണ്ടുപിടിത്തങ്ങൾക്കും മുൻപ് നമ്മുടെ ആശയവിനിമയങ്ങൾ എങ്ങനെയായിരുന്നിരിക്കും  എന്നൊന്ന്  ചിന്തിച്ചുനോക്കൂ…

Its time…. to activate and hone (മൂർച്ച വരുത്തുക ) our intuitive capacity.

 ഇടയ്ക്കൊക്കെ നമ്മുടെ ചിന്താശക്തിയെ അഭിനന്ദനാർഹമാകും  വിധം ഉയരങ്ങളിലേക്ക് നയിക്കുന്നത് നല്ലതല്ലേ….

ഇനി,Intuition അഥവാ സഹജമായ അവബോധം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം.

1) ഒരു stock  trader തന്റെ അന്തർജ്ഞാനത്തെ പിന്തുടരുമ്പോൾ വിജയിക്കുന്നു. പകരം, പണത്തിനോടുള്ള അത്യാർത്തിയുടെ  പിന്നാലെ പോകുമ്പോൾ പണം നഷ്ടപ്പെടുന്നു….

2) നുണ പറയുന്ന കുട്ടിയുടെ കണ്ണുകളിലേക്ക്  നോക്കുമ്പോൾത്തന്നെ അമ്മയ്ക്ക് തന്റെ കുഞ്ഞ് നുണയാണ് പറയുന്നത് എന്ന് മനസ്സിലാകുന്നത്  എങ്ങനെയാണ്…..

3) ഒരു യാത്രയ്ക്ക് പുറപ്പെടുന്ന നിങ്ങൾക്ക് എന്തുകൊണ്ടോ ആ പ്ലെയിനിൽ യാത്ര ചെയ്യേണ്ട എന്ന് ശക്തമായി തോന്നുന്നു. യാത്ര ക്യാൻസൽ ചെയ്ത നിങ്ങൾക്ക്  ആ പ്ലെയിൻ crash ആയി എന്ന വിവരം ലഭിക്കുന്നു….

4)  ചില  പ്രത്യേക ചോദ്യങ്ങൾ പരീക്ഷയ്ക്ക് വരും എന്ന് നിങ്ങൾക്ക് നേരത്തെ തോന്നുന്നു…..

ഇവയെല്ലാം intutions ന്റെ  ഉദാഹരണങ്ങളാണ്.

Intuitions ന് നമ്മുടെ  gut അഥവാ അന്നനാളവുമായി വളരെയധികം ബന്ധമുണ്ട്.

Intestine എന്ന ഇംഗ്ലീഷ് വാക്ക് ലാറ്റിൻ ഭാഷയിലെ  intestus അഥവാ ശിരസ്സ് എന്നർത്ഥം വരുന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്.

It is said that the intestine is our second brain.

നമ്മുടെ ഈ രണ്ടാമത്തെ മസ്തിഷ്കം വളരെ വൈകാരികമായാണ് നമ്മോട്  സംവദിക്കുന്നത്. ശരീരശാസ്ത്രപരമായി തലച്ചോറിനും കുടലുകൾക്കും വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ വയറ്റിൽ എത്തുന്നതെന്തും മസ്തിഷ്കത്തിനെയും , മസ്തിഷ്കത്തിൽ എത്തുന്നതെന്നവയെല്ലാം  വയറിനെയും ബാധിക്കുന്നതായി കാണാം.

ഉത്കണ്ഠയും,ഭയവും തോന്നുന്ന അവസരങ്ങളിൽ അവയുടെ ആദ്യപ്രതിഫലനം  ഉണ്ടാകുന്നത് നിങ്ങളുടെ അന്നനാളത്തിലാണ്, അമിതമായ ആഹ്ളാദവും, ആശ്ചര്യവും   നിങ്ങളുടെ ഉദരത്തിൽ ഇതേ പ്രകമ്പനങ്ങൾ ഉണ്ടാക്കുന്നു. ഈ രണ്ട് തരം അവസ്ഥകളിലും നിങ്ങൾക്ക് കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടാറില്ല എന്ന് ശ്രദ്ധിച്ചു നോക്കിയാലറിയാം. ഇതുമാത്രമല്ല,  വളരെ ധൃതിയിൽ നന്നായി ചവച്ചരക്കാതെ  ഭക്ഷണം കഴിക്കുകയാണെങ്കിൽ നമ്മുടെ ആമാശയത്തിന്  അവയെ വേണ്ടവിധത്തിൽ ദഹിപ്പിക്കാനാവാതെയും, പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയാതെയും വരുന്നു. തൽഫലമായി ഒന്നുകിൽ constipation അല്ലെങ്കിൽ diarrhoea വന്നുചേരുന്നു. ഉദരത്തിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ നമ്മുടെ മനസ്സിലെ ചിന്തകളുടെ നേരിട്ടുള്ള പ്രതിഫലനങ്ങളാണ്. ഉദരത്തിലെ വേദനകളും മറ്റു ബുദ്ധിമുട്ടുകളും മസ്തിഷ്ക്കത്തിലെ പ്രധാന സിരാ കേന്ദ്രങ്ങക്ക്  നൽകുന്ന സിഗ്നലുകൾ നമ്മുടെ mood changes ന്  കാരണമാകുന്നുണ്ട് .

നമ്മുടെ ശരീരത്തിൽ രണ്ടു വിധത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളാണ് ഉള്ളത് എന്നാണ് ഇതിൽ നിന്നും  മനസ്സിലാക്കേണ്ടത്. ഒന്ന് നമ്മുടെ അന്നനാളവും, മറ്റൊന്ന് മസ്തിഷ്കവും. അനാവശ്യ ചിന്തകൾ, ഉത്കണ്ഠ, ആകുലതകൾ എന്നിവ നമ്മുടെ സിരാ കേന്ദ്രങ്ങളെ ബാധിക്കുകയും അവ direct ആയി  ദഹനവ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുന്നു. ഇത്തരം ചിന്തകൾ ആദ്യം ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെയാണ്.

അന്നനാളത്തെ ‘little brain ‘  എന്നാണ് വിളിക്കുന്നതെങ്കിലും അതത്ര ചെറുതൊന്നുമല്ല.enteric nervous system എന്നാണ് അന്നനാളം അറിയപ്പെടുന്നത്. 100 ദശലക്ഷത്തോളം നാഡീകോശങ്ങൾ രണ്ടു പാളികളായി ആമാശയത്തിൽ നിന്നും തുടങ്ങി gastro intestinal tract  വഴി  വൻകുടലിന്റെ  അവസാന ഭാഗമായ മലാശയം  വരെ വ്യാപിച്ചു കിടക്കുന്നു. ഇത്രയും നാഡീകോശങ്ങൾ ഉണ്ടെങ്കിലും ഈ ‘brain’ന്   ഒരു കാര്യത്തെയും ഫിലോസഫിക്കൽ ആയോ, കാവ്യാത്മകമായോ   ആയോ കാണാനുള്ള കഴിവുകളൊന്നും തന്നെയില്ല . ഒരു വിധത്തിലുള്ള ചർച്ചകൾക്കും, സെമിനാറുകൾക്കും ഇതിൽ ഇടവുമില്ല. എന്നിരുന്നാലും അതീവ ശക്തിശാലിയായ നമ്മുടെ ഉദരം നമുക്ക് സമയാസമയങ്ങളിൽ കൃത്യമായ സൂചനകൾ നൽകുന്നുണ്ട്. അത് മനസ്സിലെ പിരിമുറുക്കങ്ങളെ  കൃത്യമായി പുറത്തറിയിക്കുന്നു- ശരിയായി  ദഹനം നടക്കാതെ വരിക, എല്ലായ്പ്പോഴും വയർ upset  ആയി ഇരിക്കുക  എന്നീ ലക്ഷണങ്ങളോടുകൂടിയ ‘irritable bowel syndrome’ നെ  ഈ second brain ന്റെ ഒരു മാനസിക രോഗമായാണ് ആരോഗ്യവിദഗ്ധർ കാണുന്നത്.

The blocks.

 നമ്മുടെ സഹജമായ അവബോധത്തെ തടസ്സപ്പെടുത്തുന്ന ധാരാളം കാര്യങ്ങളുണ്ട്. എല്ലാ തടസ്സങ്ങളുടെയും ‘രാജാവായി’ അഹന്തയെ കാണാവുന്നതാണ്. അഹംഭാവി   ‘എനിക്കെല്ലാം അറിയാം ‘എന്ന മൂഢ  സ്വർഗ്ഗത്തിൽ ജീവിക്കുന്നു. ഒരിക്കൽ, എനിക്ക് എല്ലാം അറിയാം എന്ന ഭാവത്തിലേക്ക് എത്തിച്ചേരുമ്പോൾ പിന്നെ പുതിയ അറിവുകളിലേക്കുള്ള വാതിലുകൾ  താനേ അടയുന്നു. പിന്നെയെങ്ങനെ intutions ന് നിങ്ങളിലേക്ക് സൂചനകൾ എത്തിക്കാനാകും?

അടുത്ത പ്രധാന വില്ലൻ ഭയമാണ്. കഴിഞ്ഞകാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ധാരാളം ഭയങ്ങൾ നമ്മുടെ ഉള്ളിൽ മറഞ്ഞിരിപ്പുണ്ട്. കഴിഞ്ഞുപോയ മോശം അനുഭവങ്ങൾ വീണ്ടും ഭാവിയിൽ ആവർത്തിക്കുമോ എന്ന ഭയം നമ്മെ പല കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഭയം നിലനിൽക്കുന്നിടത്തോളം കാലം നമ്മൾ ഭൗതികമായ ‘facts’ നെ  പിൻതുടർന്ന് തീരുമാനങ്ങൾ എടുക്കുന്നു. കാരണം, അവയെ പിൻതുടർന്നില്ലെങ്കിൽ   വീണ്ടും പഴയ വിഷമതകൾ ആവർത്തിച്ചാലോ….. ഇവിടെയും നിങ്ങളുടെ അന്തർജ്ഞാനത്തിന്റെ, intutions ന്റെ വഴിയടയുന്നു. കഴിഞ്ഞകാലത്തെ എല്ലാ മോശം അനുഭവങ്ങളെയും വിട്ടുകളയുക… അവയിൽ നിന്നും പാഠങ്ങളാണ് ഉൾക്കൊള്ളേണ്ടത്. നിങ്ങളുടെ പുരോഗതിക്ക് തടസ്സം നിൽക്കാൻ ഭയത്തെ ഒരിക്കലും അനുവദിക്കരുത്.

ഭയവും,ഉൽക്കണ്ഠകളും കൂടുതൽ ആശങ്കകളെ മനസ്സിലേക്ക് സ്വാഗതം ചെയ്യുന്നു.അതോടെ ഏതു കാര്യത്തിലും സംശയം കൂടെവരാൻ തുടങ്ങുന്നു. നിങ്ങളുടെ ഉൾക്കാഴ്ചയെപ്പോലും  ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ സംശയിച്ചേക്കാം. എന്തും വിശ്വസിക്കണോ, വേണ്ടയോ എന്ന ആശങ്കയിൽ ജീവിതം തള്ളിനീക്കുന്നതിനേക്കാൾ നല്ലത് ഭയത്തെ പാടെ  തുരത്തുകയാണ്. ഭയത്തിൽ നിന്നും ഉടലെടുക്കുന്ന  സംശയങ്ങൾ   നമ്മെ ഒരിക്കലും intutions ന്റെ സഹയാത്രികനാകാൻ അനുവദിക്കുകയില്ല.

അമിതമായി  ചിന്തിക്കുന്ന ഒരാളുടെ മനസ്സിൽ അന്തർജ്ഞാനത്തിന് ഇടം ലഭിക്കുന്നില്ല . ഉദാഹരണമായി, നിങ്ങൾ ഒരു കൂട്ടം കൂട്ടുകാരുടെ ഇടയിൽ പെട്ടു പോയി എന്ന് കരുതുക. നിങ്ങളുടെ ബന്ധുക്കളെ  ഒരു വിധത്തിലും നിങ്ങളുടെ അടുത്തേക്കെത്താൻ  ഈ ആൾക്കൂട്ടം അനുവദിക്കുന്നില്ല. അതുപോലെ തന്നെയാണ് അമിതമായ ചിന്തകൾ ആവശ്യമുള്ള ചിന്തകളെ ഉള്ളിലേക്ക് എത്തിക്കുവാൻ സമ്മതിക്കാതിരിക്കുന്നതും. അപ്പോൾ പിന്നെ നിങ്ങളുടെ ഉൾക്കാഴ്ച യ്ക്ക് എങ്ങനെ നിങ്ങളെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കാനാവും.

Declutter your mind and your home.

നിങ്ങളുടെ  മനസ്സിലെ ആവശ്യമില്ലാത്ത കാര്യങ്ങൾ എടുത്തുകളയുക. വീട്ടിലും മനസ്സിലും അലങ്കോലമായി കിടക്കുന്നതെന്തും നിങ്ങളുടെ ഉൾവിളികളെ  വളരാൻ അനുവദിക്കില്ല. അടുക്കും ചിട്ടയുമില്ലാത്ത മനസ്സോ, വീടോ ശരിയായ ചിന്തകളെ സ്വാഗതം ചെയ്യുന്നില്ല. വൃത്തികേടായി  കിടക്കുന്ന അടുക്കളയും, വലിച്ചുവാരിയിട്ടിരിക്കുന്ന വർക്കിംഗ് ടേബിളും നിങ്ങളെ കൂടുതൽ അലോസരപ്പെടുത്തും.

ഏതുകാര്യത്തിന്റെയും  പരിണാമത്തെക്കുറിച്ചുള്ള അമിതമായ പ്രതീക്ഷകളും, attachments ഉം പുതുമക്കും  ക്രിയേറ്റിവിറ്റിക്കും  തടസ്സങ്ങൾ സൃഷ്ടിക്കാറുണ്ട്. സ്വയം തെരഞ്ഞെടുത്ത ഈ വഴിയേ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ, ലക്ഷ്യത്തിലെത്തുംവരെ വഴിയോരക്കാഴ്ചകളിൽ  ഭ്രമിച്ചു നിന്നു പോകരുത്, അക്ഷീണം യാത്ര തുടരണം.

Fine tuning the intuition

അഹന്തയുടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനായി ആദ്യം വേണ്ടത് നിങ്ങളുടെ മൂന്നാംകണ്ണ് തുറക്കുക എന്നതാണ്. ഉൾക്ക ണ്ണിലൂടെ നിങ്ങൾക്ക് നിങ്ങളെ അടുത്തറിയാനാവുന്നു. നിങ്ങൾ അഹന്ത അല്ലെങ്കിൽ ഈഗോ എന്ന് ഒരു ‘ഭാവം’  മാത്രമല്ല, അതിലും എത്രയോ വലുതാണ് … നിങ്ങൾ എന്താണ്? എന്ന അവബോധം നിങ്ങളുടെ ദൃഷ്ടികോണിനെ മാറ്റുന്നു, ഒരല്പം ഉയർന്ന രീതിയിൽ, വ്യത്യസ്തമായ രീതിയിലേക്ക് നിങ്ങളുടെ ചിന്തകൾ മാറുന്നു. നേരിട്ടുകണ്ടറിയാനാവാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റിലുമുണ്ട് എന്ന് third eye നമ്മളെ പഠിപ്പിക്കുന്നു.

Take time out….. Meditation helps.

ധ്യാനം പരിശീലിക്കുന്നത് വളരെ നല്ലതാണ്. ധ്യാനം ചുറ്റുപാടിനെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനോടൊപ്പം നമ്മളെ സൂക്ഷ്മ ബുദ്ധികളാക്കി മാറ്റുകയും കൂടി ചെയ്യുന്നുണ്ട്. ധ്യാന പരിശീലനത്തിലൂടെ ഏതൊരു കാര്യത്തെയും ഒരല്പം വേറിട്ട രീതിയിൽ സ്വീകരിക്കാൻ നമ്മൾ പ്രാപ്തരാകുന്നു. വളരെ കുറച്ച് നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ശാന്തമായ ധ്യാനം മനസ്സിനും ശരീരത്തിനും ഒരുപാട് ഗുണങ്ങൾ നൽകും.

നിങ്ങളുടെ second brain നെ  കാര്യക്ഷമമായി വയ്ക്കുന്നതിനായി ശരിയായ ഭക്ഷണം മാത്രം കഴിക്കുക. പലരും പല ഭക്ഷണരീതികളാണ് പിന്തുടരാറുള്ളത്. Right diet എന്നൊന്നില്ല, കൃത്യസമയങ്ങളിൽ fresh and healthy ആയ  ഭക്ഷണങ്ങൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. നിങ്ങളുടെ അന്നനാളത്തെ clean and toxin free ആക്കി  വെക്കാനാവുമെങ്കിൽ അത് നിങ്ങളുടെ ബുദ്ധിയും വൃത്തിയാക്കി വെക്കാൻ സഹായിക്കുന്നു. മനസ്സ് അടുക്കും ചിട്ടയുമായി ഇരിക്കുകയാണെങ്കിൽ ജീവിതത്തിന് സന്തുലനാവസ്ഥ കൈവരിക്കാനാകും. എന്തു കാര്യത്തിലും സംതൃപ്തിയുള്ള ഒരാളാണ് നിങ്ങളെങ്കിൽ, അത് നിങ്ങളിലെ intutions നെ,  അന്തർജ്ഞാനത്തെ  വർധിപ്പിക്കുന്നതാണ്. മനസ്സ് ആകുലമായതും,  ദുഃഖം നിറഞ്ഞതുമായി  ഇരിക്കുന്ന സന്ദർഭങ്ങളിൽ നിങ്ങളുടെ ഉൾക്കാഴ്ചയ്ക്ക് വെളിച്ചം ലഭിക്കുകയില്ല.

Take pauses during  the day…..

ദിവസത്തിൽ ഇടയ്ക്കിടെ കുറച്ചുനിമിഷങ്ങൾ മനസ്സിനെ ശൂന്യമാക്കുക….  അത് intutions ന്റെ  സൂചനകളെ പിന്തുടരാൻ സഹായിക്കുന്നു. ശാന്തമായ മനസ്സിലുയരുന്ന ചിന്തകളെ പതുക്കെ നിരീക്ഷിക്കുമ്പോൾ intuitions അനുഭവം  ചെയ്യാൻ കഴിയും.

അടുക്കും ചിട്ടയുമുള്ള, ശാന്തമായ, കലപില സംസാരങ്ങളില്ലാത്ത, സംതൃപ്തമായ   മനസ്സുള്ള ഒരാൾക്കു മാത്രമേ തന്റെ സഹജമായ അവബോധത്തെ അനുഭവിച്ചറിയുവാൻ കഴിയൂ . നിങ്ങൾക്കു മുന്നിലെത്തുന്ന ഓരോ സൂചനകളെയും അനുഭവിക്കുകയും, കേൾക്കുകയും, ശ്വസിക്കുകയും ചെയ്യണം. മനസ്സിനെ കൈകാര്യം ചെയ്യാൻ പഠിക്കുന്നത് ഇങ്ങിനെയാണ്. ഉള്ളിലും പുറത്തും ഉയരുന്ന ഓരോ ശബ്ദങ്ങളെയും അവയുടെ വഴിക്ക് വിട്ട് ശാന്തമായിരിക്കാൻ ശ്രമിക്കുക. അവനവനോട് സമഞ്ജസപ്പെട്ടു  നിൽക്കുമ്പോൾ കാര്യകാരണങ്ങളിൽ  നിന്നും ഉയർന്ന ഒരവസ്ഥ പ്രാപ്തമാകുന്നു. സ്വയം ആനന്ദം അനുഭവിക്കുന്ന അത്തരം നിമിഷങ്ങൾ നിങ്ങളെ സത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നു…..

Think less…

വളരെക്കുറച്ചു മാത്രം ചിന്തിക്കുക. നിങ്ങളുടെ ചിന്തകളുടെ എണ്ണത്തിൽ വർധനവ്  ഉണ്ടാക്കുന്നതിനു പകരം, ശ്രേഷ്ഠമായ വളരെ കുറച്ചു ചിന്തകൾക്ക് മാത്രം മനസ്സിൽ ഇടം നൽകുക.

Get enough sleep.

ആവശ്യത്തിന് ഉറങ്ങുക. ശരിയായ വിശ്രമം ലഭിക്കാതിരിക്കുമ്പോൾ  നിങ്ങളുടെ ഊർജ്ജം വേണ്ടവിധത്തിൽ പ്രവർത്തനക്ഷമമാക്കാൻ കഴിയില്ല. ആകെ ഒരു മന്ദത അനുഭവപ്പെടുന്നു. സദാ ജാഗരൂകരായി, ഉന്മേഷഭരിതരായി ഇരിക്കണമെങ്കിൽ വിശ്രമം അത്യാവശ്യമാണ്.

അവസാനമായി, നിങ്ങളുടെ വിശ്വാസപ്രമാണങ്ങളും നിങ്ങളുടെ സഹജമായ അവബോധവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുക. Intuitions ൽ വിശ്വസിക്കുന്ന ഒരാൾക്ക് മാത്രമേ അത് അനുഭവിച്ചറിയാൻ കഴിയുകയുള്ളൂ.

ഉൾക്കാഴ്ച നിങ്ങളുടെ വഴികാട്ടിയും, രക്ഷകനുമായി മാറട്ടെ.

spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
integrity
ജോലിസ്ഥലത്തെ സത്യസന്ധത
spirituality
ആത്മീയതയുടെ ആവശ്യകത
Shiv-Ratri
മഹാശിവരാത്രി.. കാലം മറപ്പിച്ച ചില മഹാ രഹസ്യങ്ങൾ
mind power
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക
repeat
Repetition, Repetition, Repetition..
anger
കോപത്തെ മറികടക്കുക
dont worry
Don't worry - its not personal.
YOUTHDAY
ദേശീയ യുവജനദിനം
1 2 3 9
Scroll to Top