ലേഖനങ്ങൾ

 ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും

ആത്മീയ ചൈതന്യം നിറഞ്ഞ പാചകവും, ഭക്ഷണക്രമവും .

കുട്ടികൾ പലപ്പോഴും അമ്മമാരോട് രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകാൻ ആവശ്യപ്പെടാറുണ്ട്. അമ്മമാർ  അന്നന്നത്തെ പാചക ജോലികൾ പൂർത്തിയാക്കാൻ തിടുക്കം കാണിക്കുന്നതിനൊപ്പം തന്നെ ,  കുട്ടികളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അഭിരുചികൾ നിറവേറ്റാൻ ശ്രമിക്കുന്നു ..പച്ചക്കറികൾ, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണ, പയർവർഗ്ഗങ്ങൾ, ഗോതമ്പ് മാവ്, അരി എന്നിവകൊണ്ട്  തനിക്കാവും വിധത്തിലുള്ള ഭക്ഷണങ്ങൾ പാകം ചെയ്ത ശേഷം  അമ്മമാർ ദിവസാവസാനമാണ് വിശ്രമിക്കുന്നത് . ഭക്ഷണം കൃത്യമായി തയ്യാറാക്കാൻ അവർ ശ്രദ്ധിക്കുന്നു, ഭക്ഷണത്തിലൂടെ എല്ലാവരുടെയും അഭിരുചികളെ തൃപ്തിപ്പെടുത്തുകയും കുടുംബത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾ സ്വീകരിക്കുകയും  ചെയ്യുകയാണ് സാത്വികമായ പാചകത്തിന്റെ ഉദ്ദേശ്യം.   സമ്പൂർണ്ണമായി പോസിറ്റീവ് ആയ പാചക സാഹചര്യത്തിനിടയിലും ചിലപ്പോൾ ആത്മീയ ഊർജ്ജം ലഭിക്കാതിരിക്കാൻ  തടസ്സപ്പെടുത്തുന്ന  ചില നെഗറ്റീവ് ഊർജ്ജങ്ങൾ കടന്നു വരാറുണ്ട്  .  കഴിക്കാൻ വളരെ രുചികരമാണെങ്കിലും,   ആത്മീയമായി ഭക്ഷണത്തെ ഊർജ്ജസ്വലമാക്കുന്നതിൽ നിന്നും ഈ നെഗറ്റീവ് ഊർജങ്ങൾ തടസ്സമുണ്ടാക്കുന്നു .  സ്നേഹം നിറഞ്ഞതും , ശുദ്ധമായതും ഊർജം നിറഞ്ഞതുമായ ഭക്ഷണം  ആരോഗ്യകരവും, രോഗങ്ങളെ സുഖപ്പെടുത്തുന്നവയുമാണെന്ന് മാത്രമല്ല, ആത്മീയവും, വൈകാരികവും, മാനസികവുമായ സാന്ത്വനവും കൂടിയാണ് . ഭൗതിക ശരീരവും മനസ്സും തമ്മിൽ നിലനിൽക്കുന്ന സൂക്ഷ്മമായ ബന്ധമാണ് അവ രണ്ടും പരസ്പരം സ്വാധീനിക്കാൻ കാരണമാകുന്നത്. ശരീരത്തിന്റെയും, മനസ്സിന്റെയും ഇണങ്ങിച്ചേ രലിന്റെ പ്രധാന അടിത്തറയാണ് നമ്മുടെ ഭക്ഷ്യ പദാർത്ഥങ്ങൾ.

ഒരു വേലക്കാരി പാചകം ചെയ്യുന്ന ഭക്ഷണത്തേക്കാൾ അമ്മ പാചകം ചെയ്യുന്ന ഭക്ഷണത്തിന് രുചി കൂടുതലായിരിക്കും. കാരണം അമ്മയുടെ ഉദ്ദേശ്യശുദ്ധി  വളരെ വലുതാണ്.

അമ്മ കുടുംബത്തിൻ്റെ സ്നേഹത്തിൽ ലയിച്ച് പാചകം ചെയ്യുമ്പോൾ ജോലിക്കാരി ജോലിയിൽ നിന്ന് പണം  മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  അമ്മ ഉയർന്ന ഉദ്ദേശ്യത്തോടെ പാചകം ചെയ്യും, അത് ഭക്ഷണത്തിന്റെ ഗുണനിലവാരമായി ആഹാരത്തിന്റെ ഓരോ തരിയിലും കാണപ്പെടാത്ത വിധത്തിൽ ഊർജ്ജരൂപത്തിൽ പ്രതിഫലിക്കും. പാചകത്തിൽ ഏർപ്പെടുന്ന വ്യക്തിയുടെ മനസ്സിലൂടെ കടന്നുപോകുന്ന എല്ലാ ചിന്തകളും ഭക്ഷണത്തിലേക്ക് പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ട്, ഭക്ഷണം ശുദ്ധമായ സ്നേഹത്തിൽ പാചകം ചെയ്യണം, ആശ്രിതത്വവും,  പ്രശ്നങ്ങൾ നിറഞ്ഞ ബന്ധങ്ങളും, ഭയങ്ങളുമില്ലാത്ത, പോസിറ്റീവിറ്റി നിറഞ്ഞ, സ്നേഹത്തിൽ പൊതിഞ്ഞ ഊർജ്ജത്തിൽ മാത്രമേ ഭക്ഷണം പാകം ചെയ്യാവൂ.

പാകം ചെയ്യുമ്പോൾ, ശുദ്ധമായ.. ഊർജ്ജം നിറഞ്ഞ.. ഭക്ഷണത്തിൻ്റെ മനോഹരമായ  ഒരു രൂപം മനസ്സിൽ സൃഷ്ടിക്കുക . ഇത് മനസ്സിനും ശരീരത്തിനും ദിവ്യമായ പോഷണമാണ്.  ഭക്ഷണം പാകം ചെയ്യാൻ തുടങ്ങുമ്പോൾ കഠിനാധ്വാനിയായ അമ്മയുടെ വേഷം മാറ്റിവെച്ച്  നിങ്ങളുടെ മനസ്സിൽ ഇനിപ്പറയുന്ന ചിന്തകൾ സൃഷ്ടിക്കുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്യുക – “ഞാൻ പ്രകൃതിയുടെ സൃഷ്ടികളായ  ചേരുവകൾ ഉപയോഗിച്ച് ഒരു ഭക്ഷണം ഉണ്ടാക്കുന്നത് ഇഷ്ടപ്പെടുന്നു…. എൻ്റെ മനോഹരമായ ആന്തരിക മാനസികാവസ്ഥയിലൂടെയും ശുദ്ധമായ ആത്മീയ ഊർജ്ജത്തിലൂടെയും ഞാൻ പരമോന്നതനായ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഈ ശുദ്ധമായ ഊർജ്ജം ഞാൻ പാചകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് പകരുന്നു ….ഇങ്ങനെ ചെയ്യുന്നതിലൂടെ, ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും ആത്മീയമായും, ശാരീരികമായും ധാരാളം പ്രയോജനങ്ങൾ ലഭിക്കും”…ഈ വാക്കുകൾ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഒരു മന്ത്രമെന്നപോലെ പറയാം.

ഭക്ഷണം പാകം ചെയ്യാനായി നമുക്ക് പ്രകൃതി നൽകിയ  ഘടകങ്ങളെ പൂർണ്ണമായി ബഹുമാനിക്കുകയും സ്നേഹിക്കുകയും കൂടിയാണ്  നാം ചെയ്യുന്നത്.   ഭൗതികമായി പ്രകൃതിയുടെ ഘടകങ്ങൾ ശാശ്വതമാണെങ്കിലും, പ്രകൃതിക്ക്  തൻ്റെ പരിശുദ്ധി നഷ്ടപ്പെടുമ്പോൾ, അതിനെ ശുദ്ധീകരിക്കുകയും അതിൻ്റെ യഥാർത്ഥ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നത്  ഈശ്വരനാണ് . അതിനാലാണ് ദൈവത്തെ പ്രകൃതിയുടെ സ്രഷ്ടാവ് എന്ന്  വിളിക്കുന്നത്.  എന്നാൽ യഥാർത്ഥത്തിൽ ദൈവം സൃഷ്ടാവ് മാത്രമല്ല ദൂഷിതമായ പ്രകൃതിയെ ശുദ്ധമാക്കുകയും, പ്രകൃതിയെ പുതിയ രൂപത്തിലേക്ക് മാറ്റുകയും കൂടി ചെയ്യുന്നവനാണ് ഈശ്വരൻ .

പ്രകൃതിലെ എല്ലാ തത്വങ്ങളും അവയുടെ ശുദ്ധമായ അവസ്ഥയിൽ ആത്മാവിനും,  ശരീരത്തിനും ശുദ്ധമായ ഊർജ്ജം നൽകുന്നു. എന്നാലിന്ന്   വാഹന മലിനീകരണം, ഫാക്ടറികളിൽ നിന്നുള്ള വിഷവാതകങ്ങൾ, വനനശീകരണം, ഓസോൺ പാളിയുടെ ശോഷണം, ആഗോളതാപനം തുടങ്ങിയ കാരണങ്ങളാൽ പഞ്ചതത്വങ്ങൾക്ക് ഭൗതിക തലത്തിൽ അവയുടെ പരിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു.  ഉത്തമമല്ലാത്ത രീതിയുപയോഗിച്ചാണ് പച്ചക്കറികളും, പഴങ്ങളും വളർത്തുന്നത്.  അതും ശരീരത്തിന് ഹാനികരമായേക്കാം. അശുദ്ധമായ ഊർജ്ജവും , മനസ്സിലെ അശുദ്ധമായ വികാരങ്ങളും, ശാന്തിയില്ലാത്ത ചിന്തകളും മൂലം അവയും ശുദ്ധതയില്ലാതെയായി മാറിയിരിക്കുന്നു .  അതിനാൽ, ഭക്ഷണത്തിനുള്ള  ചേരുവകൾ ഉപയോഗിക്കുന്നതിനു മുമ്പ് അവയെല്ലാം ശുദ്ധമാക്കുന്നത് വളരെ അത്യാവശ്യമാണ്.

മാംസാഹാരം, മദ്യപാനം, പുകയില ഉപയോഗം, ഉള്ളി, വെളുത്തുള്ളി മുതലായ ചില താമസിക ഭക്ഷണങ്ങൾ  ആത്മാവിന്റെ ശുദ്ധീകരണത്തിന് തടസ്സമാണ്.  ഇത് ജീവിത ലക്ഷ്യത്തിനും തടസ്സമായി മാറുന്നു.  ഇവ ശരീരത്തെ ഊർജ്ജതലത്തിൽ  പ്രതികൂലമായി ബാധിക്കുന്നുണ്ട് . അതിനാൽ, ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്  ഒഴിവാക്കണം. കാരണം, ഇവ മനസ്സിനെ പ്രക്ഷുബ്ധവും, ആക്രമണോത്സുകവുമാക്കുകയും കാമം, അത്യാഗ്രഹം, ആസക്തി, അഹംഭാവം, അസൂയ, വിദ്വേഷം എന്നിവയിലൂടെ മനസ്സിനെ കലുഷിതമാക്കുകയും  ചെയ്യും. ഈ ഭക്ഷണങ്ങളെയും ധ്യാനത്തിലൂടെ ശുദ്ധീകരിച്ച ശേഷം ആസ്വദിക്കാമല്ലോ എന്ന് നിങ്ങൾ പറഞ്ഞേക്കാം.  എന്നാൽ, ഈ ഭക്ഷണങ്ങൾക്ക് ആത്മീയ ഊർജ്ജം നൽകുന്നതിലൂടെ അവയുടെ താമസിക സ്വഭാവം മാറില്ല. അവ മൂലം മനസ്സിനും, ശരീരത്തിനും ഊർജ്ജ തലത്തിൽ പ്രത്യാഘാതമുണ്ടാകുന്നത് തടയാനും കഴിയില്ല.

ഇവക്ക് ചില ശാരീരിക ഗുണങ്ങളുണ്ടാകാമെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ടെങ്കിലും, ആത്മീയതയുടെ ദൃഷ്ടിയിൽ ഇവയുടെ പ്രതികൂല സ്വഭാവം സദാ നിലനിൽക്കുന്നവ തന്നെയാണ്.

ഭക്ഷണത്തിന്റെ ചേരുവകൾ തിരഞ്ഞെടുക്കുന്നതിലും, പാകം ചെയ്യുന്നതിലും ശരിയായ രീതികൾ  പാലിക്കുന്നതും കൂടാതെ, ഭക്ഷണം തയ്യാറാക്കുന്നസമയത്തും, കഴിക്കുന്ന സമയത്തും   ഉയർന്ന ആത്മീയ അവബോധം നിലനിറുത്തേണ്ടത് വളരെ പ്രധാനമാണ്. പോസിറ്റീവും സമാധാനപരവുമായ ചിന്തകൾ സൃഷ്ടിച്ച് , ഇക്കാര്യങ്ങൾ മനസ്സിൽ ഉറപ്പിക്കാൻ, മികച്ച ആത്മീയ ഗാനങ്ങൾ അടുക്കളയിലോ, ഒന്നൂറിയിലോ  വയ്ക്കാവുന്നതാണ് , അല്ലെങ്കിൽ ശാന്തമായ ധ്യാന സംഗീതം കേട്ടുകൊണ്ടോ  ഇത് ചെയ്യാൻ കഴിയും. ശുദ്ധമായ ധ്യാനഗീതങ്ങൾ എല്ലാവരേയും ദൈവവുമായുള്ള ബന്ധത്തെയും, കുടുംബാംഗങ്ങളോടുള്ള ശുദ്ധമായ ആത്മീയ സ്നേഹത്തെയും ഓർമ്മിപ്പിക്കും. ഭക്ഷണം കഴിക്കുന്നതിനിടെ ടെലിവിഷൻ കാണാനോ, പത്രം വായിക്കാനോ, മൊബൈൽ ഫോൺ ഉപയോഗിക്കാനോ പാടില്ല. കൂടാതെ, എന്തെങ്കിലും ഭക്ഷണപദാർത്ഥമോ വെള്ളമോ കഴിക്കുന്നതിനുമുമ്പ്, ആത്മീയ ആത്മാഭിമാനത്തിന്റെ ശക്തമായ ഒരു ചിന്തയ്ക്ക് ചില സെക്കൻഡുകൾ ചെലവഴിക്കുക. ഭക്ഷണപാനീയങ്ങളിലേക്ക് ശ്രദ്ധ ഏകാഗ്രമാക്കി അവയിൽ നല്ല ആത്മീയ ഊർജ്ജം നിറയ്ക്കുക. ഇതുവഴി, ആ ഭക്ഷണം അല്ലെങ്കിൽ ദ്രാവകം ആത്മീയ ഊർജ്ജത്താൽ ചാർജ്ജ് ചെയ്യപ്പെടുകയും, ശാരീരികവും ആത്മീയവുമായ ദൃഷ്ടിയിൽ അവയുടെ പ്രതികൂല സ്വഭാവം നശിക്കുകയും ചെയ്യും.

നിങ്ങൾ എങ്ങനെയുള്ള ഭക്ഷണം കഴിക്കുന്നുവോ, നിങ്ങളുടെ മനസ്സ്,ബുദ്ധി, ചിന്താഗതികൾ,പെരുമാറ്റം എന്നിവ അതുപോലെയായിത്തീ രുന്നു  എന്നതോർക്കുക. നിങ്ങൾ കഴിക്കുന്ന ഊർജം നിറഞ്ഞ ഭക്ഷണത്തിൻ്റെ നേരിട്ടുള്ള പ്രതിഫലനമാണ് നിങ്ങളുടെ ചിന്തകൾ. ആത്മാവിന്റെ 3 ഭാഗങ്ങളായ മനസ്സ്, ബുദ്ധി, സംസ്കാരങ്ങൾ എന്നിവയിലേക്കും നാം കഴിക്കുന്ന ഭക്ഷണത്തിന്  സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ നെഗറ്റീവായ ഊർജ്ജമടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നെഗറ്റീവായ ചിന്തകളും, നെഗറ്റീവ് ആയ സംസ്കാരങ്ങളും ഒരു വ്യക്തിയിൽ രൂപപ്പെടുത്താൻ കാരണമാകുന്നു. നിരന്തരമായ നെഗറ്റീവ് ഊർജ്ജം അകത്തേക്ക് പ്രവേശിക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന വ്യക്തിക്ക് കടുത്ത അസ്വസ്ഥതകളാണ് ഉണ്ടാകുന്നത്. ഈ അസ്വസ്ഥതകൾ  മാനസികമോ, ശാരീരികമോ ആകാം. എന്നാൽ താൻ ഒരു സാധാരണ ഭക്ഷണമാണ് കഴിക്കുന്നത് എന്ന് കരുതുന്ന  ആ വ്യക്തിക്ക്  തന്റെയുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അസ്വസ്ഥതകളെ പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ വരുകയും ചെയ്യാറുണ്ട്. തൽഫലമായി നിരന്തരമായ,  എന്നാൽ ഒട്ടും തിരിച്ചറിയപ്പെടാത്ത മാനസികവും, ശാരീരികവുമായ അസ്വസ്ഥതകൾക്ക് അയാൾ അടിമപ്പെടുന്നു. ശാരീരികമായ അസ്വസ്ഥതകൾ ഏതെങ്കിലും രൂപത്തിൽ പുറമേ കാണുകയും അവയ്ക്ക് ചികിത്സകൾ ലഭിക്കുകയും ചെയ്യാറുണ്ട്. എന്നാൽ മാനസികാസ്വസ്ഥതകളുടെ കാര്യം നേരെ മറിച്ചാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലേക്ക് നമ്മുടെ ചിന്തകളിലൂടെ ശുദ്ധമായ ഊർജം നിറയുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ശാരീരികാരോഗ്യത്തിനായി  ധാരാളം പണവും സമയവും നാം ചിലവഴിക്കുന്നുണ്ടെങ്കിലും വളരെ എളുപ്പത്തിൽ  സ്വന്തം ചിന്തകളിലൂടെ മാത്രം ഭക്ഷണത്തിന് സകാ രാത്മകമായ ഊർജ്ജം പകരുന്ന രീതി നമ്മളിൽ പലർക്കും  അറിയില്ല. ശുദ്ധവും, പോസിറ്റീവുമായ ചിന്തകൾ ബോധപൂർവ്വം മനസ്സിൽ സൃഷ്ടിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്യുമ്പോൾ ഭക്ഷണം വെറും ഭക്ഷണമല്ലാതെ ഔഷധമായി മാറുന്നു. ഈ രീതിയിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ നേരത്തെയുള്ള പല അസുഖങ്ങളെയും, അസ്വസ്ഥതകളെയും മാറ്റുവാനും, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും  നമ്മെ സഹായിക്കുന്നു. ഭക്ഷണത്തെ വിശപ്പടക്കാനുള്ള വസ്തു എന്ന രീതിയിൽ കാണുന്നതിനേക്കാളുപരി സകാരാത്മകമായ  ഊർജ്ജം നിറഞ്ഞ പ്രസാദം എന്ന കാഴ്ചപ്പാടിലൂടെ കാണുന്ന രീതിയിലേക്ക് നാം ഉയരണം . ഇത്തരമൊരു മാറ്റം വ്യക്തികളിൽ മാത്രമല്ല, സമൂഹത്തിന്റെ തന്നെ മനോഭാവത്തിനെയും ഉയർത്താൻ സഹായിക്കും . കൃത്യസമയത്ത് മേന്മയേ റിയ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്, എന്നാൽ  പ്രകൃതി നമുക്ക് കനിഞ്ഞ് നൽകിയ എല്ലാ ഭക്ഷണപാനീയങ്ങളെയും ആദരവോടെ സ്വീകരിക്കുന്നത് സ്വയം പരിവർത്തനപ്പെടാനും ലോകത്തെ ഒരു പുതിയ ദൃഷ്ടികോണിലൂടെ നോക്കിക്കാണാനും നമ്മെ സഹായിക്കുന്നു .

World-Meditation-Day-Featured-im
ലോക ധ്യാന ദിനം
women-meditate-yoga-psychic-wome
എന്താണ് ധ്യാനം? -2
Buddhist_Meditation_Techniques_8
എന്താണ് ധ്യാനം ? - 1
punctuality-at-meetings
കൃത്യനിഷ്ഠ
bkkeralam3
ചിന്താശക്തിയിലൂടെ അസുഖങ്ങളെ മറികടക്കാം.
brahmakumarisblog
നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക.
317169_feat_img
Effective or  Defective?
affirmation
അഫർമേഷനുകൾ - വിജയത്തിലേക്കുള്ള  ചവിട്ടുപടികൾ.
brahmakumariskerala stressfree
സമ്മർദ്ദരഹിത ജീവിതത്തിലേക്കുള്ള 5 ചുവടുകൾ
1561409430550
വിനയം
1 2 3 7
Scroll to Top