“kindness is the new cool
Happiness is the new rich,
Inner peace is the new success,
Health is the new wealth,
Kindness is the new cool”
ലോകത്തെ ഏറ്റവും സമ്പന്നമായ ദേശം എന്ന് സ്വയം അഹങ്കരിക്കുന്ന അമേരിക്കയിൽ ഒരുദിവസം ശരാശരി 4.3 പൗണ്ട് ചപ്പുചവറുകൾ ഒരു വ്യക്തി മാത്രം ഉണ്ടാക്കുന്നു. ‘Trash ‘ ഉണ്ടാക്കുന്ന കാര്യത്തിൽ ഒരു വ്യക്തിയുടെ ഒരു വർഷത്തെ ‘സംഭാവന’ ഏകദേശം 1569. 5 pounds ആണ്. ജീവിക്കുന്ന ഈ മണ്ണിനോട് നാം എത്ര കണ്ട് ദയ കാണിക്കുന്നുണ്ട് എന്നൊന്ന് ചിന്തിച്ചു നോക്കൂ……
യുണൈറ്റഡ് സ്റ്റേറ്റ്സ് ലെ ഏകദേശം 50% വിവാഹബന്ധങ്ങളും വേർപിരിയലിലും, വിവാഹമോചനത്തിലും കലാശിക്കുന്നു. ഒരു ശരാശരി യുഎസ് വിവാഹബന്ധത്തിന്റെ ആയുസ്സ് 7വർഷം മാത്രമാണത്രേ…
How kind are we to people?
2017 എന്ന ഒരൊറ്റ വർഷം, USA യിൽ മാത്രം 1720 ഓളം കുട്ടികൾ വിവിധ കാരണങ്ങൾകൊണ്ട് മരിക്കുകയുണ്ടായി.
How kind are we to children?
ജപ്പാനിൽ “kodokushi” എന്ന ഒരു ആശയം നില നിൽക്കുന്നുണ്ട്. ആരോരുമില്ലാത്ത വൃദ്ധർ അവരുടെ വീടുകളിൽ ഏകാകികളായി കഴിയുന്ന ഒരു കാലമാണിത്. അവരുടെ മരണം പോലും പലപ്പോഴും പുറംലോകമറിയുന്നത് വളരെ വൈകിയാണ്. ഈ ഒരു പ്രതിഭാസം ജപ്പാനിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണെത്രേ, പരിഷ്കൃതലോകം അതിന് ഒരു പേരും കൊടുത്തു “kodokushi “.
How kind are we to old people?
പരസ്പരം ആക്രമിക്കുന്നതും, മുറിവേൽപ്പിക്കുന്നതും വളരെ “നോർമൽ “ആണ് എന്ന് പറയുന്ന നമ്മുടെ ലോകത്ത് 20 ശതമാനം സ്ത്രീകളും, നാല് ശതമാനം പുരുഷന്മാരും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആക്രമിക്കപ്പെടുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
How kind are we to the other gender?
ആനന്ദിക്കാൻ ധാരാളം വഴികൾ നമുക്കുമുന്നിലുണ്ട്. മറ്റുള്ളവരെ കളിയാക്കുമ്പോൾ ലഭിക്കുന്ന “ആനന്ദ”ത്തിന് എന്ത് പേരാണ് നൽകേണ്ടത്? ക്ലാസ് റൂമുകളിൽ നിന്നും, കളി സ്ഥലങ്ങളിൽ നിന്നും തുടങ്ങുന്ന ഇത്തരം സ്വഭാവ വൈകല്യങ്ങൾക്ക് ഇപ്പോൾ സൈബർ platforms പോലും റെഡിയായിക്ക ഴിഞ്ഞിരിക്കുന്നു.
Howkind are we to our school mates?
We all want to look good far more than we want to be good
എല്ലാവരോടും വളരെ നന്നായി പെരുമാറണം എന്ന് അമ്മ പണ്ടേ പറഞ്ഞു തന്നിട്ടുള്ളത് ഒന്നോർത്തു നോക്കൂ… ഒട്ടും കലർപ്പില്ലാത്ത നല്ല സ്വഭാവം- അതൊരു Asset ആണ്. ആരെയും കാണിക്കാനല്ലാത്ത, അഭിനയങ്ങളില്ലാത്ത യഥാർത്ഥമായ സ്വഭാവം.. നല്ല പെരുമാറ്റം.. അവിടെയാണ് നിങ്ങൾ നിങ്ങളാകുന്നത്. നിങ്ങളിലെ ദയാലു പുറത്തുവരുന്നതും അപ്പോൾത്ത ന്നെയാണ്.
നല്ലതാവുന്നതിലൂടെയാണ് ഒരാളിൽ നന്മകൾ നിറയുന്നത്, ദയാലുവാകുന്നതിലൂടെ നിങ്ങളിൽ ദയ നിറയുന്നു. സ്വാഭാവികമായ നൽകൽ, പങ്കുവെക്കൽ,കരുതൽ എന്നിവ നിങ്ങളിൽ ആ ഗുണങ്ങളുടെ വർധനവുണ്ടാക്കുന്നു. എന്നാൽ നല്ല പെരുമാറ്റവും ദീനാനുകമ്പയും തമ്മിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ട്. ഒരാൾക്ക് നന്മ ചെയ്യുമ്പോഴും , ദയ കാണിക്കുമ്പോഴും നിങ്ങൾ അവരിൽ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ നല്ല പെരുമാറ്റത്തിന്റെ കാര്യം അങ്ങനെയല്ല. നിങ്ങളുടെ നല്ല പെരുമാറ്റത്തിന് പകരമായി അത്ര തന്നെയോ, അതിൽ കൂടുതലോ ആയ ഒരു നല്ല പെരുമാറ്റം, സംസാരം ഒക്കെ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ ഒരു തരം bargaining nature ആണ് നിങ്ങൾ കാണിക്കുന്നത്. നിങ്ങളുടെ സഹായമനസ്കത എപ്പോഴും നിങ്ങളുടെ ഒരു ഇൻവെസ്റ്റ്മെന്റ് ആണ്.
Kindness does not control,
Niceness tries to control.
നിങ്ങളുടെ ഹൃദയം എപ്പോഴും കരുണ നിറഞ്ഞതായിരിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? സഹജീവികളോടുള്ള അനുകമ്പ ഒരാളുടെ മസ്തിഷ്കത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. ഹൃദയത്തെയും, രോഗപ്രതിരോധശേഷിയും ശക്തമാക്കുന്നു, വിഷാദരോഗത്തിനുള്ള മറു മരുന്നു കൂടിയാണ് സഹായമനസ്കത. പരസ്പരസഹായം എന്ന ചരടുകൊണ്ട് ബന്ധിക്കപ്പെട്ടവരാണ് നമ്മൾ. ഇതാണ് നമ്മുടെ യഥാർത്ഥ പ്രകൃതം.
ഒരു റിട്ടയേർഡ് ശാസ്ത്രജ്ഞനായ ഹാമിൽട്ടൺന്റെ പഠനങ്ങൾ പ്രകാരം, ദയ, പരസ്പര സ്നേഹം, അനുകമ്പ എന്നിവ നമ്മൾ വികസിപ്പിച്ചെടുക്കേണ്ട ഗുണങ്ങളാണ്. എന്തെന്നാൽ അവ ദൈനംദിനജീവിതത്തിൽ നമുക്ക് വളരെ അത്യാവശ്യമുള്ള ഘടകങ്ങളാണ്. ഈ ഗുണങ്ങളുടെ സൂക്ഷ്മ ഫലങ്ങൾ നമ്മുടെ nervous സിസ്റ്റത്തിനെ ശാന്തമാക്കുന്നു. സഹായമനസ്കരാകുമ്പോൾ നമ്മൾ പരിപൂർണ ആരോഗ്യവാന്മാരായി നിലനിൽക്കുന്നു. സ്നേഹവും, കരുണയും വിഷാദ ഗ്രസ്തമായ ഹൃദയത്തിന് വീണ്ടും നവചൈതന്യം നൽകുന്നു. സഹാനുഭൂതിയും, പരസ്പര സഹകരണവും മസ്തിഷ്കത്തിലെ സിരകളുടെ പ്രവർത്തനത്തിൽ വ്യത്യാസങ്ങൾ വരുത്തുന്നു. ഉപകാരസ്മരണ, നന്ദി എന്നിവ ഒരാളുടെ ജീവിതത്തിൽ 25% സന്തോഷം നിറക്കുന്നുവെന്നും അദ്ദേഹത്തിന്റെ പഠനങ്ങളിൽ കാണാവുന്നതാണ്. ലോകത്തെല്ലാവരോടും സ്നേഹവും, ദയയുമുള്ളവരാവുന്നതിലൂടെ ഇത്രയധികം ഗുണങ്ങൾ ആദ്യമായി നിങ്ങൾക്കുതന്നെ ലഭിക്കുന്നു. നിങ്ങളിലെ നന്മകളുടെ ആദ്യ ഗുണഭോക്താവ് നിങ്ങൾ തന്നെയാണ്. ദയ എന്ന ഗുണത്തെ സ്വീകരിക്കാൻ ഇതിൽക്കൂടുതലെന്തു വേണം….
ലോകത്തെ വൻകിട ബിസിനസ് ഓർഗനൈസേഷൻസ് എല്ലാം പ്രതിഫലം പ്രതീക്ഷിക്കാതെയുള്ള ഒരുപാട് സന്നദ്ധസംഘടനകൾ രൂപീകരിച്ചിട്ടുണ്ട്. ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസത്തിനു ള്ള സ്കോളർഷിപ്പ്കൾ, പരിസ്ഥിതി സംരക്ഷണത്തിനുള്ള ബോധവൽക്കരണ പരിപാടികൾ എന്നിവ ഇത്തരം സംഘടനകൾ തികച്ചും സൗജന്യമായി നൽകി വരുന്നു.corporate social responsibilities ന്റെ ഗുണഫലങ്ങൾ ഇങ്ങിനെയുള്ള പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലേക്കെത്തുന്നു.
പല ലോകോത്തര ഫാഷൻ ബ്രാൻഡുകളും തങ്ങളുടെ പരസ്യ വാചകങ്ങളിൽക്കൂടിയും, സോഷ്യൽ മീഡിയയിലൂടെയും സേവനസന്നദ്ധത പുറം ലോകത്തെ അറിയിക്കുന്നു. വളരെ ക്ലിയർ ആയ marketing campaigns ആണെങ്കിൽ പോലും ഏതൊക്കെയോ നന്മകളിലേക്ക് കൂടി അവ വിരൽചൂണ്ടുന്നത് ശ്രദ്ധിച്ചാൽ മനസിലാകും.
നിങ്ങൾ കരുണാവാനാകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, നല്ല സ്വഭാവത്തിനും നല്ല പെരുമാറ്റത്തിനും ഉടമയാവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അഭിനയങ്ങളില്ലാത്ത ഈ സ്വതസിദ്ധമായ ഗുണങ്ങളെ പുറത്തുകൊണ്ടുവരാനുള്ള നിങ്ങളുടെ ശ്രമങ്ങൾ ഒരിക്കലും പാഴാകുന്നില്ല. മറിച്ച് ഓരോ ശ്രമവും നിങ്ങളെ ഒരു പടി മുന്നിലെത്തിക്കുകയാണ് ചെയ്യുക. ചിലപ്പോഴൊക്കെ ഇത്തരം ശ്രമങ്ങൾ നിങ്ങളെ മടുപ്പിച്ചേക്കാം. ഉള്ളിൽനിന്നും ഒരു ഗുണം, സ്വഭാവം എന്നിവ അതിന്റെ മേന്മകൾ ചോർന്നുപോകാതെ പുറത്തെത്തിക്കാനും, നിങ്ങളിൽ അവയെ സ്ഥിരമായി നിലനിർത്താനും ചെറിയൊരു ശ്രമം ആവശ്യമാണ്. ഇഷ്ടത്തോടെ ചെയ്യുന്ന ഒരു കാര്യവും പ്രയത്നമായി തോന്നില്ല എന്നോർക്കുക.
Being kind is a blessing….
എന്നാൽ, ഹൃദ്യമായി എല്ലാവരോടും പെരുമാറുക എന്നത് ചിലപ്പോഴെങ്കിലും വളരെ ക്ലേശകരമായ ഒരു ജോലിയായി നമുക്ക് അനുഭവപ്പെടാറുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നേരിടേണ്ടിവന്ന വേദനകളും, പ്രയാസങ്ങളും നമ്മളിലുള്ള നന്മകളെ പുറത്തുവരാൻ സമ്മതിക്കാറില്ല. ആരോടും ഒന്നും തുറന്നു പറയാനാകാതെ മുറിവേറ്റ ഹൃദയവുമായി നടക്കുന്നവരാണ് നമ്മൾ. അതുകൊണ്ടുതന്നെയാണ് ആഗ്രഹിച്ചിട്ടും നന്നായി പെരുമാറാനോ, പരസ്പരം സഹായിക്കാനോ നമുക്ക് സാധിക്കാത്തത്.
“എന്നെ ആരൊക്കെയോ വേദനിപ്പിച്ചിരുന്നു, വിഷമിപ്പിച്ചിരുന്നു എന്ന കാരണങ്ങൾ കൊണ്ട് മാത്രം ഞാൻ നന്മയില്ലാത്തവളായി മാറി” എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?
പ്രതികാര ബുദ്ധിയോടെ, “കണ്ണിനു കണ്ണ് “എന്ന പുരാതന ശൈലിയിൽ മുന്നോട്ടുപോയാൽ മുഴുവൻ ലോകവും അന്ധരെക്കൊണ്ട് നിറയും എന്ന് മഹാത്മാഗാന്ധി പറഞ്ഞത് വെറുതെയല്ല.
നിങ്ങളിലെ എല്ലാ മാനുഷിക ഗുണങ്ങളും ദയാ മനസ്കതയിൽ നിന്നും ആരംഭിക്കുന്നു. പരോപകാരിയാവുമ്പോൾ നിങ്ങളറിയാതെ തന്നെ സംതൃപ്തനായി മാറുന്നു. സംതൃപ്തനായ നിങ്ങൾ സന്തോഷവാനും, പുഞ്ചിരിതൂകുന്നവനുമായി മാറും. ഏതു സാഹചര്യത്തിലും നിങ്ങൾക്കുള്ളിലുള്ള അലിവ് പ്രകടമാകുന്നുണ്ടെങ്കിൽ- നിങ്ങൾ ഭാഗ്യവാനാണ്.
ഒരിക്കൽപോലും അഭിനന്ദനമോ, നന്ദിപ്രകടനമോ എന്തിന്, നന്മനിറഞ്ഞ ഒരു കർമ്മത്തിന് പകരമായി ഒരു ചെറുപുഞ്ചിരിയോ, പ്രശംസയോ പോലും ലഭിക്കാത്ത ഒരു കൂട്ടം ജനങ്ങൾക്കിടയിലാണ് നമ്മൾ ജീവിക്കുന്നത്. കഠിനമായ ജീവിതസാഹചര്യങ്ങൾ പലരെയും’ tough ‘ ആക്കി മാറ്റിയിരിക്കുന്നു. അലിവോടെയുള്ള ഒരു വാക്കോ, പെരുമാറ്റമോ പോലും മറ്റുള്ളവർക്ക് നൽകാൻ നാം പിശുക്കു കാണിക്കുമ്പോൾ വരണ്ടു പോകുന്നത് ഹൃദ്യമായ സ്വഭാവ ഗുണങ്ങളാണ്.
നിങ്ങളിലെ സഹാനുഭൂതി എന്ന ഗുണത്തെ പുറം ലോകമറിയാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ ആവശ്യമില്ല. നല്ല ഗുണങ്ങൾ സ്വായത്തമാക്കാനുള്ള ആദ്യപടി അവയെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതാണ്. താഴെപ്പറയുന്ന ലിസ്റ്റിലുള്ള ചെറിയ ചെറിയ മാറ്റങ്ങൾ നിങ്ങളിൽ വളരെ വലിയ പരിവർത്തനങ്ങൾ ഉണ്ടാക്കിയേക്കാം
1) എല്ലാവരോടും പുഞ്ചിരിയോടെ ഇടപഴകുക.
2) പെരുമാറ്റത്തിൽ ശാന്തത കൊണ്ടുവരാൻ ശ്രമിക്കുക.
3) യാത്രകളിൽ സഹയാത്രികരുമായി യോജിച്ചു പോകുക.
4) ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുക, റോഡിൽ മത്സരങ്ങൾ ഒഴിവാക്കുക.
5) genuine compliments മാത്രം നൽകുക.
6) ചിലപ്പോഴൊക്കെ വെറുമൊരു കേൾവിക്കാരനായി മാത്രം നിൽക്കുക.
7) ദിവസത്തിൽ പലപ്രാവശ്യം ‘Thankyou’ പറയുക .
8) പൊതുസ്ഥലങ്ങൾ ശുചിയാക്കി വെക്കാൻ ശ്രമിക്കുക.
സ്വയത്തോടും, ചുറ്റുപാടുകളോടും അനുകമ്പ കാണിക്കാൻ ഒരായിരം വഴികൾ നിങ്ങൾക്കുമുന്നിലുണ്ട്. ആ വഴികളിലൂടെ ഒരിക്കലെങ്കിലും സഞ്ചരിച്ചാൽ മാത്രമേ അവ നൽകുന്ന സുഖം അനുഭവിക്കാനാകൂ…
Its time…… to be really cool by really kind. ഹൃദയത്തിൽ നിന്നുള്ള കൊടുക്കൽ… അതെന്തുമാകട്ടെ, അതിനാദ്യം നിങ്ങളോട് നന്ദി പറയുന്നത് നിങ്ങളുടെ ഹൃദയം തന്നെയായിരിക്കും…..