ആത്മീയതയെന്നാൽ ആത്മാവിന്റെ ജ്ഞാനം, ഈശ്വര നോടുള്ള അടുപ്പം, നമ്മുടെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ആമുഖമാണ്, അതായത് ശരിയായ പ്രവൃത്തികളും , തെറ്റായ പ്രവൃത്തികളും ഏതെല്ലാമാണെന്ന് തിരിച്ചറിയുകയും അതിലൂടെ, ആത്മബോധത്തെക്കുറിച്ചുള്ള വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ശരിയായ പ്രവൃത്തികൾ തിരഞ്ഞെടുത്ത് നമുക്ക് എങ്ങനെ മനോഹരമായ ഒരു വിധി സൃഷ്ടിക്കാൻ കഴിയുമെന്നും ദൈവവുമായുള്ള ഒരു നല്ല ബന്ധം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയുമെന്നും മനസ്സിലാക്കുകയാണ്.നമ്മുടെ ഇപ്പോഴത്തെ ജീവിതത്തിൽ ആത്മീയത എന്തുകൊണ്ട് ആവശ്യമാണെന്നും അത് എങ്ങനെ വ്യത്യാസപ്പെടുത്തുമെന്നും നമുക്ക് നോക്കാം
ആത്മീയത പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്നു.
ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, അതേസമയം ആത്മശക്തി കുറയുന്നതിനാൽ അവയെ നേരിടാനുള്ള നമ്മുടെ ആന്തരിക പ്രതിരോധശേഷി അല്ലെങ്കിൽ ശക്തി കുറയുന്നുമുണ്ട്. ഈ രണ്ട് ഘടകങ്ങളും നമ്മുടെ മാനസിക സമ്മർദ്ദനില വർദ്ധിപ്പിക്കുകയും ജീവിതത്തെ കൂടുതൽ കൂടുതൽ ദുഷ്കരമാക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ദുഷ്‌കരമായ സാഹചര്യങ്ങളുടെ അർത്ഥം കണ്ടെത്താൻ ശക്തമായ ഒരു ആത്മീയ വീക്ഷണം നമ്മെ സഹായിച്ചേക്കാം. എല്ലാ ജീവജാലങ്ങളുടെയും പരസ്പര ബന്ധം തിരിച്ചറിയുന്ന ആത്മീയ പരിശീലനം, ബുദ്ധിമുട്ടുള്ള അനുഭവങ്ങളിലൂടെ വരുന്ന വിഷമത്തെ ചെറുക്കാൻ സഹായിക്കുന്നു. നമ്മുടെ സമ്മർദ്ദനില കുറയ്ക്കാനും ജീവിതം എളുപ്പമാക്കാനും കഴിയുന്ന ഏക പരിഹാരം ആത്മീയതയാണ്.
ഗവേഷകയായ ക്രിസ്റ്റിൻ നെഫ് പറയുന്നു,
“വീഴുന്ന നിമിഷങ്ങളിൽ പരാജയം പങ്കുവെക്കുന്നത് മനുഷ്യാനുഭവത്തിന്റെ ഭാഗമാണെന്ന് നമുക്ക് അനുകമ്പയോടെ ഓർമ്മിക്കാൻ കഴിയുമെങ്കിൽ, ആ നിമിഷം ഒറ്റപ്പെടലിനു പകരം ഒരുമയോടെ ഒന്നായി നിൽക്കാനും നമുക്കാവും. നമ്മുടെ പ്രശ്‌നഭരിതവും വേദനാജനകവുമായ അനുഭവങ്ങൾ, എണ്ണമറ്റ സമാനമായ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടെന്ന തിരിച്ചറിവിലൂടെ രൂപപ്പെടുമ്പോൾ, പ്രഹരങ്ങളെ നാം താനേ മയപ്പെടുത്തപ്പെടുന്നു.”
കൂടാതെ, നമ്മുടെ ജീവിതം വളരെ വേഗത്തിൽ കടന്നുപോകുന്നതിനാൽ, നമ്മുടെ ചിന്തകളുടെയും ആരോഗ്യത്തിന്റെയും സമ്പത്തിന്റെയും ബന്ധങ്ങളുടെയും റോളുകളുടെയും ഗുണനിലവാരം കുറഞ്ഞുവന്നുകൊണ്ടിരിക്കുന്നുമുണ്ട്, ഈ അഞ്ച് മാനങ്ങൾക്കും നമ്മുടെ ശ്രദ്ധ വീണ്ടും വീണ്ടും ആവശ്യമുള്ളതിനാൽ നാം ആശങ്കയിലും, ദുഃഖത്തിലും അകപ്പെടുന്നു. ആത്മീയ ജ്ഞാനം കേൾക്കുന്നതിലൂടെയും ധ്യാനം പരിശീലിക്കുന്നതിലൂടെയും മാത്രമേ ഈ ഘടകങ്ങളെല്ലാം പരിഹരിക്കാനും എല്ലാ പ്രശ്നങ്ങളിൽ നിന്നും അവയെ മുക്തമാക്കാനും കഴിയൂ.
സർവേശ്വരൻ നൽകിയ നിത്യ ലോക നാടകത്തിന്റെ ജ്ഞാനമനുസരിച്ച്, നമ്മുടെ ആത്മ യാത്രയുടെ അവസാനപാദത്തിലാണ് നാം എത്തി നിൽക്കുന്നത്. ഒരു നീണ്ട യാത്രക്കു ശേഷം ആത്മാവ് തന്നിലുള്ള ജ്ഞാനം, ഗുണങ്ങൾ, ശക്തികൾ, കഴിവുകൾ എന്നിവ നഷ്ടപ്പെട്ട് അശുദ്ധവും, നെഗറ്റീവും അശക്തവുമായി മാറിയിരിക്കുന്നു. ഭഗവാനുമായി കൂടിച്ചേരു ന്നതിലൂടെ, നമുക്ക് ഇവയെല്ലാം കൊണ്ട് സ്വയത്തെ നിറയ്ക്കാനും, ഒരു ചെറിയ കാലയളവിലേക്ക് ആത്മ ലോകത്തേക്ക് മടങ്ങിയതിനുശേഷം, വീണ്ടും നിരവധി ജന്മങ്ങളുടെ ഒരു പുതിയ യാത്ര ആരംഭിക്കാനും കഴിയും.
ഇന്ന്, നമ്മുടെ ശാരീരികഅവസ്ഥകളോട് നാം അത്രയധികം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, കാമം, കോപം, അത്യാഗ്രഹം, ആസക്തി, അഹങ്കാരം, അസൂയ, വെറുപ്പ്, ഭയം തുടങ്ങിയ ബലഹീനതകൾ നമ്മുടെ സ്വാഭാവിക സ്വഭാവമായി മാറിയിരിക്കുന്നു. കൂടാതെ, ആത്മസ്വരൂപത്തോടും, പരമാത്മാവുമായുള്ള നമ്മുടെ ആന്തരിക ബന്ധവും നഷ്ടപ്പെട്ടിരിക്കുന്നു. ആത്മീയതക്ക് മാത്രമേ ആത്മാവിനെ ശുദ്ധീകരിക്കാനും ഈ ആത്മീയ രോഗങ്ങളിൽ നിന്നും, ശാരീരിക രോഗങ്ങളിൽ നിന്നും നമ്മെ മുക്തമാക്കാൻ കഴിയൂ.
ആത്മീയ സമൂഹത്തിന് നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയും.
പല ആത്മീയ പാരമ്പര്യങ്ങളും ഒരു സമൂഹമായും, കൂട്ടായ്മയായും നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പള്ളിയിലോ, ധ്യാന ഗ്രൂപ്പിലോ പങ്കെടുക്കുന്നത് പോലുള്ള ആത്മീയ കൂട്ടായ്മകൾ സാമൂഹിക പിന്തുണയുടെ ഉറവിടങ്ങളാകാം, അത് സ്വന്തമാണെന്ന തോന്നൽ, സുരക്ഷ, നല്ല കൂട്ടുകെട്ടുകൾ എന്നിവ പ്രദാനം ചെയ്തേക്കാം. ശക്തമായ ബന്ധങ്ങൾ ക്ഷേമം വർദ്ധിപ്പിക്കുകയും, ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, അതുകൊണ്ടാണ് പള്ളിയിൽ പോകുന്നതും മെച്ചപ്പെട്ട ആരോഗ്യം, മാനസികാവസ്ഥ, ക്ഷേമം എന്നിവ തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയത്.
ആത്മീയതയിൽ തല്പര രായ വ്യക്തികൾ ആരോഗ്യകരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഒരു പ്രത്യേക ആത്മീയ പാരമ്പര്യം പാലിക്കുന്നത് പരോക്ഷമായ ശാരീരിക മാനസിക ആരോഗ്യത്തിന് ഗുണം നൽകിയേക്കാം, എന്തെന്നാൽ പല ആത്മീയ മാർഗങ്ങളിലും ശരീരത്തോട് ദയയോടെ പെരുമാറുന്നതിനെക്കുറിച്ചും, അനാരോഗ്യകരമായ പെരുമാറ്റങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചുമുള്ള നിയമങ്ങളുണ്ട്. ഈ തത്വങ്ങൾ കാരണം, ഒരു മതമോ, വിശ്വാസമോ പിന്തുടരുന്ന ഒരു വലിയ വിഭാഗം ആളുകൾ പുകവലിക്കുകയോ, മദ്യപിക്കുകയോ, കുറ്റകൃത്യങ്ങൾ ചെയ്യുകയോ, അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന സാധ്യത കുറവാണെന്നും സാമൂഹികവും, വ്യക്തിപരവുമായ സ്വയം പ്രതിരോധ ശീലങ്ങൾ പാലിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷണങ്ങൾ കാണിക്കുന്നു .
ആത്മീയത നമ്മെ കൂടുതൽ കാലം ജീവിക്കാൻ സഹായിച്ചേക്കാം.
ആത്മീയതയെയും മതപരമായ മനോഭാവത്തെയും മറ്റ് ആരോഗ്യ ഇടപെടലുകളുമായി താരതമ്യം ചെയ്ത ഒരു സമഗ്രമായ അവലോകനത്തിൽ, ശക്തമായ ആത്മീയകാഴ്ച്ച പ്പാടുകളുള്ള ആളുകളിൽ അകാല മരണം കുറവാണെന്ന് കണ്ടെത്തി. ആത്മീയതയുടെ ആരോഗ്യ നേട്ടങ്ങളുടെ വ്യാപ്തി അതിശയോക്തിപരമാണെന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, മതപരവും ആത്മീയവുമായ ആചാരങ്ങളും, മികച്ച ആരോഗ്യ ഫലങ്ങളും തമ്മിൽ ഒരു നല്ല ബന്ധമുണ്ടെന്ന് മിക്ക ഗവേഷകരും സമ്മതിക്കുന്നു.
ആത്മീയ പരിശീലനം വെറുമൊരു പരിശീലനമല്ല, മറിച്ച് ഒരു ജീവിതരീതിയാണ്. . ആത്മീയ ധ്യാനങ്ങളിൽ പങ്കെടുക്കുന്നതിലൂടെയും, പ്രകൃതിയുമായും നിങ്ങളുമായി ബന്ധപ്പെടുന്നതിലൂടെയും, മനസ്സമാധാനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിലൂടെയും, കൂടുതൽ സമാധാനത്തിനും സന്തോഷത്തിനുമുള്ള സാധ്യതകൾ നമ്മൾ ഏവരിലും വർദ്ധിക്കുന്നു.