ലേഖനങ്ങൾ

ഉറവിടം കണ്ടെത്താനുള്ള ശക്തി

നമ്മള്‍ രോഗഗ്രസ്ഥരായിരിക്കുമ്പോള്‍ രോഗകാരണം തോടിക്കൊണ്ട് ഡോക്ടര്‍ നമ്മളെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കുന്നു.പ്രാഥമിക പരിശോധനകളില്‍ രോഗകാരണം തിരിച്ചറിയാതെ വരുമ്പോള്‍ വിദഗ്ധ പരിശോധനകള്‍ക്കായുള്ള സന്നാഹങ്ങളൊരുക്കുന്നു. ഏതെങ്കിലും ഒരു പരിശോധനയിലൂടെ ഗോക്ടര്‍ രോഗ നിര്‍ണ്ണയത്തിലെത്തുന്നു. പിന്നെയാണ് ചികില്‍സ ആരംഭിക്കുന്നത്.ഇത്രയും ചെയ്യുന്നതെന്തുകൊണ്ടെന്നാല്‍ ഡോക്ടര്‍ക്ക് യുദ്ധം ചെയ്യാനുള്ളത് രോഗിയോടല്ല, രോഗ കാരണമായിരിക്കുന്ന എന്തോ ഒന്നിനോടാണ്.എന്നാല്‍ ജീവിതത്തില്‍ പലപ്പോഴും പല ദുര്‍ഘടനകള്‍ വന്നു ചേരുമ്പോള്‍ നമ്മള്‍ ആ ദുര്‍ഘടനക്ക് ഹേതുവായ വ്യക്തിയോടോ സാഹചര്യത്തിനോടോ പടവെട്ടാന്‍ തുടങ്ങുന്നു. അതിനാല്‍ പലപ്പോഴും പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു. ധര്‍മ്മത്തിന്‍റെ മൂലഗുണങ്ങളില്‍ ഏതോ ഒന്ന് വികലമാക്കപ്പെട്ടതിനാലാണ് അവിടെ ആ അവസ്ഥ വന്നുചേര്‍ന്നതെന്ന യാഥാര്‍ത്ഥ്യത്തെ കണ്ടെത്തുവാന്‍ ശ്രമിക്കാതെ പ്രശ്ന പരിഹാരങ്ങളിലേര്‍പ്പെടുമ്പോള്‍ ഈ വിപത്ത് സംഭവിക്കുക തന്നെ ചെയ്യും.കോപിക്കുന്നവരോട് തിരിച്ച് കോപിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. മുന്നിലുള്ള വ്യക്തിയുടെ ശിരസിന് തീ പിടിച്ചിരിക്കുകയാണ്. ആ വ്യക്തിയുടെ ഉളഅളില്‍ ഏതോ മൂല്ല്യങ്ങള്‍ ഉണങ്ങിക്കരിഞ്ഞതിനാലാണ് ആ ശിരസില്‍ അഗ്നിബാധയുണ്ടായതുതന്നെ.അതിലേക്ക് വീണ്ടും നമ്മള്‍ കനല്‍ കോരിയിടുമ്പോള്‍ വാസ്തവത്തില്‍ പ്രശ്നം പരിഹരിക്കപ്പെടുകയല്ല മറിച്ച് കാട്ടുതീയിന് ആളിപ്പടരുവാന്‍ അവസരമൊരുക്കുകയാണ് നമ്മള്‍.സാസ്കാരിക നായകന്‍മാര്‍ കൊലപാതകങ്ങളേയും അക്രമങ്ങളേയും അപലപിച്ച് ചര്‍ച്ചചെയ്യുന്നു എന്നാല്‍ അതിനെല്ലാം കാരണമായ കോപത്തേയോ അനുബന്ധ വികാരങ്ങളേയോ ചര്‍ച്ചക്കെടുക്കുന്നില്ല. സ്തീപീഢനങ്ങളെവിമര്‍ശിക്കുന്നവര്‍ പോലും കാമവികാരത്തിന്‍റെ അരാജകത്വത്തിനെ പരിഹരിക്കുവാന്‍ മനുഷ്യ മനസുകള്‍ക്ക് ക്ഷമത പകരുവാന്‍ ശ്രമിക്കുന്നില്ല. അതിനാല്‍ സമസ്യകള്‍ക്ക് കാരണമെന്തെന്ന് കണ്ടെത്തി പരിഹരിക്കാത്തതിനാല്‍ പരിഹാരങ്ങളെല്ലാം കുറ്റിവെട്ടല്‍ മാത്രമാകുന്നു. ദുര്‍വ്വികാരങ്ങളുടെ വേരുകള്‍ മനുഷ്യ മനസുകളില്‍ നിലനില്‍ക്കുന്നതിനാല്‍ സമസ്യകള്‍ വീണ്ടും തഴച്ചു വളരുന്നു. ഇവിടെയാണ് സാധനകള്‍ക്ക് പ്രസക്തിയേറുന്നത്. ആത്മ പരിവര്‍ത്തനത്തിന്‍റെ സാധ്യതകള്‍ തേടുന്ന സാധനകളാണ് നമുക്കാവശ്യം, ആഗ്രഹങ്ങളെ സാധിച്ചെടുക്കുവാനുള്ള പ്രാര്‍ത്ഥനാചാരങ്ങളല്ല. സാഹചര്യങ്ങളെ ഏകകാല ദര്‍ശിയായി നേരിടുന്നവര്‍ അതിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും ത്രികാല ദര്‍ശികള്‍ സാഹചര്യങ്ങളെ നേരിടുമ്പോള്‍ അവര്‍ സഫലത നേടും അവ്യക്ത ബാപ്ദാദഅഗ്നി ശമനസേനയിലെ സേവകര്‍ അനിബാധിതമായ ഭാഗത്തേക്ക് അടുക്കുന്നതിന് മുമ്പ് സ്വയം അഗ്നിബാധയേല്‍ക്കാത്ത വിധം മുന്‍കരുതലുകള്‍ സ്വീകരിക്കാറുള്ളതുപോലെ പ്രശ്നകലുഷിതമായ സാഹചര്യങ്ങളേയോ വ്യക്തികളേയോ സമീപിക്കുന്നതിന് മുമ്പ് നമ്മള്‍ ശാന്തതയുടേയും സഭ്യതയുടേയും കവചം ധരിക്കേണ്ടത് അനിവാര്യമാണ് അല്ലാത്ത പക്ഷം ആ സാഹചര്യം നമ്മളിലെ നന്‍മകളേയും വികലമാക്കുവാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ സമസ്യകള്‍ക്ക് സമാധാനം കണ്ടെത്തുവാനായി അവയുടെ ഉരവിടം കണ്ടെത്തുവാനുള്ള ശക്തിയെ നമ്മള്‍ പരിപോഷിപ്പിക്കേണ്ടിയിരിക്കുന്നു.എതിരിടേണ്ടത് സമസ്യയെ ആയിരിക്കണം അതിന്‍റ വാഹകരായ വ്യക്തിയേയോ സംഭവത്തേയോ ആയിരിക്കരുത്. 1.മിത്രതയോടെയുളള സമീപനം 2. ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷ നിലപാട് 3. സാഹചര്യങ്ങളില്‍ അലങ്കോലമാവാത്ത മനക്കരുത്ത് 4. സങ്കീര്‍ണ്ണതകളെ ലഘൂകരിക്കുന്ന സംസാര രീതി 5. സൂക്ഷ്മ ബുദ്ധി 6. അഭിപ്രായങ്ങളെ സമന്വയിപ്പിക്കുവാനുള്ള ശേഷി എന്നിവ പ്രതിസന്ധി ഘട്ടങ്ങളെ പരിഹരിക്കുവാന്‍ നമുക്ക് വളരെയധികം ആവശ്യമാണ്.

പുതിയ ലേഖനങ്ങൾ

wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
competition
മത്സരവും സഹകരണവും 
karma
കർമ്മം എന്നാൽ എന്താണ്?
WhatsApp Image 2025-04-13 at 8.55
വിഷു ആശംസകൾ
spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
Scroll to Top