ഒരു കുടത്തില്‍ എത്ര ജലം ഒഴിച്ചാലും നിറയുന്നില്ല എങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അതിന് ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കും. അതുപോലെത്തന്നെയാണ് മനസും. എന്തൊക്കെയുണ്ടായിട്ടും സംതൃപ്തി അനുഭവപ്പെടുന്നില്ല എങ്കില്‍ മനസൊരു ഓട്ടപ്പാത്രമായിരിക്കുന്നു എന്നാണര്‍ത്ഥം. അതായത് മനസിലെ നന്‍മകള്‍ ചോര്‍ന്നുപോയിരിക്കുന്നു. പകരം വിഷയാസക്തികളുടെ വിരകള്‍ അവിടെ പെരുകിയിരിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം നേടിയാല്‍ അന്ന് ഞാന്‍ സംതൃപ്തനാകും എന്ന് ആരും വിജാരിക്കേണ്ട. എന്തുകൊണ്ടെന്നാല്‍ അങ്ങനെ ഒരു ദിനം ഒരിക്കലും വരികയില്ല.ഭൂമി മുഴുവന്‍ സ്വന്തമാക്കാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍, ഇനി ഒരു പക്ഷേ ഭൂമിയെ അദ്ദേഹത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍…അന്നും അദ്ദേഹം അസംതൃപ്തനായിരിക്കും. എന്തു കൊണ്ടെന്നാല്‍ അന്ന് അദ്ദേഹം ചന്ദ്രനെ നോക്കി നിന്നുകൊണ്ട് ചിന്തിക്കുകയായിരിക്കും. എന്നാലും ഭൂമി മാത്രമല്ലേ എനിക്ക് സ്വന്തമായിട്ടുള്ളൂ എന്ന്.ആഗ്രഹമെന്ന ചങ്ങല അങ്ങനെയാണ്. അത് പുതിയ പുതിയ കണ്ണികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ തനിക്ക് നേടാനാവാത്തതിന്‍റെ ലിസ്റ്റ് നോക്കി അസംതൃപ്തനായി തുടരാതെ തനിക്ക് ഉള്ളതിന്‍റെ ലിസ്റ്റ് ഉണ്ടാക്കി അതില്‍ നോക്കി ആദ്യം സംതൃപ്തനാകൂ. ഒന്നിനും വേണ്ടി ശ്രമക്കാതെ പുരോഗതിയില്ലാതെ ജീവിക്കണം എന്നല്ല ഇതിനര്‍ത്ഥം. ഉണ്ടാകുന്ന ഓരോ പുരോഗതിയോയും ആസ്വദിക്കുവാനുള്ള ശ്രമമാണിത്.സ്വയം സംതൃപ്തനാകാത്ത വ്യക്തി സ്വയം അസ്വസ്ഥനാവുകയും സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. അതിനാല്‍ തൃപ്തനാകൂ… ഭൂമിയില്‍ നിന്ന് ലഭ്യമാകുന്ന സകലതും കൊണ്ട് നമ്മുടെ മനസ് നിറക്കാന്‍ ശ്രമിച്ചാലും അത് നിറയില്ല. അത്ര വലുതാണ് നമ്മുടെ മനസ്. അതിനെ നിറക്കാന്‍ ഈ പ്രപഞ്ചം പര്യാപ്തമല്ല. എന്നാല്‍ നമ്മുടെ ഹൃദയം നിറച്ചു തരുവാന്‍ ഈശ്വരന് ഒരു നിമിഷം മതി. ഈശ്വരനില്‍ രമിച്ചിരിക്കുന്നവനെ പ്രലോഭിപ്പിക്കുവാന്‍ ഈ ലോകത്തുള്ള ഒന്നിനെക്കൊണ്ടും സാധിക്കുകയുമില്ല.ഒന്നുമില്ലാത്ത ചിലര്‍ സ്വയം സംതൃപ്തനാകുവാന്‍ എന്നും എന്തെങ്കിലും കാരണം കണ്ടെത്തുന്നു.എല്ലാമുള്ള ചിലര്‍ അസംതൃപ്തനാകുവാന്‍ എന്നും എന്തെങ്കിലും കാരണം കണ്ടെത്തുന്നു.
ലേഖനങ്ങൾ
തൃപ്തനാകാനുള്ള ശക്തി
No posts found