സാക്ഷാത് എന്നാൽ അർഥം – യഥാർത്ഥംകാരം എന്നാൽ – അറിയൽസാക്ഷാത്കാരമെന്നാൽ യാഥാർഥ്യം അറിയൽഒരാളെ കണ്ടിട്ടാണോ നമ്മൾ യാഥാർഥ്യം അറിയുക. അതോ അയാളുടെ കൂടെ ജീവിച്ചു പഠിച്ചിട്ടാണോ അറിയുക.ഈശ്വരനെയോ മറ്റെന്തെങ്കിലും ദിവ്യമായ കാര്യത്തെയോ കണ്ടിട്ടല്ല നമ്മൾ അറിയേണ്ടത്, അനുഭവിച്ചിട്ടാണ്.അറിയാനും അനുഭവിക്കുവാനും ബോധമനസിനെ ആശ്രയിക്കുമ്പോൾ വ്യക്തമായ ഒന്നും തീരുമാനിക്കുവാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ ബോധ മനസ് എപ്പോഴും സംശയങ്ങളെ ഉണ്ടാക്കും. മാത്രമല്ല ബോധമനസിൽ ഭാഷ, സ്ഥലം, സമയം എന്നിവയുടെ ലിമിറ്റേഷൻസ് ഉണ്ട്. ഉപബോധമനസിലാണ് സത്യങ്ങളെ തിരിച്ചറിയുവാനുള്ള കല കിടക്കുന്നത്. അതിനാൽ ഉപബോധ മനസ്സിൽ തെളിയുന്ന സത്യജ്ഞാനബോധത്തെ സാക്ഷാത്കാരം എന്ന് വിളിക്കാം. അതായത് അറിയേണ്ട ജ്ഞാനം മുഴുവനും ഒരു ഇമേജ് ആയി കാണുന്നു എന്ന് അർഥം. ആ ഇമേജിൽ നിന്ന് ജ്ഞാനം ഗ്രഹിക്കുമ്പോൾ ഒരുപാട് പറയുവാൻ ഉണ്ടാകും. ആ ഇമേജ് കാണാനുള്ള മനഃശുദ്ധി ദൈവീകമായ ഒരു അനുഗ്രഹമായി കരുതുന്നതിനാൽ ആണ് അത് ദൈവം നൽകുന്നു എന്ന് പറയുന്നത്. അല്ലാതെ ദൈവത്തിനു ഇതിൽ ഡയറക്റ്റ് ഇടപാടില്ല. രണ്ടു ബുദ്ധിയുണ്ട് നമ്മൾക്ക്.1 സാമാന്യ ബുദ്ധി2 പ്രചോദിത ബുദ്ധി.സാമാന്യ ബുദ്ധികൊണ്ട് അറിയുവാനേ കഴിയൂ പ്രചോദിത ബുദ്ധി കൊണ്ടാണ് അനുഭവവും സാക്ഷാത്കരിക്കലും ഉണ്ടാകുന്നത്. പ്രചോദിത ബുദ്ധി ഉണ്ടാകണമെങ്കിൽ ബുദ്ധിയിൽ അത്രക്കും ദൈവീകമായ ദാഹം ഉണ്ടാകണം. അത് കൊണ്ടാണ് എല്ലാവര്ക്കും സാക്ഷാത്കാരം ഉണ്ടാകാത്തത്. ദാഹം ഉണ്ടായാൽ പോലും ബുദ്ധി ശുദ്ധമല്ലെങ്കിൽ സാക്ഷാത്കാരത്തിൽ അജ്ഞാനം തെളിയും. അത് അന്ധവിശ്വാസങ്ങളെ വളർത്തും. ആത്മീയമായ അറിവും ആസക്തിയും നിങ്ങളെ മെല്ലെ സാക്ഷാത്കാരത്തിലേക്കു നയിക്കും. ഈശ്വരനെ പൂർണ്ണമായി അറിയുവാൻ നമുക്ക് എളുപ്പത്തിൽ സാധ്യമല്ല. എന്നാൽ അംഗീകരിക്കുവാൻ എളുപ്പമാണ്. നമ്മുടെ അമ്മയെ നമ്മൾ ആദ്യം അമ്മയെന്ന് അംഗീകരിക്കുകയല്ലേ ചെയ്തത്. പിന്നെ വളർന്നു വലുതായപ്പോഴല്ലേ അമ്മയെക്കുറിച്ചു അറിയുവാൻ തുടങ്ങിയത്. അതുപോലെ ഈശ്വരനെ അറിഞ്ഞിട്ടല്ല അംഗീകരിക്കുക. അംഗീകരിക്കുമ്പോഴഗാണ് അറിയാൻ കഴിയുക. ഈ രണ്ടു കാര്യങ്ങളും ഒരുമിക്കുന്ന സമയത്താണ്. ശുദ്ധ ബുദ്ധിയിൽ സാക്ഷാത്കാരം നടക്കുന്നത്. അറിവില്ലാത്ത ദർശനവും …..ദർശനത്തിൽ എത്താത്ത അറിവും വ്യർത്ഥം ആണ്.
ലേഖനങ്ങൾ
എന്താണ് സാക്ഷാത്കാരം
No posts found