ലേഖനങ്ങൾ

Repetition, Repetition, Repetition..

ആവർത്തനത്തിന്റെ   സ്വാധീനം വളരെ പ്രസിദ്ധമാണ്. നമ്മുടെ രാഷ്ട്രീയ പ്രവർത്തകർ വളരെ ആസൂത്രിതമായി ഭാഷയെ പലതരത്തിൽ ആവർത്തിച്ചാവർത്തിച്ച്   അവർ ഉദ്ദേശിക്കുന്ന കാര്യത്തിനെ  നമ്മളിലേക്കെത്തിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലേ…എന്നാൽ വളരെ പെട്ടെന്ന് തന്നെ അവർ പറയുന്നതെല്ലാം കെട്ടിച്ചമച്ചതും, പൊള്ളയായതുമായ കാര്യങ്ങളാണെന്ന് നമുക്ക് മനസ്സിലാകാറുമുണ്ട്. ടിവിയിലും, റേഡിയോയിലും  ആവർത്തിച്ചു വരുന്ന പരസ്യ വാചകങ്ങളും, പരസ്യ ഗാനങ്ങളും എത്ര അലോസരപ്പെടുത്തുന്നവയാണെങ്കിലും അവ നമ്മുടെ മനസ്സിൽ പതിഞ്ഞു നിൽക്കാറുണ്ട്.  ആവർത്തനത്തിലൂടെ പരസ്യ നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നതും അതുതന്നെയാണ്.

ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന പല inspirational quotes ഉം  നമ്മെ  വളരെ സന്തോഷവാൻമാരാക്കാറുണ്ട്, ഇരുത്തി ചിന്തിപ്പിക്കാറുമുണ്ട്, എന്നാൽ ആരെങ്കിലും ഇതേ quote വീണ്ടും വീണ്ടും പറയുകയാണെങ്കിൽ  നമുക്ക് മടുക്കാൻ തുടങ്ങും.

ഇതുപോലെ തന്നെയാണ്, “അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, ഇങ്ങനെ പെരുമാറണം…….” എന്നിങ്ങനെയുള്ള ഉപദേശങ്ങളും നമുക്ക് കേട്ടു മടുക്കുന്നത്. എന്നാൽ, നമുക്ക് പ്രിയപ്പെട്ട ഒരു ഗാനം…. അത് എത്ര പ്രാവശ്യം കേട്ടാലും നമുക്ക് മടുപ്പ് തോന്നാറില്ല…..

ആരെങ്കിലും നമ്മെ പ്രശംസിക്കുകയോ, അഭിനന്ദിക്കുകയോ  ചെയ്യുകയാണെങ്കിൽ നമുക്ക് മടുക്കുന്നില്ല, ആ പ്രശംസ വീണ്ടും വീണ്ടും കേൾക്കാനാണ് നമ്മൾ ആഗ്രഹിക്കുക.

അതേസമയം, ആരെങ്കിലും നിങ്ങളെ അപമാനിക്കുകയാണെ  ങ്കിൽ നിങ്ങൾക്ക് ചെവിപൊത്തി അവിടെ നിന്നും പോകാൻ തോന്നും… ശരിയല്ലേ……

ആവർത്തനത്തിന് നിങ്ങളുടെ preferences ഉം ആയി  വളരെയധികം ബന്ധമുണ്ട്.  കേൾക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നത് നമ്മളെ വളരെയധികം അൺ കംഫർട്ടബിൾ ആക്കാറുണ്ട്. അതുകൊണ്ട് സുഖകരവും, തൃപ്തികരവുമായ കാര്യങ്ങൾ മാത്രം കേൾക്കാൻ നമ്മൾ ആഗ്രഹിക്കുന്നു, ശ്രദ്ധിക്കുന്നു… യഥാർത്ഥത്തിൽ ആവർത്തനം ഏതെങ്കിലും വിധത്തിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ,   അത് നെഗറ്റീവോ പോസിറ്റീവോ  ആയിക്കൊള്ളട്ടെ,  സ്വയം ഒന്ന് ശ്രദ്ധിക്കാനുള്ള ഒരു സൂചനയായി അതിനെ കണക്കാക്കാം. ഒരേ കാര്യം വീണ്ടും വീണ്ടും കേൾക്കുന്നത് നിങ്ങളെ ശല്യപ്പെടുത്തുന്നത് പോലെ തോന്നുന്നുവെങ്കിൽ, ആ  വാക്കുകൾക്ക് പിന്നിൽ നിങ്ങൾക്കുവേണ്ടി ഒളിഞ്ഞിരിക്കുന്ന പാഠത്തെ  മനസ്സിലാക്കിയെടുക്കുക , എന്നിട്ട് അവയിൽ നിന്നും നിങ്ങളുടെ ശ്രദ്ധ പിൻവലിക്കുക.

ആത്മാവ് സദാസമയവും പുതുമ തേടി നടക്കുന്ന ഒന്നാണ്. പുതിയതായി പഠിക്കാൻ കിട്ടുന്നതെന്തും   ആത്മാവിന് പ്രിയപ്പെട്ടതുമാണ്.ഉദാഹരണത്തിന്, നേരത്തെ നമ്മൾ പറഞ്ഞ inspirational quote മറന്നു എന്നിരിക്കട്ടെ, കുറച്ചു മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം വീണ്ടും അത് കേൾക്കുമ്പോൾ നിങ്ങളിൽ  ആദ്യതവണ ആ quote കേട്ടപ്പോൾ ഉളവായ അതേ പ്രതീതി ഉണ്ടാകാറുണ്ട് .

ബന്ധങ്ങളും ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാണ്. നിങ്ങളെ സഹനശക്തിയുടെ പാരമ്യതയിൽ എത്തിക്കുന്നതുവരെയും  ആളുകൾ നിങ്ങളെ അലോസരപ്പെടുത്തിക്കൊ ണ്ടിരിക്കും. ഒരു കൊച്ചു കുട്ടിയുടെ ഒരേപോലെയുള്ള പെരുമാറ്റം നിങ്ങൾക്ക് മനസ്സിലാകും, കാരണം കുട്ടി തന്റെ നിഷ്കളങ്കത കാരണമാണ് അങ്ങനെ പെരുമാറുന്നത്. എന്നാൽ മുതിർന്നവരുടെ കാര്യം അങ്ങനെയല്ല.

പലപ്പോഴും നമ്മൾ repeating  ആയ സാഹചര്യങ്ങളിലും  അകപ്പെട്ടു പോകാറുണ്ട്. ജോലിസ്ഥലത്ത് ഒരു പ്രത്യേക വ്യക്തിയുമായി യോജിച്ചു പോകാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെന്നിരിക്കട്ടെ, നിങ്ങൾ ആ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നു.എന്നാൽ, അവിടെയും നിങ്ങൾക്ക് മേൽപ്പറഞ്ഞ ബുദ്ധിമുട്ട് വീണ്ടും ഉണ്ടാകാൻ തുടങ്ങുന്നു. പുതിയ സ്ഥലവും, പുതിയ ആൾക്കാരും ആയിട്ടുകൂടി പഴയ സിറ്റുവേഷൻ വീണ്ടും നിങ്ങൾക്ക് നേരിടേണ്ടിവരുന്നു.ഇവിടെ ആരാണ് യഥാർത്ഥത്തിൽ പ്രോബ്ലം? ആദ്യത്തെ സിറ്റുവേഷനിൽ നിന്നും നിങ്ങൾ ഒരു  പാഠമുൾക്കൊണ്ടി  രുന്നുവെങ്കിൽ,പിന്നീടുള്ള  പ്രോബ്ലംസ് ഒരുപരിധിവരെ ഒഴിവാക്കാമായിരുന്നു. പാഠം ഉൾക്കൊള്ളാത്തതു  വരെ ഇതേ സാഹചര്യം നിങ്ങൾ  തിരഞ്ഞെടുക്കുന്ന എല്ലാ ജോലിസ്ഥലങ്ങളിലും  നേരിടേണ്ടിവരും.

What i resist or reject, persist and dejects.

ഞാൻ അവഗണിക്കുന്നതും, വേണ്ടെന്നുവയ്ക്കാൻ ആഗ്രഹിക്കുന്നതുമായതെന്തും  എന്നിൽ വിടാതെ പിടിച്ചു നിൽക്കുകയും എന്റെ മനസ്സ് മടുപ്പിക്കുന്ന വിധം അധൈര്യപ്പെടുത്തുകയും ചെയ്യും. ചെറുത്തുനിൽപ്പ് എന്നത് ഒരു നെഗറ്റീവായ സ്വഭാവമാണ്. ചെറുത്തുനിൽക്കൽ  ഒരിക്കലും ആത്മാവിനെ ശക്തിശാലിയാ കാൻ സഹായിക്കുന്നില്ല.പകരം, ഒരിക്കൽ സ്വീകരിക്കാനും, അഭിനന്ദിക്കാനും പഠിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ നിന്നും പ്രതിരോധിക്കുക എന്ന വാക്കുതന്നെ  കളമൊഴിയും. നിങ്ങളിലേക്കെത്തുന്ന എന്തിനെയും പുതുമയെ സ്വീകരിക്കുന്ന അതേ മനസ്സോടെ കാണുമ്പോൾ ഓരോ ചുവടിലും ഉന്നതിയും, സന്തോഷവും നിങ്ങൾക്ക് അനുഭവമാകും. പിന്നെ നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാം ഒരു മായാജാലം  പോലെ മാറുന്നത് കാണാനാകും.

Its time…… ഓരോ സാഹചര്യങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളുക. അപ്പോൾ പിന്നെ repeating ആയി ഒന്നും നിങ്ങളെ ശല്യപ്പെടുത്തുകയില്ല.

spiritulpath
നിങ്ങൾ ശരിയായ ആത്മീയ പാതയിലാണോ?
young woman fasting and praying
ഉപവാസം
integrity
ജോലിസ്ഥലത്തെ സത്യസന്ധത
spirituality
ആത്മീയതയുടെ ആവശ്യകത
Shiv-Ratri
മഹാശിവരാത്രി.. കാലം മറപ്പിച്ച ചില മഹാ രഹസ്യങ്ങൾ
mind power
ശാരീരിക അസുഖങ്ങളെ മനശക്തിയിലൂടെ അതിജീവിക്കുക
anger
കോപത്തെ മറികടക്കുക
dont worry
Don't worry - its not personal.
YOUTHDAY
ദേശീയ യുവജനദിനം
11-Signs-You-Have-Strong-Intuiti
Follow your Intuition
1 2 3 9
Scroll to Top