പാഴാക്കുക എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? ഒരാൾ ദുർവ്യയം ചെയ്യുന്ന ഒരു വസ്തു, മറ്റൊരാൾക്ക് ജീവിക്കാൻ അനിവാര്യമായ സാധനമോ, സാഹചര്യമോ ആകാം. Waste,junk, garbage, trash എന്നിവയെ dictionary യിൽ നിർവചിച്ചിരിക്കുന്നത്- അനാവശ്യമോ, ആഗ്രഹിക്കാത്തതോ ആയ ഒരു വസ്തു എന്നാണ്. അനാവശ്യവും ആഗ്രഹിക്കാത്തതുമായ വസ്തുക്കൾ, അപ്പോൾ പിന്നെ ഓരോ ആഴ്ചയും പുതിയ വസ്ത്രങ്ങൾ വാങ്ങിക്കണോ, ഓരോ മൂന്നു വർഷം കൂടുമ്പോഴും കാർ മാറ്റണോ, പിന്നെ കഴിക്കാം എന്ന് കരുതി പലതും ഫ്രിഡ്ജിൽ വാങ്ങി വെക്കേണ്ടതുണ്ടോ?
ഇനി നമുക്ക് കുറച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകളിലേക്ക് പോകാം.
* ലോകത്ത് മുഴുവനുമായി 6,29706632 ton പാഴ്‌വസ്തുക്കൾ കൂടിക്കിടക്കുന്നുണ്ട്. ഇവയുടെ എണ്ണം വർഷംപ്രതി കൂടി വരികയും ചെയ്യുന്നു.
* പാഴായിപ്പോവുകയും, പാഴാക്കിക്കളയുകയും ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങളുടെ അളവ് ലോകത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന ധാന്യങ്ങളുടെ പകുതിയോളം വരുന്നു.
* ഈ വർഷം 212685503 ton ഭക്ഷണം ലോകത്താകമാനമായി പാഴാക്കി കളഞ്ഞു.
*Food and agriculture organization of united Nation ന്റെ കണക്കുകൾ പ്രകാരം 805 ദശലക്ഷം ആളുകൾ ലോകത്ത് പട്ടിണി കിടക്കുന്നുണ്ട്.
“ഉപയോഗിക്കാതെ കളയുക” എന്നത് വളരെ സാധാരണമായ ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ചില രാജ്യങ്ങളുടെ സംസ്കാരം തന്നെ ഇങ്ങനെയാണ്. എന്നാൽ ചിലയിടത്തോ, പഴയ കാർ ടയറുകൾ, ധാന്യങ്ങളുടെ ചാക്കുകൾ, തുരുമ്പിച്ചു തുടങ്ങിയ ടിൻ ഷീറ്റുകൾ എന്നിവകൊണ്ട് ആളുകൾ ചെറിയ വീടുകൾ ഉണ്ടാക്കി താമസിക്കുന്നു. ഒരാൾ കളയുന്നത് മറ്റൊരാൾക്ക് അനിവാര്യമായ വസ്തുവായി മാറുന്നത് ഇ ങ്ങനെയാണ്.
നമ്മുടെ മാനസിക നിലക്ക് കാര്യമായ എന്തൊക്കെയോ പ്രശ്നങ്ങൾ വന്നു ചേർന്നിട്ടുണ്ട്. Waste ആക്കുക എന്നത് ലോകം സ്വീകരിച്ചു കഴിഞ്ഞ ഒരു കാര്യം മാത്രമല്ല അത് വളരെ respectable ആയി കാണുന്ന രാജ്യങ്ങളും, ജനങ്ങളുമുണ്ട്. കോലാലംപൂരിൽ കഴിഞ്ഞ വർഷത്തെ റമദാൻ കാലത്ത് 27000 ടൺ ഭക്ഷണം വേസ്റ്റ് ആയി കളഞ്ഞിരുന്നു. ദീനാനുകമ്പ ക്ക് അതിയായ മഹത്വം നൽകുന്ന ഒരു ഉത്സവ മാസത്തിലാണ് ഇത് എന്നോർക്കുക. ഇത്രയും ഭക്ഷണം ഏകദേശം 180 million ആളുകളുടെ വിശപ്പടക്കാൻ ഉപയോഗിക്കാമായിരുന്നു. ഭക്ഷണം കളയുക എന്നത് ആത്മീയ യാത്രയിൽ സഞ്ചരിക്കുന്നവർക്ക് ഒരിക്കലും സ്വീകാര്യമല്ലാത്ത ഒരു കാര്യമാണ്.
കാലങ്ങളായി നമ്മൾ കടലിലേക്ക് തള്ളുന്ന ചെറിയ ചെറിയ പ്ലാസ്റ്റിക് കഷണങ്ങൾ നമ്മുടെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല അവ മത്സ്യങ്ങളെ ക്കാളധികമായി കടലിൽ അടിഞ്ഞുകൂടി നിൽക്കുന്നുമുണ്ട്.
നമ്മൾ ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ശരിക്ക് ബോധവാന്മാരായാൽ മാത്രമേ എന്തും വ്യർത്ഥമാക്കുന്ന ഈ ബോധംകെട്ട മന:സ്ഥിതി മാറുകയുള്ളൂ. നമ്മൾ ഓരോരുത്തരും ബോധവാന്മാരാകണം. വേണ്ടാത്ത എന്തിനേയും “കളയുക” എന്നത് നമ്മുടെ മനസ്സിൽ ഒരു സാധാരണ കാര്യമെന്നതുപോലെ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. അതുകൊണ്ട്, നമ്മുടെയും, ലോകത്തെ ചിന്താഗതി തന്നെ മാറ്റേണ്ടത് അത്യാവശ്യമാണ്. നമ്മൾ ഭക്ഷണം പാഴാക്കിക്കളയുന്നുവെങ്കിൽ പിന്നെ നമ്മൾ മറ്റു പല വസ്തുക്കളും വ്യർത്ഥമാക്കും എന്നത് ഉറപ്പാണ്. സമയം, നമ്മുടെ opportunities അങ്ങനെ നമ്മുടെ ശരിയായ പല കഴിവുകളും പതുക്കെ വേസ്റ്റായി പോകാൻ തുടങ്ങുന്നു.
Stop wasting Food -: ഭക്ഷണം കളയുന്നത് നിർത്തൂ……. നമുക്ക് എല്ലാവർക്കും ആവശ്യമുള്ളത്ര ഭക്ഷണം ഈ പ്രകൃതിയിലുണ്ട്. പാഴാക്കാതെ വേണ്ടവിധത്തിൽ ഉപയോഗിക്കുക മാത്രമേ വേണ്ടൂ. ഭക്ഷണം സൂക്ഷിച്ചു വെക്കുകയും, പങ്കിട്ടു കഴിക്കുകയും ചെയ്യുക. നമ്മൾക്ക് ലഭിക്കുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളും നമുക്ക് പ്രകൃതി മാതാവ് കനിഞ്ഞനുഗ്രഹിച്ച് നൽകുന്നവയാണ്. ഇക്കാര്യം ഒരിക്കലും മറക്കരുത്. നമുക്ക് കിട്ടിയ അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിച്ച് ശരിയായി ഉപയോഗിക്കാതിരുന്നാൽ, ഭൂമിദേവിയെ മാലിന്യങ്ങൾ കൊണ്ട് നിറച്ചാൽ, നമ്മുടെ പ്രവൃത്തികൾക്ക് അനുസൃതമായ ഒരു തിരിച്ചടി എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. We will reap what we sow!
കഴിക്കാനാവുന്ന അത്ര ഭക്ഷണം മാത്രം പ്ലേറ്റിൽ എടുക്കുക. നിങ്ങൾ പ്ലേറ്റിലേക്ക് ഇട്ടു കഴിഞ്ഞാൽ പിന്നെ വേറെ ആർക്കും അത് ഉപയോഗിക്കാൻ ആവില്ലല്ലോ… എപ്പോഴും ഒരു ചെറിയ പ്ലേറ്റിൽ ചെറിയ ചെറിയ ഭാഗങ്ങളായി എടുത്ത് കഴിക്കുക. ഇങ്ങനെ ഒന്ന് ശ്രദ്ധയോടെ ചെയ്തു നോക്കൂ, ആവശ്യമെങ്കിൽ നിങ്ങൾക്ക് വീണ്ടും എടുത്ത് കഴിക്കാം . ചില സമയത്ത് നമ്മുടെ കണ്ണുകൾ വയറിനെക്കാൾ വലുതാണ് എന്ന് തോന്നിപ്പോകും. അതുകൊണ്ട് കാണുന്നതെന്തും കഴിക്കുന്നതിനു പകരം, കഴിക്കുന്ന ഭക്ഷണത്തിന് ഒരു അളവ് നിശ്ചയിക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് വാങ്ങിക്കേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് എപ്പോഴും കയ്യിൽ കരുതണം എന്നിട്ട് അതനുസരിച്ച് ഷോപ്പിംഗ് ചെയ്യൂ.
Stop wasting Money-:
“നിങ്ങളുടെ കയ്യിൽ ഒരുപാട് പണംമുണ്ടെങ്കിൽ അത് എനിക്ക് തരൂ, നിങ്ങൾക്കായി അത് എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കണം എന്ന് ഞാൻ കാണിച്ചു തരാം”. ധനം ഒരേസമയം സമ്പത്തും, ഊർജവുമാണ്. ഒരാൾ കൃത്യമായി ഉപയോഗിക്കുന്നത് വരെ പണത്തിന് മൂല്യം ലഭിക്കുന്നില്ല. ധനം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ പണം മാത്രമാണ് എല്ലാം എന്ന് ഒരിക്കലും കരുതരുത്. നിങ്ങളുടെ കയ്യിലുള്ള പണം കൊണ്ട് എന്തെല്ലാം മൂല്യവത്തായ കാര്യങ്ങൾ വാങ്ങാനും സന്തോഷത്തോടെ ഉപയോഗിക്കാനും കഴിയും എന്ന് നോക്കൂ…. ഇതു മാത്രമല്ല കുറച്ച് പണം മറ്റുള്ളവർക്ക് സഹായകമാകുന്ന രീതിയിലും ഉപയോഗിക്കാൻ പഠിക്കുമ്പോൾ ആ ഊർജ്ജം നിങ്ങളിലേക്ക് ഒഴുക്കുന്ന സംതൃപ്തിയെ കാണാനാകും. പണം, വിഭവ സമ്പത്തുകൾ എന്നിവ പാഴാക്കുക എന്നാൽ നിങ്ങൾ അതിന് വിലകൽപ്പിക്കുന്നില്ല എന്നാണർത്ഥം. അപ്പോൾ പിന്നെ, നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് പണം നിങ്ങൾക്ക് ഉപകരിക്കില്ല.
Stop Wasting Time-:
ചിലവായിപ്പോയ പണത്തെ നമുക്ക് വീണ്ടും സമ്പാദിക്കാനാ കും. എന്നാൽ,നിങ്ങളുടെ കയ്യിൽ നിന്നും പോയകാലത്തെ നിങ്ങൾക്ക് ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല. നിങ്ങളുടെ 20 -40 വയസ്സ് ഒരിക്കലും നിങ്ങൾക്ക് തിരികെ കിട്ടുകയില്ല. അതുകൊണ്ട്, നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഇപ്പോൾ തന്നെ ചെയ്യൂ.സമയം പാഴാക്കി ഇരിക്കുന്ന ശീലം നിർത്തൂ. കഴിഞ്ഞുപോയ സമയത്തെക്കുറിച്ച് വിഷമിച്ചിരിക്കരുത്.
നിങ്ങൾക്ക് താല്പര്യമുള്ള കാര്യങ്ങൾ സ്വയം മുൻകൈയെടുത്തു ചെയ്യാൻ തുടങ്ങുക. കാലം മാറി, കാര്യങ്ങൾ മാറുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ കയ്യിലുള്ള നിങ്ങൾക്കു ലഭിച്ചിട്ടുള്ള സമയത്തെ ശ്രദ്ധയോടെ manage ചെയ്യാൻ പഠിക്കുക. പത്ത് വാക്കുകൾ ആവശ്യമുള്ളിടത്ത് രണ്ടു വാക്കിൽ കാര്യം പറയാൻ പഠിക്കൂ, പറഞ്ഞ കാര്യങ്ങൾ repeat ചെയ്യരുത്….
Stop repeating Yourself!
ആവശ്യങ്ങളെ പ്രാധാന്യമർഹിക്കുന്നവ എന്നും, അത്യാവശ്യങ്ങൾ എന്നുമായി തരംതിരിക്കുക. എന്നിട്ട്, അതനുസരിച്ച് നിങ്ങളുടെ സമയം അവക്കായി മാറ്റിവെച്ചു നോക്കൂ… ഓഫീസിലെ ഒരു ജോലി urgent ആയിരിക്കും. എന്നാൽ നിങ്ങളുടെ കുട്ടികൾക്കായി സമയം ചെലവഴിക്കുന്നത് വളരെ Important ആണ്, അല്ലെങ്കിൽ അവരുടെ സ്കൂളിലെ parent teachers meeting ന് പോകുന്നത് important ആണ്. അവസാനമായി, നിങ്ങൾക്ക് വേണ്ടിയും കുറച്ചു സമയം മാറ്റിവെക്കാൻ ശീലിക്കണം. അവനവനു വേണ്ടി ചിലവഴിക്കുന്ന മൂല്യവത്തായ ഓരോ നിമിഷങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ പ്രാധാന്യമുള്ള പല മാറ്റങ്ങളും കൊണ്ടുവരാനാകും. നമുക്ക് സ്വയം മനസ്സിലാക്കാൻ കഴിയുമ്പോഴാണ് ജീവിതത്തെ ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിക്കുന്നത്.
Stop wasting Natural Resources -:
Don’t waste Water!!! ജലം ടാപ്പിൽ നിന്നും ഒലിച്ചു പോകുന്ന ആ നിമിഷം മുതൽ അത് waste ആവുകയാണ്. അതുകൊണ്ട് ആവശ്യമനുസരിച്ച് കുറച്ചുമാത്രം വെള്ളം ഉപയോഗിച്ച് ശീലിക്കുക. ലൈറ്റുകളും, മറ്റ് വൈദ്യുതോ പകരണങ്ങളും ഉപയോഗിക്കാതിരിക്കുമ്പോൾ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക. ആവശ്യത്തിലധികം സമയം കാർ നിർത്തി ഇടേണ്ടി വരുമ്പോൾ എൻജിൻ ഓഫ് ചെയ്യുക. ഇതിലൂടെ നിങ്ങൾക്ക് വായുമലിനീകരണം തടയാനാവും. നമ്മുടെ ചില ചിന്താഗതികൾ മാറ്റുമ്പോൾ തന്നെ പലതും സാധ്യമാകും. Supermarket കളിലും, shop കളിലും ഫ്രീയായി തന്നു കൊണ്ടിരുന്ന plastic carry bags ഇപ്പോൾ നിരോധിച്ചു കഴിഞ്ഞു. പണം കൊടുത്ത് carry bags വാങ്ങേണ്ടി വന്നപ്പോൾ, നമ്മൾ വളരെ ശ്രദ്ധയോടുകൂടി മറക്കാതെ വീട്ടിൽ നിന്നും ബാഗ് കൈയിൽ കരുതാൻ തുടങ്ങി. ഇങ്ങനെ ഓരോ നിയമങ്ങൾ വരുമ്പോൾ മാത്രം നമ്മൾ ഈ ലോകത്തിന്റെ സുരക്ഷക്കായി നിലകൊള്ളുവാൻ തുടങ്ങുന്നത് എന്തുകൊണ്ടാണ്? ഈ പ്രപഞ്ചമാണ് നമ്മുടെ വീട്. നമുക്ക് ഇവിടെ മാത്രമേ നിലനിൽക്കാനാവൂ…
നമ്മുടെ സ്വാർത്ഥത നമ്മുടെ നാശത്തിന് വഴി തെളിയിക്കുന്നു.
മാതൃകകളും, ആദർശങ്ങളും പ്രസംഗിക്കുന്നതിന് പകരം നമുക്ക് ഒഴുക്കിനെതിരെ നീന്താൻ ശ്രമിച്ചു കൂടെ… മറ്റുള്ളവർ എന്ത് ചെയ്യുന്നു, എന്ത് പറയും എന്നൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല. നിങ്ങളുടെ മനസ്സ് പറയുന്നതനുസരിച്ച് മുന്നോട്ടുപോകാം. ഓരോ ദിനത്തിന്റെയും അന്ത്യത്തിൽ കുറ്റബോധം കൊണ്ട് തല കുനിക്കണമോ, അതോ സത്കർമങ്ങളുടെ തലയെടുപ്പിൽ നിൽക്കണോ എന്ന് നമ്മളോരോരുത്തരും മാത്രം ചിന്തിക്കേണ്ട കാര്യമാണ്.
ശരിയായ പുരോഗമനം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഒരു ഉത്തരവാദിത്തബോധമുള്ള ഉപഭോക്താവാകണം. Reduce,Recycle, Reuse, Rot( കേടായ ഭക്ഷണം compost വളമാക്കാം ) , Refuse- നിങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടാ തിരിക്കുക.Reap- മുകളിൽ ഉള്ളവയെല്ലാം ശ്രദ്ധിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ അധ്വാനഫലം കൊയ്തെടുക്കാനാകും.
Stop Wasting Thoughts-:
നേരത്തെ പറഞ്ഞ എല്ലാ waste കളും തുടങ്ങുന്നത് നമ്മുടെ waste thoughts ൽ നിന്നുമാണ്. ഒരു ദിവസം എത്ര ചിന്തകൾ നമ്മൾ waste ആക്കാറുണ്ട്? ചില പഠനങ്ങളിൽ പറയുന്നത് , നമുക്ക് ഒരു ദിവസം ഏകദേശം 60,000 ചിന്തകൾ ഉണ്ടാകുന്നുണ്ട് എന്നാണ്. എന്നാൽ, ഈ ചിന്തകളിൽ എത്രയെണ്ണം നമ്മൾ പ്രാവർത്തികമാക്കാറുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോൾ 59990 ചിന്തകളും waste ആവാം അല്ലേ……
നിങ്ങളുടെ വിലപ്പെട്ട സമയത്തെ, ഭയം, ആകുലതകൾ, കഴിഞ്ഞകാലത്തെ ചിന്തകൾ,കൈവിട്ടുപോയ സാഹചര്യങ്ങൾ എന്നിവക്കായി പാഴാക്കരുത്. ഈ നിമിഷം “Now” നിങ്ങളുടെ കയ്യിൽ ഉണ്ട്. നിങ്ങൾക്ക് ഇന്നിനെക്കുറിച്ചും, ഭാവിയെക്കുറിച്ചും മികച്ച പദ്ധതികളുണ്ടാക്കി വർത്തമാനകാലത്തിന്റെ പരിപൂർണ്ണ ലാഭമെടുക്കാം. അതുകൊണ്ട് “ഇന്ന്” ൽ ഫോക്കസ് ചെയ്യുക. നിങ്ങളുടെ ചിന്തകളെ പരിമിതപ്പെടുത്താതെ, നിങ്ങളുടെ സർഗ്ഗശേഷികളെ കണ്ടെത്തുക. എപ്പോഴും പോസിറ്റീവായി ഇരിക്കുമ്പോൾ വളരെ കുറച്ച് ചിന്തകൾ മാത്രമേ ഉണ്ടാകുന്നുള്ളൂ. നമ്മൾ നെഗറ്റീവ് ആകുമ്പോൾ നമ്മുടെ മനസ്സ് തീവ്ര വേഗതയിലുള്ള negative thoughts ഉണ്ടാക്കുന്നു.
Understanding Karma-:
നമ്മുടെ കർമ്മങ്ങളുടെയും കർമ്മ ഫലങ്ങളുടെയും പരിപൂർണ ഉത്തരവാദിത്വം നമുക്ക് മാത്രമാണ് എന്ന് കർമ്മരഹസ്യം നമ്മളെ പഠിപ്പിക്കുന്നു. നമ്മൾ waste ആക്കുന്നതെല്ലാം നമ്മുടെ കർമ്മ കണക്കിന്റെ account ൽ വരുന്നു. നമ്മൾ എന്തെങ്കിലും പാഴാക്കുകയാണെങ്കിൽ പിന്നെ നമുക്ക് ആവശ്യമുള്ള സമയത്ത് അത് ലഭിക്കാതെ വരും. നിങ്ങൾക്ക് സമയമില്ല, കയ്യിൽ പൈസയില്ല, ആവശ്യമുള്ള സാധനസാമഗ്രികൾ ലഭിക്കുന്നില്ല, ഇങ്ങനെയുള്ള സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഒന്ന് പിന്തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും. നിങ്ങൾ മുൻപ് Waste ആക്കി കളഞ്ഞവയുടെയെല്ലാം ദൗർലഭ്യമാണ് നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ കാണാനാവുക.
അതുകൊണ്ട്, സമയം, ചിന്തകൾ,പണം, സാധനസാമഗ്രികൾ എന്നിവ ഒരിക്കലും ദുർവ്യയം ചെയ്യാതിരിക്കുക. അപ്പോൾ അവ നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ളത്ര എളുപ്പത്തിൽ ലഭിക്കുന്നതാണ്.