ലേഖനങ്ങൾ

വിഷു ആശംസകൾ

ഓം ശാന്തി വിഷു ആശംസകൾ
നവയുഗത്തിൻ്റെ ഓർമ്മയുണർത്തുന്ന ദേശീയ ഉത്സവങ്ങളിൽ ഒന്നായ “വിഷു” നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നു
👑👑👑👑👑👑👑👑
വിഷുവിൻ്റെ ആത്മീയ രഹസ്യം നമുക്ക് ഒന്ന് മനസ്സിലാക്കാം
👇👇👇👇👇👇👇👇
വിഷു എന്ന വാക്കിൻ്റെ ഒരു അർഥം വൈഷമ്യം ഇല്ലാത്ത അവസ്ഥ അഥവാ ദുഃഖം ഇല്ലാത്ത അവസ്ഥ

വിഷു നമ്മെ ഓർമിപ്പിക്കുന്നത് വിഷ്ണുവിൻ്റെ രാജ്യം അഥവാ വിഷ്ണു യുഗത്തെയാണ്

ഈ വിഷ്ണു യുഗത്തിനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു
👇👇👇👇👇👇👇👇
സത്യം മാത്രം സംസാരിക്കുന്ന യുഗം അഥവാ “സത്യായുഗം”
കൃഷ്ണയുഗമായത് കൊണ്ട് “കൃതായുഗം”
സദാ പരിശുദ്ധി നിറഞ്ഞത് കൊണ്ട് സതോപ്രധാനയുഗം
സദാ
ശാന്തി,സമാധാനം,സ്നേഹം,
സുഖം,സന്തോഷം,സംതൃപ്തി *നിറഞ്ഞത് കൊണ്ട് സ്വർഗ്ഗം
സ്വർണ്ണം,വജ്രം പോലെ അമൂല്യ രത്നങ്ങൾ നിറഞ്ഞത് കൊണ്ട് സ്വർണ്ണിമയുഗം എന്നും അറിയപ്പെടുന്നു
🌹🌹🌹🌹🌹🌹🌹
ഇങ്ങനെയുള്ള കാലഘട്ടത്തിൻ്റെ പ്രതീകമാണ് വിഷു ആഘോഷം
ഇനി വിഷുവിൻ്റെ പ്രാധാന്യം ആത്മീയ കാഴ്ചപാടിലൂടെ നമുക്ക് നോക്കാം* – കണി ഒരുക്കൽ,
കണി ഒരുക്കാനായി നമ്മൾ ഉപയോഗിക്കുന്ന ഓട്ടുരുളി സൂചിപ്പിക്കുന്നത് കലിയുഗം കഴിഞ്ഞ് വരാൻ പോകുന്ന സ്വർണ്ണിമയുഗം അഥവാ ഭൂമി സ്വർണ്ണ സമാനമായി എന്നാണർത്ഥം, അതിൽ നവധാന്യങ്ങൾ,പഴവർഗ്ഗങ്ങൾ,അപ്പം,കണിവെള്ളരി,കണിക്കൊന്ന,പട്ട്, സ്വർണാഭരണങ്ങൾ ഇത് സൂചിപ്പിക്കുന്നത് സ്വർണ്ണിമയുഗത്തിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമ്പന്നമായ അവസ്ഥയാണ്.
ഒപ്പം *കൃഷ്ണ വിഗ്രഹം വെക്കുന്നത് ആ സ്വർണ്ണിമയുഗത്തിൽ ആദ്യത്തെ രാജകുമാരനായി അഥവാ ഈ സൃഷ്ടിയുടെ തുടക്കത്തിൽ ആദ്യത്തെ ദേവാത്മാവായ ശ്രീ കൃഷ്ണൻ്റെ കാലഘട്ടമാണ് എന്നതാണ്.
നിലകണ്ണാടി വെക്കുന്നത് ആ സ്വർണ്ണിമയുഗത്തിൽ ശ്രീ കൃഷ്ണൻ്റെ കൂടെ ജീവിക്കാൻ ഞാൻ യോഗ്യനാണോ എന്ന് സ്വയം തിരിച്ചറിയൽ.
നിലവിളക്ക് ജ്യോതിസ്വരൂപനായ,ഓംകാരസ്വരൂപനായ, മംഗളകാരിയായ പരമാപിത ശിവപരമാത്മാവിൻ്റെ ഓർമ്മയിലൂടെ മാത്രമേ സർവ്വ പാപങ്ങളും ഇല്ലാതാക്കി ദേവാത്മാവായി മാറി നമ്മുക്ക് ആ സ്വർണ്ണിമയുഗത്തിലേക്ക് പോകാൻ സാധിക്കുള്ളു എന്നാണ്
🪷🪷🪷🪷🪷🪷🪷
– കണികാണൽ,
സമയം പുലർച്ചെ 3 മണി മുതൽ 5 മണി വരെയാണ് ഇതിൻ്റെ ആത്മീയ രഹസ്യം എന്ന് പറയുന്നത് ഈ സൃഷ്ടിയിൽ അഞ്ച് യുഗങ്ങളാണ് അതിൽ 1,സത്യയുഗം(രാവിലെ) 2, ത്രേതായുഗം(ഉച്ച) 3, ദ്വാപരയുഗം(വൈകുനേരം)4, കലിയുഗം(രാത്രി) 5, കലിയുഗ അന്തിമത്തിലും സത്യയുഗ ആദിയിലും ചേരുന്ന സമയം സംഗമയുഗം (ഇതാണ് പുലർച്ചെ) ഈശ്വരൻ്റെ സാന്നിധ്യം ഈ സമയത്താണ് ഉണ്ടാകുക ഈ സംഗമയുഗത്തിന്റെ മുഴുവൻ പേരാണ് മംഗളകാരി പുരുഷോത്തമ സംഗമായുഗം
മൂന്ന് – പുത്തൻ വസ്ത്രം അണിയൽ
കലിയുഗത്തിലെ രോഗം നിറഞ്ഞ ഈ ശരീരമാകുന്ന വസ്ത്രത്തെ ഉപേക്ഷിച്ച് സത്യയുഗത്തിൽ നിരോഗീ ശരീരം ധരിക്കൽ
– വിഷു കഞ്ഞി
സാത്വീക ഭോജനമായ സസ്യാഹരമാണ് ദേവാത്മാക്കൾ ഭക്ഷിക്കുക
– പടക്കം പൊട്ടിക്കൽ
കലിയുഗത്തിൽ നടക്കുന്ന മനസ്സാകുന്ന കുരുക്ഷേത്ര യുദ്ധവും,കർമ്മമണ്ഡലത്തിലെ ധർമ്മ യുദ്ധവും അവസാനിച്ചു സദാ ശാന്തി,സുഖം,സന്തോഷം, സംതൃപ്തി നിറഞ്ഞ ലോകത്തിൽ ജയ ജയാരവത്തിൻ്റെ സ്മാരകമാണ്.
കൈനീട്ടം കൊടുക്കൽ- ആത്മാവിലെ സതോ പ്രധാനമായ ഗുണങ്ങളുടെ ദാതാവാകുക.
നമ്മൾ സ്വയം ചിന്തിക്കുക ദേവലോകമായ സ്വർഗ്ഗത്തിൽ പോകാനായി വർഷത്തിൽ ഒരു ദിവസം മാത്രം വിഷു ആഘോഷിക്കുന്നതിലൂടെ സാധ്യമാണോ എന്ന്.
എന്നാൽ സ്വയം ശിവപരമാത്മ നൽകുന്ന ജ്ഞാനം ശ്രവിച്ച് അതിനെ ജീവിതത്തിൽ പകർത്തിയും ദൈവീകഗുണങ്ങളെ ധാരണ ചെയ്തും നമ്മളിൽ വരുന്ന സ്വഭാവ സംസ്ക്കാരത്തിന്റെ മാറ്റത്തിലൂടെ വിശ്വത്തിൻ്റെയും മാറ്റം കൊണ്ടുവരാം ഇതിനായി നമ്മൾ ഒരുമിച്ച് കൈകോർത്ത് നവയുഗത്തിനെ വരവേൽക്കാം ഓം ശാന്തി.

💓💓💓💓💓💓
*എല്ലാ ആത്മീയ സഹോദരീ, സഹോദരന്മാർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ *

 

വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ

1.നിലവിളക്ക്
2. ഓട്ടുരുളി
3. ഉണക്കലരി
4. നെല്ല്
5.നാളികേരം
6.സ്വർണ്ണ നിറമുള്ള കണിവെള്ളരി
7. ചക്ക
8. മാങ്ങ, മാമ്പഴം
9. കദളിപ്പഴം
10.വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
11.കൃഷ്ണവിഗ്രഹം
12.കണിക്കൊന്ന പൂവ്
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
14.തിരി
15. കോടിമുണ്ട്
16. ഗ്രന്ഥം
17.നാണയങ്ങൾ
18.സ്വർണ്ണം
19. കുങ്കുമം
20. കണ്മഷി
21. വെറ്റില
22. അടക്ക
23. ഓട്ടുകിണ്ടി
24. വെള്ളം

വിഷുക്കണി എങ്ങനെ ഒരുക്കാം?

1. കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

2.ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്.കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

3.ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

4.സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.

5.ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.

6.കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

7.തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

8.ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

9.പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

10.ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്…

ഹരേ കൃഷ്ണാ

പുതിയ ലേഖനങ്ങൾ

5f53b44925cadd0d269b4b59_iStock (1)
ആത്മാവിന്റെ സ്വച്ഛന്ദമായ അവസ്ഥ
learning-to-live-without-regret
പശ്ചാത്താപങ്ങൾ ഇല്ലാത്ത ജീവിതം
enlarged-heart-GettyImages-91609
വിശാലമനസ്കത.
36114141902_615a3ea321_k
നേതാക്കളെ മാത്രം സൃഷ്ടിച്ച നേതാവ് - ദാദി പ്രകാശ്മണി
first-deserve-then-desire
 ആഗ്രഹമോ, അർഹതയോ?
wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
Scroll to Top