എന്താണ് ധ്യാനം?
ഇന്നത്തെ നിമിഷത്തിൽ ഒരാളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉൾപ്പെടുന്ന ഒരു പുരാതന പരിശീലനമാണ് ധ്യാനം. ലോക സംസ്‌കാരങ്ങളിലുടനീളം മതപരവും, ആത്മീയവും, മതേതരവുമായ പാരമ്പര്യങ്ങളിൽ വേരൂന്നിയ ധ്യാനം ആയിരക്കണക്കിന് വർഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകൾ പരിശീലിക്കുന്നു.
ഈ ദിവസം ജീവിതത്തിൻ്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെ താൽക്കാലികമായി ഒന്ന് pause ചെയ്യിക്കാനും, മനഃസാന്നിധ്യത്തിനായി ഒരു നിമിഷം ചെലവഴിക്കാനും ആന്തരികലോകവുമായി ബന്ധപ്പെടാനും പ്രോത്സാഹിപ്പിക്കുന്നു. മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളിലും സമൂഹങ്ങളിലും സ്ഥിരമായ ധ്യാനം ചെലുത്തുന്ന നല്ല സ്വാധീനത്തെക്കുറിച്ചും ഇത് ഓർമ്മപ്പെടുത്തുന്നു. ഈ ദിവസം, തുടക്കക്കാരായാലും പരിചയസമ്പന്നരായ പരിശീലകരായാലും വ്യക്തിഗതമായോ, കൂട്ടായ്മയിലൂടെയോ ധ്യാനിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. വ്യത്യസ്‌തമായ ധ്യാനരീതികളെ കുറിച്ച് പഠിക്കാനും മനഃസാന്നിധ്യം എങ്ങനെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുമെന്ന് പര്യവേക്ഷണം ചെയ്യാനും ഉള്ള ഒരു അവസരം കൂടിയാണ് ഈ ദിനം.
ധ്യാനത്തിൻ്റെ പരിശീലനവും, മാനസികവും വൈകാരികവുമായ ആരോഗ്യത്തിൽ അതിൻ്റെ ഗുണപരമായ ഫലങ്ങളും ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ലോക ധ്യാന ദിനം സ്ഥാപിച്ചത്. കാലക്രമേണ, കൂടുതൽ ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ മനഃസാന്നിധ്യത്തിൻ്റെയും, സമ്മർദ്ദം കുറയ്ക്കുന്നതിൻ്റെയും പ്രാധാന്യം തിരിച്ചറിയുന്നതിനാൽ ഈ ദിനം ജനപ്രീതി നേടുക തന്നെ ചെയ്യും . സമാധാനം, മാനസിക വ്യക്തത, വൈകാരിക സന്തുലിതാവസ്ഥ എന്നിവയ്‌ക്കായുള്ള കൂട്ടായ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ധ്യാന സെഷനുകളും, വർക്ക്‌ഷോപ്പുകളും ലോകമെമ്പാടും നടക്കുന്ന ഒരു International event ആയി ഇത് മാറിയിരിക്കുന്നു.
ഇന്ന്, ധ്യാനം അതിന്റെ ആത്മീയ ഉത്ഭവത്തെ മറികടന്ന് വ്യക്തിഗത ക്ഷേമത്തിനും മാനസികാരോഗ്യത്തിനുമുള്ള ഒരു സാർവത്രിക ഉപകരണമായി മാറിക്കഴിഞ്ഞു.
ധ്യാനത്തിൻ്റെ ഏറ്റവും അംഗീകരിക്കപ്പെട്ട നിർവചനം സാധാരണയായി മനസ്സിനെ പരിശീലിപ്പിക്കുന്നതിനും മാനസിക വ്യക്തത, വൈകാരിക ശാന്തത, ശാരീരിക വിശ്രമം എന്നിവയുടെ അവസ്ഥ കൈവരിക്കുന്നതിനുമായി ഒരു വ്യക്തി തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക, അല്ലെങ്കിൽ ഏകാഗ്രമായ ഒരു ചിന്ത ധ്യാനത്തിനായി ഉപയോഗിക്കുക എന്നീ വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന ഒരു പരിശീലനമായാണ് ഇതിനെ നിർവചിക്കുന്നത് .
വ്യത്യസ്ത തരത്തിലുള്ള ധ്യാനങ്ങളുണ്ട്, ഓരോന്നും ശാന്തത, വ്യക്തത, സന്തുലിതാവസ്ഥ എന്നിവ കൈവരിക്കുന്നതിനുള്ള അതുല്യമായ ഫലങ്ങൾ വാഗ്ദാനം ചെയ്യുന്നു .
- മാനസിക സമ്മർദ്ദം കുറയ്ക്കാനും, ശ്രദ്ധയും വൈകാരിക സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താനും, ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കാനും, ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുമുള്ള മെഡിറ്റേഷന്റെ കഴിവിനെ ഗവേഷകർ അടിവരയിട്ടുപറയുന്നുണ്ട്.
- രക്തസമ്മർദ്ദം കുറയ്ക്കുകയും വേദന നിയന്ത്രിക്കുകയും ചെയ്യുന്നതുൾപ്പെടെ മെച്ചപ്പെട്ട ശാരീരിക ആരോഗ്യത്തിനും ധ്യാനം ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
- മനുഷ്യ മസ്തിഷ്‌കത്തിന് മുമ്പത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ഇന്നുണ്ട്, ഇൻ്റർനെറ്റും സ്‌മാർട്ട്‌ഫോണുകളിലേക്കുള്ള ആക്‌സസും കൂടിച്ചേർന്നത് നമ്മളിൽ പലരുടെയും ഏകാഗ്രത കാര്യമായ രീതിയിൽ കുറഞ്ഞിരിക്കുന്നു. ധ്യാനവും, ശ്രദ്ധയും (attentiveness) പരിശീലിക്കുന്നത് വർത്തമാനകാലത്തെക്കുറിച്ച് ചിന്തിക്കാനും നിലവിലെ നിമിഷത്തിൽ ജീവിക്കാനും, ശ്രദ്ധ വ്യതിചലിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നു. ആവശ്യമുള്ളപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
- ശരീരത്തിന്റെ ബലക്ഷയം കുറക്കു കയും, പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
- ആർത്രൈറ്റിസ് പോലുള്ള സ്വയം രോഗപ്രതിരോധ അവസ്ഥകളുടെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നു.
- പിഞ്ചുകുട്ടികളിൽ വൈജ്ഞാനിക വളർച്ച, വൈകാരിക സ്ഥിരത, മെച്ചപ്പെട്ട നാഡീവ്യൂഹം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
- ഗർഭിണികളുടെ മനസ്സിനെ ശാന്തമാക്കുകയും, ഉത്കണ്ഠ കുറക്കു കയും ചെയ്യുന്നു.
- വൈകാരികമായി സന്തുലിതമായി നിലകൊള്ളുന്നതിന് മുലയൂട്ടുന്ന അമ്മമാരെ പിന്തുണയ്ക്കുന്നു.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
- എവിടെയും, എപ്പോൾ വേണമെങ്കിലും ധ്യാനം പരിശീലിക്കാൻ വ്യക്തികളെ പ്രാപ്‌തമാക്കുന്ന ആപ്ലിക്കേഷനുകളും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ലഭ്യമായതോടെ ഇന്ന് മെഡിറ്റേഷൻ സർവ്വത്രികമായി മാറിക്കഴിഞ്ഞു .
ധ്യാനം ഒരു ലക്ഷ്യസ്ഥാനത്ത് എത്താനോ വേദന ഇല്ലാതാക്കാനോ ശ്രമിക്കുന്ന ഒരു പ്രക്രിയയല്ല എന്ന് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. പകരം, അത് എന്താണ് ഉള്ളത് അതിനെ അതുപോലെ തന്നെ സ്വീകരിക്കുവാൻ വ്യക്തിയെ പ്രാപ്തമാക്കുന്നു – അനുഭവത്തിൻ്റെ തിരമാലകൾ കാലക്രമേണ മാറിക്കൊണ്ടിരിക്കും . നിങ്ങൾ ഈ രീതിയിൽ വളരുമ്പോൾ, ആഴത്തിലുള്ള സമഗ്രതയോടെ പ്രവർത്തിക്കുന്നത് സ്വാഭാവികമായും വരുന്നു, നന്ദി വർദ്ധിക്കുന്നു, ഫലങ്ങൾ സ്വയം സംസാരിക്കുന്നു.
ധ്യാനത്തിൻ്റെ പ്രയോജനങ്ങൾ
ജീവിതത്തിൻ്റെ തിരമാലകൾ നമ്മെ എല്ലാ ദിശകളിലേക്കും വലിച്ചിഴക്കുന്നതിൽ നിന്ന് ധ്യാനം തടഞ്ഞേക്കില്ല, എന്നാൽ വികാരങ്ങളുടെ തിരമാലകളെ എങ്ങനെ അകറ്റി നിർത്താമെന്നും,എങ്ങനെ കുറച്ചുകൂടി അനായാസമായി ജീവിക്കാനും ധ്യാനം നമ്മെ പഠിപ്പിക്കുന്നു.
- വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം, ധ്യാനം സഹാനുഭൂതി, സഹകരണം, കൂട്ടായ ലക്ഷ്യബോധം എന്നിവ വളർത്തുകയും , പരസ്പര ക്ഷേമത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നു.
- ലോകത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും, എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും ജീവിതരീതിയിലും പെട്ട ആളുകൾ ഇന്ന് ധ്യാനം പരിശീലിക്കുന്നതായി കണ്ടുവരുന്നുണ്ട് .
- World Health Organisation (WHO) ധ്യാനത്തിൻ്റെ കാര്യമായ നേട്ടങ്ങൾ , പ്രത്യേകിച്ച് മൈൻഡ്ഫുൾനെസ് ധ്യാനം പൊതുജനങ്ങൾക്കിടയിലേക്ക് എത്തിച്ചു. മാനസികവും, ശാരീരികവുമായ ക്ഷേമത്തെ പിന്തുണയ്‌ക്കുന്നതിന് ധ്യാനം പോലുള്ള coping mechanisms പഠിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ സ്ട്രെസ് മാനേജ്‌മെൻ്റിനെക്കുറിച്ചുള്ള WHO യുടെ ചർച്ചകളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്
- ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ , ചികിത്സയെ പിന്തുണക്കുന്നതിനും മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുന്നതിനുമുള്ള ശക്തമായ ഒരു സ്വയം പരിചരണ ഉപകരണമാണ് ധ്യാനം. പ്രത്യേകിച്ചും ഉത്കണ്ഠയുടെ (anxiety) ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ.
- നിങ്ങളുടെ ദിനചര്യയിൽ ഒരു പ്രത്യേക സ്ഥാനം ധ്യാനത്തിന് നൽകുന്നത് ജീവിതത്തെ എത്രയധികം സ്വാധീനിക്കുമെന്ന് ധ്യാനം പരിശീലിക്കുന്നതിലൂടെ സ്വയം മനസ്സിലാക്കാൻ കഴിയുന്നതാണ്, ഏതാനും മിനിറ്റുകൾക്കുള്ളിൽ പോലും, ബാഹ്യവും ആന്തരികവുമായ ശാന്തതയും, ഏകാഗ്രതയും കൈവരിക്കാൻ ധ്യാനം സഹായിക്കുന്നു .
- ധ്യാന ഘടകങ്ങൾ ഉൾക്കൊള്ളുന്ന യോഗ പോലുള്ള പരിശീലനങ്ങളുടെ മാനസികാരോഗ്യ ഗുണങ്ങൾ ലോകാരോഗ്യ സംഘടന നേരത്തേ അംഗീകരിച്ചവയുമാണ്.
- അന്താരാഷ്‌ട്ര യോഗ ദിനത്തിൽ , ആജീവനാന്ത ആരോഗ്യത്തിനും ക്ഷേമത്തിനും യോഗയുടെ സംഭാവനകളെ ലോകാരോഗ്യ സംഘടന ഉയർത്തിക്കാട്ടാറുണ്ട് , ആരോഗ്യമുള്ള ജനതയെയും, സന്തുലിതവും, സുസ്ഥിരവുമായ ലോകത്തിന്റെയും ആവശ്യകതയെ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പങ്ക് വളരെ ഉയർന്നതാണ് .
ലോക ധ്യാന ദിനം
- ധ്യാനത്തെക്കുറിച്ചും, അതിൻ്റെ ഗുണങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി, ജനറൽ അസംബ്ലി ഡിസംബർ 21 ലോക ധ്യാന ദിനമായി ( International meditation day ) പ്രഖ്യാപിച്ചു
- ശാരീരികവും, മാനസികവുമായ ആരോഗ്യത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരം ആസ്വദിക്കാനുള്ള എല്ലാവരുടെയും അവകാശം ഇതിൽ നിന്നും വ്യക്തമാകുന്നു .
- യോഗയും ധ്യാനവും തമ്മിലുള്ള ബന്ധം ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള പരസ്പരപൂരകങ്ങളായി United Nations അംഗീകരിച്ചു.
- ഐക്യരാഷ്ട്രസഭ ഡിസംബർ 21 ലോക ധ്യാന ദിനമായി തിരഞ്ഞെടുത്തത് അതിൻ്റെ പ്രതീകാത്മക പ്രാധാന്യവും മാനസികാരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുക എന്ന യുഎന്നിൻ്റെ ലക്ഷ്യവുമായുള്ള ഒത്തുചേരൽ കാരണമാണ്:
- ഡിസംബർ 21 ശീതകാലത്തിന്റെ അവസാന സമയമാണ്, മാത്രമല്ല, ഈ ദിവസം പല സംസ്കാരങ്ങളിലും ഒരു പുതിയ തുടക്കത്തിൻ്റെയും ദിവസമാണ്.
- ഡിസംബർ 21 ലോക ധ്യാന ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ഭാരതം ഇരുകൈകളും നീട്ടി സ്വാഗതം ചെയ്‌തു, ഭാരതത്തിന്റെ ചിര പുരാതന തത്ത്വചിന്തയായ “വസുധൈവ കുടുംബകം” (ലോകം ഒരു കുടുംബമാണ്) ഈ ദിനത്തിൻ്റെ ഉദ്ദേശ്യവുമായി സമന്വയിച്ച് നിൽക്കുന്നു.
ധ്യാനത്തിലൂടെ സമാധാനവും ഐക്യവും വളർത്തുക.
ഐക്യരാഷ്ട്രസഭയിൽ, ധ്യാനത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്, ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തുള്ള ധ്യാനമുറി ഇതിന് ഉദാഹരണമാണ് . 1952-ൽ സെക്രട്ടറി ജനറൽ ഡാഗ് ഹാമർസ്‌ക്‌ജോൾഡിൻ്റെ മാർഗനിർദേശപ്രകാരം തുറന്ന ഈ “നിശ്ശബ്ദതയുടെ മുറി” (Room of quiet )ആഗോള ഐക്യം കൈവരിക്കുന്നതിൽ നിശബ്ദതയുടെയും, ആത്മപരിശോധനയുടെയും പ്രധാന പങ്കിനെ സൂചിപ്പിക്കുന്നു. സമാധാനത്തിൻ്റെ സേവനത്തിൽ ജോലി ചെയ്യുന്നതിനും, സംവാദത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഈ ഭവനം, “ബാഹ്യമായ അർത്ഥത്തിൽ നിശബ്ദതയ്ക്കും, ആന്തരികമായ അർത്ഥത്തിൽ നിശ്ചലതയ്ക്കും വേണ്ടി സമർപ്പിക്കപ്പെട്ടതാണ് .”
- സായുധ സംഘട്ടനങ്ങൾ, കാലാവസ്ഥാ പ്രതിസന്ധികൾ, ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ കാലത്ത്, ധ്യാനം സമാധാനവും, ഐക്യവും, അനുകമ്പയും വളർത്തിയെടുക്കുന്നതിനുള്ള ശക്തമായ മാർഗം പ്രദാനം ചെയ്യുന്നു.
- ഈ പ്രശ്‌നങ്ങളെ മറികടക്കുന്നതിനും, നമുക്കും നമ്മുടെ സമൂഹത്തിനും ആന്തരികമായ ഐക്യം സൃഷ്ടിക്കുന്നതിനും മനുഷ്യ ബോധത്തെ പരിപോഷിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ലോക ധ്യാന ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
- ധ്യാനത്തിലൂടെ ആധ്യാത്മികത വളർത്തിയെടുക്കുന്നതിലൂടെ, നിലവിലുള്ളതും ഭാവിയിലെയും തലമുറകൾക്കായി കൂടുതൽ സുരക്ഷിതവും, സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ഓരോ വ്യക്തിക്കും തന്റേതായ സംഭാവനകൾ നൽകാനാവും .
ധ്യാനത്തിന്റെ ഉല്പത്തി
- പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ, ധ്യാനം B.C 5,000 മുതലുള്ളതാണ്, പുരാതന ഈജിപ്തിലും, ചൈനയിലും, യഹൂദമതം, ഹിന്ദുമതം, ജൈനമതം, സിഖ് മതം, ബുദ്ധമതം എന്നിവക്ക് ധ്യാനവുമായി ബന്ധമുണ്ട്.
- ലോകത്താകമാനം 200 മുതൽ 500 ദശലക്ഷം ഇന്ന് ആളുകൾ ധ്യാനം പരിശീലിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
- മാനസിക സമ്മർദ്ദം, രക്തസമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും, വൈകാരികാരോഗ്യം വർദ്ധിപ്പിക്കുവാനും, സ്വയം അവബോധം പ്രാപ്തമാക്കുവാനും , ഉറക്കം മെച്ചപ്പെടുത്താനും ധ്യാനം സഹായിക്കുന്നു.
ഭാരതത്തിന്റെ പുരാതന ഗ്രന്ഥ ശാസ്ത്രങ്ങളിൽ നാല് തരത്തിലുള്ള തരത്തിലുള്ള യോഗങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ധ്യാന മാർഗ്ഗമാണ് രാജയോഗം.
എന്താണ് രാജയോഗ ധ്യാനം?
രാജ എന്നത് ‘രാജാവ്’ എന്നതിൻ്റെ ഹിന്ദി പദമാണ്, യോഗ അല്ലെങ്കിൽ യോഗം എന്നാൽ “കൂടിച്ചേരൽ, ഒരു ബന്ധം അല്ലെങ്കിൽ ഒന്നിച്ചു ചേരുക” എന്നാണ് അർത്ഥമാക്കുന്നത്. നമ്മുടെ യഥാർത്ഥ സ്വഭാവവും, പരമാത്മാവുമായുള്ള നമ്മുടെ ശാശ്വത ബന്ധവും ലളിതമായി ഓർത്തുകൊണ്ട് നമ്മുടെ ഇന്ദ്രിയങ്ങളുടെ (ശാരീരിക അവയവങ്ങളുടെയും, മനസ്സിൻ്റെയും) യജമാനൻ (രാജാവ്) ആയിത്തീരുന്ന പരമോന്നത ധ്യാനമാർഗമാണ് രാജയോഗം. രാജയോഗ ധ്യാനം പഠിക്കാനും പ്രാവീണ്യം നേടാനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ട് ഘട്ടങ്ങളുണ്ട്.
1.ആത്മസാക്ഷാത്കാരം – രാജയോഗ ധ്യാനത്തിനായി ഒരാൾ ആത്മബോധമെന്ന ആദ്യ ഘട്ടം പരിശീലിക്കേണ്ടതുണ്ട്. നാം ഇപ്പോൾ ശരീരബോധമുള്ളവരായി മാറിയിരിക്കുന്നതുപോലെ ഇത് സ്വയം പരിശ്രമത്തിൻ്റെ ( പുരുഷാർത്ഥം ) ഒരു കാര്യമാണ്. മസ്തിഷ്കത്തിലൂടെ ഈ ശരീരത്തെ പ്രവർത്തിപ്പിക്കുന്ന ഒരു metaphysical being അഥവാ ഭൗതിക ശരീരത്തിനുമ പ്പുറമുള്ള ഒരു ആത്മാവാണ് നാമെന്ന് നമ്മൾ മറന്നു . സ്വന്തം മനസ്സിലേക്ക് ഒരു യാത്ര നടത്തുമ്പോൾ, നാം നമ്മുടെ ആത്മീയമായ സവിശേഷതകളെ കണ്ടെത്തുന്നു. നാം സ്വയം ഒരു ആത്മാവാണ് തിരിച്ചറിയുകയും, അനുഭവിക്കുകയും ചെയ്യുമ്പോൾ, സമാധാനം, പരിശുദ്ധി, സ്നേഹം, ആനന്ദം, ആത്മീയ ശക്തികൾ എന്നിവ യാഥാർത്ഥ്യങ്ങളാണ് എന്നും , അവ നമ്മുടെ സഹജമായ സദ്ഗുണങ്ങളാണെന്നും നമുക്ക് തിരിച്ചറിയാനാകുന്നു.
- ഈശ്വരസാക്ഷാത്കാരം – നാം പ്രാണബോധം പ്രാവർത്തികമാക്കുകയും അത് ബോധത്തിൻ്റെ സ്വാഭാവിക ഘട്ടമായി മാറുകയും ചെയ്യുമ്പോൾ, ഈ ഭൗതിക ലോകത്തിൽ നിന്നും അകലെ ആത്മലോകത്ത് ജീവിക്കുന്ന നമ്മുടെ ആത്മീയ പിതാവിനെ നാം തിരിച്ചറിയുന്നു .
ഈശ്വരൻ എല്ലാ ഗുണങ്ങളുടെയും ശക്തികളുടെയും സമുദ്രമാണ്. ഞാൻ ഇപ്പോൾ പരമാത്മാവായ ഭഗവാനെ ഓർക്കുന്നു. എനിക്ക് ഈ ജന്മം നൽകിയ എൻ്റെ ശരീരത്തിൻ്റെ പിതാവിനെ ഞാൻ എളുപ്പത്തിൽ ഓർക്കുന്നതുപോലെ, എല്ലാ ആത്മാക്കളുടെയും പിതാവിനെ ഞാൻ സ്വാഭാവികമായി ഓർക്കുന്നു. നമുക്ക് വ്യക്തമായ ബന്ധം അനുഭവിക്കാനും ശക്തികൾ നേടാനും ഈശ്വരനെക്കു റിച്ചുള്ള വ്യക്തമായ അറിവ് ആവശ്യമാണ്. അർപ്പണബോധത്തോടെ പരിശീലിക്കുമ്പോൾ ഇത് സ്വാഭാവികമാകും. ആത്മാവ് തൻ്റെ പ്രിയപ്പെട്ട പിതാവായ പരമാത്മാവിൻ്റെ സഹവാസം ആസ്വദിക്കാൻ ആരംഭിക്കുന്നു .
പരിശീലനം : ‘രാജയോഗം ‘ എന്നത് സമാധാനത്തിൻ്റെയും, വിശുദ്ധിയുടെയും എല്ലാ ശക്തികളുടെയും (ദൈവം, ഈശ്വരൻ,പരമാത്മാവ് ) സമുദ്രവുമായുള്ള നേരിട്ടുള്ള ബന്ധമോ, ഒന്നിച്ചുചേരലോ ആണ് .
രാജയോഗ ധ്യാനത്തിലൂടെ നാം ആദ്യം ആത്മാവിനെ സ്മരിക്കുന്നു (ദൃശ്യവൽക്കരിക്കുന്നു).തുടർന്ന് പരമാത്മാവിനെ ഓർക്കുന്നു (ദൃശ്യവൽക്കരിക്കുന്നു), പരമാത്മാവിന്റെ ഗുണങ്ങൾ (സമാധാനം, വിശുദ്ധി, സ്നേഹം, ആനന്ദം, വിവേകം) മനസ്സിൽ സൂക്ഷിക്കുന്നു. ഇതിനൊപ്പം തന്നെ, നമ്മുടെ സ്വതസിദ്ധമായ സ്വഭാവവുമായി ഒരു പുതിയ ബന്ധം നാം അനുഭവിക്കാൻ തുടങ്ങുന്നു. അങ്ങനെ, പരമാത്മാവിനോടൊപ്പമുള്ള ഈ ധ്യാനത്തിലൂടെ, നാം നമ്മുടെ സംസ്‌കാരങ്ങളെ ആഴത്തിൽ രൂപാന്തരപ്പെടുത്തുകയും ജീവിതത്തെ അതിൻ്റെ പൂർണതയിൽ അനുഭവിക്കുകയും ചെയ്യുന്നു. മന്ത്രോച്ചാരണമോ, പ്രാർത്ഥനയോ ഈ ധ്യാനമാർഗത്തിൽ ഉൾപ്പെട്ടിട്ടില്ല.
രാജയോഗ ധ്യാനത്തിൽ, ആത്മാവ് പരമാത്മാവുമായി ഒരു മാനസിക ബന്ധം അനുഭവിക്കുന്നു. ഈ കൂടിച്ചേരൽ അഥവാ link സ്ഥാപിക്കുന്ന പ്രക്രിയ ആരംഭിക്കുന്നത് ഒരാൾ തന്റെ ആത്മീയമായ അസ്തിത്വം കണ്ടെത്തുന്നതിനായി നടത്തുന്ന ആന്തരിക ലോകത്തിലേക്കുള്ള യാത്രയിലൂടെയാണ്.
രാജയോഗത്തിന്റെ ഉദ്ദേശ്യം
അതീവ ലളിതമായ രാജയോഗ ധ്യാനത്തിലൂടെ, ആത്മാക്കളായ നാം യഥാർത്ഥ സമാധാനവും, വിശുദ്ധിയും, സ്നേഹവും, സന്തോഷവും അനുഭവിക്കുകയും സർവ്വശക്തനിൽ നിന്നും ശക്തികൾ സ്വീകരിക്കുകയും ചെയ്യുന്നു. സംഗമയുഗം (confluence age ) എന്ന് വിളിക്കപ്പെടുന്ന ഈ കാലത്ത് ഈശ്വരൻ നമ്മെ ഈ രാജയോഗം പഠിപ്പിക്കുന്നതിൻ്റെ പ്രധാന ഉദ്ദേശ്യം, (പരമാത്മാവ്) ഈശ്വര സ്മരണയിലൂടെ ആത്മാക്കളായ നാം കഴിഞ്ഞ ജന്മങ്ങളിലെ എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കപ്പെടുന്നു എന്നതാണ്. നാം ഒരു ശരീരത്തിൽ പ്രവേശിക്കുമ്പോൾ ജനനം എടുക്കുന്നു, ശരീരം വിട്ടുപോകുമ്പോൾ അതിനെ മരണം (ശരീരത്തിൻ്റെ, ആത്മാവിൻ്റെയല്ല) എന്ന് വിളിക്കുന്നു. ആത്മാവ് ശാശ്വതമാണ്. നമ്മുടെ പിതാവ് (നമ്മെ സൃഷ്ടിക്കുന്നവൻ), അധ്യാപകൻ (സമ്പൂർണ സൃഷ്ടിയെക്കുറിച്ചുള്ള അറിവ് നൽകുന്നു), വഴികാട്ടി (ദുഃഖത്തിൽ നിന്ന് മോചിപ്പിക്കുകയും വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യുന്നു) എന്നിങ്ങനെ ഈശ്വരനുമായി നമുക്ക് മനോഹരങ്ങളായ അനേകം ബന്ധങ്ങളുമുണ്ട് . ഇന്ന് ദശലക്ഷക്കണക്കിനാത്മാക്കൾ ഈ കൂടിച്ചേരലിന്റെ ആനന്ദം അനുഭവിക്കുന്നുണ്ട്.രാജയോഗം പഠിക്കുകയും അത് സ്വയം അനുഭവിക്കുകയും ചെയ്യുമ്പോൾ “ഞാൻ ഒരു ശാന്തി നിറഞ്ഞ ആത്മാവാണ്” എന്നർത്ഥം വരുന്ന “ഓം ശാന്തി” എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ആത്മാക്കൾ പരസ്പരം സ്വന്തം ശാന്ത ഭാവത്തെ ഓർമ്മിക്കുകയും, അതിലൂടെ ശാന്തിയുടെ സാഗരനായ പരമാത്മാവിന്റെ ശാന്തിയാകുന്ന ഗുണം ഈ ലോകത്തിലേക്ക് മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്യുന്നു.
ആന്തരിക യാത്രയാകുന്ന പ്രക്രിയ, സ്വയം പ്രകാശിക്കുന്ന, ദിവ്യമായ ഊർജ്ജ ബിന്ദുവായ ഒരു ആത്മീയ അസ്തിത്വമോ ദിവ്യാത്മാവോ ആയി സ്വയം അനുഭവിക്കുകയും തുടർന്ന് ഊർജ്ജത്തിൻ്റെയും, പുണ്യങ്ങളുടെയും പരമോന്നത സ്രോതസ്സായ പിതാവുമായി സുഖകരമായ ഒരു ബന്ധം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
- ഈ സ്വയം ശാക്തീകരണ പ്രക്രിയ പൂർണ്ണമായും സ്വമേധയാ ഉള്ളതാണ്. മനസ്സിനെ അടിച്ചമർത്താനുള്ള ഒരു ഘടകവും ഉൾപ്പെടുന്നില്ല. യഥാർത്ഥത്തിൽ മനസ്സിൻ്റെ എല്ലാ പരിമിതികളിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണ് നമ്മൾ രാജയോഗത്തിലൂടെ കൈവരിക്കുന്നത്.
- ഒരാളുടെ ചിന്തകൾ, വികാരങ്ങൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിവയെ ആത്മാവിൻ്റെ യഥാർത്ഥ ഗുണങ്ങളാ യ സമാധാനം, വിശുദ്ധി, സ്നേഹം, ആനന്ദം, സത്യം എന്നിവയുമായി വിന്യസിക്കുന്ന പ്രക്രിയ കൂടിയാണിത് .
- നമ്മുടെ സ്വയം പരിവർത്തനത്തിന് ദൈവം കാണിച്ചുതന്ന മാർഗമാണിത്.
- സ്വയം ഒരു ആത്മാവായി (ദിവ്യ പ്രകാശത്തിൻ്റെ ഒരു ചെറിയ ബിന്ദു) തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുക, ഈ ആത്മബോധ ഘട്ടത്തിൽ, പരമമായ ആത്മാവിനെ (നമ്മുടെ ആത്മീയ പിതാവ്) ഓർക്കുക. നിങ്ങൾക്ക് ജന്മം നൽകിയ നിങ്ങളുടെ പിതാവിനെയോ അമ്മയെയോ നിങ്ങൾ ഓർക്കുന്നതുപോലെയാണിത്. നിങ്ങൾ അവരെ സ്വാഭാവികമായി ഓർക്കുന്നു. അതുപോലെ, നാം ഒരു ‘ആത്മ-ബോധ’ ഘട്ടത്തിൽ ആയിരിക്കുമ്പോൾ, നമുക്ക് സ്വാഭാവികമായി പരമാത്മാവിനെ ഓർക്കാൻ കഴിയും. അതിനാൽ “ആത്മബോധമുള്ള വരാകുന്നത്” രാജയോഗത്തിലേക്കുള്ള ആദ്യപടിയാണ്.
പരമാത്മാവ് പറയുന്നു : “ലോകചക്രം അതിൻ്റെ അവസാനത്തിലാണ്. ഇപ്പോൾ ഞാൻ വന്നിരിക്കുന്നത് നിങ്ങൾ എല്ലാ കുട്ടികളെയും നമ്മുടെ സ്വീറ്റ് ഹോമിലേക്ക് തിരികെ കൊണ്ടുപോകാനാണ്. അതിനായി ആദ്യം ശുദ്ധരായിരിക്കുക. 5 ദുർഗുണങ്ങൾ (കാമം, ക്രോധം, അത്യാഗ്രഹം, അഹംഭാവം, ആസക്തി) നീക്കം ചെയ്യുക.ഞാൻ ഇപ്പോൾ നിങ്ങളിൽ ശുദ്ധി, സമാധാനം, സ്നേഹം, ആനന്ദം, അറിവ് എന്നിവയെ ഉണർത്തുന്നു.
“ആത്മാവേ, നിങ്ങൾ എൻ്റെ സാന്നിധ്യം അനുഭവിക്കുക , എൻ്റെ പ്രിയപ്പെട്ട മക്കളേ, നിങ്ങളോടുള്ള എൻ്റെ സ്നേഹം ശാശ്വതമാണ്, നിങ്ങൾ ഇപ്പോഴും ‘സ്വർഗ്ഗം’ എന്ന് ഓർക്കുന്ന സുവർണ്ണ കാലഘട്ടത്തിൽ എൻ്റെ നിർദ്ദേശങ്ങൾ പാലിക്കുന്നവർ തീർച്ചയായും അനേകം ജന്മങ്ങളുടെ ഭാഗ്യം സമ്പാദിക്കും.”
“ലോകത്തിന് എന്നത്തേക്കാളും കൂടുതൽ സമാധാനവും, സ്നേഹവും, ഐക്യവും ആവശ്യമാണ്. ദൈവത്തിൻ്റെ ദൂതന്മാർക്ക് ഒരു ദൗത്യമുണ്ട് . സമാധാനത്തിൻ്റെയും, സ്നേഹത്തിൻ്റെയും, വെളിച്ചത്തിൻ്റെയും പുതപ്പിൽ ഓരോ ആത്മാവിനെയും ആശ്വസിപ്പിക്കുക”…..