മഹാഭാരതയുദ്ധത്തെ ”ധർമ്മയുദ്ധ”മെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ അതേസമയം ഭാരതത്തിൽ ”അഹിംസ പരമോധർമ്മ:” എന്നും ആപ്തവാക്യം നിലനിൽക്കുന്നു. അഹിംസ പരമധർമ്മമാണെങ്കിൽ ധർമ്മത്തിനായി ഹിംസാത്മക യുദ്ധമെന്ന പരിഹാരം സാധ്യമാണോ? മനുഷ്യരെ ഹിംസിക്കുന്ന ഒരു യുദ്ധത്തെ ”ധർമ്മയുദ്ധ”മെന്നു പറയാൻ കഴിയുമോ? ധർമ്മസംസ്ഥാപനത്തിനായി ഭഗവാന്റെ പക്കൽ സായുധയുദ്ധമല്ലാതെ മറ്റൊരു ആത്മീയയുദ്ധമാർഗ്ഗങ്ങളുമില്ലേ? ഒരു ഹിംസായുദ്ധത്തിലെ പോരാളിയുടെ തേരാളിയായി ഭഗവാനും അതിൽ പങ്കാളിയായി മാറുമെന്നാണോ കരുതുന്നത്? കലാപമില്ലാത്ത, യുദ്ധമില്ലാത്ത, ഹിംസയില്ലാത്ത ധാർമ്മിക സത്യാഗ്രഹങ്ങൾ നടത്തി, നീതിയും ന്യായവും നേടിയെടുക്കാൻ ഈ കലിയുഗത്തിലെ സാധാരണ മനുഷ്യർക്കുപോലും സാധ്യമാണെന്നിരിക്കെ രക്തച്ചൊരിച്ചിലില്ലാത്ത ഒരു ധർമ്മസംസഥാപനമാർഗ്ഗം ഭഗവാന് സാധ്യമല്ലേ ? ചിന്തിക്കുമ്പോൾ നമുക്ക് മനസിലാകുന്നതെന്തെന്നാൽ ഈ ”മഹാഭാരതധർമ്മയുദ്ധം” ഒരു സായുധ കലാപത്തിന്റെ പേരല്ല എന്നാണ്. ഇങ്ങനെ ചിന്തിക്കുവാൻ കാരണമുണ്ട്. എന്തുകൊണ്ടെന്നാൽ, ഭഗവാൻ ഇപ്പോൾ പ്രത്യക്ഷത്തിൽ ഒരു ആത്മീയ ധർമ്മയുദ്ധം നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഭഗവാൻതന്നെ തേരാളിയായി പൂർണ്ണമായും സൂക്ഷ്മമായ തലത്തിൽ നടക്കുന്ന ആ ആത്മീയയുദ്ധത്തിലെ ഒരു യോദ്ധാവാണ് ഈ ലേഖകനും. >ഈ യുദ്ധം അധർമ്മികളോടല്ല !അധർമ്മത്തിനോടാണ്. >ഈ യുദ്ധത്തിലെ ആയുധം ഭൗതികമല്ല ! ജ്ഞാനവും യോഗവുമാണ് ദിവ്യാസ്ത്രങ്ങൾ. >ഈ യുദ്ധം നടക്കുന്ന കുരുക്ഷേത്രഭൂമി നമ്മുടെ ഉള്ളിൽ തന്നെയാണ് >ഇവിടെ മരിച്ചുവീഴുന്നതു മനുഷ്യരല്ല ! മനുഷ്യത്വത്തിന്റെ നശിപ്പിക്കുന്ന നമ്മളിലെ അധമവാസനകളാണ്. >ഈ യുദ്ധം നമ്മുടെ അധർമ്മസ്വരൂപങ്ങളായ നമ്മുടെ സ്വന്തബന്ധുക്കൾക്കെതിരെയാണ് !!!. അതായത് കാമം,ക്രോധം, ലോഭം,മോഹം,അഹങ്കാരം,മാത്സര്യം,
ലേഖനങ്ങൾ
ധർമ്മയുദ്ധം വീണ്ടും നടക്കുന്നു
No posts found