ലേഖനങ്ങൾ

നിയന്ത്രണശക്തി

ഒരിക്കല്‍ ഒരു മഹാന്‍ പറഞ്ഞു, തലക്കു മീതെ ഒരു കാക്ക പറന്നുപോയാല്‍ സാരമില്ല, പക്ഷേ തലയില്‍ കൂടുവെച്ചു താമസിക്കാന്‍ കാക്കയെ അനുവദിക്കരുത്. ആത്മനിയന്ത്രണം ഇല്ലാതെ ഒരിക്കല്‍ ഒരുതെറ്റ് സംഭവിച്ചേക്കാം, എന്നാല്‍ അതൊരു സ്ഥിര സ്വഭാവമാക്കരുതെന്ന് സാരം.നിയന്ത്രണം എന്നതുകൊണ്ടിവിടെ ഉദ്ധേശിക്കുന്നത് നോന്നുന്നതെല്ലാം ചെയ്യാതെയിരിക്കുക, പറയാതെയിരിക്കുക. ഒന്നുകൂടി സൂക്ഷ്മമായി പറയുകയാണെങ്കില്‍ നമ്മുടെ മനസിലെ തോന്നലുകള്‍ക്ക് ഒരു ബെര്‍ത്ത് കണ്ട്രോള്‍ ഏര്‍പ്പെടുത്തുക.കാരണമെന്തെന്നാല്‍ ഒരേ സമയം അനവധി ചിന്തകള്‍ക്ക് ജന്‍മം നല്‍കിയാല്‍ ഒന്നിനേയും പരിപാലിച്ച് വളര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ മനസില്‍ ഉല്‍പ്പന്നമാകുന്ന ചിന്തകളുടെ എണ്ണം കുറഞ്ഞ് അവയുടെ വണ്ണം (ശക്തി) കൂടുമ്പോള്‍ ആ ചിന്തകള്‍ അത്ഭുതകരമായ വിജയങ്ങളിലേക്ക് നമ്മളെ നയിക്കും. ചിന്തകളെ നിയന്ത്രിക്കണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട് എന്നാല്‍ എങ്ങനെ ഈ നിയന്ത്രണം നേടിയെടുക്കും എന്ന് പലരും ചോടിക്കാറുണ്ട്. പലരും പല വിദ്യകളും ഈ കാര്യത്തിനായി വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഞാന്‍ വളരെ ലളിതമായ ഒരു ആശയം പങ്കുവെക്കുകയാണ്.രണ്ട് തരം പങ്കകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും കരണ്ടിനെ കാറ്റാക്കുന്ന പങ്കയും (ഫാന്‍) കാറ്റിനെ കരണ്ടാക്കുന്ന പങ്കയും (വിന്‍റ ് മില്‍) അതായത് കരണ്ട് ഉപയോഗിച്ച് കാറ്റുണ്ടാക്കുന്ന യന്ത്രവും അതുപോലെ കാറ്റുപയോഗിച്ച് കരണ്ടുണ്ടാക്കുന്ന യന്ത്രവും. ഒരു സാങ്കേതിക വിദ്യയുടെ തിരിച്ചും മറിച്ചുമുള്ള പ്രവര്‍ത്തനമാണിത്. അതുപോലെ നമ്മുടെ മനസിലെ ചിന്തകളും നമ്മുടെ പ്രവൃത്തികളും തമ്മില്‍ ഈ പാരസ്പര്യം ഉണ്ട്. ചിന്തകള്‍ പ്രവൃത്തികളെ സ്വാധീനിക്കുന്നു. പ്രവൃത്തികള്‍ ചിന്തകളെയും സ്വാധീനിക്കുന്നു. പ്രവൃത്തികളില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ചിന്തകളെ നിയന്ത്രിക്കുന്നതിനേക്കാള്‍ എളുപ്പമാണ്. അതിനാല്‍ നമുക്ക് അവിടെനിന്ന് ആരംഭിക്കാം. മനസിന്‍റെ ലോകത്തിലേക്ക് നേരിട്ട് ഇടപെടുവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ബാഹ്യമായ ചില നിയന്ത്രണങ്ങളിലൂടെ സാവധാനം ആന്തരീക നിയന്ത്രണം സാധിച്ചെടുക്കുവാന്‍ നമുക്ക് ശ്രമിക്കാം. 1. ഉറങ്ങുന്നതിലും ഉണരുന്നതിലുമുള്ള നിയന്ത്രണം ( വൈകാതെ ഉറങ്ങുക, അതിരാവിലെ ഉണരുക)2. ആഹാരം രുചിയോടുള്ള ആസക്തി തീര്‍ക്കാന്‍ കഴിക്കാതെ ആരോഗ്യത്തിനായി കഴിക്കുക3. സംസാരിക്കുന്നത് മൃദുവും മധുരവും മിതവുമാക്കുക4. കാര്യകര്‍മ്മങ്ങള്‍ വെറിയോടെ ചെയ്യാതെ ശാന്തനായി ചെയ്യുക5. വൈകാരിക വിക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്ന സിനിമകള്‍, മാഗസിനുകള്‍, പത്രവാര്‍ത്തകള്‍, എന്നിവയോട് അകലം പാലിക്കുക

പുതിയ ലേഖനങ്ങൾ

5f53b44925cadd0d269b4b59_iStock (1)
ആത്മാവിന്റെ സ്വച്ഛന്ദമായ അവസ്ഥ
learning-to-live-without-regret
പശ്ചാത്താപങ്ങൾ ഇല്ലാത്ത ജീവിതം
enlarged-heart-GettyImages-91609
വിശാലമനസ്കത.
36114141902_615a3ea321_k
നേതാക്കളെ മാത്രം സൃഷ്ടിച്ച നേതാവ് - ദാദി പ്രകാശ്മണി
first-deserve-then-desire
 ആഗ്രഹമോ, അർഹതയോ?
wishes
ഗുരുപൗര്‍ണ്ണമി – ആത്മവിദ്യയുടെ പ്രതീക ദിനം
waste
To waste.....Is waste.
gratitude
നമുക്ക് അനുയോജ്യരല്ലാത്ത ആളുകളോടുള്ള നന്ദി
carmness
പ്രശാന്തത  തിരഞ്ഞെടുക്കൂ...
63d600e633cd70001ddc3cb6
വിജയത്തിന്റെ മനോഹരമായ വശങ്ങൾ
Scroll to Top