രാജയോഗ ധ്യാനം

രാജയോഗ ധ്യാനം നിങ്ങളുടെ യഥാർത്ഥ സ്വയവുമായും ദൈവവുമായും ബന്ധപ്പെടാൻ സഹായിക്കുന്നു. അനുഷ്ഠാനങ്ങളോ മന്ത്രങ്ങളോ ഇല്ലാത്ത ധ്യാനമാണിത്, കണ്ണുതുറന്ന് എവിടെയും എപ്പോൾ വേണമെങ്കിലും അഭ്യസിക്കാം. നിങ്ങളുടെ പ്രവർത്തനരഹിതമായ ആന്തരിക ഊർജ്ജങ്ങളെ സജീവമാക്കുകയും സ്വയം, പരമമായ, സമയം, ലോകം എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ ആത്മീയ അവബോധത്തെ പോഷിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വയം രോഗശാന്തി പ്രക്രിയയാണ് രാജയോഗ ധ്യാനം. രാജയോഗ ധ്യാനം പരിശീലിക്കുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിൽ സമാധാനം, ആനന്ദം, ഐക്യം, സന്തോഷം എന്നിവ അനുഭവിക്കാൻ കഴിയും.

രാജയോഗ ധ്യാനം നമുക്ക് അവാച്യമായ സുഖാനുഭൂതിയും ആന്തരിക വിശ്രമവും നേടിത്തരുന്ന മാനസിക അഭ്യാസമാണ്. ശരീരമെന്ന ഉപകരണത്തിനെയും ഞാനെന്ന ആത്മാവിനെയും വേറെ വേറെ മനസിലാക്കിയ ശേഷം ആത്മബോധത്തിൽ സ്ഥിതിചെയ്തുകൊണ്ട് ജ്യോതി സ്വരൂപനായ പരമാത്മാവിലേക്ക് മനസും ബുദ്ധിയും ഏകാഗ്രമാക്കുന്ന പ്രക്രിയയാണ് രാജയോഗ ധ്യാനത്തിലുള്ളത്. ചിന്തകളെ സകാരാത്മകമായ മാർഗ്ഗത്തിൽ സഞ്ചരിപ്പിക്കുവാനുള്ള പ്രയത്‌നമാണ് ഇതിലെ പരിശീലനത്തിന്റെ പ്രത്യേകത.
ഈ ധ്യാനം പരിശീലിക്കുന്നവരുടെ മാനസിക ശക്തി ബാഹ്യമായ പരിതസ്ഥിതികളേക്കാളും എപ്പോഴും ഉയർന്നിരിക്കും. ചെറിയ പ്രശ്‌നങ്ങളെ ചിന്തിച്ചു വലുതാക്കി ആശയക്കുഴപ്പമുണ്ടാക്കുന്ന ശീലത്തിൽ നിന്നും മുക്തമാകുന്നതിനാൽ അവരുടെ ജീവിതത്തിൽ സമയം അധികം പാഴാകാതെ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടാൻ അവർക്ക് സാധിക്കുന്നതാണ്. ഈശ്വരനിൽ നിന്നുള്ള ദിവ്യമായ സ്‌നേഹം അനുഭവം ചെയ്യുന്നതിനാൽ രാജയോഗി ഒരിക്കലും സ്‌നേഹത്തിനും പരിഗണനക്കും വേണ്ടി ആരോടും യാചിക്കുകയുമില്ല. നിത്യവും ഈ പരിശീലനം ചെയ്യുന്നവരുടെ ജീവിതം ഈശ്വരീയമായ ഗുണമൂല്ല്യങ്ങളാലും ആന്തരീക ശക്തിയാലും നിറയുന്നതായി അനേകരുടെ അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുള്ള കാര്യമാണ്.
ജീവിക്കുവാനുള്ള ശാസ്ത്രം അഥവാ കല നമുക്ക് കൈമോശം വന്നിരിക്കുന്നതിനാലാണ് ഭൗതികമായി എല്ലാം നിറഞ്ഞു കവിഞ്ഞിട്ടും മാനസികമായി ഭൂരിഭാഗം പേരും തളർന്നിരിക്കുന്നത്. ശാന്തി നഷ്ടമായിരിക്കുന്നത് ഉള്ളിലാണ്. ഏതാനും സമയം തന്റെ വാസ്തവീകമായ ആത്മസ്വരൂപത്തെ നിരീക്ഷിച്ചുകൊണ്ടും വിശ്വപിതാവായ പരമാത്മ തേജസ്സിലേക്ക് ദൃഷ്ടിയുറപ്പിച്ചുകൊണ്ടും, രാജയോഗ ധ്യാനത്തിലുടെ ശാശ്വതവും അളവറ്റതുമായ ശാന്തിയും മറ്റെല്ലാ ഗുണങ്ങളും അനുഭവിക്കുവാൻ ഏതൊരു സാധാരണ മനുഷ്യനും സാധിക്കുന്നതാണ്.

സൗജന്യ രാജയോഗ ധ്യാന പരിശീലനത്തിനായി രജിസ്റ്റർ ചെയ്യുക

Offline Courses

നിങ്ങളുടെ പട്ടണത്തിനടുത്തുള്ള ഏതെങ്കിലും ബ്രഹ്മകുമാരീസ് രാജയോഗ ധ്യാന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് കോഴ്‌സിൽ പങ്കെടുക്കുന്നതാണ് നല്ലത്, നിങ്ങളുടെ അടുത്തുള്ള കേന്ദ്രം നിങ്ങൾക്ക് കണ്ടെത്താനാകും.

Batches

Online Course

ഓഫ്‌ലൈൻ ക്ലാസുകൾക്കൊപ്പം നിങ്ങൾക്ക് ഞങ്ങളുടെ ഓൺലൈൻ കോഴ്‌സിൽ ചേരാം, നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് അത് പഠിക്കാൻ കഴിയും എന്നതാണ് നേട്ടം, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തിരികെ റഫർ ചെയ്യാവുന്ന പഠന സാമഗ്രികൾ ലഭിക്കും.

Scroll to Top