ആമുഖം

ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്ര്‌ത്യേകിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായും, ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയും ബ്രഹ്മാകുമാരീസും രാജയോഗ എജ്യുകേഷൻ ആൻഡ് റിസേർച്ച് ഫൌണ്ടേഷൻ്റെ മെഡിക്കൽ വിങ്ങും സർക്കാറിന്റെ വിവിധ വകുപ്പുകളും പോലീസും സാമൂഹ്യ സന്നദ്ധസംഘടനകളും ചേർന്ന കൂട്ടായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് ലഹിയിൽ നിന്നും വിമുക്തി – ലഹരിമുക്ത കേരളം എന്ന ഈ പ്രചരണ പരിപാടി.

ലഹരി വിമുക്ത കേരളം എന്നതാണ് ബ്രഹ്മാകുമാരീസ് മുന്നോട്ട് വെയ്ക്കുന്ന പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥികളിലും, യുവതലമുറയിലും, പൊതു ജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള വിവിധ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കി വരുന്നു. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് വിമുക്തിയുടെ പ്രവര്‍്ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നത്.

കേരളത്തിലെ 14 ജില്ലകളിലായി 250-ലധികം രാജയോഗ ധ്യാന കേന്ദ്രങ്ങളിലായി ബ്രഹ്മാകുമാരീസ് സൗജന്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും, ഇച്ഛാശക്തി മെച്ചപ്പെടുത്തുന്നതിലൂടെയും, സമാധാനപരവും സന്തുലിതവുമായ മനസ്സിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വ്യക്തികളെ ലഹരിയുടെ ആസക്തിയിൽ നിന്നും മറികടക്കാൻ സഹായിക്കുന്നു

സ്‌കൂള്‍ കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകള്‍, സ്റ്റൂഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീമുകള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മകള്‍ എന്നിവയിലൂടെയാണ് ലഹരി വിമുക്തി ക്യാമ്പയിൻ ലഹരിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത്.

ലഹരി മുക്ത കേരളം- പ്രചാരണ ഗാലറി

Video Gallery

Articles & Materials

Scroll to Top