രാജയോഗ ധ്യാനം

ഞാൻ ആരാണ്

ഞാൻ ആരാണ്?

ഞാൻ ആരാണ് എന്ന ചോദ്യത്തിനുള്ള സാമാന്യ മനുഷ്യന്‍റെഉത്തരങ്ങൾ  ഞാൻ പുരുഷനാണ്, സ്ത്രീയാണ്. ഞാൻ മനുഷ്യനാണ്. ഞാൻ ഭാര്യയാണ്. ഞാൻ മാതാവാണ് ,പിതാവാണ്. ഞാൻ പോലീസാണ്. ഞാൻ കർഷകനാണ്. ഞാൻ മലയാളിയാണ്. ഞാൻ ഇന്ത്യക്കാരനാണ്. ഞാൻ ഹിന്ദുവാണ്, മുസ്ലീമാണ്….ഇങ്ങനെ ഉത്തരങ്ങളുടെ പട്ടിക നീളുന്നു.വാസ്തവത്തിൽ ഇതെന്തെങ്കിലുമാണോ ഞാൻ.അതോ ജീവിത മഹാനാടകത്തിൽ ഞാൻ മാറിമാറി കൈകാര്യം ചെയ്യുന്ന വ്യത്യസ്ത ഭാവാഭിനയങ്ങൾ മാത്രമാണോ ഇത്. ഭാര്യയോ പിതാവോ വക്കീലോ മലയാളിയോ എല്ലാമായി മാറുന്നതിനും മുൻപ് ഞാൻ ഉണ്ടായിരുന്നല്ലോ.അങ്ങനെയെങ്കിൽ ഈ വിവിധ വേഷങ്ങൾക്ക് ജീവൻ പകരുന്ന അഭിനേതാവാരാണ്.ഞാൻ ആരാണ്.

ഞാൻ ആത്മാവാണ്

ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ ആത്മീയ ജ്ഞാനത്തിന്‍റെ പ്രഥമ പാഠമായി ഞാൻ ഒരു ആത്മചൈതന്യമാണ് എന്ന ബോധം പരിശീലിപ്പിക്കുന്നു. സൂക്ഷ്മാദി സൂക്ഷമമായ അദൃശ്യമായ ഒരു പ്രകാശകണമാണ് ആത്മാവ്. എന്നാൽ ഇത്രയും കാലം ഞാൻ എന്നാൽ കേവലമൊരു ഭൌതികവസ്തുവായ ശരീരമാണ് എന്നല്ലേ കരുതിയിരുന്നത്.സ്വയം പരിശോധിക്കൂ.സ്വന്തം പ്രകാശ ചൈതന്യരൂപത്തെ ദർശിച്ചു നോക്കൂ.ഞാൻ മസ്തിഷ്കത്തിൽ വസിച്ചുകൊണ്ട് ശരീരത്തെ നിയന്ത്രിക്കുന്നു എന്ന് സ്വയം അനുഭവപ്പെടുകയാണെങ്കിൽ അതാണ് ആത്മാനുഭൂതി.

സ്വയം തിരിച്ചറിയാനുള്ള മാർഗം

ദേഹാഭിമാനത്തിന്‍റെ പരിധിയിൽ നിന്ന് അകന്നുനിന്നുകൊണ്ട് അവനവനെ വീക്ഷിക്കുകയാണെങ്കിൽ മാത്രമേ തന്‍റെ യഥാർഥ അസ്തിത്ത്വം വ്യക്തമാകൂ എന്ന് സമയാസമയങ്ങളിൽ വന്ന തത്ത്വചിന്തകൻമാർ പറഞ്ഞിട്ടുള്ള കാര്യമാണ്. യഥാർഥ എന്നെ ഞാൻ കണ്ടെത്തുമ്പോൾ ആത്മാവിൽ അന്തർലീനമായിരിക്കുന്ന ഗുണങ്ങൾ ഉണരുവാനാരംഭിക്കുന്നു. ഗുണങ്ങൾ ഉണർന്ന ആത്മാവിന്‍റെ മനസ്സും ബുദ്ധിയും സംസ്ക്കാരവും ശരീരവും കൃത്യതയോടെയും മര്യാദപൂർവ്വവും പ്രവർത്തിക്കാൻ തുടങ്ങും. അതോടെ ജീവിതത്തിൽ സമാധാനം സ്ഥിരമായി അനുഭവമാകും.

ആത്മാവ്-മനസ്സ്, ബുദ്ധി, സംസ്ക്കാരം

എല്ലാ ആത്മാക്കളിലും മനസ്സ്,ബുദ്ധി,സംസ്ക്കാരം എന്നീ മൂന്നു ശക്തികളുണ്ട്.വൈദ്യുതി ഒരേ സമയം ബൾബിലൂടെ വെളിച്ചമായും ഫാനിലൂടെ കാറ്റായും ഹീറ്ററിലൂടെ താപമായും പ്രകടമാകുന്നതുപോലെ ബോധബിന്ദുവായ ആത്മാവ് ഈ മൂന്ന് ശക്തികളിലൂടെ ഒരേ സമയത്ത്  വ്യത്യസ്ത തരത്തിൽ പ്രവർത്തിക്കുന്നു.ഇവയ്ക്ക് പരസ്പരം വളരെ ബന്ധവുമുണ്ട്.

മനസ്സ്

ചിന്തകളെ രൂപീകരിക്കുന്ന ഒരു യന്ത്രമായി മനസ്സിനെ മനസ്സിലാക്കാം. മനോവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രക്ഷുബ്ധചിന്തകളുടെയും ആധാരം മനസ്സാണ്. മനസ്സിൽ നിന്ന് ഉൽപ്പന്നമാകുന്ന ചിന്തകൾ പെട്ടെന്നു തന്നെ വാക്കുകളായോ കർമങ്ങളായോ പ്രത്യക്ഷമായേക്കാം. അതിന്‍റെ പരിണിതഫലമായി സുഖമോ ദുഃഖമോ അനുഭവിക്കേണ്ടതായി വന്നേക്കാം.പൊതുവെ ഹൃദയമാണഅ മനസ്സ് എന്ന ധാരണ നിലനിൽക്കുന്നുണ്ട്.എന്നാൽ അത് ഒരു ശാരീരിക അവയവം മാത്രമാണ്.മനസ്സ് ആത്മാവിന്‍റെ അവയവമാണ്.

ബുദ്ധി

ചിന്തകളെ തിരിച്ചറിയുന്നതുനുള്ള ശക്തിയെ ബുദ്ധി എന്നു വിളിക്കുന്നു.ചിന്ത വാക്കോ കർമമോ ആയി പരിണമിക്കുന്നതിനു മുൻപ് ബുദ്ധി അതിനെ വിലയിരുത്തുന്നു.നിരന്തര ആത്മീയ പഠനത്തിലൂടെയും ധ്യാനപരിശീലനത്തിലൂടെയും എപ്പോഴാണോ തന്‍റെ ബുദ്ധി സൂക്ഷമതയുള്ളതും ആഴമുള്ളതും വിശാലമുള്ളതുമായി മാറുന്നത് അപ്പോൾ അവരുടെ വാക്കുകളും കർമങ്ങളും വിശേഷതയുള്ളതായി ഭവിക്കുന്നു. പൊതുവെ നാഡീവ്യൂഹങ്ങളുടെ കേന്ദ്രസ്ഥാനമായ മസ്തിഷ്കത്തെയാണ് ബുദ്ധി എന്നു വിളിക്കുന്നത്. എന്നാൽ മസ്തിഷ്കമെന്നത് ശരീരത്തെ നിയന്ത്രിക്കുന്നവനായ ആത്മാവിന്‍റെകൺട്രോൾ റൂം മാത്രമാണ്. സൂക്ഷമമായ ബുദ്ധിയുമായും ആത്മാവുമായും മസ്തിഷ്കത്തെ തുലനം ചെയ്യാൻ സാധിക്കില്ല.

സംസ്ക്കാരം

ഒരേ തരത്തിലുള്ള കർമങ്ങൾ തുടർച്ചയായി ചെയ്യുമ്പോൾ ആത്മാവിൽ പുതിയ സംസ്ക്കാരങ്ങൾ രൂപപ്പെടുന്നു.ഒരു സംസ്ക്കാരം രൂപപ്പെട്ടാൽ പിന്നീട് അതിനനുസരിച്ചായിരിക്കും ചിന്തകളും ആഗ്രഹങ്ങളും കർമങ്ങളും ഉരുത്തിരിയുക. ബോധപൂർവമല്ലാതെയും നമ്മളിൽ നിന്ന് ചില കർമ്മങ്ങൾ സംഭവിക്കാറുണ്ട്. അതെല്ലാം ശക്തമായ സംസ്കാരങ്ങളുടെ വേലിയേറ്റത്താലാണ് സംഭവിക്കുന്നത്.ഭൂതകാലത്തിലെ കർമ്മങ്ങളുടെ പ്രഭാവം വർത്തമാനകാലത്തിനെയും ഇപ്പോഴത്തെ കർമ്മങ്ങൾ ഭാവിയെയും ബാധിക്കുമെന്ന് പറയുന്നതിന് കാരണമിതാണ്.സംസ്കാരങ്ങളുടെയും കർമ്മങ്ങളുടെയും ചിന്താഗതികളുടെയും ആകെത്തുകയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം.

അസ്ത്രശസ്ത്രങ്ങളാൽ ഛേദിക്കുവാൻ കഴിയാത്തതും അഗ്നിയിൽ ദഹിക്കാത്തതും ജലത്തിൽ ലയിക്കാത്തതും കാറ്റേറ്റു ഉണങ്ങാത്തതുമായ ഒന്ന്, അത് ഏതാണ്?  നമ്മളിലെ ബോധമായി പ്രവർത്തിക്കുന്ന അനശ്വരമായ ഒരു ഊർജ്ജബിന്ദു. ആനന്ദത്തിന്‍റെയും സ്നേഹത്തിന്‍റെയും ശാന്തിയുടെയും സ്വരൂപമായ ആത്മാവ്. അതു ഞാനാകുന്നു. ചിന്തിക്കുന്നതും സ്മരിക്കുന്നതും തീരുമാനിക്കുന്നതും ഈ ഞാൻ തന്നെ. നിറം, ഗന്ധം, സ്പർശം. കേൾവി, സ്വാദ് എന്നീ ജീവിതാനുഭവങ്ങളെ അറിയുന്നവൻ ഞാൻ (ആത്മാവ്) തന്നെയാണ്. ഞാനൊരു സൂക്ഷമചൈതന്യമാണ്.

Learn Rajayoga Meditation

62 ദിവസത്തെ സൗജന്യ രാജയോഗ പരിശീലനം

Rajayogam
എന്താണ് രാജയോഗ ധ്യാനം
re-incarnation
പുനർജന്മം
God
ഈശ്വരൻ ആരാണ്
Three worlds
ഞാൻ എവിടെ നിന്നും വന്നു
Drama Wheel
സൃഷ്ടി നാടക ചക്രം
Karma
കർമ്മ നിയമം
Rajayogi
രാജയോഗ ജീവിത ശൈലി
Scroll to Top