ഒരു രാജയോഗിയുടെ ആത്മീയ ജീവിസശൈലി എന്താണ് ദിവസേനയുള്ള നിരന്തരധ്യാനം തന്നെയാണ് തന്‍റെ ആത്മീയ അവബോധത്തെ ശക്തപ്പെടുത്താനുള്ള വഴി, ആത്മാവിലുള്ള സ്വാഭാവിക ശുദ്ധ ഗുണങ്ങളെ ( സാകാരത്മക) അനുഭൂതി ചെയ്ത് ഭയത്തിൽ നിന്നും മുക്തമാകൂ. പക്ഷെ ഈ പ്രക്രിയ ഒന്നുകൂടി ശക്തമാക്കുന്നതിനായി തന്‍റെ ഭൌതിക ജീവിതശൈലി പരിപൂർണ്ണതയിലേക്കെത്തി ആധ്യാത്മിക ഉന്നതിയെ സഹായിക്കണം. നാല് ആത്മീയ സ്തംഭങ്ങൾ ജീവിതത്തിൽ നിരന്തരമായും പാലിക്കുന്നതിലൂടെ, സാത്വിക ആഹാരരീതി, മാനസികവും ഭൌതികവുമായുള്ള വിശ്രമത്തിനുവേണ്ടി നിരന്തരമായ സമീക്രത ദിനചര്യ ഇവയിലൂടെ ആത്മീയ ജീവിതശൈലിയെ മെച്ചപ്പെടുത്താൻ സാധിക്കും.
നാല് ആത്മീയ സ്തംഭങ്ങൾ
ഒരു ആത്മീയ സംതൃപ്ത ജീവിംത നാലു സ്തംഭങ്ങളെ ആധാരമാക്കിയാണ്
ദിവസേനയുള്ള ധ്യാന പരിശീലനം
നിരന്തര ആദ്ധ്യാത്മിക പഠനം
ആത്മീയ സംബന്ധവും, ഉത്തരവാദിത്തങ്ങളെ നിറവേറ്റുകയും
മാനവ സേവനം
ദിവസേനയുള്ള ധ്യാന പരിശീലനം
ദിവസേനയുള്ള ധ്യാനത്തിലൂടെ ആത്മാവിലെ അന്തർലീനമായ ഗുണങ്ങളെ സൂക്ഷമ നിരീക്ഷണം നടത്തി അതിനെ പ്രകടമാക്കാനും, ആത്മാവിനെ പരമാത്മാവുമായി സംയോജിപ്പിക്കുവാനും സാധിക്കുന്നു.
നിരന്തര ആത്മീയ പഠനം
ആത്മീയ പഠനം, ആത്മാവിലെ രണ്ടു സൂക്ഷമ ശക്തികളായ മനസ്സിനെയും ബുദ്ധിയെയും പരിപോഷിപ്പിക്കുന്ന ശരിയായ ഭോജനമാണ്.
ആത്മീയ സംബന്ധങ്ങളും ഉത്തരവാദിത്തങ്ങളും
ആത്മബോധത്തിന്‍റെ അഭ്യാസത്തിലൂടെ മറ്റുള്ളവരെയും ആത്മീയ ചെതന്യങ്ങളായി ദർശിക്കുമ്പോൾ സാഹോദര്യ ബന്ധത്തിന്‍റെ അനുഭവം വർദ്ധിക്കുന്നു. ജാതി, മതം, വർഗ്ഗീയത എന്നീ സീമകളിൽ നിന്നും ഉപരിയിലേക്ക് വന്നാൽ സംഭന്ധങ്ങൾ ഒന്നുകൂടി മാധുര്യമുള്ളതും ബഹുമതി അർഹിക്കുന്നതുമായിരിക്കും സംബന്ധ സമ്പർക്കങ്ങളുടെ ആധാരം തന്നെ ബഹുമാനത്തിന്‍റെയും ആത്മീയ സ്നേഹത്തിന്‍റെയും കൈമാറ്റമായിരിക്കും. മറ്റുള്ളവരുടെ നന്മകളുമായി സംസർഗ്ഗം പുലർത്താനുള്ള തീരുമാനമെടുക്കുക അർത്ഥം തന്നെ ഒരിക്കലും ജീവിതത്തിൽ വിഷമഘട്ടങ്ങളെ തരണം ചെയ്യേണ്ടതായി വരില്ല എന്നാണ്, അതിനും ഉപരി സ്വീകാര്യതയ്ക്കും സഹനശക്തിക്കും ഊന്നൽ നൽകുകയും ചെയ്യും.
ആത്മീയത അർത്ഥം ജീവിതത്തിലെ ഉത്തരവാദിത്വങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമല്ല . തന്‍റെ സമീപ സംബന്ധങ്ങളോട് തീർച്ചയായും ഉത്തരവാദിത്വങ്ങളുണ്ട് – കുടുംബം, സഹയോഗികൾ, സുഹൃത്തുക്കൾ എന്നിവരുമായി. എന്നാൽ ഈ പറഞ്ഞ സംബന്ധങ്ങളിൽ തന്നെയാണ് നമ്മൾപഠിക്കുന്ന ആത്മീയതയെ ഉപയോഗിക്കുവാനും പരിശോധിക്കുവാനും പരിപോഷിപ്പിക്കുവാനും സാധിക്കൂ.
ആത്മീയ സേവനം
തന്‍റെ വളർന്നുകൊണ്ടിരിക്കുന്ന ആത്മീയ ശക്തിയെയും തിരിച്ചറിവിനെയും ശരിയായ ദിശയിൽ ഉപയോഗിക്കുവാനുള്ള മാർഗ്ഗം, സമൂഹ നന്മക്കായി ഉപയോഗിക്കുക എന്നതും തന്‍റെ വ്യക്തിപരമായ ഉയർച്ചക്ക് സഹായകമാകും.
ആത്മീയ സേവനത്തിന്‍റെ തന്നെ ധാരാളം തലങ്ങളുണ്ട്, ശാന്തിയുടെ പ്രകമ്പനങ്ങൾ വ്യാപിക്കുക, ശുദ്ധവും ശുദ്ധവുമായ വിചാരധാരകളിലൂടെ ശുഭകാമനയിലൂടെ മറ്റുള്ളവർക്ക് അവനവന്‍റെ ആത്മീയ അവബോധം ഉണർത്തിക്കൊടുക്കുക. തന്‍റെ ആത്മീയ ശക്തികളെക്കുറിച്ചുള്ള അവബോധമുണ്ടാക്കികൊടുക്കുക.
സാത്വികമായ ആഹാരം
തന്‍റെ ശരീരത്തെശ്രദ്ധിക്കുവാനും ബഹുമാനിക്കുവാനും ആഹാര രീതിയിൽ വളരെയധികം പരിഗണന നൽകണം. ആത്മീയ ഉന്നതിക്ക് ആവശ്യമായ വ്യക്തതയും, ഏകാഗ്രതയും, സൂക്ഷമ ശ്രദ്ധയും പ്രാപ്തമാക്കുന്നതിനായി സസ്യാഹാരശൈലി വളരെയധികം പ്രയോജനാജനകമാണ്.
ചിന്താശക്തിയുടെയും ചിന്തയുടെ പ്രകമ്പനങ്ങളുടെ നിലവാരത്തെക്കുറിച്ചും തിരിച്ചറിയുന്നതിലൂടെ , നമുക്ക് ഭക്ഷണം ഉണ്ടാക്കുമ്പോഴും ഭക്ഷിക്കുമ്പോൾ തന്‍റെ സങ്കല്പത്തിലും അഥവാ ബോധതലത്തിൽ ശ്രദ്ധ ചെലുത്തുവാൻ സാധിക്കുന്നു.
ശാരീരികവും മാനസികവുമായ വിശ്രമം
ശരീരത്തിന് വിശ്രമം നൽകുന്നതിനത്രയും പ്രാധാന്യം തന്നെ മനസ്സിനും നൽകണം. മനസ്സിന് വിശ്രമം ലഭിക്കാതെ ഒരിക്കലും ശരീരത്തിന് ലഭിക്കില്ല. അഥവാ ശരീരത്തിന് മുറിവോ അസുഖമോ ഉണ്ടായെങ്കിൽ പോലും തീർച്ചയായും മനസ്സിന് വിശ്രമം ലഭിക്കുവാൻ സാധിക്കും . തന്‍റെ ശാരീരിക അസ്വസ്ഥതയിൽ നിന്നും ഭേദപ്പെടാൻ അഥവാ സുഖപ്പെടാനുള്ള പ്രധാന മാർഗ്ഗവും ധ്യാനം തന്നെയാണ്
കുടുബപരമായും ഔദ്യോഗികപരമായുള്ള ഉത്തരവാദിത്തങ്ങളെയും ആധാരമാക്കിയാണ് തന്‍റെ ശരീരവ്യായാമങ്ങളും നാം കൃത്യാമായി അനുഷ്ടിക്കുക. ദിവസേന തന്‍റെ ദിനചര്യയിൽ ധ്യാനമുറ ഉൾപ്പെടുത്തുവാനുമുള്ള അഥവാ ആത്മീയ ഉന്നതിക്കായുള്ള ഉചിതസമയം അതിരാവിലെയുള്ള സമയമാണ്. തന്‍റെ ദിനചര്യ ആരംഭിക്കുന്നതിനും മുമ്പായി ദിവസേനയുള്ള അതിരാവിലത്തെ സമയത്ത് ധ്യാനിക്കുവാനും ആത്മീയ മര്യാദകൾ പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള സമയം കണ്ടെത്തുകയാണെങ്കിൽ തന്‍റെ മാനസികവും ആത്മീയവുമായ പരിപോഷണം നടത്തി വരാൻ പോകുന്ന ദിവസത്തേക്ക് തയ്യാറെടുപ്പ് നടത്താൻ സാധിക്കും.