

ആദ്ധ്യാത്മീക രഹസ്യങ്ങളുടെ അമൃത കുംഭവും നിറച്ച് ഇതാ വീണ്ടും ഒരു മാസ്മരികമായ മഹാശിവരാത്രി കൂടി ആഗതമാകുന്നു. ദേവാദി ദേവനായ പരമ ശിവൻ തന്റെ ദിവ്യ കർത്തവ്യ നിർവഹണാർത്ഥം ഭൂമിയിൽ അവതരണം ചെയ്യുന്ന കല്പാന്ത്യത്തിലെ മംഗള മുഹൂർത്തമാണ് ശിവരാത്രി. ആ സ്മരണ നാം ആചരിക്കുമ്പോൾ കേവലം ഒരു പകലോ രാത്രിയോ ഈ ഭൗതിക നയനങ്ങൾ അടയാതെ ഉണർന്നിരിക്കലല്ല നമ്മുടെ സാധന. ജ്ഞാന പ്രകാശത്താൽ ത്രിനേത്രം തുറന്ന് ആത്മ ജാഗരണത്തോടെ ശിവനോട് ഉപവസിക്കലാണ് യഥാർത്ഥ ശിവരാത്രി.
ശിവനെ അറിയാൻ......ശിവനിൽ അലിയാൻ
രാജയോഗ ധ്യാന സാധന
ശിവനും ഞാനും
2025 ഫെബ്രുവരി 22 മുതൽ മാർച്ച് 8 വരെ
പ്രായപരിധി - 10 വയസ്സിന് മുകളിൽ
കോഴ്സിൽ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ നിര്ബന്ധമാണ്
ബ്രഹ്മാകുമാരിസ് സംഘടിപ്പിക്കുന്ന ഈ അതുല്യമായ ഓൺലൈൻ സത്സംഗത്തിലൂടെ രാജയോഗത്തിന്റെ കല പഠിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു. പരമാത്മാവുമായി നിങ്ങളെ ബന്ധിപ്പിക്കുന്നതും ആന്തരിക സമാധാനം, വ്യക്തത, ആരോഗ്യകരമായ ജീവിതശൈലി എന്നിവ നൽകുന്നതുമായ ശക്തമായ ധ്യാന പരിശീലനമാണിത്.
ആത്മീയത-ഭൗതികതയുടെ പരിപൂർണ്ണമായ സന്തുലനത്തിലൂടെ മാത്രമേ ജീവിത രഥത്തിന്റെ സുഖകരമായ പ്രയാണം സാധ്യമാകൂ. ആ സന്തുലനം വീണ്ടെടുത്ത് സന്തോഷ പൂർണ്ണമായ ജീവിതത്തിനായി താങ്കൾക്ക് ലഭിച്ചിരിക്കുന്ന ശിവരാത്രി വരമാണ് ശിവനും ഞാനുമെന്ന ഈ ശിവരാത്രി സാധന. ഈ സന്ദേശമാണ് പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി വിശ്വ മാനവീകതയ്ക്ക് നിസ്വാർത്ഥ സേവനമായി പകർന്നു നൽകികൊണ്ടിരിക്കുന്നത്
Key Facilitators
ഈശ്വരീയ വിദ്യാലയത്തിൻ്റെ കേരളത്തിലെ സേവനപ്രവർത്തനങ്ങളുടെ അമരമേന്തുന്ന മുതിർന്ന രാജയോഗിനി സഹോദരിമാരാണ് ഈ ആദ്ധ്യാത്മീക സാധനയ്ക്ക് നേതൃത്വം നൽകുന്നത്. പതിറ്റാണ്ടുകളുടെ ധ്യാന പരിശീലനത്താൽ ശിവൻ്റെ അനുഗ്രഹം അനുഭവിച്ചറിഞ്ഞവരും അനേകർക്ക് പകർന്നു നൽകുകയും ചെയ്യുന്ന വരിഷ്ഠ ബ്രഹ്മാകുമാരി സഹോദരിമാരിലൂടെ ഒരു കുടക്കീഴിൽ ഈ ജ്ഞാനം ശ്രവിക്കുന്നതിനുള്ള ഭാഗ്യം ഇതാ നമുക്കും സിദ്ധിച്ചിരിക്കുകയാണ്.
ആദരണീയ വിശിഷ്ഠ രാജയോഗിനി ബ്രഹ്മാകുമാരീമാരാണ് ഈ ശിവരാത്രി സാധനയിൽ നമുക്ക് ശിവാനുഭൂതിയുടെ പ്രസാദം പ്രദാനം ചെയ്യുന്നത്.

രാജയോഗിനി ബ്രഹ്മാകുമാരി
പങ്കജ് ബഹൻ
കോട്ടയം, കൊല്ലം, ഇടുക്കി ജില്ല

രാജയോഗിനി ബ്രഹ്മാകുമാരി
രാധാ ബഹൻ
എറണാകുളം, തൃശൂർ ജില്ല

രാജയോഗിനി ബ്രഹ്മാകുമാരി
ഉഷ ബഹൻ
പത്തനംതിട്ട ജില്ല

രാജയോഗിനി ബ്രഹ്മാകുമാരി
മിനി ബഹൻ
തിരുവനന്തപുരം ജില്ല

രാജയോഗിനി ബ്രഹ്മാകുമാരി
ജലജാ ബഹൻ
കോഴിക്കോട് ജില്ല

രാജയോഗിനി ബ്രഹ്മാകുമാരി
ദിഷ ബെഹൻ
ആലപ്പുഴ ജില്ല

രാജയോഗിനി ബ്രഹ്മാകുമാരി
മീന ബെഹൻ
പാലക്കാട് മലപ്പുറം ജില്ല

രാജയോഗിനി ബ്രഹ്മാകുമാരി
സബിതാ ബഹൻ
കണ്ണൂർ ജില്ല

രാജയോഗിനി ബ്രഹ്മാകുമാരി
വിജയലക്ഷ്മി ബഹൻ
കാസർഗോഡ് ജില്ല

രാജയോഗി ബ്രഹ്മകുമാർ
അരവിന്ദാക്ഷൻ ഭായ്
ആലപ്പുഴ ജില്ല
ജില്ലാ പ്രോഗ്രാം സപ്പോർട്ട് കോർഡിനേറ്റർ
സൗത്ത് കേരളം
തിരുവനന്തപുരം | ഷൈനി സിസ്റ്റർ | 7736937307 |
കൊല്ലം | രജ്ഞിനി സിസ്റ്റർ | 79075 20718 |
പത്തനംതിട്ട | ധന്യ സിസ്റ്റർ | 8921880769 |
ആലപ്പുഴ | ദിഷ സിസ്റ്റർ | 8921066795 |
കോട്ടയം | പങ്കജം സിസ്റ്റർ | 9746470002 |
ഇടുക്കി | അംബിക സിസ്റ്റർ | 92498 67891 |
പാലക്കാട് | കവിതാ സിസ്റ്റർ | 8848855278 |
മലപ്പുറം | ശാന്താ സിസ്റ്റർ | 85475 23628 |
നോർത്ത് കേരളം
എറണാകുളം | ജിബിൻ ഭായ് | 7558943642 |
തൃശൂർ | ഭവത് ഭായ് | 9447746158 |
കോഴിക്കോട് | ജലജ സിസ്റ്റർ | 9074439456 |
വയനാട് | ഷീല സിസ്റ്റർ | 99955 86665 |
കണ്ണൂർ | സബിത സിസ്റ്റർ | 9961889844 |
കാസർകോഡ് | വിജയലക്ഷ്മി സിസ്റ്റർ | 9037247248 |
Course Schedule
- Day 1 – 22nd Feb : എന്താണ് ശിവരാത്രി (BK പങ്കജ് ബഹൻ)
- Day 2 – 23rd Feb – ആരാണ് ശിവൻ (BK പങ്കജ് ബഹൻ)
- Day 3 – 24th Feb - ശിവൻറെ കർത്തവ്യം (BK ഉഷ ബഹൻ)
- Day 4 – 25th Feb – ശിവരാത്രിയിലെ ഉപവാസം - ജാഗരണം - വ്രതം (BK ഉഷ ബഹൻ)
- Day 5 – 26th Feb - ശിവനെ എങ്ങനെ ധ്യാനിക്കം (BK മിനി ബഹൻ)
- Day 6 – 27th Feb - ശിവൻ നൽകുന്ന ജ്ഞാനം, ആത്മജ്ഞാനം (BK ദിഷ ബഹൻ)
- Day 7 – 28th Feb - കർമ്മവും പുനർജന്മസിദ്ധാതവും (BK ദിഷ ബഹൻ)
- Day 8 – 1st Mar - കാലചക്രം, കല്പവൃക്ഷ ജ്ഞാനം (BK മിനി ബഹൻ)
- Day 9 – 2nd Mar - ദിവ്യ അഷ്ട ശക്തികൾ രാജയോഗത്തിലൂടെ (BK മീന ബഹൻ)
- Day 10– 3rd Mar - സാധകൻ പാലിക്കേണ്ട ശുദ്ധികൾ (BK മീന ബഹൻ)
- Day 11 – 4th Mar - ശിവൻ സ്ഥാപിച്ച ജ്ഞാന യജ്ഞ ചരിത്രം (BK രാധ ബഹൻ)
- Day 12 – 5th Mar - രാജയോഗീ ജീവിത ശൈലി (BK ജലജ ബഹൻ)
- Day 13 – 6th Mar - ഭഗവാനും ഗീതയും (BK അരവിന്ദാക്ഷൻ ഭായ്)
- Day 14– 7th Mar - ജ്ഞാന മുരളി (BK വിജയലക്ഷ്മി ബഹൻ)
- Day 15 – 8th Mar - ജ്ഞാന മുരളി (BK സബിത ബഹൻ)