ആത്മീയത എന്നാൽ ദൈനംദിന ജീവിതത്തിൽ ആത്മീയ മൂല്യങ്ങളും ആചാരങ്ങളും സംയോജിപ്പിക്കുകയും അവനവനുമായും മറ്റുള്ളവരുമായും ലോകവുമായും ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുകയും കർമ്മങ്ങൾ , അനുഭവങ്ങൾ, അവബോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക ഇതെല്ലാമാണ്
ആത്മീയ വളർച്ച എന്നത് നമുക്ക് എത്രമാത്രം അറിയാമെന്നല്ല, മറിച്ച് നാം സത്യങ്ങളുടെ എത്ര ആഴത്തിൽ ജീവിക്കുന്നു എന്നതാണ്. ദൈനംദിന പ്രവർത്തനങ്ങളിലും ബന്ധങ്ങളിലുമാണ് നാം യഥാർത്ഥത്തിൽ ദൈവികമായ പാഠങ്ങൾ പ്രതിഫലിപ്പിക്കേണ്ടത് . സൗമ്യത, മാധുര്യം, ക്ഷമ, എല്ലാവരോടുമുള്ള സ്നേഹം, ബഹുമാനം, സഹകരണം, അനുകമ്പ, ലാളിത്യം, സമാധാനം, സരളത തുടങ്ങിയ ആത്മീയ ഗുണങ്ങളാണ് ഒരു ആത്മീയ വ്യക്തിത്വത്തിന്റെ മുഖമുദ്രകൾ
